Search
  • Follow NativePlanet
Share
» »വെള്ളിയെ കരിങ്കല്ലിനടിയിലാക്കിയ ഈ നാട് അറിയുമോ?

വെള്ളിയെ കരിങ്കല്ലിനടിയിലാക്കിയ ഈ നാട് അറിയുമോ?

സാഹസികരെ മാത്രമല്ല, പ്രകൃതി സ്നേഹികളെയും സഞ്ചാരികളെയും ഒക്കെ കയ്യിലെടുക്കുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്....

അറുപതിനായിരം ഏക്കറിൽ നീണ്ടു നിവർന്നു കിടക്കുന്ന ഒരു നാട്..കുന്നുകളും പച്ചപ്പും അതിലേറെ വരുന്ന കാടും കാടകങ്ങളും....പറഞ്ഞു വരുന്നത് സിരുമലയെക്കുറിച്ചാണ്. പതിനെട്ട് ഹെയർപിന്‌ വളവുകൾ താണ്ടിയെത്താൻ സാധിക്കുന്ന തമിഴ്നാടിന്റെ സ്വന്തം സിരുമല. സാഹസികരെ മാത്രമല്ല, പ്രകൃതി സ്നേഹികളെയും സഞ്ചാരികളെയും ഒക്കെ കയ്യിലെടുക്കുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്...

വളവുകൾ താണ്ടി

വളവുകൾ താണ്ടി

വളവുകളും തിരിവുകളും ഒക്കെ താണ്ടിയെത്തുന്ന സിരുമല മധുരയിൽ നിന്നും 39 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. ചെറിയ ചെറിയ അരുവികളും അതിനെച്ചുറ്റിയുള്ള വെള്ളച്ചാട്ടങ്ങളും ഹെയർപിൻ വളവുകൾ കയറിച്ചെല്ലുമ്പോളുള്ള ദേവാലയവും ഒക്കെ ഈ നാടിനെ വ്യത്യസ്തമാക്കുന്നു.

PC:Harish Kumar Murugesan

അണ്ണായ് വേളാങ്കണ്ണി ദേവാലയം

അണ്ണായ് വേളാങ്കണ്ണി ദേവാലയം

കുന്നിന് മുകളിലെ ചെരുവിൽ സ്ഥിതി ചെയ്യുന്ന അണ്ണായ് വേളാങ്കണ്ണി ദേവാലയമാണ് ഇവിടുത്തെ ഏറ്റവും പ്രധാന കാഴ്ച. ബസ് സ്റ്റോപ്പിൽ നിന്നും 2 കിലോമീറ്റര്‍ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇവിടെ തീർത്തും ശാന്തമായ അന്തരീക്ഷമാണുള്ളത്. ആരോഗ്യ മാതാവിനെ ആരാധിക്കുന്ന ഈ ദേവാലയത്തിൽ എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുക.

PC:Harish Kumar Murugesan

സിരുമലൈ തടാകം

സിരുമലൈ തടാകം

2010 ൽ കൃത്രിമമായി നിർമ്മിച്ച സിരുമലൈ തടാകമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. മരങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ തടാകത്തിൽ ബോട്ടിങ്ങ് സൗകര്യങ്ങളുണ്ട്.

അഗസ്ത്യ പുരം

അഗസ്ത്യ പുരം

സിരുമലൈ ഹിൽസിൽ സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് അഗസ്ത്യ പുരം. അഗസ്ത്യ മുനിയുടെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് അഗസ്ത്യപുരം എന്ന പേരു ലഭിക്കുന്നത്. പുരാതന കാലം മുതൽ തന്നെ ധാരാളം സന്യാസികൾ ഇവിടെ വസിച്ചിരുന്നു എന്നു വിശ്വാസമുണ്ട്. ഈ കുന്നിന്റെ മുകളിലായി 500 വർഷത്തിലധികം പഴക്കമുള്ള ശിവലിംഗത്തെ ആരാധിക്കുന്ന ഒരു ക്ഷേത്രവുമുണ്ട്. ഔഷധ സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന കാടിനുള്ളിലാണ് ഈ ക്ഷേത്രമുള്ളത്.

PC:Smartsweet32632

സിൽവർ ഹിൽസ്

സിൽവർ ഹിൽസ്

അഗസ്ത്യപുരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് സിൽവർ ഹിൽസ്. ഈ സ്ഥലത്തെ പറ്റി ഒരു കഥയുണ്ട്. വെള്ളിയുടെ അവിശ്വസനീയമായ ഒരു ശേഖരം ഉണ്ടായിരുന്ന ഇടമായിരുന്നുവത്രെ ഇവിടം എന്നാൽ മനുഷ്യന്റെ ആര്‍ത്തി കാരണം പ്രത്യേക വിദ്യയിലൂടെ അഗസ്ത്യമുനി വെള്ളി മുഴുവനും കല്ലാക്കി മാറ്റിയത്രെ. സൂര്യപ്രകാശം അടിക്കുമ്പോൾ കല്ലിലെ വെള്ളി മിന്നിത്തിളങ്ങുന്നത് കാണാൻ സാധിക്കുമെന്നാണ് ഇവിടുള്ളവർ പറയുന്നത്.

 വെള്ളച്ചാട്ടങ്ങൾ

വെള്ളച്ചാട്ടങ്ങൾ

ചെറുതും വലുതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങൾകൊണ്ട് സമ്പന്നമായ ഇടമാണ് സിരുമലൈ. വേനൽക്കാലങ്ങളിലും കുത്തിയൊലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. കുടുംബവുമായി വരുന്നവർക്ക് സമം ചിലവഴിക്കുവാൻ പറ്റിയ ഇടം കൂടിയാണ് ഇവിടം.

തീരാത്ത കാഴ്ചകൾ

തീരാത്ത കാഴ്ചകൾ

ക്ഷേത്രങ്ങളാലും തീർഥാടന കേന്ദ്രങ്ങളാലും ഒക്കെ സമ്പന്നമായ ഇടമാണ് സിരുമലൈ. സജ്ജീവനി ഹില്‍സ്, സാത്തിയാർ ബേസിൻ, വെള്ളിമലൈ മുരുകൻ ക്ഷേത്രം,ഖാണ്ഡികെ എസ്റ്റേറ്റ്, സെൽവി കോവിൽ പോയിന്റ്, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് കാഴ്ചകൾ.

മരണത്തിന്‍റെ ഖനിയിലേക്കൊരു നിഗൂഢ യാത്ര മരണത്തിന്‍റെ ഖനിയിലേക്കൊരു നിഗൂഢ യാത്ര

ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!! ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X