» »ശവകുടീരത്തിനു മുകളിലുയര്‍ന്ന ദേവാലയം

ശവകുടീരത്തിനു മുകളിലുയര്‍ന്ന ദേവാലയം

Written By: Elizabath

ശവകുടീരത്തിനു മുകളില്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്ന ഒരു ദേവാലയം... ഭാരതത്തിലെ ക്രൈസ്തവരുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ചെന്നൈയിലെ മൈലപ്പൂര്‍ തോമാശ്ലീഹായുടെ തീര്‍ഥാടന കേന്ദ്രം വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലായാണ് നിര്‍മ്മിച്ചിരിക്കുന്ന്.

ദേശീയ തീര്‍ഥാടന കേന്ദ്രമായ മൈലാപ്പൂര്‍ പള്ളിയുടെ വിശേഷങ്ങള്‍ അറിയാം...

ശവകുടീരത്തിനു മുകളില ദേവാലയം

ശവകുടീരത്തിനു മുകളില ദേവാലയം

വിശുദ്ധ തോമാശ്ലീഹായുടെ ശവകുടീരത്തിനു മുകളില്‍ പണിതിരിത്തുന്ന മൈലാപ്പൂരിലെ തീര്‍ഥാടന കേന്ദ്രം മൈലാപ്പൂര്‍ സാന്തോം ബസലിക്ക എന്നും അറിയപ്പെടുന്നു.

PC:Mathen Payyappilly Palakkappilly

ലോകത്തില്‍ ആകെ മൂന്നു മാത്രം

ലോകത്തില്‍ ആകെ മൂന്നു മാത്രം

ശവകുടീരത്തിനു മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയങ്ങള്‍ ലോകത്തില്‍ ആകെ മൂന്നെണ്ണം മാത്രമേ ഉള്ളൂ എന്നാണ് പറയപ്പെടുന്നത്. അതിലൊന്ന് റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക.

PC: Bikashrd

അല്പം ചരിത്രം

അല്പം ചരിത്രം

യേശുക്രിസ്തുവിന്റെ ശിഷ്യന്‍മാരില്‍ പ്രധാനിയായ തോമാശ്ലീഹ എഡി 52 ലാണ് സുവിശേഷപ്രഘോഷണത്തിനായി കേരളത്തിലെത്തുന്നത്. അവിടെനിന്നും ഭാരതം മുഴുവന്‍ സുവിശേഷം അറിയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പിന്നീട് ശത്രുക്കള്‍ അദ്ദേഹത്തെ കുന്തംകൊണ്ട് കുത്തി മൈലാപ്പൂരില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പറയപ്പെടുന്നു.

PC:Bikashrd

ഡിസംബര്‍ 18 ന്റെ അത്ഭുതം

ഡിസംബര്‍ 18 ന്റെ അത്ഭുതം

മരണസമയത്ത് തോമാശ്ലീഹ ഒരു കുരിശ് കയ്യില്‍ പിടിച്ചിരുന്നു എന്നും ഇതിലൂടെ രക്തം വന്നിരുന്നു എന്നും പറയപ്പെടുന്നു. പിന്നീട് എല്ലാ ഡിസംബര്‍ 18നും ഈ കുരിശിലൂടെ രക്തം ഒഴുകുമത്രെ.

PC:esanthomechurch

ഗോഥിക് ശൈലിയിലെ നിര്‍മ്മാണം

ഗോഥിക് ശൈലിയിലെ നിര്‍മ്മാണം

തോമാശ്ലീഹായുടെ കല്ലറയ്ക്ക് മുകളിലായി 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് ആദ്യം ഒരു ദേവാലയം പണിയുന്നത്. പിന്നീട് ഇതിന് കത്തീഡ്രലിന്റെ പദവി നല്കി ബ്രിട്ടീഷുകാര്‍ ദേവാലയം പുനര്‍നിര്‍മ്മിച്ചു. നിയോ-ഗോഥിക് ശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Indyblue

ആഗോള തീര്‍ഥാടന കേന്ദ്രം

ആഗോള തീര്‍ഥാടന കേന്ദ്രം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഈ ദേവാലയത്തിന് ആഗോള തീര്‍ഥാടന കേന്ദ്രത്തിന്റെ പദവിയാണ് ഉള്ളത്.

PC:esanthomechurch

ലിറ്റില്‍ മൗണ്ട് അഥവാ ചിന്നമലൈ

ലിറ്റില്‍ മൗണ്ട് അഥവാ ചിന്നമലൈ

ലിറ്റില്‍ മൗണ്ട് അഥവാ ചിന്നമലൈ എന്നത് മൈലാപ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ചെറിയൊരു കുന്നിന്‍പ്രദേശമാണ്. ഇവിടെ വെച്ചാണ് തോമാശ്ലീഹ പ്രാര്‍ഥിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തതെന്ന് വിശ്വസിക്കപ്പെടുന്നു.

സെന്റ് തോമസ മൗണ്ട്

സെന്റ് തോമസ മൗണ്ട്

മൈലാപ്പൂരില്‍ വിശുദ്ധസ്ഥലമായി അറിയപ്പെടുന്ന ഇടമാണ് സെന്റ് തോമസ് മൗണ്ട്. 16,17 നൂറ്റാണ്ടുകളില്‍ കപ്പലുകള്‍ക്ക് വെളിച്ചം കാണിക്കുന്ന ഒരു ലൈറ്റ് ഹൗസായി ഇവിടം പ്രവര്‍ത്തിച്ചിരുന്നുവത്രെ. തോമാശ്ലീഹ പ്രാര്‍ഥിച്ചിരുന്ന ഇവിടം ഇന്ന് തീര്‍ഥാടന കേന്ദ്രമാണ്. 134 കരിങ്കല്‍ പടികള്‍ കയറി മാത്രമേ ഇതിന്റെ മുകളിലെത്താന്‍ സാധിക്കൂ. പാപങ്ങള്‍ക്കുള്ള പ്രാശ്ചിത്തമായാണ് ആളുകള്‍ ഈ പടി നടന്നു കയറുന്നത്.

PC:PlaneMad

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്നും സാന്തോം ചര്‍ച്ചിലേക്ക് 8.3 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇവിടേക്ക് കുറഞ്ഞ ഇടവേളകളില്‍ എല്ലായ്‌പ്പോഴും ബസ് സൗകര്യം ലഭ്യമാണ്.