» »ജൂബിലി ആഘോഷത്തില്‍ കിട്ടിയ സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍മ്മിച്ച ഒരു മ്യൂസിയം!

ജൂബിലി ആഘോഷത്തില്‍ കിട്ടിയ സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍മ്മിച്ച ഒരു മ്യൂസിയം!

Written By: Elizabath

മ്യൂസിയങ്ങളുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുള്ളതാണ്. പുരാവസ്തുക്കളും കലാ സാഹിത്യ സാസ്‌കാരിക പ്രാധാന്യം ഉള്ള വസ്തുക്കും സംരക്ഷിക്കുന്ന സ്ഥലങ്ങളാണ് മ്യൂസിയങ്ങള്‍ എന്നറിയപ്പെടുന്നത്. മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത വസ്തുക്കളും അപൂര്‍വ്വങ്ങളായ കരകൗശല വസ്തുക്കളുമെല്ലാം മ്യൂസിയങ്ങളില്‍ കാണാന്‍ സാധിക്കും.
ഒരു കാലത്ത് സ്വകാര്യ വ്യക്തികളുടെ ശേഖരങ്ങള്‍ ആയിരുന്നു മ്യൂസിയങ്ങള്‍. പ്രമുഖ വ്യക്തികളുടെ സ്മരണയ്ക്കായും മ്യൂസിയങ്ങള്‍ സ്ഥാപിക്കാരുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഹൈദരാബാദിലെ നിസാം മ്യൂസിയം അഥവാ എച്ച്.ഇ.എച്ച്. മ്യൂസിയം. നിസാം മ്യൂസിയത്തിന്റെ വിശേഷങ്ങള്‍!!

നിസാം മ്യൂസിയം

നിസാം മ്യൂസിയം

ഹൈദരാബാദിലെ അവസാനത്തെ നിസാം ആയിരുന്ന ഒസ്മാന്‍ അലി ഖാന്‍, അസഫ് ജാ ഏഴാമന്റെ സ്വകാര്യ സമ്പാദ്യങ്ങളാണ് നിസാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന വ്യക്തിയായിരുന്നു മിര്‍ ഒസ്മാന്‍ അലി ഖാന്‍ ബഹാദൂര്‍.അളവില്ലാത്ത സ്വത്തുക്കള്‍ക്ക് ഉടമയായിരുന്ന അദ്ദേഹത്തിന്റെ കൊട്ടാരങ്ങളില്‍ ഒന്നാണ് ഇന്ന നിസാം മ്യൂസിയം ആക്കി മാറ്റിയിരിക്കുന്നത്.

PC:Randhirreddy

ഒസ്മാന്‍ അലി ഖാന്‍

ഒസ്മാന്‍ അലി ഖാന്‍

ഹൈദരാബാദിന്റെ ഏഴാമത്തെയും അവസാനത്തെയും ഭരണാധികാരിയായിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്‍ ബഹാദൂര്‍ എന്ന ഒസ്മാന്‍ അലി ഖാന്‍ ലോകത്തിലെ തന്നെ എക്കാലത്തെയും സമ്പന്നനായ വ്യക്തികളില്‍ ഒരാളായിരുന്നു സമ്പന്നതയുടെയും ധാരാളിത്വത്തിന്റെയും കാര്യത്തില്‍ ഏറെ അറിയപ്പെടുന്ന ഒരാളായിരുന്നു അദ്ദേഹം. 184.79 കാരറ്റ് തൂക്കമുള്ള ലോകപ്രശസ്തമായ ജേക്കബ് ഡയമണ്ട് ആയിരുന്നുവത്രെ അദ്ദേഹം പേപ്പര്‍വെയ്റ്റ് ആയി ഉപയോഗിച്ചിരുന്നത്. തന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹം ചിലവഴിച്ച കോത്തി പാലസ് ഏറെ പ്രശസ്തമാണ്.

PC:wikipedia

 ജൂബിലി ആഘോഷത്തിന്റെ സമ്മാനങ്ങള്‍

ജൂബിലി ആഘോഷത്തിന്റെ സമ്മാനങ്ങള്‍

തന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ മിര്‍ ഒസ്മാന്‍ അലി ഖാന്‍ ബഹാദൂരിന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരില്‍ നിന്നും കിട്ടിയ സമ്മാനങ്ങളാണ് നിസാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ലോകത്തില്‍ മറ്റൊരു മ്യൂസിയത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകതയാണ് ഇത്. ആഘോഷങ്ങളില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി മാത്രം ഒരു മ്യൂസിയം എന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.

 1936 ലെ ആഘോഷം

1936 ലെ ആഘോഷം

തന്റെ ഭരണത്തിന്റെ 25-ാം വാര്‍ഷിക ആഘോഷത്തില്‍ ലഭിച്ച സമ്മാനങ്ങളാണ് ഹൈദരാബാദിലെ നിസാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

PC:Official Site

മ്യൂസിയത്തിലെ വസ്തുക്കള്‍

മ്യൂസിയത്തിലെ വസ്തുക്കള്‍

വിലമതിക്കാനാവാത്ത ഒട്ടേറെ വസ്തുക്കള്‍ കൊണ്ട് സമ്പന്നമാണ് ഈ മ്യൂസിയം.
അന്ന് ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ നല്കിയ സ്മരണികകളും ഉപഹാരങ്ങളും ഒക്കെയാണ്ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ളവര്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്കായി അന്ന് ഇവിടെ ജൂബിലി പവലിയന്‍ ഹാള്‍ എന്ന പേരില്‍ പ്രത്യേകമായൊരു ഹാളും നിര്‍മ്മിച്ചുവത്രെ.

PC:Official Site

 ഹൈദഹാബാദിലെ കെട്ടിടങ്ങളുടെ മാതൃക

ഹൈദഹാബാദിലെ കെട്ടിടങ്ങളുടെ മാതൃക

അന്നത്തെ കാലത്ത് ഹൈദരാബാദില്‍ നിലനിന്നിരുന്ന പ്രധാന ഇടങ്ങളുടെ വെള്ളിയില്‍ തീര്‍ത്ത മാതൃകകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. കൂടാതെ ഉര്‍ദുവില്‍ സുല്‍ത്താനെക്കുറിച്ച് എഴുതിയിരിക്കുന്നതും പ്രധാന സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.

PC: Official Site

സ്വര്‍ണ്ണക്കിടീടം

സ്വര്‍ണ്ണക്കിടീടം

മരത്തില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്ന നിസാമിന്റെ കിരീടമാണ് ഇവിടെ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ നിസാം ഈ കിരീടമാണത്രെ ധരിച്ചിരുന്നത്.

PC: Official Site

മ്യൂസിയത്തിലെ കാഴ്ചകള്‍

മ്യൂസിയത്തിലെ കാഴ്ചകള്‍

നിസാമിന് ജൂബിലി ആഘോഷത്തില്‍ ലഭിച്ച സമ്മാനങ്ങളാണല്ലോ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന പ്രധാന സമ്മാനങ്ങളുടെ വിവരം അറിഞ്ഞാല്‍ ആരും ഒന്ന് ഞെട്ടുമെന്ന് തീര്‍ച്ചയാണ്. അമ്യൂല്യമായ സമ്മാനങ്ങളാണ് ഇവിടെ ഉള്ളത്.
രത്‌നങ്ങള്‍ പതിപ്പിച്ച ഭക്ണണ പാത്രം, വജ്രവും സ്വര്‍ണ്ണവും പതിപ്പിച്ച കഠാര, ആമാടപ്പെട്ടികള്‍, സുഗന്ധ വ്‌സ്തുക്കള്‍ നിറച്ച പെട്ടികള്‍, നിസാമിന്റെ പെയിന്റിംഗുകള്‍, രൂപങ്ങള്‍, വിലമതിക്കാനാവാത്ത ആഭരണങ്ങള്‍ തുടങ്ങിയവയൊക്കെ ഇവിടെ കാണാന്‍ സാധിക്കും.

PC: Official Site

വിന്റേജ് കാറുകള്‍

വിന്റേജ് കാറുകള്‍

വിന്റേജ് കാറുകളുടെ ഒരു ശേഖരവും ഇവിടെ കാണുവാന്‍ സാധിക്കും. 1930 ലെ റോള്‍സ് റോയ്‌സ്, ജാഗ്വര്‍ മാര്‍ക് 5 തുടങ്ങിയവ ഇവിടെ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്.

PC:Charles01

ആറാമത്തെ നിസാമിന്റെ വാര്‍ഡ്രോബ്

ആറാമത്തെ നിസാമിന്റെ വാര്‍ഡ്രോബ്

മഹ്ബൂബ് അലി ഖാന്‍ എന്ന ആറാമത്തെ നിസാം ഉപയോഗിച്ചിരിരുന്ന വാര്‍ഡ്രോഹാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ബര്‍മയില്‍ നിന്നുള്ള തേക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇതിന് 176 അടി നീളമാണുള്ളത്. അക്കാലത്ത് ഹൈദരാബാദിലെ ആളുകളുടെ വേഷവിധാനങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ ഇത് കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും.

PC: Official site

പ്രവേശനം

പ്രവേശനം

വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 65 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വെള്ളിയാഴ്ച മ്യൂസിയത്തിന് അവധി ആയിരിക്കും.

PC: Official site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഹൈദരാബാദിലെ പുരാനി ഹവേലിയിലാണ് നിസാം മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഓള്‍ഡ് സിറ്റിയില്‍ ദാരുല്‍ ഷിഫയ്ക്ക് സമീപമാണ് ഇതുള്ളത്.

Read more about: museum hyderabad palace monument

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...