"മേരെ സപ്നോകീ റാണി കബ് ആയേഗീ തൂ" 1969 കളിൽ ഇറങ്ങിയ ആരാധന എന്ന ചിത്രത്തിലെ ഗാനമാണ്. ഈ പ്രിയഗാനം ചിത്രീകരിച്ചിരിക്കുന്നത് പ്രകൃതിസൗന്ദര്യത്തിനു പേരുകേട്ട ദാർജീലിങ്ങിലാണ്. അപ്പോഴും ഒരു ഇതിഹാസ തീവണ്ടി ആ പാട്ടിനു ചുറ്റും വലം വച്ചു കൊണ്ടിരുന്നത് ഓർക്കുന്നില്ലേ..? സുന്ദരിയായ ഷാർമിളാ ടാഗോർ ഒരു തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഊർജ്വസ്വലനായ രാജേഷ് ഖന്ന തന്റെ സുഹൃത്തിനോടൊപ്പം ഒരു ജീപ്പിൽ പാട്ടു പാടി രസിക്കുന്നത്...
ആർക്കാണ് ഈ അനശ്വരമായ പാട്ടും ട്രെയിൻ യാത്രയും മറക്കാനാവുക. അതിൽപിന്നെ ദാർജീലിങ് ഹിമാലയൻ റെയിൽവേപ്രദേശം ഒരു പ്രധാന സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷനായി മാറി.
അടുത്തകാലത്തിറങ്ങിയ ബർഫീ പോലും പകർത്തിയിരിക്കുന്നത് ദാർജീലിങ്ങിന്റെ മനോഹാരിതയിലാണ്. അവിടുത്തെ വിനോദട്രെയിനുകൾ ചിത്രത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
1999ൽ യുനേസ്കോ യുടെ ലോകത്തിലെ തന്നെ പൈതൃക ആസ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ച ദാർജീലിങ്ങ് അതിന്റെ പ്രകൃതി സൗന്ദര്യം കൊണ്ടും പച്ചപ്പിന്റെ നൈർമല്യത കൊണ്ടും മറ്റു സ്ഥലങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഇവിടുത്തെ കളിപ്പാട്ട തീവണ്ടികൾ ചരിത്ര പ്രധാനമായ ആകർഷകങ്ങളാണ്. ഇടുങ്ങിയതും വീതി കുറഞ്ഞതുമായ ഈ തീവണ്ടിപ്പാത ഇന്ത്യയിലെത്തനെ അത്യുത്തമമായ ഒരു സന്ദർശന കേന്ദ്രമാണ്
ഇന്ത്യയിലെ ഈ മലനിര റെയിൽവേയെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹമില്ലേ!!! ഈ ഫോട്ടോകള്‍ കണ്ട ഉടന്‍ തന്നെ നിങ്ങള്‍ ഇങ്ങോട്ടേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യും എന്നതില്‍ സംശയമില്ല.
ഡാര്‍ജീലിങ്ങിലെ കളിപ്പാട്ട തീവണ്ടികളുടെ കഥ
ഡാര്‍ജലീങ് തീവണ്ടിപ്പാത മാര്‍ഗ്ഗം
ഒരു ലോക പൈതൃക സ്ഥാനം
ഡാര്‍ജീലിങ്ങ് ഹിമാലയന്‍ റയില്‍വേയിലുള്ള വിവിധ സ്റ്റേഷനുകള്‍
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സ്റ്റേഷന്‍
ഡാര്‍ജീലിങ്ങ്



Click it and Unblock the Notifications














