Search
  • Follow NativePlanet
Share
» »മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു

മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു

തണുപ്പിങ്ങനെ പോവുകയാണെങ്കിലും വിനോദസഞ്ചാരികളും ഏജൻസികളുമെല്ലാം സന്തോഷത്തിലാണ്.

മഞ്ഞില്‍ പൊതിഞ്ഞു നിൽക്കുന്ന പ്രഭാതങ്ങള്‍.. വഴിനീളെ കട്ടിയിൽ കിടക്കുന്ന മഞ്ഞ്.. വല്ലപ്പോഴും മാത്രം എത്തിനോക്കുന്ന സൂര്യൻ. ശൈത്യകാലങ്ങളിലെ ഹിമാചൽ പ്രദേശിലെ കാഴ്ച പുതിയൊരു സംഭവമല്ല. എന്നാൽ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പതിവിലും കൂടുതൽ തണുപ്പും മഞ്ഞുവീഴ്ചയും ഇവിടെ ഇപ്പോഴുണ്ട്. തണുത്തു മരവിച്ചു കിടക്കുന്ന ഹിമാചൽ കാഴ്ചകൾ കാണുവാന്‍ ലോകം മുഴുവനും ഹിമാചൽ പ്രദേശിൽ ഇപ്പോൾ എത്തുന്നു. മൂടൽ മഞ്ഞുനിറഞ്ഞു കിടക്കുന്ന ഒരു കാലാവസ്ഥയാണ് സംസ്ഥാനത്തുടനീളം ഉള്ളത്.

Sun Tourism In Himachal Pradesh

PC:Gunjan Jha

സൂര്യനെ കാണുവാൻ

തണുപ്പിങ്ങനെ പോവുകയാണെങ്കിലും വിനോദസഞ്ചാരികളും ഏജൻസികളുമെല്ലാം സന്തോഷത്തിലാണ്. ടൂറിസം വളരെ സജീവമായി മുന്നോട്ടു പോകുന്നു. എവിടെതിരിഞ്ഞാലും മഞ്ഞുമാത്രമേ കാണുവാനുള്ളുവെങ്കിലും സൂര്യൻ എത്തിച്ചേരുന്ന ഒരു സൂര്യോദയം പ്രതീക്ഷിച്ച് സഞ്ചാരികളിലധികവും താല്പര്യം കാണിക്കുന്നത് ബാൽക്കണിയുള്ള മുറികൾക്കാണ്. ശൈത്യകാലങ്ങളിൽ ഇത്തരം ബുക്കിങ്ങുകൾ സർവ്വസാധാരണമാണെ്. മഞ്ഞില്‍ പൊതിഞ്ഞ് ആകാശവും പർവ്വതശിഖരങ്ങളും തമ്മിലുള്ള അതിര് ഒട്ടും കാണാനാവാത്ത കാഴ്ചകളിലേക്ക് തുറക്കുന്ന മുറികൾക്കും ആരാധകരുണ്ട്.

മഞ്ഞു മാത്രം പോരായെന്ന്

മഞ്ഞിനൊപ്പം സൂര്യനെയും കാണുവാൻ സാധിക്കുന്ന രീതിയിലാണ് ഇപ്പോൾ ആളുകൾ യാത്ര പ്ലാൻ ചെയ്യുന്നത്. ഹിമാചൽ ടൂറിസത്തിലെ പുതിയൊരു ട്രെൻഡാണിത്.
മണാലിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗുലാബയിൽ ആളുകള്‍ ശൈത്യകാല വിനോദം ആസ്വദിക്കുവാനായി എത്തുന്നു. സ്കീയിങ് തന്നെയാണ് ഇവിടുത്തെ പ്രധാന ആക്ടിവിറ്റി.

അതേസമയം കസൗലി, ഷിംല, ധർമ്മശാല, നാർക്കണ്ട, പാലംപൂർ, മണാലി, ചമ്പ, ഡൽഹൗസി തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞിനും വെയിലിനും ഒരുപോലെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്.

കൂടുതൽ തണുപ്പും മഞ്ഞുവീഴ്ചയും ആഗ്രഹിക്കുന്നവര്‍ സമതലങ്ങളിലേക്കും ഹിമാചലിലെ വെയിൽ കൊള്ളുവാൻ ആഗ്രഹിക്കുന്നവർ കുന്നിൻ പ്രദേശങ്ങളും തിരഞ്ഞെടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

ഷിംലയിലെ കാര്യമെടുത്താൽ 1970 കളുടെ അവസാനം വരെ ഉണ്ടായിരുന്ന പോലെയൊരു തണുപ്പ് ഇപ്പോഴിവിടെയില്ലെന്നാണ് പഴമക്കാർ പറയുന്നത്. സമീപ വർഷങ്ങളിൽ ശൈത്യകാലത്ത് കുറഞ്ഞ താപനില ഉയരുന്നത് കാലാവസ്ഥ നിരീക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തിട്ടുണ്ട്.

ഗോവയിൽ പോയി മറ്റുള്ളവർക്കൊപ്പം ചുമ്മാ സെൽഫിയെടുത്താൽ എട്ടിന്റെ പണി; അറിയാം നിർദ്ദേശങ്ങൾഗോവയിൽ പോയി മറ്റുള്ളവർക്കൊപ്പം ചുമ്മാ സെൽഫിയെടുത്താൽ എട്ടിന്റെ പണി; അറിയാം നിർദ്ദേശങ്ങൾ

വാലന്‍റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!വാലന്‍റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X