» »പൗര്‍ണ്ണമി കാണാന്‍ പോകാം...റാന്‍ ഓഫ് കച്ചില്‍

പൗര്‍ണ്ണമി കാണാന്‍ പോകാം...റാന്‍ ഓഫ് കച്ചില്‍

Written By: Elizabath Joseph

വെള്ളപ്പരവതാനി വിരിച്ചതുപോലെ കണ്ണെത്താദൂരത്തോളം കിടക്കുന്ന ഉപ്പുപാടങ്ങള്‍...അറ്റമില്ലാത്ത ഭൂമി ആകാശവുമായി ചേര്‍ന്ന പോലെ....ഇത് റാന്‍ ഓഫ് കച്ച്...വെളുത്ത മഞ്ഞുപോലെ കിടക്കുന്നത് ഉപ്പാണ്.. ഉപ്പുപാടമാണ് ചുറ്റിലുമുള്ളത്. ഉപ്പു നിറഞ്ഞു കിടക്കുന്ന റാന്‍ ഓഫ് കച്ച് ഉപ്പു നിറഞ്ഞു കിടക്കുന്ന ഒരു മരുഭൂമിയാണ്....ഇവിടുത്തെ പൗര്‍ണ്ണമി രാവുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ചാന്ദ്രശോഭയില്‍തിളങ്ങി നില്‍ക്കുന്ന ഉപ്പ് കാണാന്‍ ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ഒരു കണക്കില്ല. റാന്‍ ഓഫ് കച്ചിന്റെ വിശേഷങ്ങള്‍...

എവിടെയാണ് റാന്‍ ഓഫ് കച്ച്?

എവിടെയാണ് റാന്‍ ഓഫ് കച്ച്?

ഗുജറാത്തിലെ കച്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഉപ്പുപാടങ്ങളുടെ ഒരു ശേഖരമാണ് റാന്‍ ഓഫ് കച്ച്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലം കൂടിയാണിത്. ഥാര്‍ മരുഭൂമിയുടെ ഒരു ഭാഗമായ സ്ഥിതി ചെയ്യുന്ന ഇവിടം ഗള്‍ഫ് ഓഫ് കച്ചിനും ഇന്‍ഡസ് നദിക്കും ഇടയിലാണുള്ളത്.

എന്താണ് റാന്‍ ഓഫ് കച്ച്?

എന്താണ് റാന്‍ ഓഫ് കച്ച്?

ഉപ്പു പാടങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശമാണ് റാന്‍ ഓഫ് കച്ച. ഗ്രേറ്റ് റാന്‍ ഓഫ് കച്ച് എന്നും ലിറ്റില്‍ റാന്‍ ഓഫ് കച്ച് എന്നും രണ്ട് ഭാഗങ്ങളായി ഇവിടം വിഭജിക്കപ്പെട്ടിട്ടുണ്ട്. റാന്‍ എന്നാല്‍ ഉപ്പു പാടം എന്നാണ് അര്‍ഥം ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഇവിടം ഉള്ളത്.

PC:Vinod Panicker

പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്ന്...!

പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്ന്...!

റാന്‍ ഓഫ് കച്ച് പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ഏകദേശം 30,000 സ്‌ക്വയര്‍ കിലോമീറ്ററോളം ദൂരം പരന്നു കിടക്കുന്ന ഇവിടം ശൈത്യകാലങ്ങളില്‍ ഉപ്പു കൊണ്ടു നിറഞ്ഞ ഒരു മരുഭൂമിയും വേനല്‍ക്കാലങ്ങളില്‍ ഇത് അപ്രത്യക്ഷമായി ചതുപ്പു നിറഞ്ഞ ഭൂമി ആവുകയും ചെയ്യുന്ന സ്ഥലമാണ്. ഇത് മറ്റ് ഇടപെടലുകള്‍ ഒന്നും ഇല്ലാതെ കൃതിയില്‍ നടക്കുന്ന കാര്യമാണ്. അതിനാലാണ് ഇതിനെ പ്രകൃതിയുടെ അത്ഭുതം എന്നു പറയുന്നത്.
കാലവര്‍ഷം കഴിയുമ്പോള്‍ റാന്‍ വരണ്ട് പോയിട്ടാണ് അതില്‍ നിന്നും ഉപ്പ് ഇവിടെ അടിയുന്നത്.

PC:Koshy Koshy

കാഴ്ചകള്‍

കാഴ്ചകള്‍

ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ കാഴ്ചകള്‍ ഉള്ള സ്ഥലമാണ് റാന്‍ ഓഫ് കച്ച. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും മാത്രമല്ല പ്രശസ്തമായിട്ടുള്ളത്... റാന്‍ ഓഫ് കച്ചിലെ പൗര്‍ണ്ണമി ദിനത്തിനാണ് ഏറ്റവും അധികം ആരാധകര്‍ ഉള്ളത്.

PC:Kutchimadu

റാന്‍ ഓഫ് കച്ചിലെ പൂര്‍ണ്ണ ചന്ദ്രന്‍

റാന്‍ ഓഫ് കച്ചിലെ പൂര്‍ണ്ണ ചന്ദ്രന്‍

പൂര്‍ണ്ണ ചന്ദ്രന്‍ എത്തുന്ന പൗര്‍ണ്ണമി ദിവസങ്ങളില്‍ ഇവിടം രത്‌നക്കല്ലുകളുടെ ശേഖരം പോലെ തോന്നിക്കുന്ന ഒരിടമാണ് എന്നാണ് സന്ദര്‍ശകര്‍ പറയുന്നത്. ഉ്പ്പു നിറഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ ചന്ദ്രന്റെ വെളിച്ചത്തില്‍ വജ്രത്തെപ്പോലെ തിളങ്ങുമത്രെ. ഈ കാഴ്ച കാമാനായി മാത്രം ദൂരസ്ഥലങ്ങളില്‍ നിന്നും അന്ന ആലുകള്‍ എത്തുമത്രെ. കച്ചില്‍ ഏറ്റവും കൂടുതല്‍ തിരക്ക് ഉണ്ടാകുന്നതും ഈ ദിവസമാണ്.

അറ്റമില്ലാത്ത ഉപ്പുമരുഭൂമി

അറ്റമില്ലാത്ത ഉപ്പുമരുഭൂമി

റാന്‍ ഓഫ് കച്ചിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറഞ്ഞാല്‍ ഇതിലും നല്ലൊരു പ്രയോഗം കാണില്ല. അറ്റമില്ലാത്ത ഉപ്പുമരുഭൂമി. നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഇവിടെ എവിടെ നോക്കിയാലും മഞ്ഞുപോലെ കിടക്കുന്ന ഉപ്പ് മാത്രമേ കാണുവാനുള്ളൂ.

PC:Nagarjun Kandukuru

അതിര്‍ത്തി പ്രദേശം

അതിര്‍ത്തി പ്രദേശം

ഇന്ത്യയും പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെയും ഇന്ത്യന്‍ ആര്‍മിയുടെയും കനത്ത നിരീക്ഷണത്തിലാണ്. ഇവിടെ കടക്കുവാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഒക്കെ കൃത്യമായ തിരിച്ചറില്‍ രേഖകളും മുന്‍കൂര്‍ അനുമതിയും ഫീസും ഒക്കെ ആവശ്യമാണ്. പ്രകൃതി വാതകത്തിന്റെ സാന്നിധ്യമാണ് ഇവിടം കൂടുതലായും ഒരു തര്‍ക്കഭൂമിയാക്കി മാറ്റുന്നത്.

PC:The British Library

കാലാവസ്ഥ

കാലാവസ്ഥ

ഇന്ത്യയിലെ ഏറ്റവും ചൂടു കൂടിയ സ്ഥലങ്ങളില്‍ ഒന്നായാണ് റാന്‍ ഓഫ് കച്ച് അറിയപ്പെടുന്നത്. വേനല്‍ക്കാലങ്ങളില്‍ ഇവിടെ 49.5 ഡിഗ്രി വരെ താപനില ഉയരുകയും തണുപ്പു കാലങ്ങളില്‍ പൂജ്യം ഡിഗ്രി വരെ താപനില താഴുകയും ചെയ്യാറുണ്ട്.

PC:chinmayi s k

റാന്‍ ഉത്സവ്

റാന്‍ ഉത്സവ്

ഗുജറാത്തിലെ വിനോദ സഞ്ചാരം വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ 2005 ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ച പരിപാടിയാണ് റാന്‍ ഉത്സവ്. റാനിന്റെ മനോഹാരിതയും ഇവിടുത്തെ തദ്ദേശീയ ആചാരങ്ങളും ഭക്ഷണങ്ങളും ജീവിത രീതികളും ഒക്കെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ തുടങ്ങിയ ഇതില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.

PC:Kaushik Patel

വേണ്ട യാത്ര ജൂണില്‍

വേണ്ട യാത്ര ജൂണില്‍

വര്‍ഷത്തില്‍ നാലു മാസത്തോളം സമയം ഇവിടെ മിക്കവാറും കടലിന്നടിയിലായിരിക്കും. അതുകൊണ്ടു തന്നെ സമയത്ത് ഇവിടെ പോയാല്‍ ഉപ്പുപാടം കാണാന്‍ സാധിക്കില്ല. അതിനാല്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്ത് യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.

PC:Nagarjun Kandukuru

ഭൂജ്

ഭൂജ്

റാന്‍ ഓഫ് കച്ചില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഭൂജ്. 2001 ല്‍ ഗുജറാത്തിനെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ പൂര്‍ണ്ണമായും നശിക്കപ്പെട്ട ഒരിടമാണ് ഭൂജ്. ഐന മഹല്‍, പ്രാഗ് മഹല്‍, ബുജോഡി,തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

PC:Rahul Zota

Read more about: gujarat travel forts

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...