Search
  • Follow NativePlanet
Share
» »തിരുപ്പതി ദർശനം ഇനി വേഗത്തിൽ, സ്ലോട്ടഡ് സർവ ദർശന്‍ പുനരാരംഭിച്ചു, ടോക്കൺ, ഓൺലൈന്‍ ബുക്കിങ് ഇങ്ങനെ എടുക്കാം

തിരുപ്പതി ദർശനം ഇനി വേഗത്തിൽ, സ്ലോട്ടഡ് സർവ ദർശന്‍ പുനരാരംഭിച്ചു, ടോക്കൺ, ഓൺലൈന്‍ ബുക്കിങ് ഇങ്ങനെ എടുക്കാം

കുറച്ച് നാൾ മുമ്പ് നിര്‍ത്തലാക്കിയിരുന്ന സ്ലോട്ടഡ് സർവ ദർശന്‍ (Slotted Sarva Darshan-SSD) അധികൃതർ പുനരാരംഭിച്ചിരിക്കുകയാണ്.

വിശ്വാസികൾക്ക് ഭൂലോക വൈകുണ്ഠമാണ് തിരുപ്പതി. മഹാവിഷ്ണുവിന്‍റെ രൂപമായ വെങ്കിടേശ്വരനെ ആരാധിക്കുന്ന, ഭക്തകോടികൾ എത്തിച്ചേരുന്ന പുണ്യസ്ഥാനം. കേരളത്തിൽ നിന്നടക്കം സ്ഥിരം വിശ്വാസികൾ എത്തിച്ചേരുന്ന തിരുപ്പതി ക്ഷേത്രം, ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിൽ ഒന്നും കൂടിയാണ്.
നിഗൂഢങ്ങളായ വിശ്വാസങ്ങളും കഥകളുമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വെങ്കിടേശ്വരനെ ലക്ഷ്മി ദേവിക്കും ഭൂമീദേവിക്കും ഒപ്പമാണ് ഇവിടെ ആരാധിക്കുന്നതെന്ന് മാത്രമല്ല, മഹാലക്ഷ്മിക്ക് വെങ്കിടെശ്വരന് തുല്യ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണിത്. ക്ഷേത്ര ദർശനം നടത്തുന്നത് ജീവിതത്തിലെ വിവിധ മേഖലകളിൽ വളർച്ചയും അഭിവൃദ്ധിയും നല്കുമെന്നും ജീവിതം ഐശ്വര്യപൂർണ്ണം ആകുമെന്നുമാണ് വിശ്വാസം. സാധാരണ ദിവസങ്ങളിൽ പോലും ഒരു ലക്ഷത്തിനുമേൽ ആളുകൾ ഇവിടെയെത്താറുണ്ട്. അതുകൊണ്ടു തന്നെ ദർശനം ലഭിക്കുക എന്നത് കുറച്ച് കഷ്ടപ്പാടാണ്. ഇപ്പോഴിതാ, കുറച്ച് നാൾ മുമ്പ് നിര്‍ത്തലാക്കിയിരുന്ന സ്ലോട്ടഡ് സർവ ദർശന്‍ (Slotted Sarva Darshan-SSD) അധികൃതർ പുനരാരംഭിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം.

തിരുപ്പതിയിൽ സ്ലോട്ടഡ് സർവ ദർശന്‍ പുനസ്ഥാപിച്ചു

തിരുപ്പതിയിൽ സ്ലോട്ടഡ് സർവ ദർശന്‍ പുനസ്ഥാപിച്ചു

തിരുമല വെങ്കിടേശ്വര സ്വാമി ദർശനത്തിനായി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) തിരുമല തിരുപ്പതി ക്ഷേത്രത്തിൽ സ്ലോട്ടഡ് സർവ ദർശന്‍ നവംബർ 1 മുതൽ പുനസ്ഥാപിച്ചിരിക്കുകയാണ്. ഇതോടെ ദർശനം നടത്തുവാനായി എത്തുന്ന വിശ്വാസികൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ ദർശനം സാധ്യമാകും. തിരക്ക് കുറച്ച് വിശ്വാസികൾക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനായാണ് സർവ ദർശന്‍ പുനസ്ഥാപിച്ചിരിക്കുന്നത്. 2016 ൽ ആണ് ആദ്യമായി സർവ ദർശനം തുടങ്ങിയത്.

PC:Wikipedia

എന്താണ് സർവ ദർശൻ

എന്താണ് സർവ ദർശൻ

വിശ്വാസികൾക്ക് തിരുപ്പതി ദർശനത്തിനായി തങ്ങൾക്കു യോജിച്ച ഒരു സമയം, അല്ലെങ്കിൽ ടൈം സ്ലോട്ട് നേരത്തെ തന്നെ ഷെഡ്യൂൾ ചെയ്യുന്നതും പിന്നീട് ആ സമയത്ത് ക്ഷേത്രത്തിൽ എത്തി വൈകുണ്ഠം ക്യൂ കോംപ്ലക്സ് വഴി ദർശനം സാധ്യമാക്കുന്നതുമാണ് സർവ ദർശൻ.

സ്ലോട്ടഡ് സേവാ ദർശനം എങ്ങനെ ലഭ്യമാക്കാം

സ്ലോട്ടഡ് സേവാ ദർശനം എങ്ങനെ ലഭ്യമാക്കാം

ശനി, ഞായർ, തിങ്കൾ, ബുധൻ, ദിവസങ്ങളിൽ സർവ ദർശനത്തിനായി 20,000-25,000 ടോക്കണുകളും ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 15,000 ടോക്കണുകളുമാണ് ലഭ്യമാക്കുകയെന്ന് ടിടിഡി എക്സിക്യൂട്ടീവ് ഓഫീസര് എവി ധർമ്മറെഡ്ഡി നേരത്തെ അറിയിച്ചിരുന്നു.

സ്ലോട്ടഡ് സേവാ ദർശനം ടോക്കണ്‍ ലഭിക്കുവാൻ

സ്ലോട്ടഡ് സേവാ ദർശനം ടോക്കണ്‍ ലഭിക്കുവാൻ

തിരുപ്പതിയിലെ ഭൂദേവി, ശ്രീനിവാസം, ഗോവിന്ദരാജ സ്വാമി(II NC) എന്നീ മൂന്നു കോംപ്ലക്സുകളിലെ കൗണ്ടറുകളിൽ നിന്നും ടൈം സ്ലോട്ടഡ് സേവാ ദർശനം ടോക്കണ്‍ ടിക്കറ്റുകൾ ലഭിക്കും. ഓരോ ദിവസത്തെ ദർശനത്തിനും അതാത് ദിവസമാണ് ഇവിടെ നിന്നും ടോക്കൺ എടുക്കുവാൻ സാധിക്കുക. ഓരോ ദിവസത്തിനും ലഭ്യമാക്കിയിരിക്കുന്ന എണ്ണം ടോക്കണുകൾ തീരുന്നതു വരെ ടിക്കറ്റ് ലഭിക്കും. ദർശൻ സ്ലോട്ട് ബുക്ക് ചെയ്യുവാൻ ആധാർ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

ടോക്കൺ ഇല്ലാത്തവർക്കും ദർശനം

ടോക്കൺ ഇല്ലാത്തവർക്കും ദർശനം

ടിടിഡിയുടെ പുതിയ നിർദ്ദേശം അനുസരിച്ച് സേവാ ദർശനം ടിക്കറ്റ് ഇല്ലാത്തവർക്കും ദർശനം സാധ്യമാക്കും. വൈകുണ്ഠം 2 ക്യൂ കോംപ്ലക്സ് വഴിയാണ് ഈ ദർശനത്തിന് ക്യൂ നിൽക്കേണ്ടത്. ഇവിടെ കംപാർട്മെന്‍റുകളിൽ തങ്ങളുടെ ഊഴം വരുന്നതു വരെ വിശ്വാസികൾ ക്യൂ നിൽക്കണം.

വെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെവെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെ

വിഐപി ദർശനത്തിൽ സമയമാറ്റം

വിഐപി ദർശനത്തിൽ സമയമാറ്റം

സാധാരണക്കാരായ വിശ്വാസികൾക്ക് കുറച്ചുകൂടി എളുപ്പത്തില്‍ ക്ഷേത്രദർശനം സാധ്യമാകുന്നതിന് വിഐപി ദർശനത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തുവാനും ടിടിഡി തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് പുലർച്ചെ മുതൽ രാവിലെ 8 മണിവരെ ആയിരിക്കും ദർശനം വിഐപി ദർശനം ലഭ്യമാവുക. ഡിസംബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സമയക്രമം നിലവിൽ വരും.

തിരുപ്പതി ഓൺലൈൻ ബുക്കിങ്

തിരുപ്പതി ഓൺലൈൻ ബുക്കിങ്

തിരുപ്പതി ദർശനം മുൻകൂട്ടി ബുക്ക് ചെയ്യുവാനായി https://ttdsevaonline.com എന്ന സൈറ്റാണ് ഉപയോഗിക്കേണ്ടത്.
https://ttdsevaonline.com എന്ന സൈറ്റില്‍ കയറി ഒരു അക്കൗണ്ട് സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. വ്യക്തി വിവരങ്ങൾ, ഫോട്ടോ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ എന്നിവ അതിൽ കൂട്ടിച്ചേർക്കുക. ശേഷം എങ്ങനെയാണ് പണം നല്കുവാൻ ഉദ്ദേശിക്കുന്നത് (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്) തുടങ്ങിയ കാര്യങ്ങൾ ചേർത്ത് നല്കുക. അതിനു ശേഷം ഏത് തരത്തിലുള്ള ദർശനമാണ്, അല്ലെങ്കിൽ സേവയാണ് വേണ്ടത് എത്തു തിരഞ്ഞെടുത്ത് ടൈം സ്ലോട്ടും ദര്‍ശനവും ദര്‍ശനം നടത്തുന്ന ആളുകളുടെ എണ്ണവും നല്കുക. അടുത്തതായി കൂടെ വരുന്ന ആളുകളുടെ വിശദാംശങ്ങൾ നല്കുക. പണമടക്കുക. തിരഞ്ഞെടുത്ത തിയ്യതി മാറ്റുവാനോ, ടിക്കറ്റ് കൈമാറ്റം നടത്തുവാനോ ക്യാൻസൽ ചെയ്യുവാനോ റീഫണ്ട് ചെയ്യുവാനോ അനുവാദമില്ല.

തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാംതിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വെങ്കി‌ടേശ്വരനെ കാണാം...സര്‍വ ദര്‍ശനം മുതല്‍ ദിവ്യ ദര്‍ശനം വരെ..തിരുപ്പതിയിലെ വ്യത്യസ്ത തരം ബുക്കിങ്ങുകള്‍വെങ്കി‌ടേശ്വരനെ കാണാം...സര്‍വ ദര്‍ശനം മുതല്‍ ദിവ്യ ദര്‍ശനം വരെ..തിരുപ്പതിയിലെ വ്യത്യസ്ത തരം ബുക്കിങ്ങുകള്‍

Read more about: tirupati temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X