» »രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമായ വിശുദ്ധ ക്ഷേത്രം

രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമായ വിശുദ്ധ ക്ഷേത്രം

Written By: Elizabath

ഇന്ത്യയില്‍ ഏറ്റവും പരിപാവനമായ സ്ഥലം ഏതാണ് എന്ന ചോദ്യത്തിനു ഉത്തരം നല്കാന്‍ കുറച്ചൊന്നും ആലോചിച്ചാല്‍ പോരാ.. ആലോചിക്കുമ്പോള്‍ നൂറുകണക്കിന് ഉത്തരങ്ങള്‍ മനസ്സിലൂടെ പാഞ്ഞുപോകുമെങ്കിലും ശരിയായ ഉത്തരം കിടക്കുന്നത് അങ്ങ് ദൂരെ ആന്ധ്രാപ്രദേശിലാണ്. ശ്രീ കാളഹസ്തി എന്നറിയപ്പെടുന്ന വിശുദ്ധഭൂമിയുടെ വിശേഷങ്ങള്‍ അറിയാം..

ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രം

ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രം

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം സ്ഥിതി ചെയ്യുന്ന കാളഹസ്തി.

PC:Kalahasti

സ്വര്‍ണ്ണമുഖിയുടെ തീരത്തെ ക്ഷേത്രം

സ്വര്‍ണ്ണമുഖിയുടെ തീരത്തെ ക്ഷേത്രം

ആന്ധ്രയിലെ പെന്നാര്‍ നദിയുടെ പോഷക നദിയായ സ്വര്‍ണ്ണമുഖി നദിയുടെ കരയിലായാണ് ശ്രീ കാളഹസ്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Moulalisaheb.g

ശ്രീകാളഹസ്തി എന്നാല്‍

ശ്രീകാളഹസ്തി എന്നാല്‍

ശ്രീകാളഹസ്തി എന് പേരു കേള്‍ക്കുമ്പോല്‍ എന്തുകൊണ്ടാണിങ്ങനെ ഒരു പേര് എന്ന സംശയം സ്വാഭാവീകമാണ്.
ശ്രീ(ചിലന്തി), കാള(സര്‍പ്പം), ഹസ്തി(ആന) എന്നീ മൂന്നു ജീവികള്‍ ഇവിടെ ശിവനെ പ്രാര്‍ഥിച്ച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചു എന്നാണ് വിശ്വാസം.

ജീവികളുടെ കഥ

ജീവികളുടെ കഥ

ശിവഭഗവാനെ പൂജിക്കുന്നതിന്റെ ഭാഗമായി ചിലന്തി ശിവലിംഗത്തിനെ വലകൊണ്ട് മൂടുകയും സര്‍പ്പം ശിവലിംഗത്തിന് മുകളില്‍ രത്‌നം സ്ഥാപിക്കുകയും ഈന ശിവലിംഗത്തെ ജലം കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.

PC:Borayin Maitreya Larios

വായുവിന്റെ രൂപത്തില്‍ ശിവന്‍

വായുവിന്റെ രൂപത്തില്‍ ശിവന്‍

പഞ്ചഭൂതങ്ങളില്‍ വായുവിനെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമാണ് ശ്രീകാളഹസ്തി. ഇവിടെ ശിവന്‍ വായുവിന്റെ രൂപത്തില്‍ വന്ന് ചിലന്തിക്കും പാമ്പിനും ആനയ്ക്കുമുള്ള ഭക്തി നേരിട്ടറിഞ്ഞ് ഇവര്‍ക്ക് മോക്ഷം നല്കിയതായാണ് പറയപ്പെടുന്നത്.

PC:Wikipedia

ശില്പകലയുടെ അവസാന വാക്കായ മൂന്ന് ഗോപുരങ്ങള്‍

ശില്പകലയുടെ അവസാന വാക്കായ മൂന്ന് ഗോപുരങ്ങള്‍

ശില്പകലയുടെ ഉദാത്തമായ മാതൃകകളും സവിശേഷതകളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഇവിടുത്തെ മൂന്നു ഗോപുരങ്ങളില്‍ അക്കാലത്തെ ശില്പകലാ വൈവിധ്യം കാണുവാന്‍ സാധിക്കും.

PC:Polandfrighter

100 തൂണുകളുള്ള മണ്ഡപം

100 തൂണുകളുള്ള മണ്ഡപം

നൂറു തൂണുകളുള്ള മണ്ഡപമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. അതിശയിപ്പിക്കുന്ന നിര്‍മ്മിതിയായാംണ് ഇത് അറിയപ്പെടുന്നത്.

PC:Hari Prasad Nadig

ദക്ഷിണ കൈലാസം

ദക്ഷിണ കൈലാസം

ശ്രീശൈല പര്‍വ്വതത്തിനു പുറകിലായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നതെന്നാണ് വിശ്വാസം. അതിനാല്‍ ഇത് ദക്ഷിണ കൈലാസം എന്നാണ് അറിയപ്പെടുന്നത്.

PC:Luca Galuzzi

വ്യത്യസ്ത രാജവംശങ്ങള്‍

വ്യത്യസ്ത രാജവംശങ്ങള്‍

ചോള രാജവംശം , വിജയനഗര രാജാക്കന്‍മാര്‍ തുടങ്ങി വ്യത്യസ്തങ്ങളായ രാജാക്കന്‍മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ് ഇവിടുത്തെ ക്ഷേത്രം. എന്തിനധികം പുറമേയുള്ള ക്ഷേത്രവും ശ്രീകോവില്‍ ഉള്‍പ്പെടുന്ന ക്ഷേത്രവും വ്യത്യസ്ത രാജാക്കന്‍മാരുടെ കാലത്താണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

PC:రవిచంద్ర

രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനം

രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനം

രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനം എന്നാണ് ശ്രീകാളഹസ്തി ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിനുള്ളിലെ ശ്രീ മുരുകന്റെയും പത്‌നിമാരുടെയും വിഗ്രഹത്തിനു മുന്നിലുള്ള സ്ഥലമാണ് രാഹു-കേതു ആശീര്‍വ്വാദപൂജ നടത്താന്‍ പറ്റിയ സ്ഥലം.

PC:Wikipedia

കാലസര്‍പ്പദോഷ നിവാരണം

കാലസര്‍പ്പദോഷ നിവാരണം

ഹിന്ദു വിശ്വാസമനുസരിച്ച് മഹാദോഷങ്ങളിലൊന്നായ കാലസര്‍പ്പദോഷം മാരാന്‍ ഇവിടെ പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. അതിനായി പ്രത്യേക രീതിയിലുള്ള പൂജകള്‍ ആവശ്യമാണ്.

PC:Google

ക്ഷേത്രനഗരം

ക്ഷേത്രനഗരം

ഇവിടെ ഭരിച്ചിരുന്ന രാജാക്കന്‍മാരുടെ കാലഘട്ടത്തിനനുസരിച്ച് നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.
ശ്രീ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചതുര്‍മുഖേശ്വര ക്ഷേത്രം,, ഭക്ത കണ്ണപ്പ ക്ഷേത്രം, സഹസ്രലിംഗ ക്ഷേത്രം, ഭരദ്വാജ തീര്‍ത്ഥം, കാളഹസ്തി ക്ഷേത്രം, ശ്രീദുര്‍ഗ്ഗാ ക്ഷേത്രം തുടങ്ങിയവയാണ് കാളഹസ്തിയിലെ പ്രമുഖ ക്ഷേത്രങ്ങള്‍.

PC:రవిచంద్ర

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കേരളത്തില്‍ നിന്നും പോകുന്നവര്‍ക്ക് തിരുവന്തപുരം-റെനിഗുണ്ട റൂട്ടില്‍ സഞ്ചരിക്കുന്ന ട്രെയിനാണ് ഏറ്റവും എളുപ്പവഴി. റെനിഗുണ്ട റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരം മാത്രമേ ക്ഷേത്രത്തിലേക്കുള്ളൂ.
തിരുപ്പിത സന്ദര്‍ശിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ അതിനു ശേഷം കാളഹസ്തിയില്‍ പോകുന്നതായിരിക്കും ഉചിതം. തിരുപ്പതിയില്‍ നിന്നും റോഡ് മാര്‍ഗം ഇവിടേക്ക് 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം.

മികച്ച സമയം

മികച്ച സമയം

തണുപ്പുള്ള സമയങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലാത്തപക്ഷം സഹിക്കാന്‍ കഴിയാ്തത ചൂട് ആയിരിക്കും.

PC:McKay Savage

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...