മണാലിയും ഷിംലയും ധര്‍മ്മശാലയും ഒക്കെ ചേരുന്ന ഹിമാചല്‍ പ്രദേശ് എന്നും സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഇടമാണ്. കണ്ടുതീര്‍ത്ത കാഴ്ചകളേക്കാള്‍ കൂടുതല്‍ കാണാന്‍ ഇനിയും ബാക്കിയായ കാഴ്ചകളാണ് ഹിമാചല്‍ പ്രദേശിനുള്ളത്. ലോകത്തിലെ ഏറ്റവും മനോഹരമായ പാതകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്കാരങ്ങളും ആരെയും വശീകരിക്കുന്ന കാഴ്ചകളും ഒക്കെയാണ് ഈ സംസ്ഥാനത്തിന്റെ പ്രത്യേകത. അതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് ടഷിഗാംഗ് എന്ന സ്ഥലം. ഹിമാചലിലെ മറ്റിടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്മായ കാഴ്ചകളും ഭൂപ്രകൃതിയും സംസ്കാരവുമുള്ള ടഷിഗാംഗിനെ അറിയാം...
ടഷിഗാംഗ്
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷന്‍
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും വെറും മുപ്പത് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ വെറും 48 വോട്ടര്‍മാര്‍ മാത്രമാണുള്ളത്. അതില്‍ 30 പുരുഷന്മാരും 18 സ്ത്രീകളുമാണ് വോട്ടര്‍മാരുള്ളത്.
റോഡുമില്ല, വഴിയുമില്ല
മുന്‍പ്
തഷിഗാംഗ് ഡിസോങ്
മലകളാലും പര്‍വ്വതങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന തഷിഗാംഗ് ഡിസോങ് ഈ പ്രദേശത്തിന്‍റെ ഭരണകേന്ദ്രം കൂടിയാണ്. അതിമനോഹരമായ പച്ചപ്പാണ് ഈ പ്രദേശത്തിന്‍റെ പ്രത്യേകത.
ഗോം കോര
തഷിഗാംഗ് പ്രദേശത്തെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഗോം കോര. യഥാര്‍ഥത്തില്‍ സ്വര്‍ഗ്ഗ സമാനമായ ഇടമെന്നാണ് സഞ്ചാരികള്‍ ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. ഗുരു റിന്‍പോച്ചെ ധ്യാനിച്ചിരുന്ന ഈ പ്രദേശം വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഇടം കൂടിയാണ്. പ്രസന്നമായ കാലാവസ്ഥയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.



Click it and Unblock the Notifications












