» »255 വര്‍ഷമായി വളര്‍ന്നുകൊണ്ടെയിരിക്കുന്ന ആല്‍മരം

255 വര്‍ഷമായി വളര്‍ന്നുകൊണ്ടെയിരിക്കുന്ന ആല്‍മരം

Posted By: Elizabath

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള പൗരനായ കൊല്‍ക്കത്തയിലെ ആല്‍മരത്തിന് ഇപ്പോള്‍ വയസ്സ് 255. ഈ 255 വര്‍ഷവും വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മരം ഇന്ത്യയിലെ ഏറ്റവും വലിയ മരങ്ങളിലൊന്നാണ്.

എവിടെയാണ്?

എവിടെയാണ്?

ഇന്ത്യയിലെ വളരുന്ന അത്ഭുതങ്ങളിലൊന്നായ ഈ വലിയ ആല്മരം കൊല്‍ക്കത്തയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൗറയിലെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ ബൊട്ടാണിക് ഗാര്‍ഡനിലാണിത് സ്ഥിതി ചെയ്യുന്നത്.

PC: Biswarup Ganguly

അഞ്ച് ഏക്കറിലെ വിസ്മയം

അഞ്ച് ഏക്കറിലെ വിസ്മയം

അഞ്ച് ഏക്കറിലധികം സ്ഥലത്തായാണ് ഇപ്പോള്‍ ഈ ആല്‍വൃക്ഷം പടര്‍ന്നു നില്‍ക്കുന്നത്.
PC: Biswarup Ganguly

32 വര്‍ഷങ്ങള്‍ക്കു മുന്‍പ്

32 വര്‍ഷങ്ങള്‍ക്കു മുന്‍പ്

1985 ലാണ് മൂന്ന് ഏക്കര്‍ സ്ഥലത്തായി പടര്‍ന്നു കിന്ന ആല്‍മരത്തിന് ചുറ്റുമായി വേലിയൊരുക്കിയത്. ഇപ്പോള്‍ 32 വര്‍ഷങ്ങള്‍ക്കു ശേഷം ഇതിന്റെ വളര്‍ച്ച പൂര്‍ണ്ണ ഗതിയിലാണ് നടക്കുന്നതെന്ന് പറയാം. കാരണം അതിനുശേഷം ഏകദേശം രണ്ട് ഏക്കറോളം സ്ഥലത്തേക്കു കൂടി ഇത് വ്യാപിച്ച് മൊത്തത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്തായാണ് ഈ ആല്‍മരം വ്യാപിച്ചു നില്‍ക്കുന്നത്.

PC: Biswarup Ganguly

വാക്കിങ് ട്രീ

വാക്കിങ് ട്രീ

അതിവേഗം വളര്‍ന്ന് കൂടുതല്‍ സ്ഥലത്തേക്ക് പടകുന്നതിനാല്‍ വാക്കിങ് ട്രീ അഥവാ ചലിക്കുന്ന മരം എന്നൊരു പേരും ഇതിനുണ്ട്. മരത്തിന്റെ സംരക്ഷകരായ ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഈ പേര് നല്കിയത്.

PC: Biswarup Ganguly

ഗിന്നസ് റെക്കോര്‍ഡിലെ മരം

ഗിന്നസ് റെക്കോര്‍ഡിലെ മരം

ആല്‍ വെറും ആല്‍മരമല്ല എന്നു ഇത്രയും വായിച്ചപ്പോള്‍ മനസ്സിലായില്ലേ.. ഗിന്നസ് റെക്കോര്‍ഡും ഗ്രേറ്റ ബന്യന്‍ ട്രീക്ക് സ്വന്തമായുണ്ട്. ഏറ്റവുമധികം സ്ഥലത്ത് പടര്‍ന്നു കിടക്കുന്ന മരമെന്ന റെക്കോര്‍ഡാണ് ഇതിനുള്ളത്.

PC:Ankur8100

4000 ഊന്ന് വേരുകള്‍

4000 ഊന്ന് വേരുകള്‍

അഞ്ച് ഏക്കറോളം സ്ഥലത്തായി പടര്‍ന്നു കിടക്കുന്ന ഈ ആല്‍മരത്തെ ഇത്രയും നാളായി ജീവന്‍ നല്കുന്നത് ഇതിന്റെ ഊന്നുവേരുകള്‍ ആണെന്ന് പറയാം. നാലായിരത്തോളം ഊന്നു വേരുകളാണ് ഇതിനുള്ളത്.

PC: Biswarup Ganguly

കിഴക്കോട്ട് നടക്കുന്ന വൃക്ഷം

കിഴക്കോട്ട് നടക്കുന്ന വൃക്ഷം

സൂര്യപ്രകാശത്തിന്റെ ലഭ്യത തേടി കിഴക്കോട്ടാണ് ഈ മരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഗാര്‍ഡന്റെ പടിഞ്ഞാറു ഭാഗം കെട്ടിടങ്ങളും റോഡുകളുമുള്ള തിരക്കേറിയ ഇടമാണ്. മരം അവിടേക്ക് പോകാതെ ശാന്തമായ കിഴക്കുഭാഗമാണ് വളരാന്‍ തിരഞ്ഞെടുത്തതെന്നാണ് ഇവിടുത്തെ വിദഗ്ദര്‍ പറയുന്നത്.

PC: Biswarup Ganguly

സംരക്ഷിക്കാന്‍ 13 പേര്‍

സംരക്ഷിക്കാന്‍ 13 പേര്‍

ഭീമാകാരനായ ഈ വൃക്ഷത്തെ സംരക്ഷിക്കാന്‍ 13 ജീവനക്കാരെയാണ് ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. ആ രംഗത്ത് വിദഗ്ധരായ ഇവര്‍ വൃക്ഷത്തിന്‍രെ ഓരോ ഇഞ്ചും സംരക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കളാണ്.

PC: Biswarup Ganguly

ഒരു വശത്തേക്ക് മാത്രം വളര്‍ച്ച

ഒരു വശത്തേക്ക് മാത്രം വളര്‍ച്ച

ഒരു വശത്തേക്ക് മാത്രമാണ് മരത്തിന്‍രെ വളര്‍ച്ചയെന്നതിനാല്‍ ഇതിനെ സംരക്ഷിക്കുന്നവര്‍ക്ക് അല്പം റിസ്‌കാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതിന്റെ തായ്ത്തടി നഷ്ടപ്പെട്ടതിനാല്‍ ഒരു വശത്തേക്കു മാത്രമുള്ള വളര്‍ച്ച പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ ഊന്ന് വേരുകളുള്ളതിനാല്‍ ഒരു പരിധി വരെ ഇതിന് തടയിടാനാവും.

PC: Biswarup Ganguly

കൊടുങ്കാറ്റുകളെ അതിജീവിച്ച വൃക്ഷം

കൊടുങ്കാറ്റുകളെ അതിജീവിച്ച വൃക്ഷം

ശക്തമായ രണ്ടു കൊടുങ്കാറ്റുകള്‍ അതിജീവിച്ച ചരിത്രം ഉണ്ടെങ്കിലും അതിന്റെ ഫലത്താല്‍ ഇതിന്റെ തായ്ത്തടി നഷ്ടമായിരുന്നു. എങ്കിലും ഊന്ന് വേരുകള്‍ നല്കിയ ബലത്തിലാണ് വൃക്ഷം ഇന്നും നിലനില്‍ക്കുന്നത്.

PC: Biswarup Ganguly

ഉത്ഭവം അജ്ഞാതം

ഉത്ഭവം അജ്ഞാതം

255 വര്‍ഷം പഴക്കമുള്ള ഈ ഗ്രേറ്റ് ബന്യന്‍ ട്രീയുടെ ഉത്ഭവത്തെക്കുറിച്ചോ, എങ്ങനെ ഇവിടെ എത്തി എന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.

PC: Biswarup Ganguly

സഞ്ചാരകൃതികളിലെ താരം

സഞ്ചാരകൃതികളിലെ താരം

ഉത്ഭവത്തെക്കുറിച്ച് കൃത്യമായ വിവരം ഇല്ലങ്കിലും 19-ാം നൂറ്റാണ്ട് മുതലുള്ള പല സഞ്ചാര കൃതികളിലും ഈ മരത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.

PC: Biswarup Ganguly

ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അത്രയും ഉയരം

ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അത്രയും ഉയരം

486 മീറ്റര്‍ ചുറ്റളവില്‍ ഈ മരത്തിന്റെ ഏറ്റവും ഉയരം കൂടിയ ശിഖരത്തിന് ഏകദേശം 25 മീറ്റര്‍ ഉയരമാണുള്ളത്. നാലായിരത്തോലം ഊന്നുവേരുകളുള്ള ഈ മരത്തിന് ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അത്രയും ഉയരമുണ്ടെന്നാണ് കണക്കാക്കുന്നത്.

PC: Biswarup Ganguly

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊല്‍ക്കത്തയിലെ ഹൗറയയ്ക്ക് സമീപമുള്ള ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ ബൊട്ടാണിക് ഗാര്‍ഡനിലാണിത് സ്ഥിതി ചെയ്യുന്നത്. കൊല്‍ക്കത്ത റെയില്‍ വെ സ്റ്റേഷനില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

PC: Biswarup Ganguly

ചിത്രങ്ങളിലൂടെ അറിയാം

ചിത്രങ്ങളിലൂടെ അറിയാം

PC: Biswarup Ganguly

ചിത്രങ്ങളിലൂടെ അറിയാം

ചിത്രങ്ങളിലൂടെ അറിയാം

PC: Biswarup Ganguly

ചിത്രങ്ങളിലൂടെ അറിയാം

ചിത്രങ്ങളിലൂടെ അറിയാം

PC: Biswarup Ganguly

ചിത്രങ്ങളിലൂടെ അറിയാം

ചിത്രങ്ങളിലൂടെ അറിയാം

PC: Biswarup Ganguly

ചിത്രങ്ങളിലൂടെ അറിയാം

ചിത്രങ്ങളിലൂടെ അറിയാം

PC: Biswarup Ganguly

ചിത്രങ്ങളിലൂടെ അറിയാം

ചിത്രങ്ങളിലൂടെ അറിയാം

PC: Biswarup Ganguly

ചിത്രങ്ങളിലൂടെ അറിയാം

ചിത്രങ്ങളിലൂടെ അറിയാം

PC: Biswarup Ganguly

ചിത്രങ്ങളിലൂടെ അറിയാം

ചിത്രങ്ങളിലൂടെ അറിയാം

PC: Biswarup Ganguly

Read more about: kolkata