» »സോന്‍ബന്ദര്‍ ഗുഹകള്‍ അഥവാ സ്വര്‍ണ്ണ ഗുഹകളില്‍ ഒളിപ്പിച്ച ചരിത്രം തിരയുമ്പോള്‍

സോന്‍ബന്ദര്‍ ഗുഹകള്‍ അഥവാ സ്വര്‍ണ്ണ ഗുഹകളില്‍ ഒളിപ്പിച്ച ചരിത്രം തിരയുമ്പോള്‍

Written By: Elizabath

ഗുഹകളുടെ കഥകള്‍ എന്നും നമ്മെ പഴമയിലേക്ക് കൊണ്ടുപോകും. പഴയ കാലത്തിന്റെ ചരിത്രവും ചിത്രവും പൊടിതട്ടിയെടുക്കാന്‍ സഹായിക്കു ഗുഹാമുഖങ്ങള്‍ ഇപ്പോള്‍ വലിയൊരു ശതമാനം യാത്രികരുടെയും ബക്കറ്റ് ലിസ്റ്റില്‍ ഇടംതേടിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് ബീഹാറിലെ രാജ്ഗിറിലുള്ള സോന്‍ബന്ദര്‍ ഗുഹകള്‍. വെറും ഒരു ഗുഹയായി സോന്‍ബന്ദറിനെ കാണാന്‍ പറ്റില്ല. നിഗൂഢതകള്‍ ഉറങ്ങുന്ന ഇവിടം കല്ലുകള്‍ കൊത്തിയുണ്ടാക്കിയ ഗുഹകളാണ്. സ്വര്‍ണ്ണ ഗുഹകള്‍ എര്‍ഥമുള്ള സോന്‍ബന്ദര്‍ പറയുന്നതും ശ്രേഷ്ഠമായ പരമ്പര്യത്തിന്റെ കഥകളാണ്.

മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം

മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം

സോന്‍ബന്ദര്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന രാജ്ഗിര്‍ പ്രശസ്തമായ മഗധ സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായിരുന്നുവത്രെ. പിന്നീട് മൗര്യസാമ്രാജ്യമായി മാറിയ ഇവിടെ ജൈനിസത്തിനും ബുദ്ധിസത്തിനും വേരോട്ടമുണ്ടായിരുന്നു. മഹാവീരന്റെയും ഗൗതമ ബുദ്ധന്റെയും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ഇവിടം.

pc:Avantiputra7

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊച്ചിയില്‍ നിും 2572 കിലോമീറ്റര്‍ ദൂരമുണ്ട് ബീഹാറിലെ നളന്ദയിലേക്ക്. നളന്ദയില്‍ നിന്നും തെക്കുമാറി വൈഭര്‍ മലനിരകള്‍ക്കു സമീപമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.