Search
  • Follow NativePlanet
Share
» » ഏഴു കുതിരകളെ പൂട്ടിയ രഥത്തിലെഴുന്നള്ളിയിരിക്കുന്ന സൂര്യ മന്ദിര്‍!

ഏഴു കുതിരകളെ പൂട്ടിയ രഥത്തിലെഴുന്നള്ളിയിരിക്കുന്ന സൂര്യ മന്ദിര്‍!

വിശ്വാസങ്ങളില്‍ ആധുനികതയും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം റാഞ്ചിയിലാണുള്ളത്.

ആകാശത്തിലേക്ക് പറന്നുയരുവാന്‍ തയ്യാറായി നില്‍ക്കുന്ന ഏഴു കുതിരകളെ പൂട്ടിയ രഥം.. ഇരുവശങ്ങളിലമായി ഒന്‍പത് വീതം ചക്രങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്ന രഥത്തില്‍ എഴുന്നള്ളിയിരിക്കുന്ന സൂര്യദേവന്‍... വിശ്വാസങ്ങളില്‍ ആധുനികതയും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം റാഞ്ചിയിലാണുള്ളത്. ഒരു ചെറിയ മലയുടെ മുകളില്‍ വിശ്വാസത്തിന്റെ കേന്ദ്രമായി തലയുര്‍ത്തി നില്‍ക്കുന്ന ഈ ക്ഷേത്രം റാഞ്ചിയുടെ അഭിമാനം കൂടിയാണ്. ശിവന്‍, പാര്‍വ്വതി. ഗണേശന്‍ തുടങ്ങിയവരെയും ഇവിടെ പൂജിക്കുന്നു.

surya mandir ranchi

PC:SUDEEP PRAMANIK

ഛത്തവ്രതികളുടെ പുണ്യസ്ഥലമായി കണക്കാക്കുന്ന ഒരു പ്രകൃതിദത്ത കുളവും ഇവിടെ കാണാം. ഛാത് പൂജ ആചരിക്കുന്ന ആളുകളുടെ പ്രധാന കേന്ദ്രമാണ് ഈ കുളം. ഈ സമയത്ത് ഇവിടെ നിന്നാണ് ആളകള്‍ പ്രാര്‍ത്ഥിക്കുന്നത്. വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി ഒരു ധര്‍മ്മശാലയും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.

ടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെ

റാഞ്ചി എക്സ്പ്രസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ സീതാ റാം മറൂവിന്റെ നേതൃത്വത്തിൽ ചാരിറ്റബിൾ ട്രസ്റ്റായ സംസ്കൃത വിഹാർ ആണ് ക്ഷേത്രം പണികഴിപ്പിച്ചത്. 1991 ഒക്ടോബർ 24 ന് സ്വാമി വാസുദേവനന്ദ് സരസ്വതിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്, 1994 ജൂലൈ 10 ന് സ്വാമി ശ്രീ വാംദേവ് ജി മഹാരാജ് പ്രാണപ്രതിഷ്ഠ നടത്തി.

ഝാർഖണ്ഡില്‍ തലസ്ഥാന നഗരമായ റാഞ്ചിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള എൻ‌എച്ച് -33 (റാഞ്ചി-ടാറ്റ റോഡ്) എന്ന ഒരു കുന്നിൻ മുകളിലാണ് റാഞ്ചിയിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണംശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണം

അഗ്നിപര്‍വ്വതത്തിനു മുകളിലെ ക്ഷേത്രം മുതല്‍ കുങ്ഫു പാണ്ട വരെ!! ലോകത്തിലെ ഏറ്റവും മനോഹരമായ ബുദ്ധ ക്ഷേത്രങ്ങള്‍അഗ്നിപര്‍വ്വതത്തിനു മുകളിലെ ക്ഷേത്രം മുതല്‍ കുങ്ഫു പാണ്ട വരെ!! ലോകത്തിലെ ഏറ്റവും മനോഹരമായ ബുദ്ധ ക്ഷേത്രങ്ങള്‍

Read more about: temple ranchi jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X