Search
  • Follow NativePlanet
Share
» »ഭാവിയിലെ യാത്രകള്‍ക്കായി തയ്യാറെടുക്കാം ഇങ്ങനെ

ഭാവിയിലെ യാത്രകള്‍ക്കായി തയ്യാറെടുക്കാം ഇങ്ങനെ

ചകം അ‌ടക്കമുള്ല ചില യാത്രകളില്‍ ഏറ്റവുമധികം സഹായിക്കുന്ന ചില കഴിവുകള്‍ ഈ ലോക്ഡൗണില്‍ വളര്‍ത്താം...

ഇന്ത്യയിലെ മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുവാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. മാറ്റിവെച്ച യാത്രകളുടെ വിഷമത്തില്‍ ഇരിക്കുന്ന സഞ്ചാരികള്‍ ഒരുപാട്പേര്‍ നമ്മുടെ ഇടയിലുണ്ട്. ഉടനെയൊന്നും നടന്നില്ലെങ്കിലും ഭാവിയില്‍ പോകേണ്ട യാത്രകള്‍ പ്ലാന്‍ ചെയ്യുവാന്‍ ഏറ്റവും പറ്റിയ സമയം കൂടിയാണിത്. പാചകം അ‌ടക്കമുള്ല ചില യാത്രകളില്‍ ഏറ്റവുമധികം സഹായിക്കുന്ന ചില കഴിവുകള്‍ ഈ ലോക്ഡൗണില്‍ വളര്‍ത്താം...

പാചകം

പാചകം

തെറ്റുകളിലൂടെ മാത്രം സ്വായത്തമാക്കുവാന്‍ സാധിക്കുന്ന കഴിവാണ് പാചകം. ഓരോ തവണയും പരീക്ഷണങ്ങളിലൂടെ മാത്രം വിജയത്തിലെത്തന്ന പാചകത്തോളം സംതൃപ്തി നല്കുന്ന കാര്യങ്ങള്‍ കുറവാണ്. ഈ ലോക്ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ പരീക്ഷിക്കുവാന്‍ പറ്റിയ കാര്യവും പാചകം തന്നെയാണ്. യാത്രകളില്‍ പലപ്പോളും പ്രതിസന്ധികളില്‍ കൂട്ടായി വരുന്നതാണ് പാചകം. യാത്രയില്‍ തീരെ കഴിക്കുവാന്‍ സാധിക്കാത്ത ഭക്ഷണം ലഭിക്കുകയാണെങ്കില്‍ അത്യാവശ്യം പാചകം അറിഞ്ഞിരുന്നാല്‍ ഈ പ്രതിസന്ധിയെ മറികടക്കാം. ഒറ്റയ്ക്കുള്ള ദീര്‍ഘ യാത്രകളില്‍ തനിയെ പാചകം ചെയ്യുന്നത് ആരോഗ്യത്തിനും ചിലവു ചുരുക്കലിനും നല്ലതാണ്.

സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റംസഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം

വ്യായാമം

വ്യായാമം

യാത്രകള്‍ ചെയ്യുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഒരാള്‍ക്ക് ഏറ്റവും ആവശ്യമായി വേണ്ടത് ആരോഗ്യമുള്ള ശരീരമാണ്. ട്രക്കിങ്ങിനോ ഹൈക്കിങ്ങിനോ ഇനി ബിസിനസ് യാത്രയാണെങ്കില്‍ പോലും ശരീരത്തില്‍ ആരോഗ്യം നിര്‍ബന്ധമാണ്. വ്യായാമം ചെയ്യുമ്പോള്‍ സ്ട്രെസ് കുറയ്ക്കുവാനും നല്ല ഉറക്കം ലഭിക്കുവാനും എനര്‍ജി ലെവല്‍ കൂട്ടുവാനും എല്ലാം വ്യായാമം സഹായിക്കും
പ്ലാന്‍ ചെയ്ത് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ട്രക്കിങ്ങിനു പോകുമ്പോള്‍ വേണ്ടത് ആരോഗ്യമാണ്. ന‌ടന്നു പിന്നിടേണ്ട ദൂരങ്ങള്‍ കായികമായി ശേഷിയുള്ളവര്‍ക്കു മാത്രമേ വിജയകരമായി പിന്നിടുവാന്‍ സാധിക്കുകയുള്ളൂ.

യാത്രകളെക്കുറിച്ച് ഗവേഷണം നടത്താം

യാത്രകളെക്കുറിച്ച് ഗവേഷണം നടത്താം

വീട്ടില്‍ വെറുതേയിരിക്കുന്ന സമയത്ത് ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളിലൊന്ന് യാത്രകളെക്കുറിച്ച് കൂടുതല്‍ അറിയുക എന്നതാണ്. യാത്രയിലെ പുതിയ ട്രെന്‍ഡുകള്‍, പുതിയ ഇടങ്ങള്‍, ‌ട്രാവല്‍ ഗിയറുകള്‍, ഓരോ യാത്രയ്ക്കും വേണ്ട ബാഗ് പാക്കിങ്, ട്രാവല്‍ ടിപ്സുകള്‍, ഭാവിയിലെ യാത്രാ പ്ലാനുകള്‍, പുതിയ റൂട്ടുകള്‍ തുടങ്ങിയവയെല്ലാം ഈ സമയത്ത് ചെയ്യുവാനും കണ്ടുപിടിക്കുവാനും പറ്റിയതാണ്. ഭാവിയില്‍ യാത്ര ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും വായിക്കുവാനും അവിടേക്ക് യാത്ര പ്ലാന്‍ ചെയ്യുവാനും ഈ സമയം പ്രയോജനപ്പെടുത്താം.

പുതിയ ഒരു ഭാഷ പഠിക്കാം

പുതിയ ഒരു ഭാഷ പഠിക്കാം

സ്വന്തം നാടിനു പുറത്തേക്കുള്ള ഓരോ യാത്രകളും നമ്മുടെ ഭാഷാശേഷിയെ കൂടി ചോദ്യം ചെയ്യുന്നവയാണ്. പുതിയ ഒരു ഭാഷ പഠിക്കുക എന്നത് ചിലര്‍ക്കെങ്കിലും ശ്രമകരമായ ഒരു കാര്യമാണ്. എന്നാല്‍ മനസ്സുവെച്ചാല്‍ എളുപ്പത്തില്‍ പഠിക്കുവാന്‍ സാധിക്കുകയും ചെയ്യും. പുതിയ ഒരു രാജ്യത്തേയ്ക്കോ അല്ലെങ്കില്‍ സംസ്ഥാനത്തേയ്ക്കോ യാത്ര പോകുമ്പോള്‍ അവരുടെ ഭാഷ കുറച്ചെങ്കിലും അറിഞ്ഞിരിക്കുന്നത് അറെ നല്ലതാണ്. ആളുകളെ അവരവരുടെ ഭാഷയില്‍ അഭിസംബോന ചെയ്യുന്നിടത്തോളം അവരെ അതിയിപ്പിക്കുന്ന വേറൊരു കാര്യമില്ല. അവരോട് സംസാരിക്കേണ്ടി വരുമ്പോഴും വഴി ചോദിക്കുവാനും ഭക്ഷണത്തിന്‍റെയും മുറിയുടെയുമെല്ലാം കാര്യത്തിലും ദിശാ ബോര്‍ഡുകള്‍ വായിക്കുവാനും എല്ലാം ഭാഷ നമ്മെ സഹായിക്കും. ‌‌

ഫോട്ടോഗ്രഫി പഠിക്കാം

ഫോട്ടോഗ്രഫി പഠിക്കാം

യാത്രകളുടെ ആത്മാവ് എന്നു പറയുന്നത് ഫോട്ടോകളാണ്. കഴിഞ്ഞ യാത്രകളുടെ ഓര്‍മ്മകള്‍ മനസ്സിലുണ്ടായിരിക്കുമെങ്കിലും ഫോട്ടോകള്‍ കാണുമ്പോള്‍ ലഭിക്കുന്ന ഓര്‍മ്മകളു ഊര്‍ജ്ജവും ചെറുതല്ല. യാത്രകള്‍ ഇഷ്ടപ്പെടുന്ന മിക്കവരും ഫോട്ടോഗ്രഫിയിലും താല്പര്യമുള്ളവരായിരിക്കും. ഈ ലോക്ഡൗണ്‍ കാലത്ത് വളര്‍ത്താവുന്ന ശീലങ്ങളിലൊന്നാണ് ഫോട്ടോഗ്രഫി. ഇന്‍ര്‍നെറ്റില്‍ ഫോട്ടോഗ്രഫി ക്ലാസുകള്‍ നോക്കിയും പ്രശസ്തമായ ഫോട്ടോകളെ കഴിയുന്ന വിധം അനുകരിച്ചുമെല്ലാം ഈ കഴിവ് വളര്‍ത്തിയെടുക്കാം. ഫോണുകളിലുള്ള ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്നും ഈ സമയത്ത് പഠിക്കുവാന്‍ പറ്റിയ കാര്യമാണ്.

ലോക്ഡൗണ്‍ ഒരു ഭാരമാവില്ല, ഈ യാത്രകള്‍ കയ്യിലുള്ളപ്പോള്‍ലോക്ഡൗണ്‍ ഒരു ഭാരമാവില്ല, ഈ യാത്രകള്‍ കയ്യിലുള്ളപ്പോള്‍

യാത്രാ മത്സരങ്ങളില്‍ പങ്കെടുക്കാം

യാത്രാ മത്സരങ്ങളില്‍ പങ്കെടുക്കാം

ലോക്ഡൗണില്‍ വീ‌ട്ടിലിരിക്കുന്ന ആളുകളെ ആനന്ദിപ്പിക്കുവാനായി കുറേ ട്രാവല്‍ സൈറ്റുകളും പേജുകളുമെല്ലാം യാത്രാ സംബന്ധമായ പല മത്സരങ്ങളും നടത്തുന്നുണ്ട്, യാത്രാ സംബന്ധമായ ക്വിസുകള്‍, ഫോ‌ട്ടോഗ്രഫി മത്സരങ്ങള്‍, സ്ഥലങ്ങള്‍ തിരിച്ചറിയുക തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗമാണ്. ഇത്തരം മത്സരങ്ങളില്‍ പങ്കെടുത്തും സമയം ചിലവഴിക്കാം.

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

വ്യത്യസ്തമായ ഒരു ലോഗോയുണ്ടോ? കേന്ദ്ര ടൂറിസം മന്ത്രാലയം നിങ്ങളെ വിളിക്കുന്നുവ്യത്യസ്തമായ ഒരു ലോഗോയുണ്ടോ? കേന്ദ്ര ടൂറിസം മന്ത്രാലയം നിങ്ങളെ വിളിക്കുന്നു

30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X