Search
  • Follow NativePlanet
Share
» »കേരളത്തിൽ നിന്ന് മൂകാംബികയും മുരുഡേശ്വറും ഉഡുപ്പിയും; ഭാരത് ഗൗരവ് ടൂര്‍ പാക്കേജ്, പോക്കറ്റ് കാലിയാകില്ല

കേരളത്തിൽ നിന്ന് മൂകാംബികയും മുരുഡേശ്വറും ഉഡുപ്പിയും; ഭാരത് ഗൗരവ് ടൂര്‍ പാക്കേജ്, പോക്കറ്റ് കാലിയാകില്ല

ട്രെയിൻ വിനോദ യാത്രകളിലെ ഇപ്പോഴത്തെ താരം ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളാണ്. ഏറ്റവും മികച്ച സൗകര്യത്തിൽ നിങ്ങളുടെ ബജറ്റ് നോക്കി പ്ലാൻ തിരഞ്ഞെടുത്തു പോകാൻ കഴിയും എന്നതിനാൽ ചെറുപ്പക്കാർക്കും മറ്റാരുടെയും സഹായം തേടാതെ യാത്ര പോകാമെന്ന കാരണത്താൽ മുതിർന്ന ആളുകളും ഭാരത് ഗൗരവ് ട്രെയിൻ പാക്കേജുകളെ ആശ്രയിക്കുന്നു. ഇപ്പോഴിതാ, കേരളത്തിൽ നിന്നും കർണ്ണാടകയിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കുകയാണ് റെയിൽവേ.

കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്രയ്ക്ക് സൗത്ത് കാനറ ടെംപിൾ ടൂർ (South Kanara Temple tour) എന്നാണ് പേര്. തെങ്കാശി, ഉഡുപ്പി-മൂകാംബിക, മൃഡേശ്വർ, ശൃംഗേരി, ഹൊറനാട് എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്ര കർണ്ണാടകയിലെ പ്രധാന ക്ഷേത്രങ്ങളും തീർത്ഥാടന സ്ഥലങ്ങളും കാണാൻ ആഗ്രഹമുള്ളവർക്ക് പറ്റിയ പാക്കേജാണ്. തിരുവനന്തപുരം മുതല് കാസർകോഡ് വരെയുള്ള പ്രധാന സ്റ്റേഷനുകളിൽ നിന്നും യാത്രയിൽ പങ്കെടുക്കാം.

South Kanara Temple Tour In Bharat Gaurav Train

ഡിസംബർ 7 വ്യാഴാഴ്ച അതിരാവിലെ യാത്ര കൊച്ചുവേളിയിൽ നിന്നാരംഭിക്കും. കൊല്ലം വഴി സെങ്കോട്ടെ, തെങ്കാശി, രാജപാളയം ജംങഷൻ- പോടനൂർ - പാലക്കാട് - ഷൊർണൂർ - കോഴിക്കോട് - കണ്ണൂർ - കാസർകോട് - മംഗലാപുരം - ഉഡുപ്പി വഴി പോയി മൂകാംബിക, മൃഡേശ്വർ, ശൃംഗേരി, ഹൊറനാട് എന്നിവിടങ്ങൾ സന്ദർശിച്ചു വരുന്ന വിധത്തിലാണ് യാത്ര.

അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്ര രണ്ടാമത്തെ ദിവസം ഉച്ചകഴിഞ്ഞ് ഉഡുപ്പിയിൽ എത്തിച്ചേരും. ഇവിടുന്ന് നേരെ ഹോട്ടലിൽ പോയി ചെക്ക് ഇൻ ചെയ്ത് ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്താം. അന്ന് രാത്രിയിൽ ഉഡുപ്പിയിൽ താമസിക്കും. പിറ്റേന്ന് അതിരാവിലെ മുരുഡേശ്വർ സന്ദർശിക്കാൻ പോകും. ദർശനം കഴിഞ്ഞ് ഉച്ചഭക്ഷണം കഴിച്ച് നേര കൊല്ലൂർ ക്ഷേത്രത്തിലേക്ക് പോകും. മൂകാംബികയിൽ ദർശനം നടത്തി അന്ന് അവിടെ തന്നെ രാത്രി താമസം.

Bharat Gaurav Train From Kochuveli-

നാലാം ദിവസം കൊല്ലൂരിൽ നിന്ന് പുലർച്ചെ ഇറങ്ങി ശൃംഗേരിയിലേക്ക് പോകും. ഇവിടുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം നേരെ ഹൊരനാട് അന്നപൂർണി ക്ഷേത്രത്തിലേക്ക് പോകും. അവിടുന്ന് നിങ്ങളെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനിൽ ഇറക്കും. തിരികെ മംഗലാപുരം-കാസർകോഡ്-കണ്ണൂർ-കോഴിക്കോട് വഴി ഷൊർണൂർ-പാലക്കാട് വഴി പോടന്നൂർ- ഇറോഡ്-സേലം-ജോലാർപെട്ടി-ചെന്നൈ-താംബരം-തഞ്ചാവൂർ-മധുരെ-ശിവകാശി-രാജപാളയം-തെങ്കാശി- വഴി കൊല്ലം തിരുവനന്തപുരത്ത് എത്തും.

എക്കണോമി, കംഫോർട്ട് എന്നിങ്ങനെ രണ്ട് കാറ്റഗറികളാണുള്ളത്. ഇതിൽ എക്കണോമിയില്‍ 560 സീറ്റ് ഉണ്ട്. മുതിർന്നവർക്ക് 11,750 /- രൂപയും 5-11 പ്രായത്തിലുള്ള കുട്ടിക്ക് 11,050 /- രൂപയുമാണ് നിരക്ക്. കംഫോർട്ട് ക്ലാസിൽ 208 സീറ്റും മുതിർന്ന ആൾക്ക് 19,950 /- രൂപയും കുട്ടിക്ക് 19,150 /- രൂപയുമാണ് നിരക്ക്.

ടിക്കറ്റ് നിരക്കിൽ എക്കമോമി ക്ലാസിൽ സ്ലീപ്പറും കംഫോർട്ട് ക്ലാസിൽ തേഡ് എസിയുമാണ് ലഭിക്കുക. ദിവസം മൂന്നു നേരം വെജിറ്റേറിയന്‍ ഭക്ഷണം, ട്രാവൽ ഇൻഷുറൻസ്, ടൂർ എസ്കോർട്ട് സൗകര്യം തുടങ്ങിയവ ഉൾപ്പെട്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8287931964, 9003140682 എന്നീ നമ്പറുകളില് ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+