» »ന്യൂജെൻ പിള്ളേരെ ഹരം കൊള്ളിക്കുന്ന തവാങ്

ന്യൂജെൻ പിള്ളേരെ ഹരം കൊള്ളിക്കുന്ന തവാങ്

Written By:

സുന്ദരമെന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ത‌ട്ടുതട്ടായി കിടക്കുന്ന മൊട്ടക്കുന്നി‌ന് മുകളില്‍ അടുക്കിപെറുക്കി വച്ചിരിക്കുന്ന സമച‌തുരപെട്ടികള്‍ പോലെ കൂട്ടം ചേര്‍ന്ന് കിടക്കുന്ന കുറെ കെട്ടി‌ടങ്ങള്‍. ചിത്രം കാണുമ്പോള്‍ തന്നെ അവിടേയ്ക്ക് പറക്കാന്‍ ‌നമുക്ക് ചിറകുമുളച്ചത് പോലെ തോന്നും. സുന്ദരമായ തവാങിനേക്കുറിച്ച് കേട്ടിട്ടുള്ള ആ‌രും തന്നെ അവിടേയ്ക്കൊന്ന് പോകാ‌ന്‍ കൊതിക്കാതിരിക്കില്ല.

അരുണാചല്‍പ്രദേശില്‍ ‌ചൈനയോട് അതിരു ‌‌ചേര്‍ന്ന് കിടക്കുന്ന തവാങ് എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ ‌ചൈന പലപ്പോഴും കൊതിച്ചിട്ടുണ്ട്. അതുകൊണ്ട് കടുത്ത സുരക്ഷ നിയന്ത്രണങ്ങളൊക്കെ പാലി‌ച്ച് വേണം തവാങിനുള്ളില്‍ കടക്കാന്‍. ‌ത‌വങിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലെന്ന് ‌ചുരുക്കം. അരുണാചല്‍ പ്രദേശ് സര്‍ക്കാറിന്റെ ഇന്നര്‍ ലൈന്‍ ‌പെര്‍മിറ്റ് വാങ്ങിയതിന് ശേഷമെ താവാങിലേക്ക് യാത്ര ചെയ്യാന്‍ കഴിയു.

തവാങ് എന്ന സുന്ദര സ്ഥലത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍ സ്ലൈഡുകളിലൂടെ വായിക്കാം

01. തവാങ് എന്ന പേരിന് പിന്നില്‍

01. തവാങ് എന്ന പേരിന് പിന്നില്‍

തവാങിലെ തവാങ് മൊണാസ്ട്രിയില്‍ നിന്നാണ് തവാങിന് ആ പേര് ‌ലഭിക്കുന്നത്. കുതിര എന്ന് അര്‍ത്ഥം വരുന്ന ‌താ യെന്ന വാക്കും തെരഞ്ഞെടുത്തത് എന്ന് അര്‍ത്ഥം വരുന്ന വാങ് എന്ന വാക്കും കൂടിച്ചേര്‍ന്നാണ് തവാങ് എന്ന പേര് ഉണ്ടായത്. ഇതിന് പിന്നിലെ കഥ അടുത്ത സ്ലൈഡില്‍.

Photo Courtesy: Vikramjit Kakati

02. കു‌തിരയുടെ കഥ

02. കു‌തിരയുടെ കഥ

തവാ‌ങ് മൊണസ്ട്രി സ്ഥിതി ചെയ്യുന്ന സ്ഥലം തെരഞ്ഞെടുത്തത് മെറാഗ്‌ ലാമ ലോദ്രെ ജിംസ്റ്റോയുടെ കുതിരയാണെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് കുതിര തെരഞ്ഞെടുത്തത് എന്ന് അര്‍ത്ഥം വരുന്ന തവാങ് എന്ന പേര് ഈ സ്ഥലത്തിന് കിട്ടിയത്.
Photo Courtesy: Kunal Dalui

03. ‌ദുല്‍ക്കര്‍ സല്‍മാന്‍

03. ‌ദുല്‍ക്കര്‍ സല്‍മാന്‍

ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന സിനിമയില്‍ ഒരു പ്രധാന ലൊക്കേഷനായി തവാങ് കടന്നുവരുന്നുണ്ട്. നിരവധി ബോളിവുഡ് സിനിമകളിലും തവാങിന്റെ സുന്ദരകാഴ്ചകള്‍ കാണാം
Photo Courtesy: Giridhar Appaji Nag Y

04. ടിബറ്റിനും ഭൂട്ടനുമിടയില്‍

04. ടിബറ്റിനും ഭൂട്ടനുമിടയില്‍

തവാങിന്റെ വടക്ക്‌ തിബറ്റും, തെക്ക്‌ പടിഞ്ഞാറ്‌ ഭൂട്ടാനും കിഴക്ക്‌ വെസ്റ്റ്‌ കമേങുമാണ്‌ അതിര്‍ത്തികള്‍. മുന്‍പ് വെസ്റ്റ് കമേങ് ജില്ലയുടെ ഭാഗമായിരുന്നു തവാങ്.

Photo Courtesy: BOMBMAN

05. വിനോദ സ‌ഞ്ചാര കേന്ദ്രങ്ങള്‍

05. വിനോദ സ‌ഞ്ചാര കേന്ദ്രങ്ങള്‍

പ്രകൃതി മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ തവാങ്ങിലുണ്ട്‌. വിഹാരങ്ങള്‍, കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. തവാങ്‌ വിഹാരം, സെല ചുരം, നിരവധി വെള്ളച്ചാട്ടങ്ങള്‍ എന്നിവയാണ്‌ തവാങ്ങിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബോളിവുഡ്‌ സിനിമകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Joshua Singh

06. തവാങ് മൊണസ്ട്രി

06. തവാങ് മൊണസ്ട്രി

ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെ വലുതുമായ വിഹാരമാണ്‌ താവാങ്‌ വിഹാരം. എഡി 1680-1681 ല്‍ മേറാക്‌ ലാമ ലോദ്രെ പണികഴിപ്പിച്ചതാണിത്‌.
Photo Courtesy: Giridhar Appaji Nag Y

07. ബുദ്ധ ‌പ്രതിമ

07. ബുദ്ധ ‌പ്രതിമ

ഗാള്‍ഡെന്‍ നംഗ്യാല്‍ ലാത്സെ എന്നും അറിയപ്പെടുന്ന ഈ വിഹാരം സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ബുദ്ധ ഭഗവാന്റെ 27 അടി ഉയരമുള്ള സ്വര്‍ണ പ്രതിമയും മൂന്ന്‌ നിലകളുള്ള സമ്മേളന മുറിയുമാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം.
Photo Courtesy: Doniv79

08. അപൂര്‍വ ലൈബ്രറി

08. അപൂര്‍വ ലൈബ്രറി

പുരാതന പുസ്‌തകങ്ങളുടെയും പതിനേഴാം നൂറ്റാണ്ടിലെ ഉള്‍പ്പടെയുള്ള കൈഎഴുത്ത്‌ പ്രതികളുടെയും വലിയ ശേഖരമുള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്‌.
Photo Courtesy: Mr Tan

09. ഷോങ-റ്റിസെര്‍ തടാകം

09. ഷോങ-റ്റിസെര്‍ തടാകം

തവാങില്‍ നിന്നും 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ തടാകം 1950 ലെ ഭൂമികുലുക്കത്തിന്‌ ശേഷം രൂപപെട്ടതാണ്‌.തടകാവും ചുറ്റുമുള്ള പ്രകൃതിയും വളരെ ആകര്‍ഷകമാണ്‌. അതിനാല്‍ നിരവധി ഇന്ത്യന്‍ ചലച്ചിത്ര സംവിധായകര്‍ അവരുടെ ചിത്രം ഷൂട്ട്‌ ചെയ്യാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തിട്ടുണ്ട്‌.
Photo Courtesy: Giridhar Appaji Nag Y

10. ഗോര്‍സാം ചോര്‍ടെന്‍

10. ഗോര്‍സാം ചോര്‍ടെന്‍

തവാങ്‌ പട്ടണത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയായിട്ടാണ്‌ ഈ സ്‌തൂപം സ്ഥിതി ചെയ്യുന്നത്‌. ഈ പ്രദേശത്തെ ഏറ്റവും വലിയ സ്‌തൂപമാണിത്‌. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മോണ്‍പ സന്യാസിയായ ലാമ പ്രധാര്‍ പണികഴിപ്പിച്ചതാണീ സ്‌തൂപം എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌.

Photo Courtesy: Kunal Dalui

11. സെല ചുരം

11. സെല ചുരം

ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത്‌ സെല ചുരമാണന്ന്‌ പറയാം. സന്ദര്‍ശകര്‍ക്ക്‌ സ്വര്‍ഗത്തിന്റെ അനുഭൂതിയാണ്‌ ഇവിടുത്തെ ദൃശ്യങ്ങള്‍ നല്‍കുന്നത്‌. ശൈത്യകാലത്ത്‌ സെല മലനിരകള്‍ വെളുത്ത മഞ്ഞിന്‍ പുതപ്പണിഞ്ഞ്‌ കിടക്കുന്ന കാഴ്‌ചയാണ്‌ സന്ദര്‍ശകരെ കാത്തിരിക്കുന്നത്‌. സെല ചുരത്തിലും ചുറ്റുമായി 101 തടാകങ്ങള്‍ ഉണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: op john

12. ആഘോഷങ്ങള്‍

12. ആഘോഷങ്ങള്‍

അരുണാചല്‍പ്രദേശിലെ ഗോത്ര ജനതയുടെ ജീവിതത്തിലെ പ്രധാന ഭാഗമാണ്‌ മേളകളും ഉത്സവങ്ങളും. തവാങ്ങിലെ മോണ്‍പ ഗോത്രക്കാരുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്‌തമല്ല. അരുണാചല്‍പ്രദേശിലെ മറ്റ്‌ ഗോത്ര വര്‍ഗ്ഗക്കാരുടേത്‌ പോലെ മോണ്‍പകളുടെ ഉത്സവങ്ങളും കൃഷിയുമായി ബന്ധപ്പെട്ടുള്ളതാണ്‌. തവാങ്ങിലെ മോണ്‍പസ്‌ എല്ലാ വര്‍ഷവും നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കാറുണ്ട്‌.
Photo Courtesy: AshLin

13. ലോസര്‍

13. ലോസര്‍

ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച്‌ ആദ്യത്തോടെയോ നടത്തുന്ന പുതുവത്സര ഉത്സവമാണ്‌ ലോസര്‍.
Photo Courtesy: Ashishlohorung

14. തോഗ്യ

14. തോഗ്യ

മറ്റൊരു ഉത്സവമാണ്‌ തോഗ്യ. ചന്ദ്ര വര്‍ഷ കലണ്ടറിലെ പതിനൊന്നാം മാസത്തിന്റെ ഇരുപത്തിയെട്ടാം ദിവസമാണിത്‌ ആഘോഷിക്കുന്നത്‌. എല്ലാ വര്‍ഷവും ജനുവരിയിലായിരിക്കും സാധാരണ ഈ ആഘേഷം ഉണ്ടാവുക. മനുഷ്യര്‍ക്കും വിളകള്‍ക്കും അസുഖങ്ങളും നിര്‍ഭാഗ്യങ്ങളും ഉണ്ടാക്കുന്ന ദുരാത്മാക്കാളെ ഒഴിപ്പിക്കുന്നതിനും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിനും വേണ്ടിയാണ്‌ ഈ ഉത്സവങ്ങളിലേറെയും നടത്തുന്നതെന്നാണ്‌ വിശ്വാസം.
Photo Courtesy: Lonley Planet

15. സകഗവ

15. സകഗവ

സകഗവയും ചന്ദ്ര വര്‍ഷ കലണ്ടറിലെ പതിനൊന്നാം മാസത്തിന്റെ ഇരുപത്തിയെട്ടാം ദിവസമാണിത്‌ ആഘോഷിക്കുന്നത്‌. എല്ലാ വര്‍ഷവും ജനുവരിയിലായിരിക്കും സാധാരണ ഈ ആഘേഷം നടത്തപ്പെടുക.
Photo Courtesy: Luca Galuzz

16. ചോയികോര്‍

16. ചോയികോര്‍

വിളകള്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനും നല്ല വിളവെടുപ്പുണ്ടാകുന്നതിനും ഗ്രാമവാസികളെ നശിപ്പിക്കാന്‍ വരുന്ന ദുര്‍ശക്തി അകറ്റുന്നതിനുമായി എല്ലാ ഗ്രാമവാസികളും പങ്കെടുക്കുന്ന വലിയ ഘോഷയാത്രയാണ്‌ ചോയികോര്‍. കൃഷി ഏറ്റവും കുറവുള്ള ചന്ദ്ര വര്‍ഷത്തിലെ ഏഴാം മാസത്തിലാണ്‌ ചോയികോര്‍ സംഘടിപ്പിക്കുന്നത്‌.
Photo Courtesy: Dhaval Momaya

17. കരകൗശലങ്ങള്‍

17. കരകൗശലങ്ങള്‍

മോണ്‍പാസ്‌ എന്നറിയപ്പെടുന്ന തവാങിലെ ജനങ്ങള്‍ കരകൗശല ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വലിയ വൈദഗ്‌ധ്യമുള്ളവരാണ്‌. വളരെ മനോഹരമായി രൂപകല്‍പനചെയ്‌ത കരകൗശല വസ്‌തുക്കളും കലാരൂപങ്ങളും ഇവിടുത്തെ പ്രാദേശിക വിപണിയില്‍ നിന്നും സന്ദര്‍ശകര്‍ക്ക്‌ വാങ്ങാന്‍ കിട്ടും. സര്‍ക്കാരിന്റെ കരകൗശല കേന്ദ്രത്തിലും ഇവ വില്‍പനയ്‌ക്കെത്തുന്നുണ്ട്‌.
Photo Courtesy: Renaud Camus

18. പോകാന്‍ പറ്റിയ സമ‌യം

18. പോകാന്‍ പറ്റിയ സമ‌യം

വര്‍ഷത്തില്‍ കൂടുതല്‍ മാസങ്ങളിലും മിതമായ കാലാവസ്ഥയാണ്‌ തവാങില്‍ അനുഭവപ്പെടുക. കാലാവസ്ഥ പ്രസന്നമായിരിക്കുന്ന മാര്‍ച്ച്‌ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവാണ്‌ തവാങ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.
Photo Courtesy: Ani ttbr

19. എത്തിച്ചേരാന്‍

19. എത്തിച്ചേരാന്‍

രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ നിന്ന്‌ ആസ്സാമിലെ തെസ്‌പൂര്‍ , ഗുവാഹത്തി വഴി തവാങിലെത്തിച്ചേരാം. ഡല്‍ഹിയില്‍ നിന്നും ഗുവാഹത്തിലേയ്‌ക്ക്‌ എല്ലാ ദിവസവും ഇന്ത്യന്‍ എയര്‍ലൈന്‍, ജറ്റ്‌ എയര്‍വെസ്‌യ്‌, സഹാറ എയര്‍ലൈന്‍സ്‌ എന്നിവയുടെ ഫ്‌ളൈറ്റുകളുണ്ട്‌. കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ ഫ്‌ളൈറ്റ്‌ സര്‍വീസുണ്ട്‌. ഇതിനു പുറമെ രാജധാനി എക്‌സ്‌പ്രസ്സ്‌ ഉള്‍പ്പടെ നിരവധി ട്രെയിനുകളും ഗുവാഹത്തിയിലേക്ക്‌ കിട്ടും.
Photo Courtesy: Kunal Dalui