» »പുണ്യാത്മാക്കളുടെ സങ്കേതമായ ചിത്തനവാസല്‍ ഗുഹകള്‍

പുണ്യാത്മാക്കളുടെ സങ്കേതമായ ചിത്തനവാസല്‍ ഗുഹകള്‍

Written By:

ചരിത്രത്തോടും വിശ്വാസത്തോടും ചേര്‍ന്നു നില്‍ക്കുന്ന ഒട്ടേറെ ഗുഹകള്‍ നമുക്ക് പരിചയമുണ്ട്. എന്നാല്‍ കഥ പറയുന്ന ഗുഹകള്‍ നമുക്ക് അപരിചമാണ്. പ്രത്യേകിച്ചും ഭാരതത്തിന്റെ സംസ്‌കാരങ്ങളും പൈതൃകങ്ങളും ഓര്‍മ്മിപ്പിക്കുന്ന ഗുഹകള്‍. അത്തരത്തില്‍ ചരിത്രത്തിലും പുരാവസ്തു ഗവേഷണത്തിലും താല്പര്യമുള്ള ആളുകള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന ചിത്തനവാസല്‍ ഗുഹകള്‍.
ക്ഷേത്രങ്ങളും ചുവരെഴുത്തുകളും ചേര്‍ന്ന് ചരിത്രത്തിലേക്കുള്ള വിസ്മയകരമായ വാതില്‍ തുറന്നിടുന്ന ചിത്തനവാസല്‍ ഗുഹയുടെ കഥകളറിയാം...

ചിത്തനവാസല്‍ ഗുഹ എന്നാല്‍

ചിത്തനവാസല്‍ ഗുഹ എന്നാല്‍

തമിഴിലെ സിത്തനവയില്‍ എന്ന വാക്കില്‍ നിന്നുമാണ് ചിത്തനവാസല്‍ എന്ന പേരു ഈ ഗുഹയ്ക്കു കിട്ടുന്നത്. പുണ്യാത്മാക്കളുടെ വാസസങ്കേതം എന്നാണ് ഇതിനര്‍ഥം. അരിവാര്‍ കോവില്‍ എന്നും ചിത്തനവാസല്‍ ഗുഹകള്‍ അറിയപ്പെടുന്നുണ്ട്.
സിദ്ധനം എന്നും വാസാ എന്നുമുള്ള രണ്ടു വാക്കുകളില്‍ നിന്നും ഈ ഗുഹയ്ക്ക് ഈ പേരു വന്നതാണെന്നും പറയപ്പെടുന്നുണ്ട്. സിദ്ധന്‍മാരുടെ വാസസ്ഥലം എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.
രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്ന ഈ ഗുഹയും ഇവിടുത്തെ ക്ഷേത്രങ്ങളും ജൈന മത വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ജൈനമതത്തിന്റെ പ്രചരണത്തിനായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിയ ജൈന സന്യാസികളാണ് ഇവിടെ ഇന്നു കാണുന്നതൊക്കയും നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം.

PC: Ilasun

അല്പം ചരിത്രം

അല്പം ചരിത്രം

ചിത്തനവാസല്‍ ഗുഹകളുടെ ചരിത്രം തുടങ്ങുന്നത് രണ്ടാം നൂറ്റാണ്ടു മുതലാണ്. ജൈനമത പ്രചരണത്തിനായി ഇവിടെ എത്തിയ ജൈനമത സന്യാസികളില്‍ നിന്നുമാണ് ഗുഹയുടെ ചരിത്രം തുടങ്ങുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വഴി പിന്‍കാലത്ത് ഇവിടം മികച്ച ഒരു ജൈനമത പഠന കേന്ദ്രം ആയി മാറുകയായിരുന്നു.
കല്ലില്‍ കൊത്തിയെടുത്ത ആശ്രമങ്ങളുടെ കൂടെയാണ് ചരിത്രകാരന്‍മാര്‍ ചിത്തനഹള്ളിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ചുവര്‍ ചിത്രങ്ങള്‍ ഒരു പാട് കാണപ്പെടുന്ന ഇവിടെ പ്രകൃതി ദത്തമായ നിറമാണ് അതിന് ഉപയോഗിച്ചിരിക്കുന്നത്. അക്കാലത്തെ ഏറെ ശ്രേഷ്ഠമായ നിര്‍മ്മിതികളുടെ ഗണത്തിലാണ് അതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാരണം കലയും നിര്‍മ്മിതികളും ഒക്കെ അതിന്റെ ആരംഭ ദശയിലായിരുന്ന കാലത്ത് ഇത്രയും മനോഹരമായ ഗുഹകളും ചുവര്‍ ചിത്രങ്ങളും ചിത്തവനാസല്‍ ഗുഹകളില്‍ മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നത്.

PC:R.K.Lakshmi

സിത്തനവാസല്‍ ഗുഹകള്‍

സിത്തനവാസല്‍ ഗുഹകള്‍

അരിവാര്‍ കോവില്‍ എന്നും ചിത്തനവാല്‍ ഗുഹകള്‍ എന്നും അറിയപ്പെടുന്ന ഈ ഗുഹകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഖനനത്തിലൂടെയാണ് കണ്ടെത്തുന്നത്. ബിസി ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു വിശ്വസിക്കുന്ന ഈ പ്രദേശവും സമീപ സ്ഥലങ്ങളും മെഗാലിഥിക് പീരിഡില്‍ തന്നെ ഉണ്ടായിരുന്ന സ്ഥലങ്ങളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബിസി ഒന്നാം നൂറ്റാണ്ടു മുതല്‍ എഡി പത്താം നൂറ്റാണ്ടു വരെ ഇവിടെ ജൈനമതത്തിന്റെ സുവര്‍ണ്ണ നാളുകള്‍ ആയിരുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവിടുത്തെ അരിവാര്‍ കോവില്‍ അഥവാ ഗുഹാ ക്ഷേത്രം പല്ലവ രാജവംശത്തിന്റെ കാലത്താണത്രെ ആദ്യം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് കുറേ നാള്‍ പാണ്ഡ്യരാജവംശത്തിന്റെ കീഴിലായിരുന്നു ഇവിടം. എന്തുതന്നെയായാലും ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇവിടം ഒരു പ്രസിദ്ധമായ ജൈന തീര്‍ഥാടന കേന്ദ്രം തന്നെയായിരുന്നു.

PC:Thamizhpparithi Maari

ചുവര്‍ ചിത്രങ്ങള്‍

ചുവര്‍ ചിത്രങ്ങള്‍

സിത്തനവാസല്‍ ഗുഹകളിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം എന്നു പറയുന്നത് ഇവിടുത്തെ ചുവര്‍ചിത്രങ്ങളാണ്. വിവിധ നിറങ്ങളില്‍ നിറങ്ങളില്‍ കാണപ്പെടുന്ന ഇവിടുത്തെ ചുവര്‍ചിത്രങ്ങള്‍ ഫ്രെസ്‌കോ സെക്കോ വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇവിടുത്തെ ചിത്രങ്ങള്‍ക്കുമുണ്ട് പ്രത്യേകതകള്‍. ഒരു കുളവും അതില്‍ പൂത്തു നില്‍ക്കുന്ന താമരകളും ഒക്കെയാണ് ഇവിടെ കൂടുതലായും കാണുവാന്‍ സാധിക്കുക. താമരക്കുളത്തില്‍ നിന്നും പൂവിറുക്കുന്ന ഗ്രാമീണര്‍, ലില്ലിപ്പൂക്കള്‍, മീനുകള്‍, അരയന്നങ്ങള്‍, പോത്തുകള്‍, ആനകള്‍ ഒക്കെയും ഇവിടുത്തെ ചുവര്‍ ചിത്രങ്ങളില്‍ സുലഭമായി കാണാന്‍ സാധിക്കും.

PC: wikimedia

ഏഴടിപ്പട്ടം

ഏഴടിപ്പട്ടം

ഏഴടിപ്പട്ടം എന്ന പേരില്‍ അറിയപ്പെടുന്നത് ചിത്തനവാസല്‍ ഗുഹകളലിെ ഒരു പ്രത്യേക മുറിയാണ്. പ്രകൃതി നിര്‍മ്മിതമായ ഒരു ഗുഹകൂടിയാണിത്. നന്നായി പോളിഷ് ചെയ്‌തെടുത്ത ഗുഹയുടെ നിലങ്ങളാണ് ഇവിടുത്തെ പ്രത്യേകത.ജൈന ബെഡ്‌സ് എന്നാണിത് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള 17 ബെഡുകളാണ് ഇവിടെയുള്ളത്. മൂന്നാം നൂറ്റാണ്ടിലെ തമിഴ് ബ്രഹ്മി ശിലാ ലിഖിതങ്ങള്‍ ഇവിടെ കാണാം.തല വെയ്ക്കാനായി ഒരു തലയിണ പോലെ ഉയര്‍ത്തി കല്ലുകള്‍ കൊത്തിയിരിക്കുന്നതും ഇവിടെ കാണാം. ദക്ഷിണ ഭാരതത്തിലെ ഏറ്റവും പഴക്കമേറിയ ശിലാലിഖിതങ്ങള്‍ കണ്ടെത്തിയ സ്ഥലം കൂടിയാണിത്.

PC:Sivasankaran

ജംബുനാഥ ഗുഹകള്‍

ജംബുനാഥ ഗുഹകള്‍

ഏഴടിപ്പട്ടത്തിനും അരിവാര്‍ കോവിലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗുഹയാണ് ജംബുനാഥ ഗുഹകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.പാണ്ഡ്യ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം നവച് ചുനൈ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഒരു ചെറിയ വെള്ളക്കെട്ടിന്റെ ഉള്ളില്‍ കുറച്ചു ഭാഗം മുങ്ങിക്കിടക്കുന്ന നിലയിലാണ് ജംബുനാഥ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. കല്ലില്‍ കൊത്തിയിരിക്കുന്ന ക്ഷേത്രമാണിത്. പാറക്കൂട്ടങ്ങളിലൂടെ കയറി മാത്രമേ ഇവിടെ എത്തിച്ചേരാന്‍ സാധിക്കൂ. ഇതിനടുത്തായി ഒരു പഴ. ജംബു മരവും സമീപത്ത് ഒരു ശിവക്ഷേത്രവും കാണാം. അവിടുത്തെ ചെറിയ കുളത്തില്‍ നിന്നും വെള്ളമെടുത്തിട്ടാണ് ഇവിടുത്തെ ശിവലിംഗം എന്നും പൂജിക്കുന്നത്.

PC:Naanthaandajk

ഗര്‍ഭഗൃഹം

ഗര്‍ഭഗൃഹം

ചതുരാകൃതിയിലുള്ള ഒരു ചെറിയ ചേംബറു പോലെ തോന്നിപ്പിക്കുന്ന സ്ഥലമാണ് ഇവിടുത്തെ ഏറ്റവും പുണ്യകരമായ ഗര്‍ഭഗൃഹം എന്ന പേരില്‍ അറിയപ്പെടുന്നത്. മൂന്നു മീറ്റര്‍ വിസ്തൃതി മാത്രമേ ഇതിനുള്ളൂ. രണ്ടു തീര്‍ഥങ്കരന്‍മാരുടെയും ഒരു ആചാര്യന്റെയും ശില്പങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. നീതിയുടെ ചക്രം എന്നറിയപ്പെടുന്ന ധര്‍മ്മ ചക്രയുടെ രൂപം ഇവിടെ ഗര്‍ഭഗൃഹത്തിന്റെ മേല്‍ക്കൂരയില്‍ കാണാം. ഇവിടെ നിന്നും സ്വരത്തിലല്ലാതെ ഓം എന്ന പ്രണവ മന്ത്രം ഉരുവിട്ടാല്‍ അത് എല്ലാവര്‍ക്കും കേല്‍ക്കാവുന്ന വിധത്തില്‍ ചുവരുകളില്‍ തട്ടി പ്രതിധ്വിക്കുമത്രെ. എന്നാല്‍ ആദ്യം തന്നെ എല്ലാവര്‍ക്കും കേള്‍ക്കാവുന്ന രീതിയിലാണ് പറയുന്നതെങ്കില്‍ പിന്നീട് അത് പ്രതിധ്വനിക്കില്ല എന്നും പറയപ്പെടുന്നു.

PC:Thamizhpparithi Maari

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ പുതുക്കോട്ടെ ജില്ലയിലാണ് ചിത്തനവാസല്‍ സ്ഥിതി ചെയ്യുന്നത്. അണ്ണാവാസല്‍ എന്ന ഗ്രാമത്തിനു തൊട്ടടുത്താണിവിടം. പുതുക്കോട്ടയില്‍ നിന്നും 20 കിലോമീറ്ററും ട്രിച്ചിയില്‍ നിന്നും 58 കിലോമീറ്ററും അകലെയാണ് ചിത്തനവാസല്‍.
വളരെ ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു കവാടമാണ് ഇവിടേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 70 മീറ്റര്‍ അഥവാ 230 അടി ഉയരത്തിലുള്ള ഒരു കുന്നിന്റെ മുകളിലായാണ് ഈ ഗുഹാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഏകദേശം നൂറോളം പടികള്‍ കയറി വേണം ഗുഹയുടെ അടുത്തെത്താന്‍.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...