Search
  • Follow NativePlanet
Share
» »സഞ്ചാരികളുടെ ഉത്തരവാദിത്തങ്ങൾ

സഞ്ചാരികളുടെ ഉത്തരവാദിത്തങ്ങൾ

By Maneesh

യാത്രകൾക്ക് പലപ്പോഴും അധിനിവേശത്തിന്റെ കഥകളാണ് പറയാനുള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിയ ചില ഗ്രാമങ്ങൾ നഗരങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ, അവിടുത്തെ ആവാസ വ്യവസ്ഥയ്ക്ക് തന്നെ കോട്ടം സംഭവിച്ചു. ഇത്തരമൊരു സാഹചര്യം ഇനിയും ആവർത്തിക്കാതിരിക്കാനാണ് ഉത്തരവാദിത്വ ടൂറിസം(Responsible Tourism) എന്ന പേരിൽ ഒരു ക്യാംപയിൻ ലോകം മുഴുവൻ നടക്കപ്പെടുന്നത്. ഒരു ആവാസ വ്യവസ്ഥയെ കളങ്കപ്പെടുത്താതെ എങ്ങനെ വിനോദ സഞ്ചാരം സാധ്യമാക്കാൻ കഴിയുമെന്ന കാര്യത്തിൽ ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയാണ് ഈ ക്യാംപയിന്റെ പ്രഥമ ലക്ഷ്യം. അതിനോടൊപ്പം ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റപ്പെടുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുന്ന പ്രവർത്തനങ്ങളിലൂടെയുള്ള ടൂറിസം വികസനവും ഇതിന്റെ ലക്‌ഷ്യമാണ്. നമ്മൾ വെറുതെ യാത്ര ചെയ്യാതെ, ഉത്തരവാദിത്തമുള്ള സഞ്ചാരികളാകുമ്പോൾ അതിലൂടെ ഒരു ജനവിഭാഗം ഉന്നമനം പ്രാപിക്കുമെന്നതാണ് ഇതിന്റെ നല്ലവശം.

നമ്മൾ ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ നമുക്ക് എങ്ങനെ ഉത്തരവാദിത്തത്തൊടേ യാത്ര ചെയ്യാം എന്ന് പലവട്ടം ആലോചിക്കണം. നമ്മുടെ യാത്ര ഒരു ആവാസ വ്യവസ്ഥയ്ക്കും ഒരുതരത്തിലും ശല്ല്യം ചെയ്യുന്നതായിരിക്കരുതെന്ന് മനസിൽ നമ്മൾ തന്നെ നിശ്ചയിച്ച് ഉറപ്പിക്കേണ്ടതാണ്.

യാത്രയ്ക്ക് മുൻപ്

യാത്രയ്ക്ക് പോകാൻ ഒരുങ്ങുമ്പോൾ, പോകുന്ന സ്ഥലത്തേക്കുറിച്ച് നല്ല രീതിയിൽ ഒരു പഠനം നടത്തുന്നത് നല്ലതായിരിക്കും. നമ്മൾ എത്തിച്ചേരുന്ന സ്ഥലത്തെ ജനങ്ങളേക്കുറിച്ചും അവിടുത്തെ സംസ്കാരത്തെക്കുറിച്ചും അറിയാൻ ഇത് ഉപകരിക്കും. മാത്രമല്ല യാത്രയ്ക്കിടയിൽ നമുക്ക് സമയലാഭം ഉണ്ടാകാൻ ഇത് സഹയകരമാകും. നമ്മുക്ക് ലഭിക്കുന്ന മുന്നറിവുകൾ എപ്പോഴും നമ്മൾ എത്തിച്ചേരുന്ന സ്ഥലവുമായി പെട്ടന്ന് ഇഴുകിച്ചേരാൻ സഹായകരമാകും. അവിടുത്തെ ജനങ്ങളുടെ സ്ലാംഗ് പഠിച്ച് വച്ചാൽ, യാത്രയ്ക്കിടെ അവരെ നമ്മുക്ക് സുഹൃത്താക്കുകയും ചെയ്യാം.

നിങ്ങൾ ഹോട്ടലുകളോ റിസോർട്ടോ ബുക്ക് ചെയ്യുമ്പോൾ, അത് 100 ശതമാനം ഇക്കോ ഫ്രണ്ട്‌ലിയായ സ്ഥലമാണെന്ന് ഉറപ്പ് വരുത്തണം. കാരണം പരിസ്ഥിതി മലിനപ്പെടുത്താതിരിക്കാൻ നമ്മൾ ഏറേ ബാധ്യസ്ഥരാണ്.

യാത്രയിൽ

യാത്രവേളയിൽ അവിടുത്തെ ജനങ്ങൾ നിർമ്മിച്ച കരകൗശവസ്തുക്കളും മറ്റും വാങ്ങാൻ ഏറേ ശ്രദ്ധിക്കണം. ഇത് ഗ്രാമീണരുടെ ജീവിത നിലവാരം ഉയർത്താൻ നമുക്ക് ചെയ്യാവുന്ന കാര്യങ്ങളിൽ ഒന്നാണ്. മാത്രമല്ല പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും കഴിയുന്നതും ഒഴിവാക്കേണ്ടതാണ്.

ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ആ നാട്ടുകാരനായ ഒരാളുടെ സഹായം തേടാനും മറക്കാരുത്, കാരണം അവിടുത്തെ സംസ്കാരത്തെയും വിശ്വാസങ്ങളേയും അടുത്തറിയാൻ നമുക്ക് ഇതിലൂടെ സാധിക്കും. മാത്രമല്ല ആ നാട്ടിലെ വിശ്വാത്തേയും സംസ്കാരത്തേയും മുറിവേൽപ്പിക്കാതിരിക്കാനും നമുക്ക് സാധിക്കും.

അവിടുത്തെ പ്രകൃതിഭംഗിക്ക് കോട്ടംവരുത്തുന്ന യാതൊന്നും ചെയ്യരുത്. പ്ലാസ്റ്റിക്ക് വലിച്ചെറിയുക, വന്യജീവികളെ ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങൾ ഉത്തരവാദിത്തമുള്ള ഒരു സഞ്ചാരിയുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകരുത്.

ഉത്തരവാദിത്ത ടൂറിസം കേരളത്തിൽ

ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യത്തെ സംസ്ഥാനം കേരളമാണ്. വിദ്യാഭ്യാസവും പരിശീലനവും, സുസ്ഥിരമായ തദ്ദേശീയ സാമൂഹ്യ സാമ്പത്തിക വികാസത്തിനുള്ള ഉത്തരവാദിത്വമേറ്റെടുക്കല്‍, വാണിജ്യ പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയ കര്യങ്ങളാണ് ഉത്തരവാദിത്ത ടൂറിസത്തിലൂടെ കേരളം ലക്ഷ്യം വയ്ക്കുന്നത്.

കേരളത്തിലെ വയനാട്, കുമരകം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്ന സ്ഥലങ്ങൾ. 2008ൽ ആണ് കുമരകത്ത് ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയത്.

സഞ്ചാരികളുടെ ഉത്തരവാദിത്തങ്ങൾ

പരമ്പരാഗത കലാരൂപങ്ങൾ സഞ്ചാരികളുടെ മുന്നിൽ അവതരിപ്പിക്കുക. കാർഷിക രീതികൾ സംബന്ധിച്ച് സഞ്ചാരികൾക്ക് അവബോധം നൽകുക തുടങ്ങിയ സാമൂഹിക അധിഷ്ടിത പ്രവർത്തനത്തോടൊപ്പം. പാരിസ്ഥിതിക പ്രവർത്തനങ്ങളും കുമരകത്ത് നടന്നു വരുന്നുണ്ട്. പ്ലാസ്റ്റിക് നിരോധന മേഖലാ പ്രഖ്യാപനം, പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍, കണ്ടല്‍ക്കാട് സംരക്ഷണം ജൈവകൃഷി ഫാം, ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹരിത പദ്ധതികള്‍, സീറോ വെയ്‌സ്റ്റ് - മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവിടെ ഇപ്പോൾ വിജയകരമായി നടത്തിവരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X