» »തിരുപ്പതിയിൽ പോകാൻ സമയമില്ലാത്തവർക്ക് കേരളത്തിലെ തിരുപ്പതി സന്ദർശിക്കാം

തിരുപ്പതിയിൽ പോകാൻ സമയമില്ലാത്തവർക്ക് കേരളത്തിലെ തിരുപ്പതി സന്ദർശിക്കാം

Written By:

ആന്ധ്രപ്രദേശിലെ തിരുപ്പ‌‌തി ക്ഷേത്രത്തേക്കുറിച്ച് കേൾക്കാത്ത ആരും തന്നെ ഉണ്ടാ‌വില്ല. അവിടെയൊ‌ന്ന് സന്ദർശിക്കാൻ ആഗ്ര‌ഹിക്കാത്ത ‌വിശ്വാ‌സികളും ഉണ്ടാകില്ല. എന്നാൽ തെക്കിന്റെ തിരുപ്പതി എന്ന് അറിയപ്പെടുന്ന ഒരു ക്ഷേത്രം കേര‌ളത്തിലും ഉണ്ട്. തിരുവല്ലയിലെ ‌ശ്രീ വല്ലഭ ക്ഷേത്രമാണ് തെക്കിന്റെ തിരു‌പ്പതി എന്ന് അറിയപ്പെടുന്നത്.

ക്ഷേത്രത്തേക്കുറിച്ച്

ശ്രീ വല്ലഭ ക്ഷേത്രത്തി‌ന്റെ ശിൽപ്പഭംഗി എല്ലാ സഞ്ചാരികളേയും ആകർഷിപ്പിക്കുന്നതാണ്. ക്ഷേത്രത്തിലെ മരപ്പണികളും കൊത്തുപണികളും എടുത്ത് പറയേണ്ട കാര്യമാണ്. ഏകശിലാ നിർമ്മി‌തമായ വിഗ്രഹങ്ങളാണ് ഇവിടുത്തെ ഏറ്റവും വ‌ലിയ പ്രത്യേകത. വർഷങ്ങളുടെ പഴക്കമുണ്ട് ഇവിടു‌‌ത്തെ ഓരോ വിഗ്രഹങ്ങൾക്കും.

കേരളത്തിലെ തിരുപ്പതി സന്ദർശിക്കാം!

Photo Courtesy: Ssriram mt

ഉത്തര ശ്രീബലി

ശ്രീ വല്ലഭ ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണ് ഉത്തരശ്രീബലി. ഏല്ലാവർഷവും മാർച്ച് ഏപ്രി‌ൽ മാസങ്ങളിലാണ് ഈ പൂജ നടക്കപ്പെടാറുള്ളത്. കെട്ടുകാഴ്ചകൾ നിറഞ്ഞ ഘോഷയാത്രയിൽ നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ എഴുന്നെള്ളത്തുണ്ടാകും. നഗരം മുഴു‌വൻ ഈ ആഘോഷ സമയ‌ത്ത് അലങ്കാ‌ര ദീപങ്ങളി‌ൽ മു‌ങ്ങിക്കുളിക്കാറുണ്ട്.

കഥകളി

എല്ലാ ‌‌ദിവസവും കഥകളി അരങ്ങേറുന്ന കേരളത്തിലെ ഏക ക്ഷേത്രം എന്ന പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്. ഒരു അനുഷ്ഠാനമായാണ് ഇവിടെ കഥകളി നടത്തപ്പെടുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിലാണ് കഥകളി നടക്കാറുള്ളത്. ഈ സമയം ശ്രീ കോ‌വിൽ തുറന്നിരിക്കും. ക്ഷേത്രത്തിലെ മൂർത്തിക്ക് കഥകളി ആസ്വ‌ദിക്കാനാണ് ശ്രീ കോവിൽ ‌തുറന്നിടുന്നത്.

കേരളത്തിലെ തിരുപ്പതി സന്ദർശിക്കാം!

Photo Courtesy: Ssriram mt

കൊടിമരം

ക്ഷേത്രത്തിന്റെ കൊടിമരത്തിനുമുണ്ട് പ്രത്യേകത. 50 അടി ഉയരമുള്ള ഈ കൊടിമരത്തിന് മുകളിൽ ഒരു ഗരുഡ പ്രതിമയുമുണ്ട്. ഒറ്റശിലയില്‍ കൊത്തിയ ഈ കൊടിരം ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ്. പെരുന്തച്ചനാണ് ഈ ലോഹത്തിലുള്ള ഗരുഡ പ്രതിമ സ്ഥാപിച്ചതെന്നാണ് വിശ്വാസം. നൂറ്റാണ്ടുകളായി തുറക്കാത്ത ഒരു നിലവറയുമുണ്ട് ക്ഷേത്രത്തില്‍.

അഞ്ച് പൂജകൾ

മുഖ്യദേവനായ മാഹവിഷ്ണവുനെ അഞ്ച് വ്യത്യസ്തരൂപങ്ങളില്‍ സങ്കല്‍പ്പിച്ച് അഞ്ച് പൂജകളാണ് ഇവിടെ നിത്യേന നടക്കുന്നത്. നിത്യവും അത്താഴപൂജകഴിഞ്ഞ് ദുര്‍വാസാവ് മഹര്‍ഷി ക്ഷേത്രത്തില്‍ വരികയും പൂജാദികള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും വിശ്വാസമുണ്ട്.

കേരളത്തിലെ തിരുപ്പതി സന്ദർശിക്കാം!

Photo Courtesy: Dvellakat

തിരുവല്ല എന്ന പേരും ശ്രീ വല്ലഭനും

വിഷ്ണുവിന്റെ മറ്റൊരു പേരായ തിരുവല്ലഭന്‍ എന്നതില്‍ നിന്നാണ് തിരുവല്ലയെന്ന പേരുണ്ടായത്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഭരണത്തിന്‍കീഴിലായിരുന്നകാലത്ത് ശ്രീ വല്ലഭപുരമെന്നായിരുന്നു തിരു‌വല്ല അറിയപ്പെ‌ട്ടിരുന്നത്. അത് ലോഭിച്ച് തിരുവല്ലഭപുരമെന്നും പിന്നീട് തിരുവല്ലയെന്നും ആയി മാറുകയായിരുന്നു.

Please Wait while comments are loading...