Search
  • Follow NativePlanet
Share
» »'ദ ഹിൽസ് ഫെസ്റ്റിവൽ' നവംബറില്‍; അവസാനവട്ട ഒരുക്കങ്ങളിലേക്ക് ഷില്ലോങ്, കാത്തിരിക്കുന്നത് സംഗീതവും രുചികളും

'ദ ഹിൽസ് ഫെസ്റ്റിവൽ' നവംബറില്‍; അവസാനവട്ട ഒരുക്കങ്ങളിലേക്ക് ഷില്ലോങ്, കാത്തിരിക്കുന്നത് സംഗീതവും രുചികളും

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാർഷിക സംഗീത, ഭക്ഷ്യ, സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ദ ഹിൽസ് ഫെസ്റ്റിവൽ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് ഷില്ലോങ്.

രാജ്യം കാത്തിരുന്ന ആഘോഷങ്ങളുടെ അവസാനവട്ട ഒരുക്കത്തിലാണ് ഷില്ലോങ്. തങ്ങളുടെ നാടിന്റെ ചരിത്രവും സംസ്കാരവും പരിചയപ്പെടുവാനെത്തുന്ന സന്ദർശകരെ സംഗീതത്തിന്‍റെയും ഭക്ഷണവൈവിധ്യങ്ങളുടെയും മറ്റൊരു ലോകം കൂടി പരിചയപ്പെടുത്തുവാനുള്ള തിരക്കിലാണ് ഈ നാട്ടുകാർ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാർഷിക സംഗീത, ഭക്ഷ്യ, സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ദ ഹിൽസ് ഫെസ്റ്റിവൽ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് നഗരം

ദ ഹിൽസ് ഫെസ്റ്റിവൽ 2022- തിയതി

ദ ഹിൽസ് ഫെസ്റ്റിവൽ 2022- തിയതി

സംഗീതത്തിൻറെയും ആഘോഷങ്ങളുടെയും ഏറ്റവും വലിയ കൂടിച്ചേരലുകളിലൊന്നായ ദ ഹിൽസ് ഫെസ്റ്റിവൽ നവംബർ 4, 5 തീയതികളിൽ ഷില്ലോങ്ങിൽ നടക്കും. മേഘാലയയിലെ ഉംബിർ ഗ്രാമത്തിന്റെയും ഉമാമി തടാകത്തിന്റെയും പ്രദേശങ്ങൾക്കിടയിലായി നടക്കുന്ന ഫെസ്റ്റിവൽ കണ്ടുമാത്രം വിശ്വസിക്കേണ്ട തരത്തിൽ മനോഹരമായ കാഴ്ചാനുഭവങ്ങൾ ആണ് ഓരോ സന്ദർശകനും നല്കുന്നത്.

PC:Kovid Rathee

ടൂറിസം ഭൂപടത്തിലേയ്ക്ക്

ടൂറിസം ഭൂപടത്തിലേയ്ക്ക്

മേഘാലയയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടുത്ത തരത്തിലൊരു ആഘോഷമായി ഇതിനെ മാറ്റിയെടുക്കുക എന്നതാണ് ദ ഹിൽസ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ഹൈപ്പ് മേഘാലയ, മേഘാലയ ടൂറിസത്തിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

PC:Kovid Rathee

സംഗീതവും ഭക്ഷണവും

സംഗീതവും ഭക്ഷണവും

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സംഗീത ബാൻഡുകളുടെ സാന്നിധ്യമാണ് ഫെസ്റ്റിവലിന്റെ ഹൈലൈറ്റ്. സംഗീതം കഴിഞ്ഞാൽ സന്ദർശകരെ ആകർഷിക്കുവാൻ ഒരു ഫുഡ് പവലിയനും ഒരുങ്ങുന്നുണ്ട്. മേഘാലയയുടെ തനന് വിഭവങ്ങൾ കലർപ്പൊട്ടുമില്ലാതെ ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ ആകർഷണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാദേശിക വിഭവങ്ങൾ ലഭ്യമാക്കും. സാധാരണ സന്ദർശനങ്ങളിൽ ലഭ്യമല്ലാത്ത പല പ്രദേശിക വിഭവങ്ങളും രുചികളും 'ഫോറേജ് ഐൽ' എന്നു പേരിട്ടിരിക്കുന്ന പവലിയനിൽ ലഭിക്കും.

PC:Abhishek Sanwa Limbu

സിറോ ഫെസ്റ്റിവൽ മുതൽ ഓറ‍ഞ്ച് ഫെസ്റ്റിവൽ വരെ... വരാനിരിക്കുന്ന ആഘോഷങ്ങളിതാ.. പ്ലാന്‍ ചെയ്യാംസിറോ ഫെസ്റ്റിവൽ മുതൽ ഓറ‍ഞ്ച് ഫെസ്റ്റിവൽ വരെ... വരാനിരിക്കുന്ന ആഘോഷങ്ങളിതാ.. പ്ലാന്‍ ചെയ്യാം

പരിസ്ഥിതി സൗഹൃദം

പരിസ്ഥിതി സൗഹൃദം

ഇത്തവണത്തെ ദ ഹിൽസ് ഫെസ്റ്റിവൽ അടിമുടി പരിസ്ഥിതി സൗഹൃദം ആക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. നിരവധി ഹരിത സംരംഭങ്ങള്‍ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് ആർട്ട് ഇൻസ്റ്റാളേഷനുകൾ നിർമ്മിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. ശുചിത്വവും മാലിന്യ സംസ്‌കരണവും ഉറപ്പാക്കാൻ ആർഒ വാട്ടർ സ്റ്റേഷനുകൾ, ബയോഡീഗ്രേഡബിൾ സർവീസ് വെയർ, റീസൈക്കിൾ ചെയ്ത പേപ്പറും മുളയും എന്നിവ വേദിയിൽ ലഭ്യമാക്കുവാനും സംഘാടകർ തയ്യാറെടുക്കുന്നുണ്ട്.

PC:Nilotpal Kalita

ഇന്‍റര്‍നെറ്റില്‍ തരംഗമായി ഉംഗോട്ട് നദി, അടിത്തട്ടു പോലും തെളിഞ്ഞു കാണുന്ന നദി!!ഇന്‍റര്‍നെറ്റില്‍ തരംഗമായി ഉംഗോട്ട് നദി, അടിത്തട്ടു പോലും തെളിഞ്ഞു കാണുന്ന നദി!!

അഞ്ച് പ്രത്യേകതകൾ

അഞ്ച് പ്രത്യേകതകൾ

ദ ഹിൽസ് ഫെസ്റ്റിവൽ 2022 ന് അ‍ഞ്ച് പ്രത്യേകതകളാണ് സംഘാടകർ എടുത്തുപറയുന്നത്
ബ്ലഡിവുഡ്, ടാബ ചേക്ക്, ഹനുമാൻകൈൻഡ്, യങ് രാജ, കരൺ കാഞ്ചൻ എന്നിവരുടെ പ്രത്യേക ആർട്ടിസ്റ്റ് ലൈനപ്പാണ് ഒന്നാമത്തേത്.
പ്രസിദ്ധ ഷെഫ് ടിസാക്കിൻറെ പങ്കാളിത്തമാണ് അടുത്തത്. പ്രാദേശിക വിഭവങ്ങളുടെയും മേഘാലയയിൽ നിന്നുള്ള പ്രാദേശികരുചികളുടെയും പ്രത്യേക ലേഔട്ടിനായി പ്രാദേശിക പാചകക്കാരോടൊപ്പം ചേർന്നായിരിക്കും അദ്ദേഹം പ്രവർത്തിക്കുക.
മൂന്നാമത്തേത് മേള മുന്നോട്ടു വയ്ക്കുന്ന പരിസ്ഥിതി സൗഹൃദ ആശയങ്ങളാണ്. ‌
നാലാമത്തെ പ്രത്യേക സൈക്ലിംഗ് & ക്യാമ്പിംഗ് ആണ്. ഉംബിർ ഗ്രാമത്തിലെയും ഉമാമി തടാകത്തിലെയും മനോഹരമായ പ്രദേശങ്ങൾ ആസ്വദിക്കുന്നതിനുള്ള ഒരു അതുല്യമായ സൈക്ലിംഗ് ട്രാക്ക് പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും. അവിടെ സന്ദർശകർക്ക് പ്രകൃതിക്ക് നടുവിൽ ആസ്വദിക്കാൻ അവസരം ലഭിക്കും. കൂടാതെ, താമസത്തിനായി സുഖപ്രദമായ ക്യാമ്പിംഗ് ടെന്റുകൾ ഉണ്ടാകും.
അഞ്ചാമത്തേത് ഫെസ്റ്റിവൽ കുട്ടികൾക്കു കൂടി ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതാണ്.

PC:Kovid Rathee

ഓരോ നിമിഷവും ആഘോഷിക്കുന്ന ജീവിതം! ചില്‍ ചെയ്യാനിങ്ങോട്ടു വരാം.. ഷില്ലോങ് വിശേഷങ്ങള്‍ഓരോ നിമിഷവും ആഘോഷിക്കുന്ന ജീവിതം! ചില്‍ ചെയ്യാനിങ്ങോട്ടു വരാം.. ഷില്ലോങ് വിശേഷങ്ങള്‍

മേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാംമേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാം

Read more about: festival shillong meghalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X