എത്ര പോയാലും മടുപ്പിക്കാത്ത സ്ഥലങ്ങൾ വളരെ അപൂർവ്വമാണ്. കാഴ്ചകൾ കൊണ്ടും അനുഭവങ്ങൾ കൊണ്ടും ഒക്കെ പിന്നെയും പിന്നെയും പുതമ നല്കുവാൻ കഴിയുന്ന ഇടങ്ങളിലേക്കുള്ള യാത്ര കൂടുതൽ പുതുമ നിറഞ്ഞതായിരിക്കും എന്നു പറയേണ്ടതില്ലല്ലോ... എന്നാൽ അങ്ങനെയുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കുക എന്നത് കുറച്ച് വിഷമമേറിയ കാര്യമാണ്. ഗോവയെ ഇങ്ങനെ മടുപ്പിക്കാത്ത ഇടങ്ങളുടെ കൂട്ടത്തിൽ കൂട്ടാമെങ്കിലും ചിലപ്പോഴെക്കെ ഇവിടവും അരോചകമാകാറുണ്ട്. എന്നാല്‍ ഗോവയെ മൊത്തത്തിൽ എടുക്കാതെ ഭാഗങ്ങളാക്കിയാൽ ഏതു ലിസ്റ്റിലും ഉൾപ്പെടുത്താൻ സാധിക്കുന്ന കുറച്ച് സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് സിൻക്വേരിം ബീച്ച്. ആഘോഷങ്ങളുടെ നടുവിൽ കിടക്കുമ്പോളും അതിലൊന്നും ഉൾപ്പെടാതെ മാറി നിൽക്കുന്ന സിൻക്വേരിം ബീച്ചിൻറെ പ്രത്യേകതകളിലേക്ക്....
സിൻക്വേരിം ബീച്ച്
ഗോവയിലെ ഏറ്റവും ഓഫ്ബീറ്റായ സ്ഥലങ്ങളിലൊന്നായാണ് സിൻക്വേരിം ബീച്ച് അറിയപ്പെടുന്നത്. മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായ ശാന്തതയും നിശബ്ദതയുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
കുടുംബവുമായി പോകുവാൻ
ഗോവയിലെ സാധാരണ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നിൽക്കുവാനും ശാന്ത തേടുവാനും ആഗ്രഹിക്കുന്നവരാണ് ഇവിടെ എത്തുന്നത്. അതിൽ തന്നെ കുടുംബവുമായി കറങ്ങുവാനെത്തുന്നവർ ഏറ്റവും അധികം തിരഞ്ഞെടുക്കുന്നതും ഇവിടമാണ്.
സിൻക്വേരിമിലെത്തിയാൽ പലതുണ്ട് കാര്യം
സാധാരണ ഗോവൻ കാഴ്ചകൾ പോലെ കടലും പബ്ബും ബീച്ചും മാത്രമല്ല ഇവിടെയുള്ളത് എന്നതും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാര്യമാണ്. ഗോവയിലെ അധികം അറിയപ്പെടാതെ കിടക്കുന്ന വെള്ളച്ചാട്ടവും ഗുഹകളും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
ബീച്ച് കാണാം
ഒരു ഗോവൻ ബീച്ചിനെ അതിൻരെ എല്ലാ ഭംഗിയിലും കാണുവാൻ സാധിക്കുന്നു എന്നതാണ് സിൻക്വേരിമിന്റെ ഏറ്റവും വലിയ പ്രത്യേകത.വളരെ കുറച്ച് വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസ് മാത്രമേ ഇവിടെ നടക്കുന്നുള്ളൂ.

അർവാലം ഗുഹകള്‍
സിൻക്വേരിമിൽ നിന്നും 42 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അർവാലം ഗുഹകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. പനാജിയിൽ നിന്നും 55 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. പാണ്ഡവ ഗുഹകൾ എന്നറിയപ്പെടുന്ന അർവാലം ഗുഹകൾ മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടമാണ്. പാണ്ജവർ ഇവിടെ എത്തിയിരുന്നുവെന്നും നാളുകളോളം ഇവിടെ താമസിച്ചിരുന്നു എന്നുമാണ് കഥകൾ പറയുന്നത്. അഞ്ച് ഭാഗങ്ങളായി വിഭജിക്കപ്പെട്ടവയാണ് അർവാലം ഗുഹകൾ.
PC: Hemant192

അർവാലം വെള്ളച്ചാട്ടം
അർവാലം ഗുഹയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് അർവാലം വെള്ളച്ചാട്ടം. 50 മീറ്റർ ഉയരത്തിൽ നിന്നും ഒരു കുളത്തിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മനോഹരമായ കാഴ്ചയാണ്. ഹർവാലം വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു. രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. മഴക്കാലത്തിന് ശേഷം പോകുവാൻ പറ്റിയ ഇടമാണിത്.
കണ്‌ഡോലിം
ഗോവയിലെത്തുന്ന സഞ്ചാരികളുടെ പറുദ്ദീസ എന്നറിയപ്പെടുന്ന ഇടമാണ് കണ്‌ഡോലിം ബീച്ച്. സിൻക്വേരിമിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇത് ആഘോഷങ്ങളുടെ തലസ്ഥാനംകൂടിയാണ്. കാലാന്‍ഗുട്ട്, ബാഗ ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി അല്‍പെ കൂടി ശാന്തമാണ് കണ്‌ഡോലിം ബീച്ച്. എന്നാലോ എല്ലാവിധ ബീച്ച് കളികളും മറ്റ് ആക്ടിവിറ്റീസും ഇവിടെ സാധ്യമാണ് താനും. ഇത്തരത്തിലുള്ള ഇരട്ടമുഖമാണ് കണ്‌ഡോലിം ബീച്ചിന്റെ സവിശേഷത.
റിവർ പ്രിൻസ്
കരയില്‍നിന്നും ഏതാണ്ട് 100- 150 മീറ്റര്‍ അകലത്തിലായി നിർത്തിയിട്ടിരിക്കുന്ന റിവര്‍ പ്രിന്‍സസ് എന്ന കപ്പലാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഗോവയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഏതാണ്ട് 12 വര്‍ഷത്തോളമായി റിവര്‍ പ്രിന്‍സസ് ഈ കിടപ്പുതുടങ്ങിയിട്ടെന്നതാണ് കൗതുകം. 2000 ലാണ് റിവര്‍ പ്രിന്‍സസ് ഗോവയിലെത്തിയത്.

എത്തിച്ചേരുവൻ
ഗോവയുടെ തലസ്ഥാനമായ പനാജിമിൽ നിന്നും വെറും 13 കിലോമീറ്റർ അകലെയാണ് സിൻക്വേരിം സ്ഥിതി ചെയ്യുന്നത്. കണ്ഡോലിം ബീച്ചിന്റെ തൊട്ടടുത്തു കൂടിയാണ് ഇതുള്ളത്. പനാജിയിൽ നിന്നും ബസിനു ഇവിടെ എത്താം. കുറഞ്ഞ ചിലവിൽ ഓട്ടോയും ക്യാബുകളും ലഭ്യമാണ്. കണ്‌ഡോലിം, അഞ്ജുന, ബാഗ, കലാന്‍ഗുട്ട് ബീച്ചുകളു ഇവിടെ നിന്നും എളുപ്പത്തിൽ പോകുവാൻ കഴിയുന്ന ദൂരത്തിലാണ് ഉള്ളത്.
കൊതിതീരെ പ്രണയിക്കുവാനും റൊമാന്റിക്കാകുവാനും ഇപ്പോൾ പറ്റിയില്ലെങ്കിൽ പിന്നെ എപ്പോഴാ...