Search
  • Follow NativePlanet
Share
» »കള്ളക്കർക്കിടകത്തിൽ ഐശ്വര്യം കൊണ്ടുവരാൻ ഈ ക്ഷേത്രങ്ങൾ

കള്ളക്കർക്കിടകത്തിൽ ഐശ്വര്യം കൊണ്ടുവരാൻ ഈ ക്ഷേത്രങ്ങൾ

കർക്കിടകം..പഞ്ഞത്തിന്‍റെയും വറുതിയുടെയും നാളുകളാണെങ്കിലും വിശ്വാസികൾക്ക് പുണ്യമാസമാണിത്.

By Elizabath Joseph

കർക്കിടകം..പഞ്ഞത്തിന്‍റെയും വറുതിയുടെയും നാളുകളാണെങ്കിലും വിശ്വാസികൾക്ക് പുണ്യമാസമാണിത്. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ സമയം രാമായണ മാസമായാണ് ആചരിക്കുന്നത്. കർക്കിടകത്തിൽ ഐശ്വര്യം വരിക എന്നത് ഒരിക്കലും ആലോചിക്കാൻ പോലും കഴിയുന്ന കാര്യമല്ല. എന്നാൽ പ്രർഥനകളിലൂടെയും രാമായണ പാരായണത്തിലൂടെയും ചില പ്രത്യേക ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലൂടെയും കള്ളക്കർക്കിടകത്തിൽ ഐശ്വര്യം കൊണ്ടുവരാൻ സാധിക്കുമത്രെ. മലയാള മാസത്തിലെ അവസാന മാസമായ കർക്കിടകം പുണ്യകരമായി ചിലവഴിക്കുവാൻ പറ്റിയ ക്ഷേത്രങ്ങൾ പരിചയപ്പെടാം.

കർക്കടകവും ക്ഷേത്രങ്ങളും

കർക്കടകവും ക്ഷേത്രങ്ങളും

പഞ്ഞമാസമാണ് പൊതുവേ എല്ലാവർക്കും കർക്കടകം. ക്ഷേമകാലത്തെ നീക്കിയിരിപ്പുകളിൽ നിന്നും ബാക്കി വെച്ചത് എടുത്ത് അഷ്ടിച്ചു ജീവിക്കുന്ന ഒരു താലമായിരുന്നു പഴമക്കാർക്ക് കർക്കടകം. രാമായണ മാസം ആരംഭിക്കുന്ന കർക്കടകം ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും രാമായണ പാരായണവും ഇനി ഒരു മാസത്തോളം നീണ്ടു നിൽക്കും. കഷ്ടതകളിൽ നിന്നും മുക്തി നേടാൻ കർക്കടക മാസത്തിൽ തീർച്ചയായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ നോക്കാം.

തൃക്കൂർ മഹാദേവ ക്ഷേത്രം

തൃക്കൂർ മഹാദേവ ക്ഷേത്രം

തൃശൂർ ജില്ലയിലെ തൃക്കൂര്‍ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന തൃക്കൂർ മഹാദേവ ക്ഷേത്രം കർക്കിടകത്തിൽ തീർച്ചയായും പോകേണ്ട ക്ഷേത്രങ്ങളിലൊന്നാണ്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്ന വിശ്വസിക്കുന്ന ഈ ക്ഷേത്രം കല്ലിൽ കൊത്തിയിരിക്കുന്ന ഒരു ഗുഹാ ക്ഷേത്രം കൂടിയാണ്. ഹിന്ദുക്കളോടൊപ്പം ബുദ്ധ ജൈന സന്യാസികളും ഇവിടെ ധ്യാനത്തിനിരുന്നിരുന്നു എന്നാണ് വിശ്വാസം.

അഗ്നി ദേവൻ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണിതെന്ന് ഒരു വിശ്വാസമുണ്ട്. ഇവിടെ കാൺണുന്ന വലിയ ശിവലിംഗം നിർമ്മിച്ചിരിക്കുന്നതും അഗ്നി ദേവനാണത്രെ. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ഈ ഗുഹാ ക്ഷേത്രമുള്ളത്. കേരളാ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് 1966 മുതൽ ഈ ക്ഷേത്രം സംരക്ഷിക്കുന്നത്.

PC:Aruna

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം

വയനാട് ജില്ലയിലെ വള്ളിയൂർ കാവിൽ സ്ഥിതി ചെയ്യുന്ന പുരാതന ദേവീ ക്ഷേത്രമാണ് വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം. മാനന്തവാടിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂ ആണെന്നാണ് കരുതപ്പെടുന്നത്. മാർച്ച് മാസത്തിൽ 14 ദിവസം നീണ്ടു നിൽക്കുന്ന ഇവിടുത്തെ ഉത്സവത്തിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകൾ എത്താറുണ്ട്.

PC:Prof tpms

ഗോത്രവര്‍ഗ്ഗക്കാരുടെ ഉത്സവം

ഗോത്രവര്‍ഗ്ഗക്കാരുടെ ഉത്സവം

വയനാട്ടിലെ ഗോത്രവർഗ്ഗക്കാരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായാണ് വള്ളിയൂർക്കാവ് ഉത്സവം അറിയപ്പെടുന്നത്. ഉത്സവം നടക്കുന്ന 14 രാത്രികളിലും ഇവരുടെ വകയായി കളമെഴുത്ത്പാട്ട് ഉണ്ടാകും. മാത്രമല്ല, ഇവരുടെ പ്രത്യേകമായ കലാരൂപങ്ങളും ഈ സമയത്ത് ഇവിടെ അരങ്ങേറാറുണ്ട്.

PC:Prof tpms

മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം

മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം

കർക്കടകത്തിൽ സന്ദർശിക്കുവാൻ പറ്റിയ മറ്റൊരു ക്ഷേത്രമാണ് വയനാട്ടിലെ മീനങ്ങാടിയിലുള്ള മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. ഒരിക്കൽ ഇതുവഴി കടന്നു പോയ യോഗി ഇവിടെ അടുത്തുള്ള കുളത്തിൽ കുളിയ്ക്കാനിറങ്ങി. അപ്പോൾ കുളത്തിൽ ഒരു മത്സ്യം പെട്ടന്ന് പൊങ്ങിച്ചാടിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെ മത്സ്യമൂർത്തിയുടെ സാന്നിധ്യം മനസ്സിലായ അദ്ദേഹമാണ് ഒരു മഹാവിഷ്ണു വിഗ്രഹം കൊണ്ടുവന്ന് മത്സ്യ മൂർത്തിയായി സങ്കല്പ്പിച്ച് പ്രതിഷ്ഠിച്ചത്.
കേരളത്തിൽ മത്സ്യമൂർത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം കൂടിയാണിത്.

PC:Vinayaraj

അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക്

അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക്

ആലപ്പുഴയിലെ അപൂർവ്വതകൾ ഏറെയുള്ള ദേവി ക്ഷേത്രമാണ് പുള്ളിക്കണക്ക് അഴകിയകാവ് ദേവിക്ഷേത്രം. ഭദ്രകാളി ഭാവത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും അഭീഷ്ട വരദയായും പരാശക്തിയായ ദുർഗ്ഗയായും ദേവിയെ ഇവിടെ ആരാധിക്കുന്നുണ്ട്. കായംകുളം പുനലൂർ റോഡിൽ രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന വഴിയിലാണ് ഈ ക്ഷേത്രമുള്ളത്.

PC:Dvellakat

ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം

ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം

ഓണാട്ടുകരയുടെ പരദേവത എന്നറിയപ്പെടുന്ന ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം ഭദ്രകാളിയെ മൂന്നു ഭാവങ്ങളിൽ ആരാധിക്കുന്ന ക്ഷേത്രമാണ്. പ്രഭാതത്തിൽ വിദ്യാസ്വരൂപിണിയായ "സരസ്വതിയായും" മധ്യാഹ്നത്തിൽ ഐശ്വര്യദായിനിയായ "മഹാലക്ഷ്മിയായും" സായാഹ്നത്തിൽ ദുഃഖനാശിനിയായ "ദുർഗ്ഗാദേവി" അഥവാ "ശ്രീ പാർവതി" എന്നീ ഭാവങ്ങളാണിത്.
കൊടുങ്ങല്ലൂർ അമമ്യുടെ മകളായാണ് ചെട്ടിക്കുളങ്ങര ഭഗവതിയെ ആരാധിക്കുന്നത്. ശ്രീ ശങ്കരാചാര്യരുടെ ശിഷ്യനായ പത്മപാദരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന കുംഭ ഭരണിയാണ് ഇവിടുത്തെ ഏറ്റവും വലിയ ഉത്സവം. എല്ലാ ദിവസവും ചാന്താട്ടം വഴിപാടായി നടത്തുന്ന ക്ഷേത്രം കൂടിയാണിത്.

PC:Hellblazzer

 കെട്ടുകാഴ്ചയും കുത്തിയോട്ടവും

കെട്ടുകാഴ്ചയും കുത്തിയോട്ടവും

ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ രണ്ടു പ്രധാനപ്പെട്ട ചടങ്ങുകളാണ് കെട്ടുകാഴ്ചയും കുത്തിയോട്ടവും. കുത്തിയോട്ടം എന്ന അനുഷ്ഠാന കല വഴിപാടായി ക്ഷേത്രത്തിൽ അനുഷ്ഠിക്കാറുണ്ട്. ശിവരാത്രി മുതൽ ഭരണി ദിവസം വരെ പ്രത്യേക വ്രതമെടുത്താണ് കുത്തിയോട്ടം ബാലൻമാര പഠിപ്പിക്കുന്നത്. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.ലോഹനൽ ഊരിയെടുതത്് ഗേവിക്ക് സമർപ്പിക്കുന്നതോടെയാണ് ഇതിന് അവസാനമാകുന്നത്.
ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചടങ്ങാണിത്.

PC:Dvellakat

 ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം

ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം

കോട്ടയം ജില്ലയിലെ പുരാതനമായ ദേവീ ക്ഷേത്രങ്ങളിലൊന്നാണ് ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും ഭക്തനായിരുന്ന വെള്ളാപ്പള്ളി പണിക്കരുടെ ഓലക്കുടയിൽ കയറിയെത്തിയ ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
വിഷുവിനാണ് ഇവിടുത്തെ ഉത്സവത്തിന് തുടക്കമാവുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം പതതാമുദയത്തെ ആറാട്ടോടുകൂടി സമാപിക്കുന്നു. അർജ്ജുന ന‍ൃത്തം, പുലവൃത്തംകളി, വേലകളി തുടങ്ങിയവ ഉത്സവ സമയത്ത് ഇവിടെ നടക്കുന്നു. ഗജരാജരത്നം ബഹുമതി നല്കുന്ന ക്ഷേത്രം കൂടിയാണിത്.

PC:RajeshUnuppally

വാഴപ്പള്ളി മഹാശിവക്ഷേത്രം

വാഴപ്പള്ളി മഹാശിവക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന വാഴപ്പള്ളി മഹാശിവക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നുകൂടിയാണ്. ബുദ്ധക്ഷേത്രമാക്കി മാറ്റുവാൻ ശ്രമിച്ച നീലംപേരൂർ ശിവക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം.
ചേരവംശ-കുലശേഖര രാജാക്കൻമാർ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ നിന്നാണ് കേരളത്തിൽ ഇതുവരെ കിട്ടിയിരിക്കുന്നതിൽ ഏറ്റവും പഴയ പുരാതന ലിഖിതമായ വാഴപ്പള്ളി ശാസനം ലഭിച്ചിരിക്കുന്നത്.
PC: RajeshUnuppally

 പെരുന്തച്ചൻ നിർമ്മിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

പെരുന്തച്ചൻ നിർമ്മിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

വാഴപ്പള്ളി ക്ഷേത്രത്തെക്കുരറിച്ചുള്ള മറ്റൊരു പ്രത്യേകതയാണ് പെരുന്തച്ചൻ നിർമ്മിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം എന്നത്. നീലംപേരൂരില്‍നിന്നു കൊണ്ടുവന്ന ശിവലിംഗം വടക്കേ വാഴപ്പള്ളിയിലെ ദേവലോകത്ത് ആദ്യം പ്രതിഷ്ഠിക്കുകയുണ്ടായി. പിന്നീട് ആ ശിവലിംഗം ഇളക്കാന്‍ നോക്കിയെങ്കിലും പറ്റാതെ വന്നതിനാല്‍ ദുഃഖിതരായ ബ്രാഹ്മണകുടുംബങ്ങള്‍ക്ക് പരശുരാമന്‍ പ്രത്യക്ഷപ്പെട്ട് താന്‍ പൂജിച്ചിരുന്ന ശിവലിംഗം നല്‍കുകയും, അര്‍ദ്ധനാരീശ്വര സങ്കല്പത്തില്‍ പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയുവാന്‍ ഉപദേശിക്കുകയും ചെയ്തു. പിന്നീട് ഒരിക്കല്‍ കലശ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ തന്ത്രിക്ക് കടക്കാന്‍ പറ്റാതെ വന്നപ്പോള്‍ ആ സമയം പരശുരാമന്‍ ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നു ഐതിഹ്യം.

ഈ ക്ഷേത്രം വലിയമ്പലം എന്ന പേരിലാണ് അറിയപ്പെടുന്നത്. 50 അടി ചുറ്റളവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവിടുത്തെ ശ്രീകോവിന്റെ പഴക്കം ഇതുവരെയും നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല

PC: RajeshUnuppally

നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം

നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം

നെൻമാറ വേല നടക്കുന്ന നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം പാല്കാട് ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. നെല്ലിക്കുളങ്ങര ഭഗവതിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നെൻമാറ വേലയ്ക്കാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.

PC:Shijan Kaakkara -
https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#/media/File:Nenmara_Sree_Nellikulangara_Temple_-_%E0%B4%A8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B1_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82,_04.JPG

 ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം

ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം

ഭാരതപ്പുഴയുടെ തീരത്ത് ശിവനെയും ബ്രഹ്മാവിനെയും പ്രതിഷ്ഠിച്ചിരിക്കുന്ന മഹാ ക്ഷേത്രമാണ് ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം എന്നറിയപ്പെടുന്നത്. ഇവിടെ ബലിതർപ്പണം നടത്തുന്നത് ഗംഗാ തീരത്ത് ഗയയിൽ തർപ്പണം നടത്തുന്നതിന് തുല്യമാണെന്നാണ് വിശ്വസിക്കുന്നത്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്.

PC:Sajithnair

അക്ലിയത്ത് ശിവക്ഷേത്രം

അക്ലിയത്ത് ശിവക്ഷേത്രം

കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് അക്ലിയത്ത് ശിവക്ഷേത്രം. കിരാത മൂർത്തിയെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കിരാതാർജ്ജുനവിജയത്തെ അടിസ്ഥാനമാക്കി അർജുനൻ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങൾ ക്ഷേത്രത്തിൽ കൊത്തിയിരിക്കുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. മകര മാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്.

PC:Jishal prasannan

 ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം

എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം പത്തനംതിട്ടയിൽ നിന്നും നാലു കിലോമീറ്റർ അകലെ ഓമല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ തീർത്തിരിക്കുന്ന നാഗസ്വരവും ചേങ്ങിലയും ഇവിടുത്തെ പ്രശസ്തമായ പുരാവസ്തുക്കളാണ്. ഒൻപതു ദിവസങ്ങളിലായി നടത്തുന്ന ആറാട്ടെഴുന്നള്ളത്ത് ഇവിടുത്തെ പ്രത്യേകതയാണ്. ശബരിമല-പന്തളം പാതയിലാണ് ഈ ക്ഷേത്രമുള്ളത്.

PC:Adarshjchandran

പരവൂർ പുറ്റിംഗൽ ദേവി ക്ഷേത്രം

പരവൂർ പുറ്റിംഗൽ ദേവി ക്ഷേത്രം

കൊല്ലം ജില്ലയിലെ പരവൂരിലാണ് പ്രസിദ്ധമായ പുറ്റിംഗൽ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയെ മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവി ഉറുമ്പിന്റെ പുറ്റിൽ വസിക്കുന്നു എന്നാണ് വിശ്വാസം. ഹൈന്ദവ സമുദായത്തിലെ എല്ലാ വിഭാഗക്കാർക്കും ഓരോരോ ആചാരങ്ങളുള്ള ക്ഷേത്രമാണിത്,

PC:Sudheeshthulaseedharan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X