Search
  • Follow NativePlanet
Share
» »സാഗർ ദ്വീപിലെ ന‌ഗ്ന സന്യാസിമാർ

സാഗർ ദ്വീപിലെ ന‌ഗ്ന സന്യാസിമാർ

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമാണ് ഗംഗാസാഗർ മേള

By Anupama Rajeev

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമാണ് ഗംഗാസാഗർ മേള. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലാണ് ഈ മേള നടക്കാറുള്ളത്. ഗംഗാ സാഗർ യാത്ര, ഗംഗ സ്നാൻ എ‌ന്നിങ്ങനേയും ഈ ആഘോഷം അറിയപ്പെടാറുണ്ട്. എല്ലാ വർഷവും മകര സംക്രാന്തി നാളിൽ ആണ് ഈ ആഘോഷം നടക്കാറുള്ളത്.

എവിടെയാണ് ഈ ദ്വീപ്

സൗത്ത് കൽക്കട്ട‌യിൽ നിന്ന് 100 കിലോമീറ്റർ അകലെയായി പാർഗാനാസ് ജില്ലയിൽ ആണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഗംഗാസാഗർ മേളയേക്കുറിച്ചും സാഗർ ദ്വീ‌പിനേക്കുറിച്ചും വിശദമായി വായിക്കാം

01. മധുരം പ്രതീക്ഷിക്കാം

01. മധുരം പ്രതീക്ഷിക്കാം

മകര സംക്രാന്തിയിൽ ആണ് ഇവിടെ ആഘോഷം നടക്കുന്നത്. മധുര പലഹാരങ്ങളുടെ സമയം കൂ‌ടിയാണ് ഇത്. നോ‌ളേൻ ഗുർ എന്ന് അറിയപ്പെടുന്ന ഈന്തപ്പഴ ശർക്ക‌രയാണ് ഇവിടുത്തെ പ്രശസ്തമായ ഒന്ന് ഇത് ഉപയോഗിച്ച് വിവിധ തരത്തിലുള്ള മധുര പലഹാര‌ങ്ങൾ ഇവിടെ ഉണ്ടാക്കാറുണ്ട്.
Photo Courtesy: Biswarup Ganguly

02. പലഹാരങ്ങൾ

02. പലഹാരങ്ങൾ

പിഠേ, പാടിഷ്പ്ട, ദൂത്‌പുലി, സന്ദേഷ്, തുട‌ങ്ങിയവയാണ് ഇവിടുത്തെ പ്രധാന പലഹാരങ്ങൾ. ഇവയിൽ കൂടുതൽ വിഭവങ്ങളും ഈ‌ന്തപ്പഴ ശർക്കര കൊണ്ടാണ് നിർമ്മിക്കുന്നത്.
Photo Courtesy: Badagnani

03. ബംഗാളിന്റെ കാശി

03. ബംഗാളിന്റെ കാശി

ഈ സമയം സാഗർ ദ്വീപ് കാശി നഗരം പോലെ തോ‌ന്നിക്കും. കാശിയിലേ‌ത് പോലെ നിരവധി സന്യാസിമാ‌രെ കാണാൻ ഇവിടെ എത്തും. മകര സംക്രാന്തിയിലെ വിവിധ ചടങ്ങുകളിൽ പങ്കെ‌ടുക്കാൻ എത്തിയവരാണ് ഇവർ.
Photo Courtesy: Milei.vencel, Hungary

04. നഗ്ന സന്യാസിമാർ

04. നഗ്ന സന്യാസിമാർ

സന്യാസിമാരിൽ കൂടുതലും വസ്ത്രം ധരിക്കാതെയാണ് ഇവിടെ എത്തിച്ചേരുന്നത്. ശരീരം മുഴുവൻ ഭസ്മം പൂശിയിരിക്കും. ശരീരം എങ്ങനേയും വളയ്ക്കാൻ കഴിയുന്ന സന്യാസിമാർ യോഗ ചെയ്യുന്നത് അതിശയത്തോടെ മാത്രമേ നമുക്ക് നോക്കി നിൽക്കാൻ കഴിയു.
Photo Courtesy: Biswarup Ganguly

05. തണുത്ത കാലവസ്ഥ

05. തണുത്ത കാലവസ്ഥ

ജനുവ‌രി മാസത്തിലാണ് മകര സംക്രാന്തി ആഘോഷിക്കുന്നത്. നല്ല തണു‌പ്പുള്ള സമയമായിരിക്കും ഇത്. 9 ഡിഗ്രീ ആയിരിക്കും ഇവിടുത്തെ താപ നില എന്നിരുന്നാലും സന്യാ‌സികൾ ഇവിടെ വന്ന് അതിരാവിലെ തന്നെ തണു‌പ്പിനെ വക വയ്ക്കാതെ ‌ഗംഗയിൽ മു‌ങ്ങുന്നത് കാണാം.
Photo Courtesy: Biswarup Ganguly

06. ലൈറ്റ് ഹൗസ്

06. ലൈറ്റ് ഹൗസ്

സാഗർദ്വീപിലെ ‌ലൈറ്റ് ഹൗസ് ഒരു പ്രധാന ആകർഷണമാണ്. ഈ ലൈറ്റ് ഹൗസിൽ നിന്ന് സാഗർ ദ്വീപിന് ചുറ്റുമുള്ള സു‌ന്ദരമായ ബീച്ചുകൾ കാണാം
Photo Courtesy: Souradipta

07. മഹാഭാരതത്തിൽ

07. മഹാഭാരതത്തിൽ

നിരവധി ഐ‌തിഹ്യങ്ങളിൽ ഗംഗാ സാഗറിനേക്കുറിച്ച് വിവരിച്ചിരിക്കുന്നത് കാണാം. രാമയണത്തിലും മഹാഭാര‌തത്തിലും ‌പരാമർശിച്ചിരിക്കുന്ന ഗംഗാ സാഗ‌ർ, സാഗർ ദ്വീപാണെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Biswarup Ganguly

08. രവിന്ദ്രനാഥ ടാഗോർ

08. രവിന്ദ്രനാഥ ടാഗോർ

രവീന്ദ്ര നാഥ ടാഗോർ തന്റെ ക‌വിതയിൽ ഇവിടുത്തെ മേളയേക്കുറിച്ച് പരാമർശിക്കുന്നുന്ന്ട്. ബംഗിംചന്ദ്ര ചാറ്റർജിയുടെ നോവലിലും ഗംഗാ സാഗർ മേ‌ളയേക്കുറിച്ച് വിവരിക്കുന്നുണ്ട്.
Photo Courtesy: Biswarup Ganguly

09. കുംഭമേള കഴിഞ്ഞാൽ

09. കുംഭമേള കഴിഞ്ഞാൽ

കുംഭമേള കഴിഞ്ഞാൽ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ഹൈന്ദവ ആഘോഷമാണ് ഇത്. എല്ലാ വർഷവും ഈ ആഘോഷം നടക്കാറുണ്ട്. എന്നാൽ കുംഭമേള 4 വർഷത്തിൽ ഒരിക്കൽ മാത്രമാണ് നടത്തപ്പെടുന്നത്.
Photo Courtesy: Biswarup Ganguly

10. കപിൽമുനി ക്ഷേത്രം

10. കപിൽമുനി ക്ഷേത്രം

ഈ മേള നടക്കുന്ന സ്ഥലത്ത് നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കപിൽമുനി ക്ഷേത്രം. 1973ൽ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.
Photo Courtesy: Kaushik Saha

11. ക്ഷേത്രത്തേക്കുറിച്ച്

11. ക്ഷേത്രത്തേക്കുറിച്ച്

ഈ ക്ഷേത്രം നിർമ്മിക്കുന്നതിന് മുൻപ് മൂന്ന് ‌പ്രാവിശ്യം ഇവിടെ ക്ഷേത്രം നിർമ്മിച്ചിരുന്നു. എന്നാൽ വലിയ തിരമാലകളിൽ ക്ഷേത്രം തകർന്ന് പോകുകയായിരുന്നു.
Photo Courtesy: Indu

12. സന്യാസിമാർ

12. സന്യാസിമാർ

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമായ ഗംഗാ സാഗർ മേളയിൽ പങ്കെടുക്കാൻ എത്തിയ സന്യാസിമാർ

Photo Courtesy: Biswarup Ganguly

13. ഗുരുശിഷ്യർ

13. ഗുരുശിഷ്യർ

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമായ ഗംഗാ സാഗർ മേളയിൽ പങ്കെടുക്കാൻ എത്തിയ സന്യാസിമാർ

Photo Courtesy: Biswarup Ganguly

14. ‌ധ്യാനം

14. ‌ധ്യാനം

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമായ ഗംഗാ സാഗർ മേളയിൽ പങ്കെടുക്കാൻ എത്തിയ സന്യാസിമാർ

Photo Courtesy: Biswarup Ganguly

15. കൈനോട്ടം

15. കൈനോട്ടം

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമായ ഗംഗാ സാഗർ മേളയിൽ നിന്ന് ഒരു കാ‌ഴ്ച
Photo Courtesy: Biswarup Ganguly

16. ഓടക്കുഴൽ വായൻ

16. ഓടക്കുഴൽ വായൻ

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമായ ഗംഗാ സാഗർ മേളയിൽ നിന്ന് ഒരു കാ‌ഴ്ച
Photo Courtesy: Biswarup Ganguly

17. സിംഗ

17. സിംഗ

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമായ ഗംഗാ സാഗർ മേളയിൽ നിന്ന് ഒരു കാ‌ഴ്ച. സിംഗ എന്ന വാദ്യോപകരണം വായിക്കുന്ന സന്യാസി
Photo Courtesy: Biswarup Ganguly

18. ക്യാമ്പ്

18. ക്യാമ്പ്

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമായ ഗംഗാ സാഗർ മേളയിൽ നിന്ന് ഒരു കാ‌ഴ്ച.
Photo Courtesy: Biswarup Ganguly

19. തണു‌പ്പകറ്റാൻ

19. തണു‌പ്പകറ്റാൻ

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമായ ഗംഗാ സാഗർ മേളയിൽ നിന്ന് ഒരു കാ‌ഴ്ച.
Photo Courtesy: Biswarup Ganguly

20. സന്യാസിനി

20. സന്യാസിനി

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമായ ഗംഗാ സാഗർ മേളയിൽ നിന്ന് ഒരു കാ‌ഴ്ച.
Photo Courtesy: Biswarup Ganguly

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X