Search
  • Follow NativePlanet
Share
» »ഏകാന്ത യാത്രകളില്‍ കൂട്ടാവുന്ന മഹാരാഷ്ട്രയിലെ ബീച്ചുകള്‍

ഏകാന്ത യാത്രകളില്‍ കൂട്ടാവുന്ന മഹാരാഷ്ട്രയിലെ ബീച്ചുകള്‍

മഹാരാഷ്ട്ര എന്നാല്‍ മനസ്സിലെത്തുക ആദ്യം ബോളിവുഡും പിന്നെ ഇവിടുത്തെ ചില അടിപൊളി ഹില്‍ സ്റ്റേഷനുകളുമാണ്. പല്ലപ്പോഴും സഞ്ചാരികള്‍ മഹാരാഷ്ട്രയിലേക്ക് യാത്ര തിരിക്കുന്നതു തന്നെ ഈ ഹില്‍സ്റ്റേഷനിലെ തണുപ്പും ട്രക്കിങ്ങും ആസ്വദിക്കുവാനാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളേതാണ് എന്നു ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ. അത് ഇവിടുത്തെ ബീച്ചുകളാണ്. 720 കിലോമീറ്റര്‍ വരുന്ന തീരപ്രദേശമാണ് മഹാരാഷ്ട്രയുടെ ടൂറിസം രംഗത്തെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. എത്ര നേരമിരുന്നാലും മടുപ്പു തോന്നാത്ത ഇടങ്ങളും കടല്‍ സാഹസിക വിനോദങ്ങളും ചേരുമ്പോള്‍ ഇവിടുത്തെ ബീച്ചുകള്‍ മറ്റേതോ ലോകത്തെ അനുഭവങ്ങള്‍ സമ്മാനിക്കുന്നതായി തോന്നും. തനിച്ചുള്ള യാത്രയാണെങ്കില്‍ പോലും ഏറ്റവും വ്യത്യസ്തവും മനോഹരവുമായ കുറേയേറെ അനുഭവങ്ങള്‍ സമ്മാനിക്കുന്ന, ധൈര്യപൂര്‍വ്വം പോയിവരുവാന്‍ സാധിക്കുന്ന മഹാരാഷ്ട്രയിലെ ബീച്ചുകള്‍ പരിചയപ്പെടാം...

ശ്രീവര്‍ദ്ധന്‍ ഹരിഹരേശ്വര്‍ ബീച്ച്

ശ്രീവര്‍ദ്ധന്‍ ഹരിഹരേശ്വര്‍ ബീച്ച്

മഹാരാഷ്‌ട്രയുടെ കൊങ്കണ്‍ അതിര്‍ത്തിയുമായി ചേര്‍ന്നു നില്‍ക്കുന്ന ബീച്ചാണ് ശ്രീവര്‍ദ്ധന്‍ ഹരിഹരേശ്വര്‍ ബീച്ച്. ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷത്തിനു പ്രസിദ്ധമായ ഈ ബീച്ച് സാധാരണക്കാരായ സഞ്ചാരികള്‍ ധാരാളമായി എത്തിചേചേരുന്ന പ്രദേശം കൂടിയാണ്. മറാത്ത സാമ്രാജ്യത്തിന്‍റെ അവശേഷിപ്പികുളും നനുത്ത കാറ്റും പഞ്ചാര മണല്‍ത്തരികളും ഒക്കെയാണ് ഇവിടെ സഞ്ചാരികള്‍ക്കു കാണുവാനായുള്ളത്. യാത്രയെ ഒരു വീണ്ടെടുപ്പായി കരുതുന്നവര്‍ക്ക് പോയി കുറഞ്ഞത് ഒരു അഞ്ച് വയസ്സെങ്കിലും കുറച്ച് തിരകെ വരാം. യോഗയ്ക്കും ധ്യാനത്തിനും ഒക്കെ ഇവിടെ പ്രത്യേകം സ്ഥലങ്ങളുണ്ട്.

മാധ് ഐലന്‍ഡ് ബീച്ച്

മാധ് ഐലന്‍ഡ് ബീച്ച്

മുംബൈ നഗരത്തിനോട് ചേര്‍ന്നാണ് എന്നു പറയാമെങ്കിലും തീര്‍ത്തും ശാന്തമാ. ഗ്രാമീണതയുള്ല സ്ഥലമാണ് മാധാ ഐലന്‍ഡ് ബീച്ച്. മുംബൈയുടെ തിരക്കേറിയ ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ശാന്തതയും കണ്ടല്‍ക്കാടുകളുടെ സാന്നിധ്യവും പരിശുദ്ധമായ കാഴ്ചകളുമാണ് ഇവിടെയുള്ളത്. നഗരത്തിന്റെ ഒരേ രീതിയിലുള്ള തരിക്കില്‍ നിന്നും ഒരു ചേഞ്ചിനു വേണ്ടി നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. വെറുതേ ബീച്ചിലൂ‌ടെ കുറേ ദൂരം നടക്കുന്നതിനാണ് ആളുകള്‍ കൂടുതലും സമയം ചിലവഴിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ചെറിയ ചെറിയ ഭവനങ്ങളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. മുംബൈയുടെ വ‌ടക്കു പടിഞ്ഞാറന്‍ തീരത്തായാണ് ഈ ബീച്ചുള്ളത്.

കിഹിം ബീച്ച്

കിഹിം ബീച്ച്

പൂനെ നഗരത്തില്‍ നിന്നും വെറും 3.5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കിഹിം ബീച്ച് പൂനെ യാത്രയില്‍ ഉള്‍പ്പെടുത്താം. തിങ്ങിനിറഞ്ഞ പച്ചപ്പും അതിന്റെ രസകരമായ കാഴ്ചകളുമാണ് ഇവിടെയുള്ളത്. നല്ല രീതീയില്‍ പരിപാലിക്കപ്പെടുന്ന ഈ ബീത്തില്‍ പക്ഷി നിരീക്ഷണത്തിനും സൗകര്യങ്ങള്‍ ഉണ്ട്. പൂനെയില്‍ കടലോര പ്രദേശങ്ങളുടെ തനത് രുചി പരീക്ഷിക്കുവാന്‍ പറ്റിയ ഇടവും കൂടിയാണിത്.

മുരുട് ബീച്ച്

മുരുട് ബീച്ച്

പൂനെയില്‍ തന്നെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ കഴിയുന്ന ചെറിയൊരു ബീച്ചാണ് മുരുഡ് ബീച്ച്. വെളുത്ത പഞ്ചാര മണലും കേരവൃക്ഷങ്ങളുമായി നില്‍ക്കുന്ന ഇവിടം കാഴ്ചയില്‍ ഒരു തീരദേശ കേരള ഗ്രാമത്തിനു സാദൃശ്യമാണ്. വളരെ തിരക്കു കുറഞ്ഞ ഇടമായതിനാല്‍ തനിയെ യാത്ര ചെയ്യുന്നവര്‍ക്കും ഒപ്പം യാത്രകളില്‍ സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്കും ഇവിടം ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാം. ബീച്ചില്‍ നിന്നും ബോട്ടി്ല്‍ കടലില്‍ സ്ഥിതി ചെയ്യുന്ന മുരുഡ് ജന്‍ഞ്ചീര ഫോര്‍ട്ടിലേക്ക് ഒരു യാത്രയും പ്ലാന്‍ ചെയ്യാം.

ഇരുണ്ട പച്ചപ്പിനു നടുവിലെ അത്ഭുത ലോകം... ചെലവറ വെള്ളച്ചാട്ടം

കാഷിദ് ബീച്ച്

കാഷിദ് ബീച്ച്

പ്രകൃതി സ്നേഹികളെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ് കാഷിദ് ബീച്ചിലുള്ളത്. അലിബാഗിനും മുംബൈയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കാശിദ് ബീച്ച് നിങ്ങളുടെ യാത്രാ സമയത്തിന് തുല്യമായ കാഴ്ചകള്‍ സമ്മാനിക്കുമെന്നതിനാല്‍ ഇവിടേക്കുള്ള യാത്ര ഒരിക്കലും ഒരു നഷ്ടമായി തോന്നില്ല. വെളുത്ത മണലും നീല ജലവും മാത്രമല്ല. വളര്‍ന്നുകൊണ്ടിരിക്കുന്ന മരങ്ങളും എല്ലാം കാഷിദ് ബീച്ചിനെ മുംബൈയിലെ ഏറ്റവും മനോഹര ബീച്ചാക്കി മാറ്റുന്നു.മോവായിയും പ്യൂകായോയും!!

രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍

മനോരി ബീച്ച്

മനോരി ബീച്ച്

മഹാരാഷ്ട്രയില്‍ സന്ദർശിക്കാൻ പറ്റിയ മറ്റൊരു ബീച്ച് മാർവ് മനോരി, ഗോരൈ ബീച്ച് എന്നിവയാണ്. സൂര്യോദയവും സൂര്യാസ്തമയവും നൽകുന്ന മനോഹരമായ കാഴ്ചകളിലൂടെ നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. ഈ മൂന്ന് ചെറിയ ബീച്ചുകളും പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമാണ്, മാത്രമല്ല മറ്റെന്തിനെക്കാളും രാത്രിയിലെ ബീച്ച് പാർട്ടികൾക്ക് ഇവിടം പ്രശസ്തമാണ്. മാർവ് ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായ ബോറിവാലി എന്നും അറിയപ്പെടുന്നു, മനോരിയും ഗോരൈയും മനോഹരമായ ബീച്ചുകളാണ്, മുംബൈയിലെ ഒരു വ്യാവസായിക മേഖലയാണ് മാർവ്... അതിനാൽ കുറച്ച് മനോഹരമായ റെസ്റ്റോറന്റുകളും ഷോപ്പുകളും ഒഴികെ ഈ മനോഹരമായ ബീച്ചുകൾക്ക് സമീപം ജനപ്രിയ ആകർഷണങ്ങളൊന്നുമില്ല.

വെല്‍നേശ്വര്‍ ബീച്ച്

വെല്‍നേശ്വര്‍ ബീച്ച്

ശാസ്ത്രി നദിയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ബീച്ചാണ് വെല്‍നേശ്വര്‍ ബീച്ച്. നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി പ്രകൃതി സ്നേഹികൾക്ക് സമാധാനപരവും മനോഹരവുമായ അന്തരീക്ഷം നൽകുന്നു. എല്ലാ വർഷവും മാർച്ചിൽ നടക്കുന്ന മഹാ ശിവരാത്രി മേളയ്ക്ക് ഇവിടം പ്രസിദ്ധമാണ്.

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

തര്‍കാര്‍ലി ബീച്ച്

തര്‍കാര്‍ലി ബീച്ച്

മാൽവാനിൽ നിന്ന് 6 കിലോമീറ്റർ തെക്കോട്ട് മഹാരാഷ്ട്ര തീരത്ത് സ്ഥിതി ചെയ്യുന്ന തര്‍കാര്‍ലി ബീച്ച് മഹാരാഷ്ട്രാ യാത്രയില്‍ ഒഴിവാക്കരുതാത്ത മറ്റൊരു ഇടമാണ്.മുംബൈയിൽ നിന്ന് 546 കിലോമീറ്റർ അകലെയാണിത്സ്ഥി. തർക്കാർലി ബീച്ചിലെ ജലം വളരെ വ്യക്തമാണ്, പശ്ചാത്തലത്തിൽ മനോഹരമായ കപ്പലുകളുടെയും ചക്രവാളത്തിന്റെയും കാഴ്ച ഈ വിടുത്തെ ദൃശ്യങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നു. . വാട്ടർ സ്പോർട്സ്, സ്കൂബ ഡൈവിംഗ്, സ്നോർക്കെല്ലിംഗ്, ബീച്ച് വാക്കിംഗ്, സൺ ബാസ്കിംഗ്, സൺ ബാത്ത് തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഇവിടം പ്രസിദ്ധമാണ്.

നാഗമാതാവായ ബുദ്ധി നാഗിനിയുടെ തടാകത്തിനടിയിലെ വാസസ്ഥാനം, മനുഷ്യര്‍ക്ക് വിലക്കപ്പെട്ട തടാകം

വെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തും

നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X