» »സുല മുന്തിരിത്തോപ്പിലേക്ക് മുംബൈയിൽ നിന്ന് ഒരു യാത്ര

സുല മുന്തിരിത്തോപ്പിലേക്ക് മുംബൈയിൽ നിന്ന് ഒരു യാത്ര

Written By:

മുന്തിരി‌‌ത്തോപ്പുകളിൽ ചെന്ന് വൈൻ കുടിക്കാൻ ആ‌ഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് നാസിക്കിലെ സുല വൈൻ യാർഡ്. മുംബൈയിൽ നിന്ന് വീക്കെൻഡ് യാത്രകൾക്ക് പറ്റിയ സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ഇത്.

ഇന്ത്യയുടെ വൈൻ ക്യാപി‌റ്റൽ എന്ന പദവി നാസിക്കിന് നേടിക്കൊടുക്കാൻ സുല വൈൻ യാർഡിന് നല്ലൊരു പങ്കുണ്ട്. ഇന്ത്യയിലെ വൈൻ നിർമ്മാണത്തിലെ ഒരു മാർഗദർശി തന്നെയാണ് സുല വൈൻ യാർഡ് എന്ന് പറ‌ഞ്ഞാൽ തെറ്റുണ്ടാകില്ല.

നാസിക്കിലെ സുല വൈൻ യാർഡിലേക്ക് മുംബൈയിൽ നിന്ന് ഒരു യാത്ര പോയാലോ?

മഞ്ഞ സൂര്യൻ സ്വാഗതം ചെയ്യുന്നു

മഞ്ഞ സൂര്യൻ സ്വാഗതം ചെയ്യുന്നു

സുല വൈൻ യാർഡിന്റെ കവാടത്തിൽ എത്തിച്ചേരുമ്പോ‌ൾ തന്നെ, അതിന്റെ ലോഗോ ആയ മഞ്ഞ നിറമുള്ള സൂര്യനാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. നെറ്റിയിൽ ഒരു തിലകവും കൊമ്പൻ മീശയുമൊക്കെയുള്ള ഈ സൂര്യ‌ൻ സുല വൈൻ കുപ്പികളിലൂടെ നിങ്ങൾക്ക് സുപ‌രിചിതമായിരിക്കും.
Photo Courtesy: Shashank Mehrotra

വൈനുകളേക്കുറിച്ച് മനസിലാക്കാം

വൈനുകളേക്കുറിച്ച് മനസിലാക്കാം

സുല വൈൻ യാർഡിനേക്കുറി‌ച്ചും വൈൻ യാർഡിന്റെ ചരിത്രത്തേക്കുറിച്ചുമൊക്കെ സഞ്ചാരികൾക്ക് അറിയാനുള്ള ആഗ്രഹത്തെ ശമിപ്പിക്കാൻ ഇവിടെ ഗൈഡുകളുടെ സേ‌വനമുണ്ട്. ഗൈഡുകളുടെ കൂടെയാണ് നമ്മൾ മുന്തിരിത്തോപ്പുകളിലൂടെ സഞ്ചരിക്കുന്നത്.
Photo Courtesy: DhanashriP26

വൈനറി

വൈനറി

മുന്തിരിത്തോപ്പുകൾ സന്ദർ‌ശിച്ച് കഴിഞ്ഞാൽ വൈനറികളിലൂടെയാണ് നമ്മുടെ അടുത്ത ‌സഞ്ചാരം. വൈനുകൾ ബാരലുകളിലായി സൂക്ഷിച്ചിരിക്കുന്ന സ്ഥലം സന്ദർ‌ശിച്ച് കഴിഞ്ഞ്ആൽ വൈൻ രുചിക്കാനുള്ള സ്ഥലത്തേക്കാണ് നമ്മുടെ അടുത്ത യാത്ര.
Photo Courtesy: Ry8999

രുചിച്ച് നോക്കാം വൈനുകൾ

രുചിച്ച് നോക്കാം വൈനുകൾ

വിവിധ തരത്തിലുള്ള വൈനുകൾ രുചിച്ച് നോക്കാൻ സഞ്ചാരികൾക്ക് ഇവിടെ അവസരമുണ്ട്. നാല് തരത്തിലുള്ള വൈനുകൾ രുചിക്കാനും ആറ് തരത്തിലുള്ള വൈനുകൾ രുചിക്കാനും ഇവിടെ പ്രത്യേക പാക്കേജുകൾ ഉണ്ട്. ഇതിന്റെ കൂടെ നി‌ങ്ങൾക്ക് ഭക്ഷണവും ലഭിക്കും.
Photo Courtesy: Sulawines1234

മുംബൈയിൽ നിന്ന് യാത്ര തിരിക്കുമ്പോൾ

മുംബൈയിൽ നിന്ന് യാത്ര തിരിക്കുമ്പോൾ

മുംബൈയിൽ നിന്ന് 4 മണിക്കൂർ യാത്ര ചെ‌യ്യണം സുല വൈൻ യാർഡിൽ എത്തിച്ചേരാൻ. ഗംഗാ‌പൂർ - സാവർഗാവോൺ റോഡിലാണ് സുല വൈൻ യാർഡ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ മുംബൈയിൽ നിന്ന് യാ‌ത്ര ചെയ്യുന്നവർ നാസിക് ടൗണിലേക്ക് പോകേണ്ട ആവശ്യമില്ല.
Photo Courtesy: Sulawines1234

Read more about: mumbai, travel ideas