» »വിചിത്രരൂപികളായ അഘോരികള്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങള്‍

വിചിത്രരൂപികളായ അഘോരികള്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങള്‍

Written By: Elizabath

അഘോരികള്‍..കേള്‍ക്കുമ്പോഴും അറിയുമ്പോഴും ഏറെ അമ്പരപ്പുണ്ടാക്കുന്ന, വിചിത്രശീലങ്ങള്‍ പിന്തുടരുന്ന സന്യാസികള്‍... ഇവരെക്കുറിച്ച് ഒത്തിരിയൊന്നും പുറംലോകത്തിന് അറിയില്ലെങ്കിലും അറിയുന്ന കാര്യങ്ങള്‍ ഏറെ വിചിത്രവും ആരെയും അതിശയിപ്പിക്കുന്നതുമാണ്.
ഇവര്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രം മുതല്‍ കഴിക്കുന്ന ആഹാരവും ഉറങ്ങുന്ന സ്ഥലവും ഒക്കെ എന്നും സാധാരണക്കാര്‍ക്ക് അതിശയം കലര്‍ന്ന പേടി മാത്രമേ നല്കിയിട്ടുള്ളൂ.
അഘോരികളുടെ വാസസ്ഥലങ്ങളെക്കുറിച്ചും അവര്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചും അവരുടെ വിചിത്രമായ ആചാരങ്ങളെക്കുറിച്ചും അറിയാം...

ആരാണ് അഘോരികള്‍

ആരാണ് അഘോരികള്‍

ഇന്ത്യയില്‍ കാണപ്പെടുന്ന നിരവധി സന്യാസി വിഭാഗങ്ങളിലൊന്നു മാത്രമാണ് അഘോരികള്‍. എന്നാല്‍ ആളുകള്‍ക്കിടയില്‍ ഇവരെ പ്രശസ്തരാക്കുന്നത് ഇവരിടെ ജീവിത രീതികളും സാധാരണ സന്യാസികളില്‍ നിന്നും പ്രതീക്ഷിക്കാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്.

അഘോരി ക്ഷേത്രങ്ങള്‍

അഘോരി ക്ഷേത്രങ്ങള്‍

ചുടലക്കാട്ടില്‍ താമസിക്കുകയും മൃതദേഹങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്ന അഘോരികള്‍ ലോകത്തിലുള്ള എല്ലാത്തിലും തങ്ങള്‍ വിശുദ്ധി കണ്ടെത്തുന്നു എന്നു പറയുന്നവരാണ്. കടുത്ത ശൈവഭക്തരായ ഇവര്‍ക്ക് പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ട ക്ഷേത്രങ്ങളില്ലെങ്കിലും പല ക്ഷേത്രങ്ങളിലും ഇവര്‍ ആരാധനയ്ക്കായി കടന്നു ചെല്ലാറുണ്ട്. അഘോരികള്‍ ആരാധന നടത്തുന്നുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം.

വിന്ധ്യാചല്‍

വിന്ധ്യാചല്‍

ഉത്തര്‍പ്രദേശിലെ മിസ്രാപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വിന്ധ്യാചല്‍ ഹിന്ദു തീര്‍ഥാടനത്തിന് പേരുകേട്ട സ്ഥലമാണ്. കാളിദേവിയുടെ അവതാരമായ വിന്ധ്യാവാസിനിയെ ആരാധിക്കുന്ന ഇവിടം മാര്‍ക്കണ്ഡേയ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സ്ഥലമാണ്.

PC:Ramshankaryadav

മഹിഷാസുരനെ വധിച്ച ശേഷം

മഹിഷാസുരനെ വധിച്ച ശേഷം

മഹിഷാസുരനെ വധിച്ച ശേഷം ദുര്‍ഗ്ഗാ ദേവി ഇവിടെ എത്തിയെന്നും തന്റെ സ്വന്തം രൂപത്തില്‍ ഇവിടെ കുടികൊണ്ടു എന്നുമാണ് വിശ്വാസം. ധാരാളം ഗുഹകളാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിന്റെ സമീപത്ത് അഘോരികള്‍ ധ്യാനിക്കാനായി വരാറുണ്ടെന്നാണ് പറയപ്പെടുന്നത്.

കാളി മഠ്, ഗുപ്തകാശി

കാളി മഠ്, ഗുപ്തകാശി

51 ശക്തിപീഠങ്ങളിലൊന്നായഗുപ്തകാശിയിലെ കാളിമഠമാണ് അഘോരികള്‍ പ്രാര്‍ഥനയ്ക്കായി എത്തുന്ന മറ്റൊരു ക്ഷേത്രം. കേദര്‍നാഥ് മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ കാളിദേവിയെയാണ് ആരാധിക്കുന്നത്

PC:Aloak1

അവസാന ആശ്രയം

അവസാന ആശ്രയം

പ്രാര്‍ഥനകളും വിചിത്രാചാരങ്ങളിമായി രാജ്യം മുഴുവനും അലഞ്ഞു നടക്കുന്നവരാണല്ലോ അഘോരികല്‍. യാത്രകള്‍ പൂര്‍ത്തിയായി എന്ന തോന്നലുണ്ടാകുമ്പോള്‍ ഇവരുടെ കൂടെയുള്ള സന്യാസികള്‍ ഇവിടെ എത്തി മരണം വരെ താമസിക്കുമത്രെ.

താരാപീഠ്, പശ്ചിമ ബംഗാള്‍

താരാപീഠ്, പശ്ചിമ ബംഗാള്‍

പശ്ചിമബംഗാളിലെ രാംപുറത്ത് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന താരാപീഠ് താന്ത്രികവിദ്യകള്‍ക്ക് പേരുകേട്ട ക്ഷേത്രമാണ്. തൊട്ടടുത്തായി തന്നെ വലിയ ഒരു ശ്മശ്ാനം സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. അതിനാല്‍തന്നെ ഇവിടുത്തെ ശ്മശാനത്തില്‍ രാത്രികാലം ചിലവഴിക്കാനും ധ്യാനിക്കാനും അഘോരികള്‍ എത്താറുണ്ടെന്നാണ് കരുതപ്പെടുന്നത്.

PC:Unknown

കപാലീശ്വര്‍ ക്ഷേത്രം, മധുരൈ

കപാലീശ്വര്‍ ക്ഷേത്രം, മധുരൈ

അഗോരി ക്ഷേത്രം എന്നറിയപ്പെടുന്ന മദുരയിലെ കപാലീശ്വര്‍ ക്ഷേത്രം അഘോരികള്‍ക്കിടയില്‍ ഏറെ പേരുകേട്ട ക്ഷേത്രമാണ്. ഇതിനടുത്തുള്ള ആശ്രമത്തില്‍ ഇവരുടെ പൂജകളും ആഘോഷങ്ങളും നടക്കുന്നുണ്ടെന്നാണ് വിശ്വാസം.

PC:Arvind Rangarajan

വാരണാസി

വാരണാസി

ഇന്ത്യയില്‍ ഏറ്റവുമധികം അഘോരികളെ കാണാന്‍ സാധിക്കുന്ന സ്ഥലമാണ് വാരണാസി. മരണത്തിന്റെ ഗന്ധമുള്ള ഗംഗയുടെ കരകളില്‍ ഇവരെ കാണാന്‍ സാധിക്കും. ആളുകള്‍ എത്തിച്ചേരാന്‍ മടിക്കുന്ന ശ്മശാന ഭൂമികളാണ് ഇവരുടെ താവളം.

ഗംഗാ തീരത്തിലെ അഘോരികള്‍

ഗംഗാ തീരത്തിലെ അഘോരികള്‍

വാരണാസിയില്‍ ഏറ്റവും കൂടുതല്‍ ശവസംസ്‌കാരങ്ങള്‍ നടക്കുന്ന സ്ഥലമാണ് മണികര്‍ണിക ഘട്ടിലാണ് ഏറ്റവും കൂടുതല്‍ അഘോരികളെ കാണാന്‍ സാധിക്കുക.

അഘോരികളെ കാണാന്‍

അഘോരികളെ കാണാന്‍

പകല്‍ സമയങ്ങളില്‍ അഘോരികളെ കാണാന്‍ കഴിയില്ലാ. രാത്രി കാലങ്ങളിലാണ് അഘോരികള്‍ പുറത്തിറങ്ങാറുള്ളത്. വാരണാസിയിലെ ഗംഗയുടെ തീരങ്ങളിലെ ശ്മശാനങ്ങളില്‍ അഘോരികളെ കാണാന്‍ കഴിയും.

PC : GoDesi.com

കുംഭമേളയും അഘോരികളും

കുംഭമേളയും അഘോരികളും

കുംഭമേള നടക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം അഘോരികളെ കാണാന്‍ സാധിക്കുക.
ഹരിദ്വാര്‍, ഉജ്ജയിനി, അലഹബാദ്, നാസിക് എന്നിവിടങ്ങളാണ് ഇന്ത്യയില്‍ കുംഭമേള നടക്കുന്ന പ്രധാന സ്ഥലങ്ങള്‍

ശൈവ വിശ്വാസികള്‍

ശൈവ വിശ്വാസികള്‍

ശിവന്റെ കടുത്ത ഭക്തരും ആരാധകരുമാണ് അഘോരികള്‍. ഇവരുടെ വിശ്വാസപ്രകാര സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെല്ലാം നടത്തുന്നത് ശിവനാണ്.ഭൈരവ രൂപത്തിലുള്ള ശിവനെയാണ് ഇവര്‍ ആരാധിക്കുന്നത്. കാളിയെയും ഇവര്‍ ആരാധിക്കാരുണ്ട്.

ശിവന്റെ അവതാരം

ശിവന്റെ അവതാരം

ഓരോ അഘോരി സന്യാസിയും സ്വയം തങ്ങള്‍ ശിവന്റെ അവതാരണാെന്നാണ് വിശ്വസിക്കുന്നത്. അതിനാല്‍ ശിവന്‍ ധരിക്കുന്നതുപോലെ അസ്ഥികൂടങ്ങളും തലയോട്ടികളും കൊണ്ടുള്ള മാലകള്‍ ഇവര്‍ കഴുത്തില്‍ ധരിക്കാറുണ്ട്.

ശ്മശാനത്തിലെ ഭസ്മം പൂശുന്നവര്‍

ശ്മശാനത്തിലെ ഭസ്മം പൂശുന്നവര്‍

ശ്മശാനത്തില്‍ നിന്നും മൃതദേഹങ്ങള്‍ കത്തിച്ച് ബാക്കി വരുന്ന ഭസ്മം ദേഹത്ത് വാരിപ്പൂശിയ നിലയിലായിരിക്കും മിക്ക അഘോരി സന്യാസിമാരെയും കാണാന്‍ സാധിക്കുക. മാത്രമല്ല, നഗ്നരായി ജീവിക്കാനാണ് ഇവര്‍ താല്പര്യപ്പെടുന്നതും.

അമാനുഷികര്‍

അമാനുഷികര്‍

അഘോരികളെക്കുറിച്ച് പ്രചരിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് ഇവര്‍ അമാനുഷിക ശക്തിയുള്ളവരും ആഭിചാരപ്രയോഗങ്ങള്‍ ചെയ്യുന്നവരുമാണെന്നുള്ളത്.
കൂടാതെ അമാനുഷിക ശക്തികള്‍ വര്‍ധിപ്പിക്കാന്‍ മൃതദേഹങ്ങളുമായി ഇവര്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും പറയപ്പെടുന്നു.

അഘോരികളുടെ അടയാളം

അഘോരികളുടെ അടയാളം

കപാലം അഥവാ തലയോട്ടി കൊണ്ടുള്ള ആഭരണങ്ങളാണ് ഇവരുടെ യഥാര്‍ഥ അടയാളമത്രെ. ശവസംസാരത്തിനെത്തുന്ന മൃതദേഹങ്ങളില്‍ നിന്നും ഒവുകിനടക്കുന്ന ശവശരീരങ്ങളില്‍ നിന്നുമാണ് അവര്‍ക്ക് തലയോട്ടികള്‍ ലഭിക്കുന്നതത്രെ.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...