» »കേരളത്തിലെ സൂപ്പർ ഹിറ്റ് ലൊക്കേഷനുകൾ

കേരളത്തിലെ സൂപ്പർ ഹിറ്റ് ലൊക്കേഷനുകൾ

Written By:

വരിക്കാശ്ശേരി മന എന്ന് കേട്ടിട്ടില്ലേ? സിനിമ കാണാറുള്ള മലയാളികൾ എല്ലാവരും ഈ മനയേക്കുറിച്ച് കേട്ടിട്ടുമുണ്ട്, തിരശീലയിൽ കണ്ടിട്ടുമുണ്ട്. ഇത്തരത്തിൽ സിനിമകളിലൂടെ പ്രശസ്തമായ നിരവധി കൊട്ടരാങ്ങളും കോട്ടകളും സ്ഥലങ്ങളും കേരളത്തിൽ ഉണ്ട്. ഈ സ്ഥലങ്ങളിലൊന്നും നിങ്ങൾ ജീവിതത്തിൽ ഒരിക്കൽ പോലും പോയിട്ടുണ്ടാകില്ല. എന്നാൽ സുപരിചിമായ സ്ഥലങ്ങളും ആണ്. തിരശീലകളിൽ പലവട്ടം കണ്ട് കണ്ട് സൂപ്പർ താരങ്ങളെപ്പോലെ തന്നെ പ്രേക്ഷകളുടെ മനസ് നിറച്ച ചില സ്ഥലങ്ങളിലൂടെ നമുക്ക് പോകാം.

മീശപിരിക്കുന്ന മാടമ്പി നായകൻമാരേക്കുറിച്ച് ഒരു കഥ തട്ടിക്കൂട്ടുമ്പോൾ ആദ്യം അന്വേക്ഷിക്കുന്ന ലോക്കേഷൻ ആണ് വരിക്കാശ്ശേരി മന. സമീപകാലത്ത് അത്തരത്തിൽ ഉള്ള സിനിമളുടെ എണ്ണം കുറഞ്ഞതുകൊണ്ട്. വരിക്കാശ്ശേരിമനയും ന്യൂജനറേഷൻ സിനിമക്കാർ ഒഴിവാക്കി. ഒറ്റപ്പാലത്ത് നിന്ന് 5 കിലോമീറ്റർ അകലെയായിട്ടാണ് ഈ മന സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരത്തെ കുതിരമാളികയാണ് നിരവധി സിനിമകളിൽ താരമായിട്ടുള്ള മറ്റൊരു കൊട്ടാരം. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് ഇവിടെ നിന്ന് ഷൂട്ട് ചെയ്ത അവസാനത്തെ സിനിമ. സിനിമകളിൽ താരങ്ങളായ നിരവധി കൊട്ടാരങ്ങളും സ്ഥലങ്ങളും വേറെയും ഉണ്ട്. അവ ഏതാണെന്ന് നോക്കാം.

വരിക്കാശ്ശേരി മന

വരിക്കാശ്ശേരി മന

കേരളത്തിലെ ലോക്കേഷനുകളുടെ സൂപ്പർ സ്റ്റാർ എന്ന് വരിക്കാശ്ശേരി മനയെ വിശേഷിപ്പിക്കാം. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ മീശപിരിച്ചത്, വാരിക്കാശ്ശേരി മനയുടെ പൂമഖത്തെ ചാരുകസേരയിൽ ഇരുന്നാണ്. ഒറ്റപ്പാലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെയായാണ് ഈ മന സ്ഥിതി ചെയ്യുന്നത്. സൂപ്പർ സ്റ്റാറുകളുടേതടക്കം നിരവധി സിനിമകൾ ഇവിടെ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. ആക്ഷൻ സംവിധായകനായ ഷാജി കൈലാസിന്റെ ഇഷ്ട ലൊക്കേഷനാണ് വരിക്കാശ്ശേരി മന.

Photo courtesy : Krishnan Varikkasseri

തൃപ്പുണ്ണിത്തുറ പാലസ്

തൃപ്പുണ്ണിത്തുറ പാലസ്

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ വിരഹകേന്ദ്രമായ വലിയ കൊട്ടാരം ഓർമ്മയില്ലെ. ഗംഗിയിൽ കുടിയേറിയ നാഗവല്ലിയേ ഒഴിപ്പിക്കാൻ ഡോക്ടർ സണ്ണി എത്തിച്ചേർന്ന സ്ഥലം. തൃപ്പുണ്ണിത്തുറ പാലസ് ആണ് ഈ സ്ഥലം.

കൊച്ചിയിൽ നിന്ന് 12 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. സന്ദര്‍ശന സമയം ചൊവ്വ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും. രാവിലെ 9: 00 മുതല്‍ 1 :00,വരെയും ഉച്ചക്ക് 2:00 മുതല്‍ 5:00 വരെയും.

Photo courtesy : Gokulvarmank

ബോൾഗട്ടി പാലസ്

ബോൾഗട്ടി പാലസ്

നിരവധി സിനിമകളിൽ കണ്ടിട്ടുള്ള മറ്റൊരു കൊട്ടാരമാണ് കൊച്ചിയിലെ ബോൾഗട്ടി പാലസ്. വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം എന്ന സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. 1744ൽ ഡച്ചുകാർ പണികഴിപ്പിച്ച് ഈ കൊട്ടാരം ഇന്ന് കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.
Photo courtesy : Challiyan

ചങ്ങനാശ്ശേരി മാർക്കറ്റ്

ചങ്ങനാശ്ശേരി മാർക്കറ്റ്

സ്ഫടികത്തിലെ ആടുതോമയെ ഓർമ്മയില്ലേ? ആടുതോമയുടെ വിരഹകേന്ദ്രമായിരുന്ന മാർക്കറ്റ് ഷൂട്ട് ചെയ്തത് ചങ്ങനാശ്ശേരിയിൽ വച്ചായിരുന്നു. സ്ഫടികം എന്ന സിനിമയിലൂടെയാണ് ചങ്ങനാശ്ശേരി മാർക്കറ്റ് ഏറേ ശ്രദ്ധിക്കപ്പെട്ടത്.

Photo courtesy: RajeshUnuppally

കുതിരമാളിക

കുതിരമാളിക

തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് കുതിരമാളിക. നിരവധി ചിത്രങ്ങൾ ഇവിടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ഗീതാഞ്ജലി എന്ന ചിത്രമാണ് ഇവിടെ വച്ച് അവസാനമായി ഷൂട്ട് ചെയ്തത്.
Photo courtesy: Dinakarr

പദ്മനാഭപുരം കൊട്ടാരം

പദ്മനാഭപുരം കൊട്ടാരം

മണിചിത്രത്താഴ് എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റർ അകലെയായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
Photo courtesy: Infocaster

ഗവി

ഗവി

ഒറ്റസിനിമയിലൂടെ പ്രശസ്തമായ സ്ഥലമാണ് ഗവി. സുഗീത് സംവിധാനം ചെയ്ത ഓർഡിനറിയിലൂടെയാണ് ഗവി പ്രശസ്തമായത്. പത്തനംതിട്ട ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് ഗവി. വണ്ടിപ്പെരിയാറിൽ നിന്ന് 28 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo courtesy : Arun Suresh


ആലപ്പുഴ ഹൗസ് ബോട്ട്

ആലപ്പുഴ ഹൗസ് ബോട്ട്

മലയാള സിനിമകളിൽ മാത്രമല്ല നിരവധി തമിഴ് ഹിന്ദി സിനിമകളിലും ആലപ്പുഴയിലെ ഹൗസ്ബോട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ദിൽസേയിലെ ഒരു പാട്ട് രംഗം ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. ഈ അടുത്ത കാലത്ത് റിലീസ് ചെയ്ത പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിൽ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളാണ് പ്രധാന കഥാപാത്രം.
Photo courtesy: Effulgence108

മൂന്നാർ

മൂന്നാർ

ലൈഫ് ഓഫ് പൈ എന്ന ഹോളിവുഡ് ചിത്രത്തിലൂടെയാണ് മൂന്നാർ ലോകം മുഴുവൻ അറിയപ്പെടുന്ന ലൊക്കേഷനായി മാറിയത്. അമിതാഭ് ബച്ചൻ നായകനായ നിശബ്ദ്, ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ തുടങ്ങിയ സിനിമളും മൂന്നാറിന്റെ സൗന്ദര്യം പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു.
Photo courtesy: Bimal K C

ബേക്കൽ കോട്ട

ബേക്കൽ കോട്ട

ബോംബേ എന്ന ചിത്രത്തുലെ ഉയിരേ എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് ബേക്കൽ കോട്ടയിൽ വച്ചാണ്. ഇതോടേയാണ് ബേക്കൽ കോട്ട ഏറേ പ്രശസ്തമായത്.
Photo courtesy: Shiju Balagopal

കണ്ണൂർകോട്ട

കണ്ണൂർകോട്ട

അമൽ നീരദ് സംവിധാനം ചെയ്ത അൻവർ, സുരേഷ് ഗോപി നായകനായ മകൾക്ക് തുടങ്ങിയ സിനിമകളുടെ പ്രധാന ലൊക്കേഷനായിരുന്നു കണ്ണൂർ കോട്ട. അൻവറിൽ ജയിലായിട്ടാണ് ഈ കോട്ട കാണിച്ചിരിക്കുന്നത്.
Photo courtesy: Shiju Balagopal

ആതിരപ്പള്ളി വെള്ളച്ചാട്ടം

ആതിരപ്പള്ളി വെള്ളച്ചാട്ടം

നിരവധി സിനിമകളിലെ പാട്ട് സീനുകളിൽ നമ്മൾ ആതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടിട്ടുള്ളതാണ്. രാവൺ, പയ്യ, ഗുരു തുടങ്ങിയ ചിത്രങ്ങളാണ് ഇവയിൽ ഏറ്റവും പ്രശസ്തം.
Photo courtesy: Parvathisri

Please Wait while comments are loading...