ശരണം വിളികളുമായി വീണ്ടുമൊരു വീണ്ടുമൊരു മണ്ഡലകാലം കൂടിയെത്തുകയാണ്.. മാലയിട്ട്, വ്രതമെടുത്തു, അയ്യനെ കാണുവാൻ വിശ്വാസികൾ മലകയറിയെത്തുന്ന സമയം. മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയിലെ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലെത്തി. വ്യാഴാഴ്ച ക്ഷേത്രനട തുറക്കും. നവംബർ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡലകാലം. കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം നിയന്ത്രണങ്ങളെല്ലാമെടുത്തു കളഞ്ഞ ശേഷമുള്ള ആദ്യത്തെ തീർത്ഥാടന കാലമാണിത്.

നട തുറക്കുന്നത്
നവംബർ 16-ാം തിയതി വൈകുന്നേരം അഞ്ച് മണിയോടു കൂടി മണ്ഡലകാല പൂജകൾക്കായി ക്ഷേത്രനട തുറക്കും. പ്രത്യേകിച്ച് പൂജകൾ ആദ്യ ദിവസമുണ്ടായിരിക്കില്ല. ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളിലും വിളക്ക് തെളിക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയിരിക്കും ചടങ്ങുകൾ നടക്കുക. അതിനു ശേഷം പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേല്‍ശാന്തി അഗ്‌നി പകരും. പിന്നീട് വിശ്വാസികൾക്ക് ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി അവസരം നല്കും. വിശ്വാസികള്‍ക്ക് വിഭൂതി വിതരണവും ഉണ്ടാവും.
മേൽശാന്തിമാരുടെ അഭിഷേക അവരോധിക്കൽ ചടങ്ങുകളും നാളെ നടക്കും.

മണ്ഡല കാലം 2022
നവംബർ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് ഈ വർഷത്തെ മണ്ഡലകാലം. അതിനുശേഷം നട അടയ്ക്കുന്ന ക്ഷേത്രം മകരവിളക്ക് ഉല്‍സവത്തിനായി ഡിസംബർ 30ന് തുറക്കും. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്. തീര്‍ത്ഥാടനം ജനുവരി 20 ന് അവസാനിക്കും

വിർച്വൽ ബുക്കിങ് നിർബന്ധം
ശബരിമല ദർശനം നടത്തുവാന്‍ ഇത്തവണ വിർച്വർ ബുക്കിങ് നിർബന്ധമാണ്. ബുക്കിങ് നടത്താത്തവർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. സ്പോട്ട് ബുക്കിങ് കൗണ്ടറുകളും ഓണ്‍ലൈൻ ബുക്കിങ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. 13 കേന്ദ്രങ്ങളിൽ ആയാണ് സ്പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുക. 24 മണിക്കൂറും ബുക്കിങ് നടത്തുവാൻ സൗകര്യമുണ്ടാകും.

കെഎസ്ആർടിസി ബസ് സർവീസ്
കെഎസ്ആർടിസി ശബരിമല തീർത്ഥാടന കാലത്ത് പ്രത്യേക സർവീസുകൾ ലഭ്യമാക്കും. കെഎസ്ആര്‍ടിസി 500 ബസ് സര്‍വീസ് നടത്തും. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ 200 കെഎസ്ആർടിസി ബസുകളുണ്ടാവും. ഇവ ഓരോ മിനിറ്റ് ഇടവേളയിലും സർവീസ് നടത്തും.
കരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്ര

മൂന്ന് കാനന പാതകളും
ഇത്തവണ മൂന്ന് കാനനപാതകളും തീർത്ഥാടകർക്കായി തുറന്നു നല്കും.കരിമല പാതയും വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള കാനനപാതയും തുറക്കും. കല്ലുപാകി നീലിമല പാത നവീകരിച്ചിട്ടുണ്ട്.
ശബരിമല മുതല്‍ സൂരിമുത്തു അയ്യനാര്‍ ക്ഷേത്രം വരെ,തെക്കേ ഇന്ത്യയിലെ ശാസ്താ ക്ഷേത്രങ്ങള്‍
പമ്പ മുതൽ കറുപ്പ സ്വാമി ക്ഷേത്രം വരെ...അറിയാം ശബരിമലയിലെ ഈ ഇടങ്ങളെ