Search
  • Follow NativePlanet
Share
» »കറങ്ങാന്‍ പോകാന്‍ റെഡിയാവാം.... ഈ മൂന്നു രാജ്യങ്ങള്‍ കാത്തിരിക്കുന്നു

കറങ്ങാന്‍ പോകാന്‍ റെഡിയാവാം.... ഈ മൂന്നു രാജ്യങ്ങള്‍ കാത്തിരിക്കുന്നു

ദീര്‍ഘനാളത്തെ പ്രയത്നങ്ങള്‍ക്കു ശേഷം രാജ്യത്തെ കൊവിഡ് നിരക്ക് കുറഞ്ഞ നിലയിലേക്ക് വന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി വാതിലുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസരം പരമാവധി മുതലാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സഞ്ചാരികള്‍. റഷ്യയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചതോടെ പല സെലിബ്രിറ്റികളും ഇവിടേക്ക് പോയിരുന്നു. റഷ്യയിലെ തെരുവീഥിയില്‍ ആഘോഷിക്കുന്ന ബോളിവുഡ് താരം തപ്ലി പന്നുവിന്‍റെ ചിത്രം ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിബന്ധവകളോടെ പ്രവേശനം അനുവദിച്ച
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ശേഷം റഷ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ മൂന്നു രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. വായിക്കാം

 ചെറിയൊരു രക്ഷപെടല്‍ മാത്രം

ചെറിയൊരു രക്ഷപെടല്‍ മാത്രം

മാസങ്ങളായി യാത്രകളൊന്നുമില്ലാതെ അടച്ചുപൂട്ടി ഇരിക്കുന്നവര്‍ക്ക് ഒരു രക്ഷപെടലാണ് നിലവിലെ ഈ ഇളവുകള്‍. എന്നാല്‍ ഇളവുകള്‍ എന്നത് ലോകം പഴയപടി ആയി എന്നതിന്‍റെ സൂചനയല്ല. യാത്രകളിലെ സുരക്ഷിതത്വം നമ്മുടെ മാത്രം കടമയാണ്.

പോകുന്നതിനു മുന്‍പ്

പോകുന്നതിനു മുന്‍പ്

യാത്രകള്‍ക്കായി തുറന്നിട്ടുണ്ടെങ്കിലും നിയമങ്ങളെല്ലാം മാറ്റിയെന്നല്ല അതിനര്‍ത്ഥം. ക്വാറന്‍റൈന്‍ അടക്കമുള്ള നിബന്ധനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചു മാത്രമേ യാത്രകള്‍ ചെയ്യുവാന്‍ സാധിക്കു.കാരണം മഹാമാരിക്ക് ഇപ്പോഴും അവസാനം എത്തിയി‌ട്ടില്ല. മൂന്നാം തരംഗം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന രീതിയിലാണ് കാര്യങ്ങള്‍ ഇപ്പോഴും പോകുന്നത്. എന്നാല്‍ കുറച്ച് ദിവസത്തെ യാത്രകള്‍, കൃത്യമായി പ്ലാന്‍ ചെയ്ത് മുന്‍കരുതലുകളെടുത്ത് പോകുന്നതില്‍ തെറ്റില്ല.

മൂന്നൂ രാജ്യങ്ങള്‍

മൂന്നൂ രാജ്യങ്ങള്‍


സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ എന്നും മുന്‍പന്തിയില്‍ തന്നെയുള്ള മൂന്നു രാജ്യങ്ങളാണ് ഇത്. റഷ്യ, തുര്‍ക്കി, ഈജിപ്ത് എന്നിവയാണ് ഇപ്പോള്‍ ഇന്ത്യക്കാരായ സഞ്ചാരികള്‍ക്കായി യാത്രകള്‍ അനുവദിച്ചിരിക്കുന്ന രാജ്യങ്ങള്‍

 റഷ്യ

റഷ്യ

ബോളിവുഡ് താരം നടൻ തപ്‌സി പന്നു ഏതാനും ദിവസങ്ങൾക്ക് ഇവിടെ അടിച്ചുപൊളിച്ചു യാത്ര ചെയ്ത ഫോട്ടോകള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആയിരുന്നു. റഷ്യ തുറന്നതോടെ ഇവിടേക്ക് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. . യാത്രക്കാർക്ക് ഒരു ആരോഗ്യ പരിശോധനയിലൂടെ കടന്നുപോകേണ്ടി വരും. കൂടാതെ പരിശോധനാ റിപ്പോർ‌ട്ടുകൾ‌ പുറത്തുവരുന്നതുവരെ ക്വാറന്‍റൈനും വിധേയമാണം. ഫ്ലൈറ്റ് കയറുന്നതിന് 72 മണിക്കൂർ മുമ്പ് നിങ്ങൾ ഒരു ആർ‌ടി-പി‌സി‌ആർ പരിശോധന നടത്തേണ്ടതുണ്ട്, അത് നെഗറ്റീവ് ആയിരിക്കണം.

റഷ്യയിലെ വാക്സിന്‍ ടൂറിസം

റഷ്യയിലെ വാക്സിന്‍ ടൂറിസം

ഇന്ത്യയില്‍ വാക്സിന്‍ ലഭിക്കുവാനെടുക്കുന്നതിലെ കാലതാമസം വാക്സിന്‍ ടൂറിസം എന്ന പുതിയ ഐഡിയയ്ക്ക് തുടക്കം കുറിക്കുവാന്‍ കാരണമായിട്ടുണ്ട്. ന്യൂ​ഡ​ൽ​ഹി​യി​ലെ സ​ൺ ആ​ൻ​ഡ് സാ​ൻ​ഡ് ടൂ​ർ ക​മ്പ​നി ആണ് റഷ്യന്‍ വാക്സിന്‍ ടൂറിസം പാക്കേജ് ചെയ്യുന്നത്. സ്പു​ട്നി​ക് വി ​വാ​ക്സി​ന്‍റെ ര​ണ്ട്​ ഡോ​സ് എടുത്തുള്ള വാക്സിനേഷന്‍ പാക്കേജാണ് റഷ്യയിലേക്ക് ട്രാവല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 24 ദിവസം നീണ്ടു നില്‍ക്കുന്ന പാക്കേജിന് 1,38,700 രൂപയാണ്. മോസ്കോയും പീറ്റേഴ്സ്ബര്‍ഗും ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കുള്ള യാത്രയും സ്ഥല സന്ദര്‍ശനവും പഞ്ച നക്ഷത്ര ഹോട്ടലുകളിലെ താമസവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

 റഷ്യ കാണാം

റഷ്യ കാണാം

യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ്. കാഴ്ചകളിലെ വൈവിധ്യമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വിശാലമായ പർ‌വ്വതങ്ങൾ‌, മരുഭൂമികൾ‌, ബീച്ചുകൾ‌, ഗെയ്‌സർ‌ ഫീൽ‌ഡുകൾ‌, ഹെറിറ്റേജ് സൈറ്റുകൾ‌, കൊട്ടാരങ്ങൾ‌, മഞ്ഞുമൂടിയ തടാകങ്ങൾ‌ എന്നിങ്ങനെ ഒരുപാടുണ്ട് ഇവിടെ കാണുവാന്‍
ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രം അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ചില കലാകാരന്മാർക്കും രാഷ്ട്രീയ വ്യക്തികൾക്കും ജന്മം നൽകിയിട്ടുമുണ്ട്.

അടിച്ചുപൊളിച്ചൊരു യാത്ര... ഒപ്പം വാക്സിനും എടുക്കാം!! സഞ്ചാരികള്‍ക്കായി വാക്സിന്‍ ടൂറിസംഅടിച്ചുപൊളിച്ചൊരു യാത്ര... ഒപ്പം വാക്സിനും എടുക്കാം!! സഞ്ചാരികള്‍ക്കായി വാക്സിന്‍ ടൂറിസം

തുര്‍ക്കി

തുര്‍ക്കി

ഇന്ത്യക്കാര്‍ക്കായി തുറന്നിരിക്കുന്ന മറ്റൊരു രാജ്യമാണ് തുര്‍ക്കി. സഞ്ചാരികള്‍ക്ക് ഇവിടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടെ എത്തുമ്പോള്‍ ആദ്യം തന്നെ 14 ദിവസത്തെ ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടതാണ്.

14 ദിവസത്തെ കാലയളവ് അവസാനിക്കുമ്പോൾ, നിങ്ങൾ ഒരു ആർ‌ടി-പി‌സി‌ആർ പരിശോധന നടത്തി, കൂടാതെ പരിശോധനാ ഫലം നെഗറ്റീവ് ആയി തിരിച്ചെത്തിയതിനുശേഷം മാത്രമേ നിങ്ങൾക്ക് ക്വാറന്‍റൈന്‍ തീര്‍ക്കുവാന്‍ അനുമതിയുള്ളൂ , ഫ്ലൈറ്റ് കയറുന്നതിന് 72 മണിക്കൂർ മുമ്പ് നിങ്ങൾ ഒരു ആര്‍ടി-പിസിആര്‍ പരിശോധന നടത്തണം.

 തുര്‍ക്കിയും വിനോദ സഞ്ചാരം

തുര്‍ക്കിയും വിനോദ സഞ്ചാരം

ഏറ്റവും അധികം വിദേശ സഞ്ചാരികളെത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന രാജ്യമാണ് തുര്‍ക്കി. രാജ്യത്തിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പലപ്പോളും ഇവിടേക്കുള്ള യാത്രകളില്‍ കല്ലുകടിയാകുമെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട രാജ്യമാണ് തുര്‍ക്കി. പാശ്ചാത്യ സംസ്കാരത്തിന്റെയും പൗരസ്ത്യ സംസ്കാരത്തിന്‍റെയും സ്വാധീനം ഒരുപോലെ ഇവിടെ കാണുവാന്‍ സാധിക്കും. സംസ്കാരം, ചരിത്രം, ഭക്ഷണം എന്നിങ്ങനെ ഒരു സഞ്ചാരിയെ അതിശയിപ്പിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്.

 ഈജിപ്ത്

ഈജിപ്ത്

മറ്റു രണ്ടു രാജ്യങ്ങളെയും അപേക്ഷിച്ച് കുറച്ച് കര്‍ശനമാണ് ഈജിപ്തിലെ കാര്യങ്ങള്‍. ഫ്ലൈറ്റ് കയറുന്നതിന് 72 മണിക്കൂർ മുമ്പ് ഒരു ആർ‌ടി-പി‌സി‌ആർ പരിശോധന നടത്തുക എന്നതാണ് ഇവിടെ ആദ്യ ഘട്ടം, അവിടെയെത്തുമ്പോൾ നിങ്ങൾ ഒരു ദ്രുത പരിശോധനയ്ക്ക് വിധേയരാകും. ഫലം പോസിറ്റീവ് ആയി തിരിച്ചെത്തിയാൽ, നിങ്ങൾക്ക് മടങ്ങിവരാനോ ഒരു ക്വാറന്‍റൈന്‍ കേന്ദ്രത്തിൽ തുടരാനോ ഒരു ഓപ്ഷൻ ഉണ്ടാകും. ആരോഗ്യ പ്രഖ്യാപനം നിർബന്ധമാണ്, അതിനാൽ നിങ്ങൾ ചില ഫോമുകൾ പൂരിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, ആരോഗ്യ ഇൻഷുറൻസിനും നിങ്ങൾ പണം നൽകണം.

പിരമിഡുകളും മ്യൂസിയങ്ങളും

പിരമിഡുകളും മ്യൂസിയങ്ങളും

പുരാതന ഫറവോന്മാരുടെ വസതിയായ ഈജിപ്ത് സന്ദർശിക്കുന്ന എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന മനോഹരമായ ക്ഷേത്രങ്ങളും ശവകുടീരങ്ങളും നിറഞ്ഞ സ്ഥലമാണ്
പിരമിഡുകള്‍ തന്നെയാണ് ഈജിപ്തിലെ പ്രധാന കാഴ്ച. ഈജിപ്തിലെ രാജ്ഞിയായിരുന്ന മെരേസാന്‍ക് 3 യുടെ ശവകുടീരം, തെബാന്‍ നെക്രോപോളിസിലെ മെന്നാ ശവകുടീരം,റെഡ് മോണാസ്ട്രി, കോപ്റ്റിക് ഓര്‍ത്തഡോക്സ് മൊണാസ്ട്രി തുടങ്ങിയവ ഇവിടെ കാണാം.

മനുഷ്യരേക്കാളധികം പാവകള്‍, മരിച്ചവര്‍ പാവകളായി വീണ്ടും ജനിക്കുന്ന ഗ്രാമം<br />മനുഷ്യരേക്കാളധികം പാവകള്‍, മരിച്ചവര്‍ പാവകളായി വീണ്ടും ജനിക്കുന്ന ഗ്രാമം

Read more about: travel travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X