Search
  • Follow NativePlanet
Share
» »കോഴിക്കഴുത്തുമായി മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നാട്

കോഴിക്കഴുത്തുമായി മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നാട്

പശ്ചിമ ബംഗാളിൽ ഹിമാലയ പർവ്വത നിരയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന സിലിഗുരിയുടെ വിശേഷങ്ങള്‍...

മൂന്നാറിലേതുപോലെ എവിടെയും കാണപ്പെടുന്ന തേയിലത്തോട്ടങ്ങൾ... ഇരച്ചുകുത്തിയൊഴുകുന്ന തീസ്താ നദി.... അതിനിടയിലെവിടയോ കിടക്കുന്ന ഒരു നാട്... സിലിഗുരി... വടക്കു കിഴക്കൻ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന നാട്. മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഈ നാടിന് പ്രത്യേകതകൾ ഒരുപാടുണ്ട്. പശ്ചിമ ബംഗാളിൽ ഹിമാലയ പർവ്വത നിരയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന സിലിഗുരിയുടെ വിശേഷങ്ങള്‍...

സിലിഗുരി

സിലിഗുരി

വടക്കു കിഴക്കൻ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന നാടാണ് സിലിഗുരി. ബ്രിട്ടീഷ് അധിനിവേശത്തിന്റെ അടയാളങ്ങൾ ഇന്നും നിലനിർത്തുന്ന ഈ നാട് ഡാർജലിങ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ രാഷ്ട്രീയത്തിൽ തന്നെ മറക്കുവാൻ പറ്റാത്ത ഏടുകൾ സമ്മാനിച്ച നാടുകൂടിയാണിത്.

PC:Sourik8

അതിർത്തി പങ്കിടുവാന്‌ മൂന്നു രാജ്യങ്ങൾ

അതിർത്തി പങ്കിടുവാന്‌ മൂന്നു രാജ്യങ്ങൾ

ഭാരതത്തിന്റെ തന്ത്രപ്രധാനമായ മേഖലകളിൽ ഒരിടമാണ് സിലിഗുരി. മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്ന ഇവിടം സൈനികപരമായ പ്രത്യേകതകളാലും പ്രസിദ്ധമാണ്. സിലിഗുരിയുടെ പടിഞ്ഞാറ് നേപ്പാളും വടക്ക് കിഴക്കായി ഭൂട്ടാനും തെക്ക് ഭാഗത്തായി ബംഗ്ലാദേശുമാണ് അതിർത്തി പങ്കുവയ്ക്കുന്നത്.

കോഴിക്കഴുത്തും സിലിഗുരിയും

കോഴിക്കഴുത്തും സിലിഗുരിയും

കോഴിയുടെ കഴുത്തും സിലിഗുരിയും തമ്മിലെന്താണ് ബന്ധമെന്നല്ലേ... വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി നമ്മുടെ രാജ്യത്തെ ബന്ധിപ്പിക്കുന്ന ഇടമാണ് സിവിഗുരി. ചിക്കൻസ് നെക്ക് അഥവാ കോഴിക്കഴുത്ത് എന്നാണ് ഈ ഇടനാഴി അറിപ്പെടുന്നത്. ചൈനീസ് അതിര്‍ത്തിയിലേക്കുള്ള പാതയും കടന്നു പോകുന്നത് ഇതുവഴിയാണ്. ഈ വഴി തന്നെയാണ് ചെനീസ അതിര്‍ത്തിയിലേ്കു വേണ്ടുന്ന ആയുധങ്ങളും മറ്റും കൊണ്ടുപോകുന്നതും. അതുകൊണ്ടുതന്നെ രാജ്യത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ട ഇടം കൂടിയാണിത്.

PC:Joydeep

കാടുകൾക്കിടയിലെ സിലിഗുരി

കാടുകൾക്കിടയിലെ സിലിഗുരി

എവിടെയൊക്കയോ കേരളത്തിനോട് സാമ്യം തോന്നുന്ന നാടാണ് സിലിഗുരി. തേയിലത്തോട്ടങ്ങളും കാടുകളും പ്രസന്നമായ കാലാവസ്ഥയും ഒക്കെ ഈ നാടിനെ കേരളത്തോട് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുന്നത്. വയനാടിനും മൂന്നാറിനും സമാനമായ ഭൂപ്രകൃതി ഇവിടെ പലയിടത്തും കാണുവാൻ സാധിക്കും.

PC:Wiki-uk

3 Tയുടെ നാട്

3 Tയുടെ നാട്

മൂന്ന് ടീകളുടെ നാട് എന്നും ഇവിടം വിശേഷിപ്പിക്കപ്പെടാറുണ്ട്. ടീ, ടൂറിസം, ടിംബർ എന്നിവയാണത്. ഇത് കൂടാതെ ട്രാൻസ്പോർട്ടിനും ഇവിടം പ്രശസ്തമാണ്. ചുരുക്കി പറഞ്ഞാൽ 4 ടീ കളുടെ നാടാണ് സിലിഗുരി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന കാര്യവും ഇതുതന്നെയാണ്.

കൽക്കൂനകളുടെ നാട്

കൽക്കൂനകളുടെ നാട്

19-ാം നൂറ്റാണ്ടുവരെ സിൽച്ചാഗുരി എന്നായിന്നുവത്രെ ഇവിടം അറിയപ്പെട്ടിരുന്നത്. കൽക്കൂനകളുടെ നാട് എന്നായിരുന്നു അതിനര്‍ഥം. നേപ്പാളും ഡാര്‌‍ജലിങ്ങും തമ്മിലുള്ള ഒരു യാത്രാ മാർഗ്ഗസ്ഥാനം കൂടിയായുരുന്നു ഇവിടം. 1816 ൽ ബ്രിട്ടീഷ് ഇന്ത്യയും നേപ്പാളും സഗൗലി ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നതുവരെയായിരുന്നു ഇത്. പിന്നീട് 1835 മുതല്‍ ഇവിടം ഒരു ചെറിയ പട്ടണമായി വളരുവാൻ ആരംഭിച്ചുവെന്നും ഇന്നു കാണുന്ന രീതിയിൽ വളർന്നുവന്നുവെന്നുമാണ് ചരിത്രം.

PC:Sourik8

സിലിഗുരി കാഴ്ചകൾ

സിലിഗുരി കാഴ്ചകൾ

പ്രകൃതി ഭംഗിയും ഹിമാലയ പർവ്വത നിരകളുടെ സാന്നിധ്യവുമാണ് സിലിഗുരിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. സലുഗാര ആശ്രമം,ഇസ്കോൺ ക്ഷേത്രം, സെവോകെ കാളി മന്ദിർ, കൊറോണേഷൻ ബ്രിഡ്ജ്, മഹാനന്ദ വന്യജീവി സങ്കേതം, തേയിലത്തോട്ടങ്ങള്‍, സയൻസ് സിറ്റി തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Sourik8

മഹാനന്ദ വന്യജീവി സങ്കേതം

മഹാനന്ദ വന്യജീവി സങ്കേതം

ഹിമാലയത്തിന്റെ താഴ്വരയിലായി സ്ഥിതി ചെയ്യുന്ന മഹാനന്ദ വന്യജീവി സങ്കേതമാണ് ഇവിടെ തീർച്ചായയും കണ്ടിരിക്കേണ്ട ഒരു കാഴ്ച. തീസ്താ നദിയ്ക്കും മഹാനന്ദ നദിയ്ക്കും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. സിലിഗുരിയിൽ നിന്നും 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മഹാനന്ദ വന്യജീവി സങ്കേതം 152 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് കിടക്കുന്നത്.

PC:Sourik8

അതിർത്തി കടന്നെത്തുന്ന സാധനങ്ങൾ

അതിർത്തി കടന്നെത്തുന്ന സാധനങ്ങൾ

സിലിഗുരിയുടെ മറ്റൊരു ആകർഷണം ഇവിടുത്തെ മാർക്കറ്റുകളാണ്. ചൈനയിൽ നിന്നും നേപ്പാളിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമൊക്കെ അതിർത്തി കടന്നെത്തുന്ന സാധനങ്ങൾ കിട്ടുന്ന ഇവിടുത്തെ മാർക്കറ്റുകൾ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട ഇടമാണ്. വട്കകു കിഴക്കൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വസ്ത്രങ്ങൾ കമ്പിളിഉടുപ്പുകൾ, പ്രതിമകൾ, തേയിലപ്പൊടികൾ തുടങ്ങിയവയൊക്കെ അത്യാവശ്യം ഗുണമേന്മയിലും വിലക്കുറവിലും ഇവിടെ ലഭിക്കും.

PC:Sourik8

കാഞ്ചൻജംഗാ സ്റ്റേഡിയം

കാഞ്ചൻജംഗാ സ്റ്റേഡിയം

1980കളിൽ നിർമ്മിച്ച കാഞ്ചൻജംഗാ സ്റ്റേഡിയമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ക്രിക്കറ്റിനും ഫുട്ബോളിനുമായി തുറക്കുന്ന ഈ സ്റ്റേഡിയത്തിൽ 40000 ആളുകളെ ഒരേസമയം ഉള്‍ക്കൊള്ളുവാൻ സാധിക്കും. രജ്ഞി ട്രോഫി മത്സരങ്ങൾ സ്ഥിരമായി നടക്കുന്ന ഇടംകൂടിയാണിത്.

PC:Sourik8

കോറോണേഷൻ പാലം

കോറോണേഷൻ പാലം

സിലിഗുരിയിലെ അത്ഭുത കാഴ്ചകളിൽ ഒന്നാണ് കോറോണേഷൻ പാലം. സാവോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തീസ്താ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലം 1930 ലാണ് നിർമ്മിക്കുന്നത്. ബംഗാളിനെയും വടക്കു കിഴക്കൻ ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടം കൂടിയാണിത്. ബംഗാളിനെ അറിയാനെത്തുന്നവർ നാട്ടുകാരുടെ ഈ പുലിപ്പാലം കൂടി കണ്ടിരിക്കണം. പാലത്തിന്‌‍റെ ഇരുകരകളിലും പുലിയുടെ വലിയ ശില്പമുള്ളതിനാലാണ് നാട്ടുകാർ ഇതിനെ പുലിപ്പാലം എന്നു വിശേഷിപ്പിക്കുന്നത്. സമീപത്ത കാടുകളുടെയും തീസ്താ നദിയുടെയും കാഴ്ചകൾ ഇവിടെ നിന്നും ആസ്വദിക്കാം.

PC:Sourik8

നോര്‍ത്ത് ബംഗാൾ വൈൽഡ് അനിമൽസ് പാർക്ക്

നോര്‍ത്ത് ബംഗാൾ വൈൽഡ് അനിമൽസ് പാർക്ക്

സിലിഗുരിയിൽ നിന്നും എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബംഗാൾ വൈൽഡ് അനിമൽസ് പാർക്കാണ് മറ്റൊരു ആകർഷണം. മെരുങ്ങാത്ത വന്യജീവികളെ അടുത്തു നിന്നും കാണുവാനുള്ള സാധ്യതയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

PC:Sourik8

ടോയ് ട്രെയിൻ

ടോയ് ട്രെയിൻ

യുനസ്കോ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഡാർജലിങ് ഹിമാലയൻ റെയിൽവേ. ന്യൂ ജല്‍പായ്ഗുരിയില്‍ നിന്ന് തുടങ്ങുന്ന തീവണ്ടിയാത്ര സില്ഗുരി വഴി നീങ്ങി വിവിധ സ്റ്റേഷനുകളായ സുഖ്‌നാ സ്റ്റേഷന്‍, റാങ്‌ടോങ്ങ് സ്റ്റേഷന്‍, ടിന്‍ഡാരിയാ സ്റ്റേഷന്‍, മഹാനദി സ്റ്റേഷന്‍ സോനാഥാ സ്റ്റേഷന്‍, ജോര്‍ബംഗ്ലാ സ്റ്റേഷന്‍, ബാട്ടാസിയാ ലൂപ് തുടങ്ങിയ സ്റ്റേഷനുകള്‍ കടന്ന് ഒടുവില്‍ ഡാര്‍ജീലിങ്ങില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ന്യൂ ജല്‍പായ്ഗുരിയാണ് സിലിഗുരിക്ക് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍.
12 കിലോമീറ്റര്‍ അകലെ ബാഗ്ദോഗ്രയിലാണ് സിലിഗുരി പ്രാദേശിക വിമാനത്താവളം. ഇവിടെ നിന്ന് ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്ക് പതിവ് വിമാന സര്‍വീസുകളും ഗാംഗ്ടോക്കിലേക്ക് ഹെലികോപ്ടര്‍ സര്‍വീസും ഉണ്ട്. അന്താരാഷ്ട്ര യാത്രികര്‍ക്ക് 578 കിലോമീറ്റര്‍ അകലെ കൊല്‍ക്കത്തയില്‍ എത്തിയ ശേഷം സിലിഗുരിയിലേക്കുള്ള സര്‍വീസിനെ ആശ്രയിക്കാം.

അന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയുംഅന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയും

തമിഴ്നാട്ടിലെ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾതമിഴ്നാട്ടിലെ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

കൊടികുത്തിയ തണുപ്പിലെ ചൂടുനീരുറവ മുതൽ മണാലി വരെ... മണികരണിലെ കാഴ്ചകളിതാ കൊടികുത്തിയ തണുപ്പിലെ ചൂടുനീരുറവ മുതൽ മണാലി വരെ... മണികരണിലെ കാഴ്ചകളിതാ

PC:Sourik8

Read more about: west bengal north east india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X