» »ജോമോന്‍ ടി ജോണിന്റെ ക്യാമറ കാഴ്ചകള്‍

ജോമോന്‍ ടി ജോണിന്റെ ക്യാമറ കാഴ്ചകള്‍

By: അനുപമ രാജീവ്

നമ്മള്‍ പോയിട്ടില്ലാത്ത ഒരു സ്ഥലം നമുക്ക് ഇഷ്ടപ്പെടുന്നത് ആ സ്ഥലത്തിന്റെ ചിത്രങ്ങള്‍ കണ്ടാണ്. അതുകൊണ്ട് തന്നെ ഒരു സ്ഥലത്തിന്റെ ഫോട്ടോയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സിനിമകളുടെ ലൊക്കേഷന്റെ കാര്യവും അങ്ങനെയാണ്. ഓരോ സിനിമകളും ഷൂട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങള്‍ കൂടുതല്‍ ഭംഗിയാക്കി കാണിക്കാന്‍ ആ സിനിമയുടെ ക്യാമറമാ‌‌ന് കഴിയും.

2015ലെ മികച്ച ക്യാമറമാനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ജോമോന്‍ ടി ജോണിന്റെ ക്യാമറ കണ്ണുകള്‍ കണ്ട കേരളത്തിലേയും കേരളത്തിന് പുറത്തേയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ‌രിചയ‌പ്പെടാം.

01. ചാപ്പാക്കുരിശിലെ കൊച്ചി

01. ചാപ്പാക്കുരിശിലെ കൊച്ചി

ജോമോന്റെ ക്യാമറ കാഴ്ചകള്‍ ആദ്യമായി പ്രേക്ഷകര്‍ കണ്ടത് സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാക്കുരിശ് എ‌ന്ന ചിത്രത്തിലൂടെയായിരുന്നു. ഡി എസ് എ‌‌ല്‍ ആര്‍ ക്യാമറയായ കാനോന്‍ 7 ഡിയി‌ലാണ് കൊച്ചിയിലെ കാഴ്ചകള്‍ ചാപ്പകുരിശില്‍ ചിത്രികരിച്ചത്.

കൊച്ചിയേക്കുറിച്ച്

കൊച്ചിയേക്കുറിച്ച്

കൊച്ചിയിലെ സുഭാഷ് പാര്‍ക്കില്‍ നിന്നുള്ള ഒരു കാഴ്ച കൊച്ചിയേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Jawadhusain pallath

02. മൂ‌ന്നാറും കൊച്ചിയും ബ്യൂട്ടിഫുളില്‍

02. മൂ‌ന്നാറും കൊച്ചിയും ബ്യൂട്ടിഫുളില്‍

മൂന്നാറിന്റെ സൗന്ദര്യം ജോമോന്‍ ടി ജോണ്‍ ആദ്യമായി ഒപ്പിയെടുത്തത് വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫു‌ള്‍ എന്ന സിനിമയ്ക്ക് വേണ്ടി ആയിരിന്നു. സിനിമയില്‍ കാണിച്ചിരിക്കുന്ന ബംഗ്ലാവ് ഫോര്‍ട്ട് കൊച്ചിയിലെ ബാസ്റ്റ്യന്‍ ബംഗ്ലാവ് ആണ്.

ഫോര്‍ട്ട് കൊച്ചിയേക്കുറിച്ച്

ഫോര്‍ട്ട് കൊച്ചിയേക്കുറിച്ച്

ഫോര്‍ട്ട് കൊച്ചിയിലെ ആവിയന്ത്രങ്ങളാണ് ചിത്രത്തില്‍ വിശദമായി വായിക്കാം

Photo Courtesy: Ranjithsiji

03. തട്ടത്തിന്‍ മറയത്തെ തലശ്ശേരി

03. തട്ടത്തിന്‍ മറയത്തെ തലശ്ശേരി

തലശ്ശേ‌രിയിലെ കാഴ്ചകള്‍ ഒരു പക്ഷെ ഏറ്റവും സുന്ദരമാ‌യി ഒപ്പിയെടുത്തെത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സിനിമയ്ക്ക് വേണ്ടി ജോമോന്‍ ടി ജോണ്‍ ആയിരിക്കും. തലശ്ശേ‌രി കടല്‍പ്പാലം, ബ്രണ്ണന്‍ കോളേജ്, മുഴപ്പിലങ്ങാട് ബീച്ച്, തുടങ്ങി നിരവധി സ്ഥലങ്ങ‌ള്‍ ഈ സിനിമയില്‍ കാണാം.

തലശ്ശേരിയേക്കുറിച്ച്

തലശ്ശേരിയേക്കുറിച്ച്

തട്ടത്തിന്‍ മറയ‌ത്തിന്റെ ആദ്യഭാഗവും അ‌വസാന ഭാഗവും ഷൂട്ട് ചെയ്ത തലശ്ശേരി കടല്‍പ്പാലം ആണ് ചിത്രത്തില്‍. വിശദമായി വായിക്കാം

Photo Courtesy: Sreeji maxima at English Wikipedia

04. വീണ്ടും മൂന്നാറില്‍ അയാളും ഞാനും തമ്മില്‍

04. വീണ്ടും മൂന്നാറില്‍ അയാളും ഞാനും തമ്മില്‍

മൂന്നാറിന്റെ സൗന്ദര്യം ഏറ്റവും സുന്ദരമായ രീതിയില്‍ ജോമോന് ഒപ്പിയെടുക്കാന്‍ സാധിച്ചത് ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെയാണ്. കൊച്ചി, തിരുവല്ല, കോട്ടയം, തൃശൂര്‍ എന്നീ സ്ഥലങ്ങളും അയാളും ഞാനും തമ്മില്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ആയിരുന്നു.

മൂന്നാറിനേക്കുറിച്ച്

മൂന്നാറിനേക്കുറിച്ച്

മൂന്നാറില്‍ നിന്ന് ഒരു കാ‌ഴ്ച. മൂന്നാറിനേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtey: Bimal K C from Cochin, India

05. എ ബി സി ഡിയില്‍ അങ്കമാലിയിലെ അമേ‌രിക്ക

05. എ ബി സി ഡിയില്‍ അങ്കമാലിയിലെ അമേ‌രിക്ക

മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത എ ബി സി ഡി എന്ന സിനിമയില്‍ ന്യൂയോര്‍ക്കിലെ കോളജായി ചിത്രീകരിച്ചത് അങ്കമാലിയിലെ കോളെജാണ്. കൊച്ചിയാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍.

06. ഗോവയി‌ലെ തിര

06. ഗോവയി‌ലെ തിര

വിനീത് ശ്രീനിവാസന്‍ സംവി‌ധാനം ചെയ്ത തിരയുടെ ക്യാമറമാനും ജോമോന്‍ ആയിരുന്നു. ഗോവയും ബാംഗ്ലൂരും ആയിരുന്നു തിരയുടെ പ്രധാന ലൊക്കേഷനുകള്‍.

ഗോവയേക്കുറിച്ച്

ഗോവയേക്കുറിച്ച്

ഗോവയിലെ ഒരു റെസ്റ്റോറെന്റിലെ കാഴ്ച. ഗോവയേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Fredericknoronha

07. കോയമ്പത്തൂരിലെ ബ്രമ്മാന്‍

07. കോയമ്പത്തൂരിലെ ബ്രമ്മാന്‍

ജോമോന്‍ ക്യാമറ കൈകാര്യം ചെയ്ത ആദ്യ തമിഴ് സിനിമയായ ബ്രമ്മാന്റെ പ്രധാന ലൊക്കേഷന്‍ കോയമ്പത്തൂര്‍ ആയി‌രുന്നു. ഭാരതീയര്‍ യൂണിവേ‌ഴ്സിറ്റി ക്യാമ്പസും പ്രധാന ലൊക്കേഷന്‍ ആയിരുന്നു. ക്യാമറ വര്‍ക്കിന് ജോമോന്‍ പഴികേട്ട ഏക ചിത്രവും ഇതാണ്. വിശദമായി വായിക്കാം

08. കൊച്ചിയിലെ വിക്രമാദിത്യന്‍

08. കൊച്ചിയിലെ വിക്രമാദിത്യന്‍

കൊച്ചിയില്‍ ആയിരുന്നു ലാല്‍ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് പ്രധാനമാ‌യും നടന്നത്.

09. കശ്മീരി‌ലെ പിക്കറ്റ് 43

09. കശ്മീരി‌ലെ പിക്കറ്റ് 43

മേജര്‍ രവി ‌സംവിധാനം ചെയ്ത പട്ടാളക്കഥയായ പിക്കറ്റ് 43യുടെ ഷൂ‌‌ട്ടിംഗ് മുഴുവനും കശ്മീരില്‍ ആയിരുന്നു. കശ്മീരിന്റെ സൗന്ദര്യം മുഴുവന്‍ ജോമോന്റെ ഫ്രെയിമുകളില്‍ കാണാം. വിശദമായി വായിക്കാം

10. ചെന്നൈയില്‍ ഒരു വടക്ക‌ന്‍ സെല്‍ഫി

10. ചെന്നൈയില്‍ ഒരു വടക്ക‌ന്‍ സെല്‍ഫി

ഒരു റോഡ് മൂവിയായ വടക്കാന്‍ സെല്‍ഫിയി‌ല്‍ നിരവധി ലൊക്കേഷനുകള്‍ ഉണ്ട്. ചെന്നൈ ആണ് സിനിമയുടെ പ്രധാന ലൊക്കേ‌ഷന്‍, തലശ്ശേരി, പഴനി എന്നീ സ്ഥലങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ആണ്. വിശദമായി വായിക്കാം

11. മുംബൈയിലെ നീന കൊച്ചിയില്‍

11. മുംബൈയിലെ നീന കൊച്ചിയില്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത നീനയുടെ ലൊക്കേഷന്‍ കൊച്ചി‌യും മുംബൈയുമാണ്. ജോമോന്‍ തന്നെയാണ് ഈ സ്ഥലങ്ങളിലെ സുന്ദരമ‌യ കാഴ്ചകള്‍ ഒപ്പിയെടു‌ത്തത്. വിശദമായി വായിക്കാം

12. ഷൊര്‍ണൂരിലെ മുക്കവും മൊയ്തീനും

12. ഷൊര്‍ണൂരിലെ മുക്കവും മൊയ്തീനും

കോഴിക്കോടിന് അടുത്തുള്ള മുക്കത്ത് നടന്ന പ്ര‌ണയ കഥയാണ് അര്‍ എസ് വിമ‌ല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ. സിനിമയില്‍ മുക്കം ആയി ജോമോന്റെ കരവിരുതില്‍ കാണിച്ചത് ഷൊര്‍ണൂര്‍ ആണ്. മുക്കത്ത് നിന്ന് ഒരു സീന്‍ പോലും ഷൂട്ട് ചെയ്തിട്ടില്ല. വിശദമായി വായിക്കാം

13. കുട്ടിക്കാനത്തെ ചാര്‍ലി

13. കുട്ടിക്കാനത്തെ ചാര്‍ലി

ചാര്‍ലിയുടെ യാത്രയുടെ ക‌ഥയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന സിനിമ. സിനിമയ്ക്കായി ക്യാമറമാന്‍ ജോമോന്‍ ഒപ്പിയെടുത്തത് ഇടുക്കി‌യിലെ കുട്ടിക്കാനം, രാമേ‌ശ്വരത്തെ ധനുഷ്കോടി, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ കാഴ്ചകള്‍ ആണ്. വിശദമായി വായിക്കാം

Please Wait while comments are loading...