Search
  • Follow NativePlanet
Share
» »തമിഴ്‌നാട് യാത്ര, മധുരയില്‍ രണ്ടുനാള്‍

തമിഴ്‌നാട് യാത്ര, മധുരയില്‍ രണ്ടുനാള്‍

By Maneesh

സഞ്ചാരികളെ, വിസ്മയം കാണാന്‍ ആഗ്രഹവും സമയവും ഉണ്ടെങ്കില്‍ നമുക്ക് തമിഴ്‌നാട് ഒന്ന് ചുറ്റിക്കറങ്ങാം. വെറും പത്തുനാള്‍ കൊണ്ട് തമിഴ്‌നാട് മുഴുവന്‍ കറങ്ങാമെന്ന് കരുതരുത്. തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണമാണ് ഇത്. തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് അറിവ് ലഭിക്കാന്‍ ഈ യാത്ര ഉപകരിക്കും. മധുര, രാമേശ്വരം, തഞ്ചാവൂര്‍, ചിദംബരം, പോണ്ടിച്ചേരി, തിരുവണ്ണാമല എന്നീ സ്ഥലങ്ങളിലൂടെയാണ് നമ്മുടെ യാത്ര. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ക്ഷേത്ര നഗരങ്ങളിലൂടെയാണ് ഈ യാത്ര.

തമിഴ്‌നാട് യാത്ര, മധുരയില്‍ രണ്ടുനാള്‍

Photo Courtesy: wishvam

ഹോട്ടല്‍ ഫ്‌ളൈറ്റ് ബുക്കിംഗില്‍ 50% ലാഭം നേടൂ

യാത്രയില്‍ ചിലവുകുറയ്ക്കാന്‍

ബസ്മാര്‍ഗം ഈ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതാണ് ചിലവുകുറയ്ക്കാന്‍ നല്ലത്. ഒരു സഞ്ചാരിയെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ കാണാവുന്ന ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ നിലയ്ക്കാത്ത ബസ് സര്‍വീസാണ്. തമിഴ്‌നാട്ടിലെ ഏതു ചെറിയ പട്ടണത്തിലും രാത്രി രണ്ട് മണിക്ക് എത്തിയാലും നിങ്ങള്‍ക്ക് ബസ് കിട്ടും. അതിനാല്‍ തമിഴ്‌നാട്ടില്‍ യാത്ര ചെയ്യാന്‍ ബസുകളെ ആശ്രയിക്കുന്നതില്‍ ഒട്ടുംമടികാണിക്കേണ്ടതില്ലാ. രണ്ടാമത്തെ കാര്യം ബസ് ജീവനക്കാരുടെ പെരുമാറ്റമാണ്. യാത്രക്കാരോട് വളരെ മാന്യമായിട്ടാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം.

തമിഴ്‌നാട് യാത്ര, മധുരയില്‍ രണ്ടുനാള്‍

Photo Courtesy: Surajram Kumaravel

മധുരയിലേക്ക്

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ ഓര്‍മ്മവരുന്നത് മധുരയാണ്. അത്രയ്ക്ക് പ്രശസ്തമാണ് മധുരയും മധുരയിലെ മീനാക്ഷി ക്ഷേത്രവും. അതിനാല്‍ തന്നെ ആദ്യം നിങ്ങള്‍ക്ക് മധുരയില്‍ എത്തിച്ചേരാം. മധുരയിലെ മികച്ച ഒരു ഹോട്ടല്‍ Book ചെയ്യുകയുമാവാം. കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നുമൊക്കെ മധുരയിലേക്ക് ബസുകളും ട്രെയിനുകളും ലഭ്യമാണ് ഇനി യാത്ര ഫ്‌ലൈറ്റില്‍ ആണെങ്കില്‍ മധുരയില്‍ എത്തിപ്പെടാന്‍ ഒരു പ്രയാസവുമില്ലാ. മധുരയില്‍ ഒരു ഡൊമസ്റ്റിക്ക് എയര്‍പോര്‍ട്ട് ഉണ്ട്.

ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കെണ്ട കാര്യങ്ങള്‍

നിങ്ങള്‍ മധുരയില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാന കാര്യം ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക എന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പണവും സമയവും ലാഭിക്കാം. മധുര അതിവിശാലമായ ഒരു നഗരമാണ്. ആ നഗരത്തിന്റെ എല്ലാ കോണുകളിലും ഹോട്ടലുകള്‍ കാണും. പലപ്പോഴും വളരെ തുച്ഛമായ നിരക്കുകള്‍ മാത്ര ഈ
ടാക്കുന്ന ഹോട്ടലുകളാണ്. എന്നാല്‍ മധുരമീനാക്ഷി ക്ഷേത്രത്തിന് സമീപത്തായി ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ പ്രത്യേക ശ്രദ്ധിക്കുക.
ഇതിലൂടെ നിങ്ങളുടെ സമയം ലാഭിക്കാം.

തമിഴ്‌നാട് യാത്ര, മധുരയില്‍ രണ്ടുനാള്‍

Photo Courtesy: Simply CVR

മധുരയില്‍ ചുറ്റിക്കറങ്ങാന്‍

മധുരയില്‍ ചുറ്റിക്കറങ്ങിക്കാണാന്‍ നിരവധി കാഴ്ചകള്‍ ഉണ്ട്. മധുര മീനാക്ഷി ക്ഷേത്രം തന്നെയാണ് അതില്‍ പ്രധാനം. മീനാക്ഷി ക്ഷേത്രത്തിന്റെ മനോഹാരിത പകല്‍ മാത്രമല്ലാ ആസ്വദിക്കാന്‍ കഴിയുക. രാത്രിയിലും മനംമയക്കുന്ന മനോഹാരിതയില്‍ ഉണര്‍ന്നിരിക്കുകയാണ് മധുര. മീനാക്ഷി ക്ഷേത്രത്തിലെ രാത്രികാല ചടങ്ങുകള്‍ ആസ്വദിക്കാനും സഞ്ചാരികള്‍ക്ക് ആകും.

തമിഴ്‌നാട് യാത്ര, മധുരയില്‍ രണ്ടുനാള്‍

Photo Courtesy: Vinoth Chandar

മീനാക്ഷി ക്ഷേത്രത്തിലെ രാത്രി കാഴ്ചകള്‍

മധുരയിലെ രാത്രി കാഴ്ചകളില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഒന്നാണ് പ്രശസ്തമായ മധുര മീനാക്ഷി ക്ഷേത്രത്തിലെ രത്രികാല കാഴ്ചകള്‍. ഈ കാഴ്ചകള്‍ ആസ്വദിക്കാന്‍ നിങ്ങള്‍ ഒരു ഈശ്വര വിശ്വാസിയാകണമെന്ന് നിര്‍ബന്ധമില്ല. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്. Read more about Madurai

അടുത്ത യാത്ര: മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് അടുത്ത യാത്ര: മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക്

Read more about: tamilnadu tour madurai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X