Search
  • Follow NativePlanet
Share
» »കാത്തിരിക്കാം...ഏറ്റവും മികച്ച ബീച്ച് അനുഭവങ്ങളുമായി ഫ്രഞ്ച് പോളിനേഷ്യ തുറക്കുന്നു

കാത്തിരിക്കാം...ഏറ്റവും മികച്ച ബീച്ച് അനുഭവങ്ങളുമായി ഫ്രഞ്ച് പോളിനേഷ്യ തുറക്കുന്നു

താഹിതി ഐലന്‍ഡ്.... കേള്‍ക്കുമ്പോള്‍ തന്നെ സഞ്ചാരികളു‌ടെ മനസ്സില്‍ വരികെ അതിമനോഹരമായ കുറേയധികം കാഴ്ചകളാണ്. ദ്വീപ് കാഴ്ചകളും വശീകരിക്കുന്ന ഭൂപ്രകൃതിയും സാഹസിക വിനോദങ്ങളും സുഖപ്രദമായ അന്തരീക്ഷവും ഒക്കെയായി നിരവധി കാഴ്ചകളാണ് താഹിതിയിലുള്ളത്. ഇപ്പോഴിതാ നീണ്ട അടച്ചി‌ടലിനു ശേഷം താഹിതി വീണ്ടും വിനോദ സഞ്ചാരത്തിലേക്ക് മ‌ടങ്ങിയെത്തിയിരിക്കുകയാണ്. മേയ് ഒന്നു മുതല്‍ താഹിതി ഉള്‍പ്പെടെയുള്ള ഫ്രഞ്ച് പോളിനേഷ്യ ദ്വീപുകള്‍ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നുകൊ‌ടുക്കും.

ഫ്രഞ്ച് പോളിനേഷ്യ

ഫ്രഞ്ച് പോളിനേഷ്യ

പസഫിക് സമുദ്രത്തില്‍ 118 ദ്വീപുകള്‍ ഉള്‍പ്പെ‌ടുന്ന രാജ്യമാണ് ഫ്രഞ്ച് പോളിനേഷ്യ. ദക്ഷിണ പസഫിക് സമുദ്രത്തില്‍ 4,167 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ രാജ്യം ഉള്ളത്. ഫ്രഞ്ച് പോളിനേഷ്യയെ അഞ്ച് ഗ്രൂപ്പുകളായാണ് തരം തിരിച്ചിരിക്കുന്നു :സൊസൈറ്റി ദ്വീപുകളുടെ ദ്വീപസമൂഹം, അതിൽ വിൻഡ്‌വാർഡ് ദ്വീപുകളും ലിവാർഡ് ദ്വീപുകളും ഉൾപ്പെടുന്നു; തുവാമൊട്ടു ദ്വീപസമൂഹം; ഗാംബിയർ ദ്വീപുകൾ; മാർക്വേസ് ദ്വീപുകൾ; ഓസ്‌ട്രേലിയൻ ദ്വീപുകളും. 118 ദ്വീപുകളും അറ്റോളുകളിലും ഉള്‍പ്പെ‌ടെ 67 എണ്ണത്തിലാണ് ജനവാസമുള്ളത്.

താഹിതിയും ബോറ ബോറയും

താഹിതിയും ബോറ ബോറയും

ഫ്രഞ്ച് പോളിനേഷ്യയുടെ തലസ്ഥാനമായ താഹിതിയാണ് ഇവിടുത്തെ ഏറ്റവും അധികം ജനസംഖ്യയുള്ള ദ്വീപും. രാജ്യത്തിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായ ടൂറിസത്തില്‍ നിന്നും ഏറ്റവും അധികം സമ്പാദ്യം വരുന്നതും ഇവിടെ നിന്നുമാണ്. ഏറ്റവും മികച്ച രീതിയില്‍ വ്യത്യസ്തമായ ബീച്ച് ടൂറിസമാണ് വിനോദ സഞ്ചാരികള്‍ക്ക് ഇവി‌ടെ ലഭ്യമാവുക. താഹിതിയാണ് ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ദ്വീപ്.

റഗ്ബി മുതല്‍ സര്‍ഫിങ് വരെ

റഗ്ബി മുതല്‍ സര്‍ഫിങ് വരെ

അതുല്യമായ സാഹസിക വിനോദങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അതില്‍ തന്നെ സാഹസിക ജലവിനോദങ്ങള്‍ക്കാണ് കൂടുതലും ആളുകള്‍ ഇവിടെ എത്തുന്നത്. സര്‍ഫിങ്, കൈറ്റ് സര്‍ഫിങ്, ഡൈവിങ് മുതലായ സാഹസിക വിനോദങ്ഹള്‍ പരിശീലിച്ച് അതില്‍ പങ്കെടുക്കുവാന്‍ ഇവിടെ സാധിക്കും.

 മേയ് ഒന്നുമുതല്‍

മേയ് ഒന്നുമുതല്‍


താഹിതിയിലും ബോറ ബോറയിലും മോറിയ ദ്വീപിലും മേയ് ഒന്നു മുതല്‍ സഞ്ചാരികള്‍ക്ക് പ്രവശനം അനുവദിക്കുവാനാണ് നിലവിലെ തീരുമാനം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ മീറ്റിങ്ങിനു ശേഷം ഫ്രഞ്ച് പോളിനേഷ്യ പ്രസിഡന്‍റ് എഡ്വാർഡ് ഫ്രിച് ആണ് ഇക്കാര്യം അറിയിച്ചത്. ജനുവരി മുതല്‍ ഇവിടെ വലിയ രീതിയില്‍ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി മൂന്ന് മുതല്‍ ഫ്രഞ്ച് പോളിനേഷ്യയില്‍ പുറത്തേയ്ക്കുള്ള എല്ലാ യാത്രകള്‍ക്കും വിലക്ക് ഏര്‍പ്പെ‌ടുത്തിയിരുന്നു. അത്യാവശ്യ വിഭാഗങ്ങളില്‍ പെ‌ട്ട ജോലി, കുടുംബം, വീ‌ട്ടിലേക്കുള്ല മടക്കയാത്ര എന്നീ മൂന്നു വിഭാഗക്കാര്‍ക്കു മാത്രമാണ് യാത്ര ചെയ്യുവാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഏപ്രിൽ 30 വരെ രാത്രി 10 മുതൽ രാവിലെ നാല് വരെ രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 നിലനില്‍ക്കുന്ന ആശങ്കകള്‍

നിലനില്‍ക്കുന്ന ആശങ്കകള്‍

മേയ് ഒന്നു മുതല്‍ രാജ്യം വിനോദ സഞ്ചാരികള്‍ക്കായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെ‌ടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും ഉത്തരമായിട്ടില്ല. വൈറോളജിക്കൽ ടെസ്റ്റിംഗ്, സീറോളജിക്കൽ ടെസ്റ്റിംഗ്, വാക്സിൻ, ഇടിഐഎസ് (ഇലക്ട്രോണിക് ട്രാവൽ ഇൻഫർമേഷൻ സിസ്റ്റം) എന്നിവ അതിര്‍ത്തികളില്‍ ഉപയോഗിക്കുമെന്നാണ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.

ക്ഷേത്രച്ചുവരിലെ നാഗം, കൈലാസമുയര്‍ത്തിയ രാവണന്‍.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്

മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്‍ക്കും കാറ്..യൂറോപ്പിലെ‌ ആദ്യ ആസൂത്രിത നഗരം...

തണുത്തുറഞ്ഞ ഇടങ്ങളിലെ ചുടുനീരുറവകള്‍!!പ്രകൃതിയുടെ അത്ഭുതം

18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!

Read more about: travel islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X