Search
  • Follow NativePlanet
Share
» »കാടിനിടയിലെ കർണ്ണാടകൻ ഗ്രാമം- സിദ്ധാപൂർ

കാടിനിടയിലെ കർണ്ണാടകൻ ഗ്രാമം- സിദ്ധാപൂർ

വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തുവാൻ മറന്ന നാടുകളിലൊന്നാണ് സിദ്ധാപുര. ഉത്തര കർണ്ണാടകയിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ നാട് പക്ഷേ മലയാളികൾക്ക് അത്ര അന്യമല്ല. ഷിമോഗയും കുന്ദാപുരയും ഒക്കെപോലെ മലയാളികൾ കുടിയേറിയ ഒരിടം കൂടിയാണ് സിദ്ധാപുര. കാടുകളും അതിനുള്ളിലെ വെള്ളച്ചാട്ടങ്ങളും കൊണ്ട് മനസ്സു കീഴടക്കുന്ന ഈ നാട് അവസരം കിട്ടിയാൽ തീർച്ചയായും കാണേണ്ടതു തന്നെയാണ്!

സിദ്ധാപൂർ

സിദ്ധാപൂർ

തനി കർണ്ണാടകൻ കാഴ്ചകളുമായി കിടക്കുന്ന ഒരു നാടാണ് ഉത്തര കർണ്ണാടകിലെ സിദ്ധാപൂർ. നാടിനേക്കാളും ഇവിടെ കാടിന്റെ കാഴ്ചകളാണ് കൂടുതലും. അതുകൊണ്ടു തന്നെ ട്രക്കിങ്ങിൽ താല്പര്യമുള്ളവർക്കും കാടിൻറെ കാഴ്ചകൾ തേടി നടക്കുന്നവർക്കും ധൈര്യമായി ഇവിടം തിരഞ്ഞെടുക്കാം. കറുത്തിരുണ്ട് കടക്കുന്ന, അകത്തു കയറുവാൻ തന്നെ പേടിപ്പെടുത്തുന്ന നിബിഡ വനങ്ങളാണ് ഈ നാടിന്റ ഏറ്റവും മനോഹരമായ കാഴ്ച.

വെള്ളച്ചാട്ടങ്ങൾ

വെള്ളച്ചാട്ടങ്ങൾ

മറ്റു കർണ്ണാടകൻ ഗ്രാമക്കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി പ്രകൃതിഭംഗിയാർന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഇവിടെ കാണാം. അതിൽ കൂടുതലും വെള്ളച്ചാട്ടങ്ങളാണ്. കാടിനുള്ളിലും അല്ലാതെയുമായി ഒരുപാട് വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. അതിൽ പേരുകേട്ട വെള്ളച്ചാട്ടമാണ് സിർസി എന്ന സ്ഥലത്തോട് ചേർന്നു കിടക്കുന്ന ഉഞ്ചാള്ളി വെള്ളച്ചാട്ടം.

PC:Plhegde

ഉഞ്ചാള്ളി വെള്ളച്ചാട്ടം

ഉഞ്ചാള്ളി വെള്ളച്ചാട്ടം

സിദ്ധാപൂർ താലൂക്കിൽ സിർസിയിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ഉഞ്ചാള്ളി വെള്ളച്ചാട്ടം. ലുഷിംഗ്ടണ്‍ ഫാള്‍സ് എന്നും ഇത് അറിയപ്പെടുന്നു.

1845 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ കളക്ടറായിരുന്ന ജെ. ഡി ലുഷിംഗ്ടണ്‍ ആണ് ഈ വെളളച്ചാട്ടം കണ്ടെത്തിയതെന്നും അതുകൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിന് ലുഷിംഗ്ടണ്‍ ഫാള്‍സ് വന്നതെന്നുമാണ് കരുതപ്പെടുന്നത്

381 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടംആഗനാശിനി എന്നു പേരായ നദിയിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. ഈ നദിയാവട്ടെ സിർസിയിലെ ശങ്കര തീർഥത്തിൽ നിന്നും ഉത്ഭവിക്കുന്നു. വർഷത്തിൽ എപ്പോൾ വെണമെങ്കിലും ഇവിടേക്ക് യാത്ര ചെയ്യാം.

PC:Sachin Bv

സിർസി

സിർസി

സിദ്ധാപുരയോട് ചേർന്നു സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണമാണ് സിർസി. അതിപുരാതനങ്ങളായ ക്ഷേത്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, കാടുകൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. പ്രകൃതി സൗന്ദര്യം തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്ന പ്രധാന കാര്യം എന്നു നിസംശയം പറയാം. സഹസ്രലിംഗ, ബനാവാസി, ഉഞ്ചള്ളി ഫാള്‍സ് എന്നിവയാണ് സിര്‍സിക്ക് അരികിലായുള്ള മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. വളരെ മുമ്പ് കര്‍ണാടകത്തിന്റെ തലസ്ഥാനമായിരുന്നു ബനവാസി. വനമധ്യത്തിലെ നദിക്കരയില്‍ ആയിരം ശിവലിംഗങ്ങള്‍ നിമജ്ജനം ചെയ്തിരിക്കുന്ന സ്ഥലമാണ് സഹസ്രലിംഗ.

PC:SachinRM

മരികാംബ ക്ഷേത്രം

മരികാംബ ക്ഷേത്രം

ഹൈന്ദവ തീർഥാടന കേന്ദ്രങ്ങൾക്ക് പ്രശസ്തമായ ഇടം കൂടിയാണ് സിദ്ധാപുര. പതിനാറാം നൂറ്റാണ്ടിൽ നിർമ്മാണം പൂർത്തിയായ മരികാംബ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന തീർഥാടന കേന്ദ്രം. കര്‍ണാടകയിലെ മരികാംബ ക്ഷേത്രങ്ങളില്‍ ഏറ്റവും വലിയ വിഗ്രഹമാണ് ഇവിടെയുള്ളത്. മരത്തടിയിൽ നിർമ്മിച്ച, ഏഴടി ഉയരത്തിലുള്ള ഈ വിഗ്രഹം ക്ഷേത്രത്തിനു സമീപത്തെ ഒരു തീർഥത്തിൽ നിന്നും കിട്ടിയതാണ് എന്നാണ് വിശ്വാസം.

വർഷത്തിലൊരിക്കൽ നടക്കുന്ന മാരിംകാംബ ജാത്രയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആഘോഷം. ആയിരക്കണക്കിന് ആളുകളാണ് കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും നോക്കുമ്പോൾ കാണുന്ന സിദ്ധാപുരയുടെ ആകാശദൃശ്യം അതിമനോഹരമാണ്.

PC:Dineshkannambadi

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലാണ് സിദ്ധാപൂർ സ്ഥിതി ചെയ്യുന്നത്. കർണ്ണാടകയിലെ ഏതു പട്ടണത്തിൽ നിന്നും ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.

സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ തലഗുപ്പാ റെയിൽവേ സ്റ്റേഷനാണ് സിദ്ധപുരയോട് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 18 കിലോമീറ്ററാണ് ദൂരം. 120 കിലോമീറ്റർ അകലെയുള്ള ഹുബ്ലിയിലാണ് അടുത്തുള്ള വിമാനത്താവളം.

ബാംഗ്ലൂരിൽ നിന്നും സിദ്ധാപുരയിലേക്ക് 438 കിലോമീറ്ററും കാസർകോഡ് നിന്നും 383 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

മഴയെത്തുംമുൻപേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്

ബേക്കൽ കോട്ട നിർമ്മിച്ച ഇക്കേരി വംശത്തിന്റെ യഥാർഥ കഥയും ചരിത്രവും ഇതാ

നൂറു വയസ്സുള്ള നാഗം... ആഗ്രഹങ്ങൾ നടത്തി തരുന്ന ചിതൽപ്പുറ്റ്...ഇനിയുമുണ്ട് വിശേഷങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more