കാഴ്ചകളിലെ പുതുമകള്‍ കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും അത്ഭുതപ്പെടുന്ന നാടാണ് മഹാരാഷ്ട്ര. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തിരഞ്ഞെത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്രയെന്നു പറഞ്ഞാലും അതില്‍ അതിശയിക്കാനൊന്നുമില്ല. ഹില്‍ സ്റ്റേഷനുകളും കോട്ടകളും കഴിഞ്ഞാല്‍ എടുത്തു പറയേണ്ടത് ഇവിടുത്തെ ബീച്ചുകളാണ്. മാസ്മരികമായ പ്രകൃതിഭംഗിയില്‍ തിരികെ പോകുവാന്‍ തോന്നിപ്പിക്കാത്ത ഭംഗി സഞ്ചാരികള്‍ക്കു നല്കുന്ന ബീച്ചുകള്‍. എന്നാല്‍ അതിലും രസകരമായ കാഴ്ചകള്‍ നല്കുന്ന വേറെയും ഇടങ്ങള്‍ ഇവിടെയുണ്ട്. മഹാരാഷ്‌ട്രയിലെ ദ്വീപുകള്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമായി സഞ്ചാരികള്‍ മഹാരാഷ്ട്രയിലെ ദ്വീപുകളെ വിശേഷിപ്പിക്കണമെങ്കില്‍ അതിന്‍റെ മൂല്യം അത്രയധികമുണ്ട്. ഇതാ ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ദ്വീപുകള്‍ പരിചയപ്പെടാം..
എലിഫന്‍റാ ഐലന്‍ഡ്
മഹാരാഷ്‌ട്രയുടെ കൊങ്കണ്‍ അതിര്‍ത്തിയുമായി ചേര്‍ന്നു നില്‍ക്കുന്ന ബീച്ചാണ് ശ്രീവര്‍ദ്ധന്‍ ഹരിഹരേശ്വര്‍ ബീച്ച്. ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷത്തിനു പ്രസിദ്ധമായ ഈ ബീച്ച് സാധാരണക്കാരായ സഞ്ചാരികള്‍ ധാരാളമായി എത്തിചേചേരുന്ന പ്രദേശം കൂടിയാണ്. മറാത്ത സാമ്രാജ്യത്തിന്‍റെ അവശേഷിപ്പികുളും നനുത്ത കാറ്റും പഞ്ചാര മണല്‍ത്തരികളും ഒക്കെയാണ് ഇവിടെ സഞ്ചാരികള്‍ക്കു കാണുവാനായുള്ളത്. യാത്രയെ ഒരു വീണ്ടെടുപ്പായി കരുതുന്നവര്‍ക്ക് പോയി കുറഞ്ഞത് ഒരു അഞ്ച് വയസ്സെങ്കിലും കുറച്ച് തിരകെ വരാം. യോഗയ്ക്കും ധ്യാനത്തിനും ഒക്കെ ഇവിടെ പ്രത്യേകം സ്ഥലങ്ങളുണ്ട്.
മഹാരാഷ്ട്രയിലെ ഏറ്റവും പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ് എലിഫന്‍റാ ഗുഹകള്‍. യുനസ്കോയുടെ പൗതൃക സ്ഥാനങ്ങളിലൊന്നായ ഇവിടം ചരിത്രപ്രേമികളുടെ ഇഷ്ടപ്പെട്ട ഇടങ്ങളിലൊന്നാണ്. ഖരാപുരി ദ്വീപ്, പൊറി ഐലന്റ് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന എലിഫന്‍റാ ഐലന്‍ഡ് അറബിക്കടലിലാണുള്ളത്. ഈ പ്രദേശത്തിന്റെ ചരിത്ര പ്രത്യേകതകള്‍ നിരവധി സഞ്ചാരികളെയും ചരിത്രകാരന്മാരെയും ഇവിടേക്ക് വിളിക്കുമ്പോളും അതിലൊന്നും പെടാതെ ശാന്തമായി നില്‍ക്കുന്ന മറ്റൊരു മുഖവും ഈ ദ്വീപിനുണ്ട്. എലിഫന്റ ഗുഹകളും ഗുഹാ ക്ഷേത്രങ്ങളും പാറകളിലെ കൊത്തുപണികളുമെല്ലാം ഇവിടുത്തെ ആകര്‍ഷകമായ കാഴ്ചകളാണ്. അഞ്ച് ഹൈന്ദവ ക്ഷേത്രങ്ങളും രണ്ട് ബുദ്ധക്ഷേത്രങ്ങളുമാണ് സ്ഥിതി ചെയ്യുന്നത്. ആറായിരം ചതുരശ്ര അടിയോളമാണ് ഇവിടുത്തെ ക്ഷേത്ര സമുച്ചയത്തിന്റെ വിസ്തീർണ്ണം.
സാല്‍സെറ്റെ ഐലന്‍ഡ്
PC:NileshSReddy
ഖന്ദേരി ദ്വീപുകള്‍
പാഞ്ചു ദ്വീപ്
PC:Gladson Machado



Click it and Unblock the Notifications














