» »കഥയെഴുതിയ കോട്ടയുള്ള തലശ്ശേരി

കഥയെഴുതിയ കോട്ടയുള്ള തലശ്ശേരി

Written By: Elizabath

കേക്കും ക്രിക്കറ്റും സര്‍ക്കസ്സുമെന്നും കേട്ടാല്‍ തലശ്ശേരിയെ ഓര്‍മ്മിക്കുന്നവരാണ് ശരാശരി മലയാളികള്‍. എന്നാല്‍, തലശ്ശേരിയുടെ മനസ്സില്‍ ഈ മൂന്നു 'സി' കള്‍ക്കും മേലെ വലിയ സ്ഥാനം കൊടുത്തിരിക്കുന്നത് മറ്റൊന്നിനാണ്. തലശ്ശേരിപ്പട്ടണത്തിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച ചരിത്രസ്മാരകമായി നിലകൊള്ളുന്ന തലശ്ശേരി കോട്ട!

തലശ്ശേരിയെക്കുറിച്ചൊരല്‍പം

തലശ്ശേരിയെക്കുറിച്ചൊരല്‍പം

തലശ്ശേരി കോട്ടയുടെ കഥപറയുമ്പോള്‍ ആദ്യം തുടങ്ങേണ്ടത് തലശ്ശേരിയില്‍ നിന്നാണ്. ടെലിച്ചെറിയെന്ന് ആംഗലേയവല്‍ക്കരിക്കപ്പെട്ട തലശ്ശേരി പണ്ടുകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് 'തലക്കത്തെ ചേരി' എന്നായിരുന്നു.അന്നത്തെ പ്രമുഖ നാട്ടുരാജ്യമായിരുന്ന കോലത്തു നാടിന്റെ അറ്റത്തായിരുന്നു തലശ്ശേരി. മുകളിലെ അറ്റം എന്നര്‍ഥം വരുന്ന 'തലക്കത്തെ ചേരി' എന്ന വാക്കില്‍ നിന്നുമാണ് ഇന്നുകാണുന്ന തലശ്ശേരി ഉണ്ടായത്.

PC:ShajiA.

 തീരദേശത്തെ വാണിജ്യകേന്ദ്രം

തീരദേശത്തെ വാണിജ്യകേന്ദ്രം

കടലിനു സമീപം സ്ഥിതി ചെയ്തിരുന്നതിനാല്‍ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു തലശ്ശേരി. ലോകപ്രശസ്തമായ തലശ്ശേരി കുരുമുളക് അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റി അയക്കാനായാണ് അവര്‍ തലശ്ശേരി കോട്ട പണിതത്.
PC: Sreejithk2000

തലശ്ശേരിയുടെ വികസന കേന്ദ്രം

തലശ്ശേരിയുടെ വികസന കേന്ദ്രം

ഒരുകാലത്ത് തലശ്ശേരിയുടെ വികസനത്തിന്റെ സിരാകേന്ദ്രമായി മാറിയിരുന്നു തലശ്ശേരി കോട്ട. പൂര്‍ണ്ണമായും ബ്രിട്ടീഷുകാരായിരുന്നു കോട്ട നിയന്ത്രിച്ചിരുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയായിരുന്നു ഇവിടുത്തെ പ്രധാനപ്പെട്ട മേഖല.

PC: Mohamed images

സൈനികശക്തി പ്രകടമാക്കാന്‍

സൈനികശക്തി പ്രകടമാക്കാന്‍

കയറ്റുമതിയോടൊപ്പം സൈനികശക്തി പ്രകടമാക്കുക എന്നൊരു ലക്ഷ്യം കൂടി തലശ്ശേരി കോട്ടയുടെ നിര്‍മ്മാണത്തിനു പിന്നില്‍ ഉണ്ടായിരുന്നു.
കുരുമുളക് വ്യാപാരത്തിനെത്തിയവര്‍ ഒരു നാടിനെ കീഴടക്കി ആധിപത്യം സ്ഥാപിച്ചതിന്റെ ഇപ്പോഴുമുള്ള അടയാളമായി തലശ്ശേരി കോട്ടയെ കാണുന്നവരും കുറവല്ല.

PC: Mohamed images

 കോട്ടയുടെ കഥ

കോട്ടയുടെ കഥ

തലശ്ശേരിയില്‍ കോട്ടനിര്‍മ്മിക്കുന്നതിന്റെ ഭാഗമായി അവിടെ ആദ്യം ഒരു മണ്‍കോട്ട സ്ഥാപിച്ചത് ഫ്രഞ്ചുകാരായിരുന്നു.അതിനുശേഷമെത്തിയ ഇംഗ്ലീഷുകാരുടെ വരവോടെ അവര്‍ക്ക് തലശ്ശേരിയില്‍ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വന്നു.

PC:Mohamed images

പാണ്ടികശാല മുതല്‍ കോട്ടവരെ

പാണ്ടികശാല മുതല്‍ കോട്ടവരെ

കച്ചവടത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യം ഇവിടെ ഉയര്‍ത്തിയത് ഒരു പാണ്ടികശാലയായിരുന്നു. എന്നാല്‍ ആ സ്ഥലത്തിന് കൃത്യമായ പ്രതിഫലം ലഭിച്ചില്ല എന്നു പറഞ്ഞ് സ്ഥലമുടമ അവിടം കയ്യേറി. പിന്നീട് അന്നത്തെ അധികാരിയായിരുന്ന ചിറക്കല്‍ രാജാവില്‍ നിന്ന പ്രത്യേകാനുമതി വാങ്ങിയാണ് കമ്പനി കോട്ട നിര്‍മ്മാണത്തിന് തുടക്കമിടുന്നത്.

PC: Mohamed images

കോട്ടയെന്നാല്‍ അത് തലശ്ശേരിക്കോട്ടയാണ്!

കോട്ടയെന്നാല്‍ അത് തലശ്ശേരിക്കോട്ടയാണ്!

ഒറ്റനോട്ടത്തില്‍ ആകാശത്തില്‍ തൊടുന്നതുപോലെയാണ് കോട്ടയുടെ തലയുയര്‍ത്തിയുള്ള നില്പാണ് ഏറ്റവും ആകര്‍ഷണം.
കാലഘട്ടത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രം പേറി നില്‍ക്കുന്ന കോട്ട ഭീമാകാരനാണ്.

PC: Mohamed images

 ഇടനാഴിയിലെ പീരങ്കികള്‍

ഇടനാഴിയിലെ പീരങ്കികള്‍

മണ്ഡപങ്ങളും ഇടനാഴികളും നിറഞ്ഞ തലശ്ശേരി കോട്ട നിര്‍മ്മാണത്തിലെ ഒരു അത്ഭുതം തന്നെയാണ്.
കോട്ടയുടെ നിര്‍മ്മാണത്തിന്റെ സാങ്കേതിക വിദ്യ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് അറിയുമ്പോള്‍ തന്നെ മനസ്സിലാക്കാം കോട്ടയുടെ കരുത്ത്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള പീരങ്കികള്‍ ഉറപ്പിക്കുന്ന ഇടനാഴികളും വാതിലുകളുമെല്ലാം കോട്ടയുടെ ഭംഗി വര്‍ധിപ്പിക്കുന്നു.

PC: Aswanthep

ഗുഹകളുള്ള കോട്ട

ഗുഹകളുള്ള കോട്ട

കടലിലോട്ട് ചെന്നെത്തുന്ന തരത്തില്‍ രണ്ടു ഗുഹകള്‍ കോട്ടയില്‍ കാണാന്‍ സാധിക്കും. അക്രമണമുണ്ടായാല്‍ കടല്‍വഴി രക്ഷപെട്ടു പോകാവുന്ന വിധത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതത്രെ.

PC: Sreejithk2000

കണ്ണൂര്‍ കോട്ടയിലേക്കൊരു തുരങ്കം

കണ്ണൂര്‍ കോട്ടയിലേക്കൊരു തുരങ്കം

കണ്ണൂര്‍ കോട്ടയില്‍ നിന്നും ഏകദേശം 21 കിലോമീറ്റര്‍ ദൂരത്തില്‍ തലശ്ശേരി കോട്ടയിലേക്ക് നീളുന്ന ഒരു തുരങ്കത്തിന്റെ കഥ പഴമക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു കഥയാണ്. ഇതിനുതക്ക തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ലെങ്കിലും ഈ കഥ വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്.

PC:Sreejithk2000

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും തലശ്ശേരി കോട്ടയിലെത്തിച്ചേരാന്‍ 21.4 കിലോമീറ്റര്‍ ദൂരമാണുള്ളത്. കാഞ്ഞങ്ങാടു നിന്ന് 88 കിലോമീറ്ററും കോഴിക്കോട് നിന്ന് 70 കിലോമീറ്ററും ഏറണാകുളത്തു നിന്ന് 243 കിലോമീറ്ററും തലശ്ശേരി കോട്ടയിലേക്ക് ദൂരമുണ്ട്.