
ഇന്ത്യയില്‍ കോട്ടകളുടെ നാട് എന്ന വിശേഷണത്തിന് അര്‍ഹമായ ഒറ്റ സംസ്ഥാനം മാത്രമേയുള്ളു..അത് മുന്നൂറ്റി അന്‍പതിലധികം കോട്ടകള്‍ ഇന്നും നിലനില്‍ക്കുന്ന മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയുടെ ചരിത്രം മാറ്റിയെഴുതിയ ഛത്രപതി ശിവജിയുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ കോട്ടകളില്‍ അധികവും നിലനില്‍ക്കുന്നത്. 13 കോട്ടകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ടെന്നും അതിലധികം കോട്ടകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നുമാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. വിജയ് ദുര്‍ഗ്, സിന്ധുദുര്‍ഗ്, പ്രതാപ്ഘട് കോട്ട,ലോഹഘട്, വിസാപൂര്‍, ജുനാഗഡ്,ഹരിശ്ചന്ദ്രഗഡ് തുടങ്ങി മഹാരാഷ്ട്രയുടെ പ്രതാപം വിളിച്ചുപറയുന്ന ഒട്ടനവധി കോട്ടകള്‍ ഇവിടെ കാണാന്‍ സാധിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ശിവജിയുടെ ജന്‍മസ്ഥലമായ ശിവ്‌നേരി കോട്ട. കഥകളും ചരിത്രങ്ങളും ധാരാളം ഉറങ്ങുന്ന ശിവ്‌നേരി കോട്ടയുടെ വിശേഷങ്ങള്‍ അറിയാം.

ശിവജി ജനിച്ച ശിവ്‌നേരി കോട്ട
മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പട്ട കോട്ടകളില്‍ ഒന്നാണ് പൂനെയ്ക്ക് സമീപം ജുനാറില്‍ സ്ഥിതി ചെയ്യുന്ന ശിവ്‌നേരി കോട്ട. മറാത്ത രാജവംശത്തിന്റെ സ്ഥാപനായ ഛത്രപതി ശിവജി ജനിച്ച ഇടമെന്ന നിലയിലാണ് ഈ കോട്ട ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലമാണ് യഥാര്‍ഥത്തില്‍ ശിവ്‌നേരി. ഇവിടെ നിലനില്‍ക്കുന്ന കോട്ട എന്ന അര്‍ഥത്തിലാണ് ഇത് ശിവ്‌നേരി കോട്ട എന്നറിയപ്പെടുന്നത്. നിര്‍മ്മാണത്തിലും ഘടനയിലും ഏറെ പ്രത്യേകതകള്‍ ഉള്ള ഒന്നു കൂടിയാണിത്.
PC:Ramveeturi

ഒന്നാം നൂറ്റാണ്ടു മുതല്‍
കോട്ടയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ശിവജിക്കും നൂറ്റാണ്ടുകള്‍ മുന്‍പേ ഇവിടെ ചരിത്രം പലതും കുറിച്ചിരുന്നു എന്നറിയാം. കോട്ടയുടെ നിര്‍മ്മാണ ശൈലിയും ഇവിടുത്തെ ജലവിതരണ സംവിധാനവും ഒക്കെ സൂചിപ്പിക്കുന്നത് ഒന്നാം നൂറ്റാണ്ട് മുതല്‍ ഇവിടെ ജനവാസം ഉണ്ടായിരുന്നു എന്നാണ്. അക്കാലത്ത് ഇവിടെ ബുദ്ധമതത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു.
PC:Ramveeturi

പേരുവന്ന കഥ
ശിവ്‌നേരി എന്ന പേരു വന്നതിനു പിന്നിലെ കഥകളും ചരിത്രങ്ങളും ലഭ്യമല്ലെങ്കിലും കിട്ടിയിരിക്കുന്ന അറിവുകള്‍ പ്രകാരം അത് തുടക്കത്തില്‍ ഇവിടം ദേവഗിരിയിലെ യാദവന്‍മാരുടെ കീഴിലായിരുന്നുവത്രെ. അവരില്‍ നിന്നാണ് ഈ സ്ഥലത്തിന് ശിവ്‌നേരി എന്ന പേരു ലഭിക്കുന്നത്.
PC:Pmohite

വ്യാപാരപാത സംരക്ഷിക്കാന്‍
കോട്ടയുടെ നിര്‍മ്മാണത്തിന് പിന്നിലെ ഉദ്ദേശം എന്നത് അക്കാലത്തെ പ്രധാന വ്യാപാര പാതയ്ക്ക് സംരക്ഷണം നല്കുന്ന എന്നതായിരുന്നു. ദേശ് മുതല്‍ അക്കാലത്തെ പ്രമുഖ തുറമുഖമായ കല്യാണ്‍ വരെ നീളുന്ന പാതയ്ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്താനാണ് ഈ കോട്ടയുടെ ആദ്യരൂപം നിര്‍മ്മിക്കുന്നത്. പിന്നീട് പലപല രാജാക്കന്‍മാരിലൂടെയും രാജവംശങ്ങളിലൂടെയും കടന്ന് പോയ കോട്ട ഒടുവില്‍ മറാത്ത രാജവംശത്തിന്റെ അധീനതയില്‍ എത്തുകയായിരുന്നു.
PC:Ramveeturi

ശിവജി ജനിക്കുന്നു
1630 ഫെബ്രുവരി 19 നാണ് ശിവജി ശിവ്‌നേരി കോട്ടയില്‍ ജനിക്കുന്നത്. അദ്ദേഹത്തിന്റെ ജനന സമയത്ത് മാലോജി ഭോസ്ലെ എന്ന അദ്ദേഹത്തിന്റെ മുത്തശ്ശനായിരുന്നു കോട്ടയുടെ ചുമതല വഹിച്ചിരുന്നത്. ശിവജി തന്റെ ചെറുപ്പകാലം ചിലവഴിച്ചത് ഈ കോട്ടയിലാണ്. കോട്ടയ്ക്കുള്ളിലെ അപ്പോഴത്തെ ക്ഷേത്രം ശൈവ ദേവിയ്ക്ക് സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അതില്‍ നിന്നാണ് ശിവജിക്ക് തന്റെ പേരു ലഭിക്കുന്നത്.
ശിവജിയുടെ ആയുധപരിശീലനവും ഇവിടെ വെച്ചായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
PC:Unknown

സഞ്ചാരിയുടെ കുറിപ്പുകളില്‍ നിന്ന്
അക്കാലത്ത് കോട്ട സന്ദര്‍ശിച്ച ഇംഗ്ലീഷ് യാത്രികനായ ഫ്രെയ്‌സിന്റെ യാത്രാവിവരണങ്ങളില്‍ ശിവ്‌നേരി കോട്ടയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. കീഴടക്കാനാവാത്ത കോട്ട എന്നാണ് അദ്ദേഹം ശിവ്‌നേരി കോട്ടയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആയിരം കുടുംബങ്ങളെ ഏഴു വര്‍ഷത്തോളം പോറ്റാന്‍ വേണ്ട സാധനസാമഗ്രികള്‍ അവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. കൂടാതെ ബ്രാഹ്മണരില്‍ നിന്നും ഇസ്ലാമായി മാറിയ ആളുകളാണ് കോട്ടയെ ഭരിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. 1673 ലാണ് ഫ്രെയ്‌സ് കോട്ട സന്ദര്‍ശിക്കുന്നത്.

ഒന്നരകിലോമീറ്റര്‍ നീളം
ഏകദേശം 1.6 കിലോമീറ്ററോളം ദൂരത്തില്‍ നീണ്ടു കിടക്കുന്നതാണ് കോട്ടയുടെ മതില്‍. ഈ ഒന്നരകിലോമീറ്റര്‍ നീളത്തിലാണ് ഏഴു ഗേറ്റുകള്‍ ഉള്ളത്. ഇതുകൂടാതെ കോട്ടയ്ക്ക് ചുറ്റുമായി മണ്ണുകൊണ്ടുണ്ടാക്കിയ ഭിത്തിയും കാണാന്‍ സാധിക്കും.
PC:Ramveeturi

കോട്ടയ്ക്കുള്ളില്‍
മറ്റേതു കോട്ടയെയും പോലെ അതിനുള്ളിലെ ആളുകള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും നല്കുന്ന കോട്ടയാണ് ശിവ്‌നേരി കോട്ടയും. ഇതിനുള്ളിലെ പ്രധാന കെട്ടിടങ്ങള്‍ എന്നു പറയുന്നത് പ്രാര്‍ഥനാ മുറികളും ശവകുടീരങ്ങളും മോസ്‌കുമാണ്. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്കാനായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സ്ഥലവും ഇവിടെ കാണാന്‍ സാധിക്കും. കോട്ടയെ സംരക്ഷിക്കാനായി നിരവധി കവാടങ്ങളും ഇവിടെയുണ്ട്. മനാ ദര്‍വാസ എന്നാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വാതില്‍ അറിയപ്പെടുന്നത്.
PC:Bajirao

ബദാമി തലാവ്
കോട്ടയുടെ അകത്തു കാണപ്പെടുന്ന ജലാശയമാണ് ബദാമി തലാവ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഗംഗയെന്നും യമുനയെന്നും അറിയപ്പെടുന്ന രണ്ട് ചെറിയ അരുവികളും കോട്ടയ്ക്കകത്ത് കാണാന്‍ സാധിക്കും.
PC:Ramveeturi

ബദാമി തലാവ്
കോട്ടയുടെ അകത്തു കാണപ്പെടുന്ന ജലാശയമാണ് ബദാമി തലാവ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഗംഗയെന്നും യമുനയെന്നും അറിയപ്പെടുന്ന രണ്ട് ചെറിയ അരുവികളും കോട്ടയ്ക്കകത്ത് കാണാന്‍ സാധിക്കും.
PC:Ramveeturi

ലെന്‍യാദ്രി ഗുഹ
ശിവ്‌നേരി കോട്ടയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കല്ലില്‍ കൊത്തിയ ബുദ്ധവിശ്വാസികളുടെ ഗുഹകളാണ് ലെന്‍യാദ്രി ഗുഹ എന്നറിയപ്പെടുന്നത്. ഗണേശ ലേന എന്നും അറിയപ്പെടുന്ന ഇത് മഹാരാഷ്ട്രയിലെ സംരക്ഷിത സ്മാരകം കൂടിയാണ്.
PC:Niemru

എത്തിച്ചേരാന്‍
പൂനെയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ജുനാര്‍ എന്ന സ്ഥത്താണ് ശിവ്‌നേരി കോട്ട സ്ഥിതി ചെയ്യുന്നത്. ജുനാറില്‍ നിന്നും പിന്നെയും 2-3 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം കോട്ടയിലെത്താന്‍. പ്രധാന കവാടത്തിലൂടെ ഇവിടെ എളുപ്പത്തില്‍ എത്താമെങ്കിലും സാഹസികര്‍ ട്രക്കിങ് തിരഞ്ഞെടുക്കാറുണ്ട്.

കോട്ടയുടെ സമയം
സന്ദര്‍ശകര്‍ക്കായി എല്ലാ ദിവസങ്ങളിലും രാവിലെ 9.00 മുതല്‍ വൈകിട്ട് 6.00 വരെ കോട്ട തുറക്കും, ശനി, ഞായര്‍ ദിവസങ്ങളിലും ഇതേ സമയക്രമമാണ് ഉള്ളത്.
PC:Ramveeturi

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം
മഹാരാഷ്ട്ര സന്ദര്‍ശിക്കുമ്പോള്‍ കൂടുതലും വേനല്‍ക്കാലം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. വര്‍ഷത്തില്‍ ഏതു സമയവും ഇവിടം സന്ദര്‍ശിക്കാന്‍ സാധിക്കും. തണുപ്പുകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. ട്രക്കിങ്ങിനു പറ്റിയ സ്ഥലമായതിനാല്‍ മഴക്കാലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
PC:Bajirao