Search
  • Follow NativePlanet
Share
» »മഹാഭാരതത്തോളം തന്നെ പഴക്കമുള്ള തെസു!

മഹാഭാരതത്തോളം തന്നെ പഴക്കമുള്ള തെസു!

ഇതാ നന്മനിറഞ്ഞ കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന തെസുവിന്റെ വിശേഷങ്ങൾ...

മറ്റേതു വടക്കു കിഴക്കൻ നാടിനെപ്പോലെയും സുന്ദരിയാണ് തെസുവും. വടക്കു കിഴക്കിന്റെ തനതായ ഗ്രാമീണ കാഴ്ചകളും ഭൂപ്രകൃതിയും മാത്രമല്ല, വ്യത്യസ്തമായ ആചാരങ്ങളും ആഘോഷങ്ങളും എല്ലാം ചേരുന്ന തെസു അരുണാചലിലെ പുരാതനമായ നഗരങ്ങളിലൊന്നു കൂടിയാണ്. ഇതിഹാസമായ മഹാഭാരതത്തോളം തന്നെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ജനവിഭാഗവും മനോഹരമായ കാഴ്ചകളും കൂടെയാകുമ്പോൾ ഈ നാടിന്‍റെ ചിത്രം പൂർണ്ണമാകും. ഇതാ നന്മനിറഞ്ഞ കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന തെസുവിന്റെ വിശേഷങ്ങൾ...

ഇന്ത്യയിൽ ആദ്യം മഞ്ഞുപൊഴിയുന്ന ബും ലാ പാസിന്റെ വിശേഷങ്ങൾഇന്ത്യയിൽ ആദ്യം മഞ്ഞുപൊഴിയുന്ന ബും ലാ പാസിന്റെ വിശേഷങ്ങൾ

തെസു

തെസു

പുറംലോകത്തിന്റെ ബഹളങ്ങളിലേക്ക് ഒരിക്കലും ഇറങ്ങിച്ചെല്ലരുതെന്ന് തോന്നിപ്പിക്കുന്ന നാടുകളിലൊന്നാണ് തെസു. പുരാണങ്ങളോളം പഴക്കമുള്ള ചരിത്രത്തിന്റെ ഭാഗമായ ഈ നാടിനെ ഇന്നു കാണുന്ന രീതിയിൽ വളർത്തിക്കൊണ്ടു വന്നതിന്റെ എല്ലാ അവകാശങ്ങളും ഇവിടുത്തെ മുൻതലമുറകള്‍ക്കു മാത്രമാണ്. വലിയ വലിയ ടെക്നോളജികളും വികസനവും ഒന്നും ഇവിടെ എത്തിയിട്ടില്ല എങ്കിലും അങ്ങനെയൊരു കുറവ് ഇവിടെ എത്തിയാല്‍ ഒട്ടും അനുഭവപ്പെടുകയില്ല. പകരം അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയുള്ള ജീവിതമായിരിക്കും ആഗ്രഹിക്കുക. സമ്പന്നമായ ഒര ഭൂതകാലത്തിന്റെ എല്ലാ അടയാളങ്ങളും സൂക്ഷിച്ചിരിക്കുന്ന നാടാണ് തെസു എന്നതിൽ ഒരു സംശയവും ഇല്ല.

നദികൾക്കും താഴ്വരകൾക്കുമിടയിൽ

നദികൾക്കും താഴ്വരകൾക്കുമിടയിൽ

ലോഹിത് ജില്ലയിൽ സ്ഥിതി ചെയ്യുന്ന തെസു പുരാതനമായ പല ഗോത്ര വിഭാഗങ്ങളുടെയും വാസ സ്ഥാംന കൂടിയായിരുന്നു. മിഷ്മി വിഭാഗത്തിൽപെടുന്ന ആളുകളായിരുന്നു ഇവിടുത്തെ പ്രധാന താമസക്കാർ. മഹാഭാരത കാലം മുതലേ അറിയപ്പെടുന്ന വിഭാഗക്കാരായിരുന്നുവത്രെ ഇവർ. ശ്രീകൃഷ്ണന്റെ ആദ്യ ഭാര്യയായിരുന്ന രുക്മിണി മിഷ്മി വിഭാഗത്തിൽപ്പെട്ട ആളായിരുന്നുവത്രെ. പുരാതനമായ ആചാരങ്ങൾ ഇന്നും പിന്തുടരുന്ന ഇവിടെ കാഴ്ചകൾ ഒരുപാടുണ്ട്.മിഷ്മി വിഭാഗത്തിലെ ഏറ്റവും പ്രധാന ആഘോഷമാണ് തംലാഡു പൂജ. എല്ലാ വര്‍ഷവും ഫെബ്രുവരി 15 ന് നടക്കുന്ന ഈ ആഘോഷത്തില്‍ എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും പങ്കുചേരുന്നു.

മിഷ്മി വിഭാഗത്തിലെ ഏറ്റവും പ്രധാന ആഘോഷമാണ് തംലാഡു പൂജ. എല്ലാ വര്‍ഷവും ഫെബ്രുവരി 15 ന് നടക്കുന്ന ഈ ആഘോഷത്തില്‍ എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും പങ്കുചേരുന്നു.

PC:Rajbhowmick

ഡോങ്

ഡോങ്

സതിയുടെയും ലോഹിത് നദിയുടെയും സംഗമസ്ഥാനത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഡോങ് താഴ്വരയാണ് ഇവിടുത്തെ പ്രധാന കാഴ്ച. സൂര്യ രശ്മികൾ ആദ്യം എത്തിച്ചേരുന്ന ഇടങ്ങളിലൊന്നായ ഇത് ഇന്ത്യ-ചൈന-മ്യാൻമാർ അതിർത്തിയോട് ചേർന്നാണുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 1230 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്.

ഗ്ലോ ലേക്ക്

ഗ്ലോ ലേക്ക്

തെസുവിലെ മറ്റൊരു കാഴ്ചയാണ് എത്തിപ്പെടുവാൻ കുറച്ചധികം ബുദ്ധിമുട്ടുന്ന ഗ്ലോ ലേക്ക്. സമുദ്ര നിരപ്പിൽ നിന്നും 5000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ ഒരു ഭാഗത്ത് മഞ്ഞിന്റെ ആവരണമുള്ള മലകളും മറുവശത്ത് കാടുകളുമാണ്. എട്ട് കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഈ തടാകത്തിൽ എത്തിച്ചേരുവാൻ സാഹസികമായ ഒരു യാത്ര തന്നെ വേണ്ടി വരും.

PC:Rohit Naniwadekar

പരശുരാം കുണ്ഡ്

പരശുരാം കുണ്ഡ്

തെസുവിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് ഇവിടുത്തെ പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലൊന്നായ പരശുരാം കുണ്ഡ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തീർഥസ്ഥാനത്തിലെത്തി പ്രാർഥിച്ച് മുങ്ങി നിവർന്നാൽ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തുന്ന ഒരു തീർഥാടന കേന്ദ്രം കൂടിയാണിത്. എല്ലാ വർഷവും ജനുവരിയിൽ ഇവിടെ പരശുരാം മേള നടക്കുന്നു. മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ നടക്കുന്നത്.
PC:Anupom_sarmah

ലാമാ ക്യാംപ്

ലാമാ ക്യാംപ്

തെസുവിലെ പ്രധാന താമസക്കാരായ ലാമാ വിഭാഗക്കാരുടെ കേന്ദ്രമാണ് ലാമാ ക്യാംപ്. 1960 ല്‍ ചൈനക്കാര്‍ തിബറ്റ് ആക്രമിച്ചപ്പോള്‍ കുടിയേറിയ ഇവർ തെസു മാര്‍ക്കറ്റില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ ടിന്‍ഡോലോങ്ങിലാണ് താമസിക്കുന്നത്.
ടിബറ്റിലെ വിവിധ വിഭാഗക്കാർ ഇവിടുത്തെ അഞ്ച് ക്യാംപുകളിലായാണ് താമസിക്കുന്നത്. സന്യാസ മഠങ്ങളും സ്കൂളുകളും ഒക്കെയായി തങ്ങളുടേതായ ഒരു ജീവിതമാണ് അവർ ഇവിടെ നയിക്കുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

അരുണാചൽ പ്രദേശിലെ ലോഹിത് ജില്ലയിലാണ് തെസു സ്ഥിതി ചെയ്യുന്നത്. തവാങ്ങിൽ നിന്നും ഇവിടേക്ക് 793 കിലോമീറ്റർ ദൂരമുണ്ട്. ലോഹിതിൽ നിന്നും ഇവിടേക്ക് 3.4 കിലോമീറ്റർ ദൂരമുണ്ട്. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ടിന്‍സുകിയ. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

കുട്ടികൾക്കൊപ്പം കാണാൻ തലസ്ഥാന നഗരിയിലെ ഈ കാഴ്ചകൾകുട്ടികൾക്കൊപ്പം കാണാൻ തലസ്ഥാന നഗരിയിലെ ഈ കാഴ്ചകൾ

കാട് വിഴുങ്ങിയ കഴക്കൂട്ടം കൊട്ടാരം തേടിയൊരു യാത്രകാട് വിഴുങ്ങിയ കഴക്കൂട്ടം കൊട്ടാരം തേടിയൊരു യാത്ര

ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!!ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X