Search
  • Follow NativePlanet
Share
» »ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങൾ

ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങൾ

By Elizabath Joseph

ഒരുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന സാമൂഹീക അനാചാരങ്ങൾക്കെതിരെ ഉയർന്നു കേട്ട സ്വരങ്ങളിലൊന്നിന്റെ ഉടമയായിരുന്നു നാരായണ ഗുരു എന്നറിയപ്പെട്ടിരുന്ന ശ്രീ നാരായണ ഗുരു. ജാതി വ്യവസ്ഥകൾക്കും മനുഷ്യരെ ഒരുപോലെ കാണാത്ത സവർണ്ണ വ്യവസ്ഥകൾക്കുമെതിരെ ഒരുപാടു പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം.

കേരളത്തിൽ വ്യത്യസ്ത പ്രതിഷ്ഠകളുമായി അദ്ദേഹം ചില ക്ഷേത്രങ്ങളും സ്ഥാപിച്ചി‌ട്ടുണ്ട്. കേരളത്തിൽ ശ്രീ നാരായണ ഗുരു സ്ഥാപിച്ച പ്രസിദ്ധമായ ക്ഷേത്രങ്ങൾ പരിചയപ്പെടാം...

അരുവിപ്പുറം

അരുവിപ്പുറം

ഏകദേശം 130 വർഷങ്ങൾക്കു മുന്നേ 1888 മാർച്ച് മൂന്നിനാണ് ശ്രീ നാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ ന‌ടത്തിയത്. സാമൂഹീക പരിഷ്കരണങ്ങളിൽ അദ്ദേഹത്തിന്റെ ആദ്യ ചുവടായിരുന്നു ഇത്. അരുവിപ്പുറത്തുള്ള നെയ്യാറ്റിലെ ശങ്കരൻകുഴി എന്നു പേരുള്ള കയത്തിൽ മുങ്ങിത്തപ്പിയാണ് അദ്ദേഹം ശിവലിംഗമായി പ്രതിഷ്‌‌ഠിച്ച ശിലാരൂപം ക‌‌‌ണ്ടെത്തിയത്. പ്രതിഷ്ഠയെ ചോദ്യം ചെയ്യാനെത്തിയ സവർണമേധാവികളോട് ഗുരു നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നു മറുപടി ജാതിമേല്‍ക്കോയ്മകൾക്കെതിരെയുള്ള ഉറച്ച സ്വരമായാണ് വിലയിരുത്തപ്പെടുന്നത്.

അവർണ്ണർക്കും അധകൃതർക്കും ക്ഷേത്രപ്രവേശനം അനുവദനീയമല്ലാത്ത കാലത്താ‌ണ് അദ്ദേഹം ‌‌ഈ പ്രതിഷ്ഠ നടത്തിയത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

തിരുവനന്തപുരത്തു നിന്നും 22 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC: The Evil Spartan

തലശ്ശേരി ജഗനാഥ ക്ഷേത്രം

തലശ്ശേരി ജഗനാഥ ക്ഷേത്രം

മലബാറിലെ പിന്നോക്ക സമൂഹത്തിനായാണ് ശ്രീ നാരായണ ഗുരു 1908 ൽ തലശ്ശേരി ജഗനാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം നടത്തുന്നത്. പുതിയ അമ്പലം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം എല്ലാ തരത്തിലുള്ള ആളുകളിൽ നിന്നും ഒരുപോലെ പണം സ്വീകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ 1924 വരെ ഇവിടേക്ക് 1924 വരെ പ്രവേശനം ഇല്ലായിരുന്നു. പിന്നീട് മൂർക്കോത്ത് കുമാരനുമായി ചേർന്ന് ഗുരുദേവൻ ഹരിജനങ്ങൾക്കായിക്ഷേത്രം തുറന്നു കൊടുക്കുകയായിരുന്നുു. അബ്രാഹ്മണരാണ് പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്ന ഇവിടെ വിവിധ മതത്തിൽ പ‌െട്ടവർ തമ്മിലുള്ള വിവാഹ‌ങ്ങളും നടത്താറുണ്ട്.

PC:wikimedia

ശിവഗിരി

ശിവഗിരി

ശ്രീ നാരായണ ഗുരുവിന്റെ സമാധി മന്ദിരവും അദ്ദേഹം സ്ഥാപിച്ച ശാരദാമഠവും സന്യാസാശ്രമവും ഒക്കെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വർക്കലയ്ക്കു സമീപത്തുള്ള ശിവഗിരി. ആദ്യകാലങ്ങളിൽ ശിവഗിരി കുന്നിന്റെ മുകളിൽ അദ്ദേഹ പർണശാല കെട്ടിയുണ്ടാക്കി താമസമാരംഭിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ തേടി ആളുകൾ എത്താൻ തുടങ്ങിയപ്പോൾ അതൊരു ആശ്രമമായി മാറുകയും സർക്കാരിൽ നിന്നും ആ സ്ഥലം എടുക്കുകയും ചെയ്തു. എല്ലാ വർഷവും ജനുവരി ഒന്നാം തിയതി ശിവഗിരിയിലേക്ക് അദ്ദേഹത്തിന്റെ അനുയായികൾ തീർഥാടനം നടത്താറുണ്ട്.

യാത്ര ആർഭാടരഹിതമാക്കണം. വിനീതമായിരിയ്ക്കണം. ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിയ്ക്കുന്നത് കൊള്ളാം. തീർത്ഥയാത്രയുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. എന്നാ‌‌ണ് ഈ യാത്രയെക്കുറിച്ച് ഗുരു പറഞ്ഞിരിക്കുന്നത്.

PC:Kalesh

കുളത്തൂര്‍ കോലോത്തുംകര

കുളത്തൂര്‍ കോലോത്തുംകര

അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയതിന് നാലു വർഷങ്ങൾക്കു ശേഷം ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് തിരുവനന്തപുരത്തെ കുളത്തൂര്‍ കോലോത്തുംകര ക്ഷേത്രം.

ചെമ്മനാത്തുകര സുബ്രഹ്മണ്യ ക്ഷേത്രം

ചെമ്മനാത്തുകര സുബ്രഹ്മണ്യ ക്ഷേത്രം

വൈക്കത്തു നിന്നും അഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെമ്മനാത്തുകര സുബ്രഹ്മണ്യ ക്ഷേത്രവും ശ്രീ നാരായണ ഗുരു പ്രതിഷ്ഠ ന‌‌ട‌‌ത്തിയ ക്ഷേത്രമാണ്. ഇവി‌‌ടെയുണ്ടായിരുന്ന ക്ഷേത്രത്തിലെ സർപ്പ വിഗ്രഹം എടുത്തുമാറ്റുവാൻ ആവശ്യപ്പെട്ടതിനു ശേഷമാണ് അദ്ദേഹം പ്രതിഷ്ഠ ന‌ടത്തിയത്.

 കാരമുക്ക് ചിദംബരം ക്ഷേത്രം

കാരമുക്ക് ചിദംബരം ക്ഷേത്രം

ദീപത്തെ പ്രതിഷ്‌ഠിച്ച് മുഷ്യരാശിക്ക് വെളിച്ചം പകർന്ന ക്ഷേത്രമാണ് തൃശൂർ കാരമുക്കിലെ ചിദംബരം ക്ഷേത്രം. 1921 ലാണ് ഗുരുദേവൻ ഇവി‌‌ടെ മൂന്നു കവരങ്ങളുള്ള വിളക്കിൽ ദീപം തെളിയിച്ചത്.

 മറ്റു ക്ഷേത്രങ്ങൾ

മറ്റു ക്ഷേത്രങ്ങൾ

കായിക്കര കൽപേശ്വര ക്ഷേത്രം, എറാത്ത് സുബ്രഹ്മണ്യ ക്ഷേത്രം, മണ്ണത്തല ആനന്ദവല്ലീശ്വരി ക്ഷേത്രം,വെച്ചൂർ ഉല്ലാല ഓംകാരേശ്വരം,ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും ശ്രീ നാരായണ ഗുരു പ്രതിഷ്ഠ ന‌ടത്തിയ ക്ഷേത്രങ്ങളാണ്.

PC:wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more