Search
  • Follow NativePlanet
Share
» »അസ്ഥികൂടങ്ങളുടെ തടാകത്തിലേക്ക് ഒരു യാത്ര

അസ്ഥികൂടങ്ങളുടെ തടാകത്തിലേക്ക് ഒരു യാത്ര

By Maneesh

നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അവയില്‍ ഒന്നാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡ് തടാകം. സമുദ്രനിരപ്പില്‍ നിന്ന് 5,029 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തെ നിഗൂഢമാക്കി തീര്‍ക്കുന്നത് തടാകത്തിനുള്ളില്‍ കാണപ്പെട്ട ഇരുന്നൂറോളം മനുഷ്യരുടെ അസ്ഥികൂടങ്ങളും തലയോട്ടികളുമാണ്.

Photo Courtesy: Schwiki

വർഷത്തിൽ ഒന്ന് രണ്ട് മാസത്തിലൊഴികെ മറ്റു സമയങ്ങളിലൊക്കെ ഈ തടാകത്തിലെ വെള്ളം തണുത്തുറഞ്ഞ അവസ്ഥയിലാണ്. ഈ തടാകത്തിലെ മഞ്ഞുരുകുന്ന സമയങ്ങളിൽ അടിത്തട്ടിൽ കിടകുന്ന അസ്ഥികൂടങ്ങൾ കാണാനാവും.

1942ൽ ഒരു ബ്രിട്ടീഷ് ഫോറസ്റ്റ് ഗാർഡാണ് രൂപ്കുണ്ഡിലെ തലയോട്ടികൾ ആദ്യം കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇത് വഴി കടന്നുപോകുമ്പോൾ മരിച്ചുപോയ ജപ്പാനിലെ പട്ടാളക്കാരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നായിരുന്നു ആദ്യകാലത്തെ വിശ്വാസം. ദൈവങ്ങളുടെ ശാപം നിമിത്തം മരണമടഞ്ഞവരുടെ കഥകളും അതിൽപ്പെടുമായിരുന്നു.

എന്നാൽ ഏറ്റവും പുതിയ നിഗമനം അനുസരിച്ച് ഈ അസ്ഥികൂടങ്ങൾ തദ്ദേശവാസികളുടേതാണെന്നാണ്. പെട്ടൊന്നുള്ള ആലിപ്പഴ വർഷത്തിലാണ് ഇവർ മരിച്ചതെന്നും എ ഡി 850ൽ ആണ് ഇത് സംഭവിച്ചതെന്നുമാണ് പുതിയ നിഗമനം. കാര്യങ്ങൾ എന്തൊക്കെ ആയാലും രൂപ്‌കുണ്ഡ് ഇപ്പോൾ ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമാണ്. രൂപ്കുണ്ഡിൽ ട്രെക്കിംഗ് നടത്താൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസിലാക്കാം.

Photo Courtesy: Schwiki

ട്രെക്കിംഗ് അത്ര എളുപ്പമല്ല

ഉത്തരാഖണ്ഡിലെ നന്ദാ ദേവീ ദേശീയോദ്യാനത്തിലാണ് രൂപ്കുണ്ഡ് എന്ന തടാകം സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്കുള്ള ട്രെക്കിംഗ് അത്ര എളുപ്പമല്ലാത്ത കാര്യമാണ്. രൂപ്കുണ്ഡിലേക്ക് ട്രെക്ക് ചെയ്ത് എത്തിച്ചേരാൻ നല്ല കായികക്ഷമത തന്നെ വേണം. അതിനാൽ തന്നെ ഇവിടെ ട്രെക്കിംഗ് ചെയ്യാൻ മാസങ്ങൾക്ക് മുൻപെ തയ്യാറെടുക്കണം.

രൂപ്കുണ്ഡിൽ എത്തിച്ചേരാൻ

വാഹനത്തിൽ രൂപ്കുണ്ഡിൽ എത്തിച്ചേരാം എന്ന് ആരെങ്കിലും വിച്ചാരിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ല. മൂന്ന് മുതൽ 6 ദിവസം വരെ കാൽ‌നടയായി നടന്നുവേണം എത്തിച്ചേരാൻ. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലോഹജുംഗ് (Lohajung) മുതലോ വാ‌ൻ ഗ്രാമത്തിൽ നിന്നോ ആണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. രണ്ട് സ്ഥലങ്ങളും ഹിമാലയത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമങ്ങളാണ്. ഈ ഗ്രാമങ്ങളാണ് രൂ‌പ്കുണ്ഡ് ട്രെക്കിംഗിന്റെ ബേസ് ക്യാമ്പ്.

ട്രെക്കിംഗിൽ സഹായം തേടാം

രൂപ്കുണ്ഡ് ട്രെക്കിംഗ് ട്രെയിലുകൾ അടയാളപ്പെടുത്തിയിരിക്കുന്നതാണെങ്കിലും ചിലപ്പോൾ മഞ്ഞുമൂടികിടക്കുന്നതിനാൽ ഈ ട്രെയിലുകൾ കാണാൻ കഴിയില്ല. ഹിമാലയത്തിലെ ട്രെക്കിംഗ് പാതകളിലൂടെ സഞ്ചരിച്ച് പരിചയമില്ലെങ്കിൽ നിങ്ങൾ ഒരു ഗൈഡിന്റെ സഹായം നേടുന്നത് നല്ലതായിരിക്കും. മുകളിലേക്ക് കയറും തോറും നിങ്ങൾ തോൾബാഗിന്റെ ഭാരം കൂടുന്നതായി തോന്നിയേക്കാം. അതിനാൽ തോൾബാഗ് ചുമക്കാൻ ഒരു കഴുതയേയോ കോവർ കഴുതയേയൊ വാടകയ്ക്ക് കൂട്ടാം.

അസ്ഥികൂടങ്ങളുടെ തടാകത്തിലേക്ക് ഒരു യാത്ര

Photo Courtesy: Djds4rce

ട്രെക്കിംഗിന് പറ്റിയ നല്ല സമയം

മഴക്കാലത്തിന് മുൻപുള്ള മെയ് ജൂൺ മാസങ്ങളിലോ മഴയ്ക്ക് ശേഷമുള്ള ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിലോ ഇവിടെ ട്രെക്കിംഗ് നടത്താൻ അനുയോജ്യമാണ്. മെയ് ജൂൺ മാസങ്ങളിൽ യാത്ര ചെയ്താൽ രൂപ്‌കുണ്ഡ് തടാകത്തിന്റെ അടിത്തട്ടിലെ അസ്ഥികൂടങ്ങൾ കാണാം കഴിയും. മറ്റു സമയങ്ങളിൽ തണുത്തുറഞ്ഞ നിലയിലാണ് തടാകം.

ഡൽഹിയിൽ നിന്ന് യാത്ര ചെയ്യുമ്പോൾ

ഡൽഹിയിൽ നിന്ന് 492 കിലോമീറ്റർ ഉണ്ട് ബേസ് ക്യാമ്പിൽ എത്തിച്ചേരാൻ. അവിടെ നിന്ന് 34 കിലോമീറ്റർ ട്രെക്കിംഗ് ചെയ്യണം. ഡൽഹി - മീററ്റ് - ഹരിദ്വാർ - ഋഷികേശ് - രുദ്രപ്രയാഗ് - കർണപ്രയാഗ് എന്നി സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വേണം ബേസ് ക്യാമ്പിൽ എത്തിച്ചേരാൻ.

ദിവസങ്ങളോളം യാത്ര ചെയ്യാൻ ചില ട്രെക്കിംഗ് പാതകൾദിവസങ്ങളോളം യാത്ര ചെയ്യാൻ ചില ട്രെക്കിംഗ് പാതകൾ

ഋഷികേശ് യാത്രയിൽ ആവേശം പകരുന്ന കാര്യങ്ങൾഋഷികേശ് യാത്രയിൽ ആവേശം പകരുന്ന കാര്യങ്ങൾ

പൂക്കളുടെ താഴ്വരകളിലൂടെ അവിസ്മരണീയമായ ഒരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X