Search
  • Follow NativePlanet
Share
» »പുണ്യം നല്കുന്ന മകരവിളക്ക്; പർണശാലകളൊരുക്കി ഭക്തർ.. ദർശിക്കുവാൻ പത്തിടങ്ങള്‍

പുണ്യം നല്കുന്ന മകരവിളക്ക്; പർണശാലകളൊരുക്കി ഭക്തർ.. ദർശിക്കുവാൻ പത്തിടങ്ങള്‍

എന്താണ് മകരവിളക്ക് എന്നും എവിടെ നിന്നാലാണ് മകരവിളക്ക് കാണുവാൻ സാധിക്കുന്നത് എന്നും നോക്കാം...

വീണ്ടുമൊരു മകരവിളക്ക് കാലം കൂടി വരികയാണ്. ഭക്തിയും ആചാരങ്ങളും ചേർന്നൊരുക്കുന്ന വിശ്വസത്തിന്റെ രൂപമാണ് തീർത്ഥാടകർക്ക് മകരവിളക്ക്. 41 ദിവസം നീണ്ട വ്രതമെടുത്ത് കറുപ്പുടുത്ത്, മലകയറിയെത്തുന്ന വിശ്വാസികളുടെ ഹൃദയംപൊട്ടിയുള്ള ശരണംവിളിയുടെ പശ്ചാത്തലത്തിൽ തെളിയുന്ന മകരവിളക്ക് ഒരുവട്ടമെങ്കിലും കാണുക എന്നത് വിശ്വാസികൾക്ക് വളരെ പ്രധാനമാണ്. തങ്ങൾക്ക് കാണുവാനായി അവകാശപ്പെട്ട ഈ മകരവിളക്ക് ദർശിക്കുവാൻ ലക്ഷങ്ങളാണ് കാത്തിരിക്കുന്നത്. എന്താണ് മകരവിളക്ക് എന്നും എവിടെ നിന്നാലാണ് മകരവിളക്ക് കാണുവാൻ സാധിക്കുന്നത് എന്നും നോക്കാം...

മകരജ്യോതി എന്നാൽ

മകരജ്യോതി എന്നാൽ

മകരജ്യോതി എന്നാൽ ആകാശത്ത് തെളിയുന്ന ഒരു നക്ഷത്രമാണ്. മകരം ഒന്നിന്, കുറച്ചുനേരം മാത്രം ഉദിച്ചു നിൽക്കുന്ന ഒരു നക്ഷത്രമാണിത്. പന്തളത്തു നിന്നും തിരുവാഭരണം ശബരിമലയിലെത്തുന്ന ദിവസം (തിരുവാഭരണ ഘോഷയാത്ര ശബരിമലയിൽ എത്തുന്ന ദിവസം) ആണ് നക്ഷത്രം തെളിയുന്നത് എന്നാണ് വിശ്വാസം. സൂര്യാസ്തമയത്തിനു ശേശം ഇത് കൂടുതൽ തിളക്കമുള്ളതാകുമെന്നും പെട്ടന്നുതന്നെ മറയുമെന്നും വിശ്വസിക്കപ്പെടുന്നു.

മകരവിളക്ക് എന്നാൽ

മകരവിളക്ക് എന്നാൽ

മകരവിളക്കും മകരജ്യോതിയും ഒന്നാണ് എന്നു കരുതുന്നവർ ഒരുപാടുപേരുണ്ട്. എന്നാൽ തീർത്തും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണിത്. മകരസംക്രാന്തി നാളിൽ ശബരിഗിരി നാഥനു വേണ്ടി പൊന്നമ്പല മേട്ടിൽ നടത്തുന്ന പ്രത്യേക കർപ്പൂരാരാധനയാണ് മകരവിളക്ക്. പൊന്നമ്പല മേട്ടിൽ കർപ്പൂരം കത്തിച്ചു നടത്തുന്ന ആരാധനയാണിത്. മൂന്നു വട്ടമാണ് മകരവിളക്ക് തെളിയിക്കുന്നത്.

PC:Harhar2008

ഇടുക്കിയിൽ എവിടെ നിന്നാൽ മകരവിളക്ക് കാണാം

ഇടുക്കിയിൽ എവിടെ നിന്നാൽ മകരവിളക്ക് കാണാം

രണ്ടു വര്‍‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണ പുൽമേട്ടിലേക്ക് മകരവിളക്കു കാണുവാൻ ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. പരമാവധി പതിനായിരം പേരെ വരെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടിങ്ങളിൽ നിന്നും മകരവിളക്ക് ദർശനം സാധ്യമാകും.

 സന്നിധാനവും മരകവിളക്കും

സന്നിധാനവും മരകവിളക്കും

ഏറ്റവും നന്നായി മകരവിളക്കും അയ്യപ്പന് ആ സമയം അർപ്പിക്കുന്ന ദീപാരാധനയും കാണുവാൻ സാധിക്കുന്ന സ്ഥലം സന്നിധാനമാണ്. മകരവിളക്കിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതും ഇവിടെത്തന്നെയാണ്. പാണ്ടിത്താവളവും പമ്പയിലെ ഹിൽ ടോപ്പും മകരവിളക്ക് കാണുവാൻ സാധിക്കുന്ന ഇടങ്ങളാണ്.
ഇവിടം കൂടാതെ, പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട്, അട്ടത്തോട് പടിഞ്ഞാറേ കോളനി എന്നിവിടങ്ങളിൽ നിന്നും മകരവിളക്ക് ദർശിക്കാൻ കഴിയും.

മകരവിളക്കു കാണുവാൻ

മകരവിളക്കു കാണുവാൻ


ഓരോ വർഷവും ലക്ഷക്കണക്കിനാളുകളാണ് മകരവിളക്ക് കാണുവാനായി എത്തുന്നത്. ശബരിമലയിൽ എവിടെയെങ്കിലും നിന്നാൽ മകരവിളക്ക് കാണുവാൻ സാധിക്കണമെന്നില്ല. വ്യക്തമായി മകരവിളക്ക് ദർശിക്കണമെങ്കിൽ ചില സ്ഥലങ്ങളുണ്ട്. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളൊന്നും നിലനിൽക്കുന്നില്ലാത്തതിനാൽ വലിയ തിരക്കാണ് ഇവിടെ ശബരിമലയിൽ അനുഭവപ്പെടുന്നത്.

നിയന്ത്രണങ്ങളിങ്ങനെ

നിയന്ത്രണങ്ങളിങ്ങനെ

ശക്തമായ സുരക്ഷയാണ് ശബരിമലയിലും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്ത് 13നം 14നും സ്പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. മകരവിളക്കുദിവസമായ 14 ശനിയാഴ്ച പകൽ 12 മണിവരെ മാത്രമായിരിക്കും തീർഥാടകർക്ക്‌ സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. . 12നുശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. മകരസംക്രമ പൂജ 14ന് രാത്രി 8.45ന് നടക്കും. 15ന്‌ വീണ്ടും വിശ്വാസികള്ക്ക് പ്രവേശനം അനുവദിക്കും.

പൊന്നമ്പലമേട്ടിലെ മകരവിളക്ക്: ശബരീശനുള്ള ദിവ്യസമര്‍പ്പണം..മകരജ്യോതിക്ക് പുറകില്‍<br />പൊന്നമ്പലമേട്ടിലെ മകരവിളക്ക്: ശബരീശനുള്ള ദിവ്യസമര്‍പ്പണം..മകരജ്യോതിക്ക് പുറകില്‍

തിരുവാഭരണ ഘോഷയാത്ര 2023- പന്തളത്തു നിന്നും അയ്യപ്പനെ തേടി വളർത്തച്ഛന്‍റെ സമ്മാനമെത്തുന്ന പുണ്യദിനം<br />തിരുവാഭരണ ഘോഷയാത്ര 2023- പന്തളത്തു നിന്നും അയ്യപ്പനെ തേടി വളർത്തച്ഛന്‍റെ സമ്മാനമെത്തുന്ന പുണ്യദിനം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X