Search
  • Follow NativePlanet
Share
» »ജയ്പൂരിൽ നിന്നും ചരിത്രമുറങ്ങികിടക്കുന്ന നാർനോലിലേക്ക് ഒരു യാത്ര..

ജയ്പൂരിൽ നിന്നും ചരിത്രമുറങ്ങികിടക്കുന്ന നാർനോലിലേക്ക് ഒരു യാത്ര..

ഹരിയാനയിൽ മഹേന്ദ്രഗഢ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാർനോൽ ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു നഗരമാണ്. ഇരുമ്പയിര്, കോപ്പർ, കാൽസൈറ്റ് തുടങ്ങിയ ഒരുപിടി ധാതുസമ്പത്തുകളാൽ സമ്പന്നമാണ് നാർനോൽ.

ചരിത്രമുറങ്ങിക്കിടക്കുന്ന ഒരുപാട് സ്ഥലങ്ങളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം. പ്രത്യകിച്ചും വടക്കേ ഇന്ത്യ. ഇത്തരം സ്ഥലങ്ങളിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയെ സംബന്ധിച്ചെടുത്തോളവും ഒഴിവാക്കാൻ പറ്റാത്ത ഒന്നുമാണ്. അത്തരത്തിൽ നിങ്ങൾ സന്ദർശിക്കേണ്ട ഒരു സ്ഥലത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഹരിയാനയിൽ മഹേന്ദ്രഗഢ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാർനോൽ ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു നഗരമാണ്. ഇരുമ്പയിര്, കോപ്പർ, കാൽസൈറ്റ് തുടങ്ങിയ ഒരുപിടി ധാതുസമ്പത്തുകളാൽ സമ്പന്നമാണ് നാർനോൽ. 1857ൽ ബ്രിട്ടീഷ് സൈന്യവും റാവു തുലാ റാമും തമ്മിലുണ്ടായ ശക്തമായ പോരാട്ടത്തിന്റെ ബാക്കിപത്രങ്ങൾ ഇവിടം സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ഈ അവിസ്മരണീയ പോരാട്ടത്തെ ബ്രിട്ടീഷ് സേനക്കെതിരായി നടത്തപ്പെട്ട ഏറ്റവും ജനപ്രീതിയാർജിച്ച യുദ്ധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ള നാർനോൽ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയായി മാറുന്നു.

നൂറ്റാണ്ടുകളോളം പഴക്കമുള്ള ഈ നഗരത്തിന്റെ ചരിത്രത്തിൽ നിരവധി പ്രാചീന സ്മാരകങ്ങൾ നമുക്ക് കാണാം. ജയ്പൂരിന് സമീപത്തായുള്ള സ്ഥലമാണ് ഇത് എന്നതിനാൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലം കൂടിയാണ് ഇവിടം. ഇന്ത്യയുടെ ഭൂതകാലത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം തീർച്ചയായും എത്തേണ്ട വിനോദസഞ്ചാര കേന്ദ്രമാണ് ഇത്. അതുകൊണ്ട് തന്നെ ജയ്പൂരിൽ നിന്ന് നാർനോളിലേക്ക് ഒരു വാരാന്ത്യയാത്ര പോകുന്നത് എന്തുകൊണ്ടും ഉചിതമായ ഒരു തീരുമാനമായിരിക്കും. ഈ സ്ഥലവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഇവിടേക്ക് എത്താനുള്ള മാർഗ്ഗങ്ങളും കാണാൻ പറ്റുന്ന കാഴ്ചകളെ കുറിച്ചും ചുവടെ വായിക്കാം.

നാർനോൽ സന്ദർശിക്കാൻ പറ്റിയ സമയം

നാർനോൽ സന്ദർശിക്കാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ ഫെബ്രുവരി അവസാനം വരെയാണ് നാർനോൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം. ഈ സമയത്ത് സുഖകരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത് എന്നത് തന്നെ കാരണം. വേനൽക്കാലത്ത് ചൂട് കൂടിയതായതിനാൽ ആ സമയത്തുള്ള യാത്ര ഒഴിവാക്കുന്നത് നന്നാകും. എന്നാൽ ചരിത്രപ്രേമികൾ സീസൺ എന്ന കണക്കൊന്നും ഇല്ലാതെ വർഷം മുഴുവൻ ഇവിടെ എത്താറുണ്ട് എന്നതാണ് വസ്തുത.

PC:Thorsten Vieth

ജയ്പൂരിൽ നിന്ന് നാർനോലിലേക്ക് എങ്ങിനെ എത്തിച്ചേരാം

ജയ്പൂരിൽ നിന്ന് നാർനോലിലേക്ക് എങ്ങിനെ എത്തിച്ചേരാം

വിമാനമാർഗ്ഗം: നാർനോലിനടുത്തുള്ള വിമാനത്താവളം ജയ്പൂരിലാണ്. അതിനാൽ തന്നെ ജയ്പൂരിൽ നിന്ന് ഒരു വിമാനമാർഗ്ഗം ആലപിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ, നേരിട്ട് ക്യാബിൽ ജയ്‌പൂരിൽ നിന്നും നാർനോലിൽ എത്തിച്ചേരാം.

റെയിൽ മാർഗ്ഗം: മികച്ച റെയിൽവേ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഹാജിപൂരിൽ നിന്നും ഇവിടേക്ക് നേരിട്ട് ട്രെയിനുകൾ ഒന്നും തന്നെയില്ല. അതുകൊണ്ട് നിങ്ങൾ ജയ്പൂരിൽ നിന്ന് റെവാരി ജംഗ്ഷനിലേക്കും അവിടെ നിന്നും പിന്നീട് നാർനോലിലേക്ക് മറ്റൊരു ട്രെയിൻ മാർഗ്ഗവും വേണം പോകാൻ. ജയ്പൂരിൽ നിന്ന് 190 കിലോമീറ്റർ അകലെയും നാർനോലിൽ നിന്ന് 60 കി മീ അകലെയും ആയാണ് റെവാറി സ്ഥിതി ചെയ്യുന്നത്.

റോഡ് മാർഗം: രണ്ടു റൂട്ടുകളാണ് റോഡ് വഴി പോകുന്നവർക്ക് തിരഞ്ഞെടുക്കാവുന്നത്. ഒന്ന് ജയ്പൂർ - കോട്ട്പുത്ലി - നാർനോൽ എന്ന റൂട്ട് ആണ്. രണ്ടാമത്തേത് ജയ്പൂർ - ശ്രിമധോപൂർ - നാർനോൽ എന്ന റൂട്ടുമാണ്. രണ്ടും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ അരമണിക്കൂറോളം കുറവുള്ളതിനാൽ ആദ്യത്തെ റൂട്ടാണ് എളുപ്പം. അതുവഴി 3 മണിക്കൂർ 30 മിനിറ്റിനകം നാർനോലിൽ എത്താൻപറ്റും. യാത്രക്കിടെ കോട്പുളിയിൽ ഒരു ഇടവേള എടുക്കുകയാണെങ്കിൽ അവിടത്തെ മനോഹരമായ ക്ഷേത്രങ്ങളും സുന്ദരമായ സ്ഥലങ്ങളും കാണുകയും ചെയ്യാം.

കോട്പുളി

കോട്പുളി

ജയ്പ്പൂരിൽ നിന്ന് 117 കിലോമീറ്റർ അകലെയും, നാർനോലിൽ നിന്ന് 60 കിലോമീറ്റർ അകലെയും സ്ഥിതി ചെയ്യുന്ന കോട്ട്പുലി റോഡ് വഴിയുള്ള യാത്രക്കിടെ ഒരു ഇടവേളയ്ക്ക് പറ്റിയ സ്ഥലമാണ്. ചുറ്റിക്കറങ്ങാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ ഇല്ലെങ്കിലും വിനോദസഞ്ചാരികൾക്ക് കൂടുതൽ പ്രിയങ്കരമാണ് ഇവിടം. ക്ഷേത്രങ്ങളാൽ പ്രശസ്തമാണ് കോട്പുളി. 20ലേറെ ക്ഷേത്രങ്ങളുണ്ട് ഇവിടെ എന്നതിൽ ണ് ഇന്ന് തന്നെ അത് വ്യക്തമാകും. മതപരമായ ഈ സ്ഥലങ്ങൾ കണ്ടെത്താനും സമാധാനപരമായ ചുറ്റുപാടുകളിൽ നിന്ന് മനസ്സിനെ സുഖപ്പെടുത്താനും നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ ബഡാ മന്ദിർ, തലാബ് വാല ശിവ മന്ദിർ, അവധ്ബഹാരി മന്ദിർ, പരശുരാമ മന്ദിർ, ഗായത്രി മാതാ മന്ദിർ തുടങ്ങിയ ഇവിടെയുള്ള പ്രധാന ക്ഷേത്രങ്ങൾ നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.

PC:Sudhirkbhargava

നാർനോൽ

നാർനോൽ

ജയ്പൂരിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ അകലെയാണ് നാർനോൽ സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ളവർക്ക് ഒരു വാരാന്ത്യത്തിൽ യാത്ര പുറപ്പെട്ടാൽ മൂന്ന് മണിക്കൂറിനുള്ളിൽ ഇവിടെ എത്താം. ചരിത്ര സ്മാരകങ്ങൾ മാത്രമല്ല മനോഹരമായ ക്ഷേത്രങ്ങളുടെ ഭംഗി കൂടെ ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. നാർനോൽ എത്തിയാൽ പോകേണ്ട പ്രധാന സ്ഥലങ്ങൾ താഴെ പറയാം.

PC:Sudhirkbhargava

ജാൽ മഹൽ

ജാൽ മഹൽ

പതിനാറാം നൂറ്റാണ്ടിൽ അക്ബർ ചക്രവർത്തി മുഗൾ ഭരണാധികാരിയായിരുന്ന കാലത്ത് ഖാൻ സരോവർ തടാകത്തിന് സമീപം പണിയപ്പെട്ട ഒരു ചെറിയ കൊട്ടാരമാണ് ജൽ മഹൽ. നവാബ് ഷാ ഖുലി ഖാൻ നിർമ്മിച്ച ഈ കൊട്ടാരം മനോഹരമായ വാസ്തുശൈലിയും അതിശയിപ്പിക്കുന്ന നിർമ്മാണ ശൈലിയും കൊണ്ട് മനോഹരമാണ്. ഇതിന്റെ പഴയകാലങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്താൻ ചരിത്രത്തിന്റെ ഈ തിരുശേഷിപ്പുകൾ കൊണ്ട് നിങ്ങൾക്ക് സാധ്യമാകും.

PC- Priyanka1tamta

ബീർബാൽ കാ ഛത്ത

ബീർബാൽ കാ ഛത്ത

മറ്റൊരു മനോഹരമായ സ്മാരകം ബിർബാൽ കാ ചത്ത ആണ്. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ കാലഘട്ടത്തിൽ നാർനോലിന്റെ മന്ത്രി റായി ബാൽ മുകുന്ദദാസ് നിർമിച്ച ചരിത്രസ്മാരകമാണിത്. മനോഹരമായ മുറികളും വലിയ ഹാളുകളും ഉള്ള ഈ കെട്ടിടം അഞ്ച് നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ മനോഹരമായ ജലധാര ഏതൊരാളെയും ആകർഷിക്കാൻ കെൽപ്പുള്ള ഒന്നാണ്. ബീർബൽ കാ ചത്തയ്ക്ക് മുൻപ് ജയ്പ്പൂരിലായാണ് തുറന്നത്. അക്ബർ ചക്രവർത്തിയും മന്ത്രി ബീർബലും ഉപയോഗിച്ചിരുന്ന നിരവധി തുരങ്കങ്ങൾ ഇവിടെയുണ്ടെന്ന് പ്രാദേശികമായി പല ഐതിഹ്യങ്ങളും ഉണ്ട്.

ഖൽഡ വലേ ഹനുമാൻ

ഖൽഡ വലേ ഹനുമാൻ

ഇനി പറയാൻ പോകുന്നത് ഖൽഡ വലേ ഹനുമാനെ പറ്റിയാണ്. സമാധാനത്തിനായൊരു സ്ഥലത്തേയ്ക്കെത്താൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, ഒപ്പം ഇവിടത്തെ നിശബ്ദത ആസ്വദിക്കാൻ കഴിയണമെങ്കിൽ നിങ്ങൾ തീർച്ചയായും ഖൽഡ വലേ ഹനുമാനെ സന്ദർശിക്കണം. ഹനുമാന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ മാസവും നൂറുകണക്കിന് സഞ്ചാരികളും സന്ദർശകരും ഇവിടം എത്തുന്നു.

PC:John Hill

ഇവിടെ സന്ദർശിക്കേണ്ട മറ്റു സ്ഥലങ്ങൾ

ഇവിടെ സന്ദർശിക്കേണ്ട മറ്റു സ്ഥലങ്ങൾ

മുകളിൽ പറഞ്ഞ സ്ഥലങ്ങളെല്ലാം സന്ദർശിച്ച ശേഷം അതിൽ അധികമായി എന്തെങ്കിലും കാണാൻ ആഗ്രഹമുണ്ടെങ്കിൽ ചൂർ ഗംബാഡ്, മിർസ അലിജൻ ബൊരി തുടങ്ങിയ നിരവധി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും നിങ്ങൾക്ക് സന്ദർശിക്കാം.

ക്ഷേത്രനഗരം മുതൽ ഇരുമ്പ് പട്ടണം വരെ..വ്യത്യസ്തകളുമായി ഒ‍ഡീഷ ക്ഷേത്രനഗരം മുതൽ ഇരുമ്പ് പട്ടണം വരെ..വ്യത്യസ്തകളുമായി ഒ‍ഡീഷ

PC:Sudhirkbhargava

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X