Search
  • Follow NativePlanet
Share
» »ഇനി ഇവിടുത്തെ നാലാമത്തെ തൂണും നിലംപതിക്കുമോ?

ഇനി ഇവിടുത്തെ നാലാമത്തെ തൂണും നിലംപതിക്കുമോ?

വിശ്വാസത്തിന്റെ പേരില്‍ ലോകാവസാനത്തെക്കുറിച്ച് പല കഥകളും ഇറങ്ങുന്നുണ്ട്. അതിലൊന്നാണ് മഹാരാഷ്ട്രയിലെ കേദരേശ്വര്‍ ക്ഷേത്രത്തിലെ തൂണുകളെക്കുറിച്ചുള്ളത്.

By Elizabath Joseph

ലോകാവസാനത്തെക്കുറിച്ച് അന്തമില്ലാതെ കഥകള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ.. നിറംപിടിപ്പിച്ച കഥകള്‍ പലതും തള്ളിക്കളയുമെങ്കിലും ഇത്തിരിയെങ്കിലും പേടിക്കാത്തവരും വിശ്വസിക്കാത്തവരും കുറവായിരിക്കും എന്നതാണ് സത്യം.

ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?

എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ലോകാവസാനത്തെക്കുറിച്ച് പല കഥകളും ഇറങ്ങുന്നുണ്ട്. അതിലൊന്നാണ് മഹാരാഷ്ട്രയിലെ കേദരേശ്വര്‍ ക്ഷേത്രത്തിലെ തൂണുകളെക്കുറിച്ചുള്ളത്. ഹരിശ്ചന്ദ്രേശ്വര്‍ കോട്ടയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന കേദാരേശ്വര്‍ ഗുഹാ ക്ഷേത്രത്തെക്കുറിച്ചറിയാം.

കേദാരേശ്വര്‍ ഗുഹാക്ഷേത്രം

കേദാരേശ്വര്‍ ഗുഹാക്ഷേത്രം

മഹാരാഷ്ട്രയിലെ ഹരിശ്ചന്ദ്രേശ്വര്‍ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് കേദാരേശ്വര്‍ ഗുഹാക്ഷേത്രം. പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത.

PC: rohit gowaikar


നാലുതൂണുകള്‍ക്കുള്ളിലെ ശിവലിംഗം

നാലുതൂണുകള്‍ക്കുള്ളിലെ ശിവലിംഗം

വലിയൊരു ഗുഹയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗത്തിനു ചുറ്റുമായി നാലു തൂണുകളാണുള്ളത്. ഇതില്‍ മൂന്ന് തൂണുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും ബാക്കി രണ്ടെണ്ണം പാതിയും അടര്‍ന്ന നിലയിലാണ്.

PC:Dinesh Valke

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കല്ലില്‍ തീര്‍ത്ത പീഠത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശിവലിംഗത്തിന് മൊത്തത്തില്‍ അഞ്ചടിയാണ് ഉയരം. അരയ്‌ക്കൊപ്പം വെള്ളത്തില്‍ കിടക്കുന്ന ഇവിടെ എത്തിച്ചേരുക എന്നത് ഏറെ ശ്രമകരമായ പണിയാണ്. സാധാരണ സമയങ്ങളില്‍ ഐസിനേക്കാളും തണുത്ത വെള്ളമാണ് ഇവിടെയുള്ളത്. മഴക്കാലങ്ങളില്‍ ഇവിടേക്കുള്ള വഴികളിലൂടെ വന്‍ അരുവികള്‍ ഒഴുകുന്നതിനാല്‍ ഒരു തരത്തിലും ഇവിടെ എത്താന്‍ സാധിക്കില്ല.

PC:Dinesh Valke

നാലാമത്തെ തൂണ്‍ പൊട്ടിയാല്‍ ലോകാവസാനം

നാലാമത്തെ തൂണ്‍ പൊട്ടിയാല്‍ ലോകാവസാനം

പ്രാദേശികമായ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ നാലാമത്തെ തൂണ്‍ പൊട്ടുമ്പോള്‍ ലോകം അവസാനിക്കും എന്നതാണ്.
ഇതിനു ശാസ്ത്രീയമായ യാതൊരു വിശദീകരണങ്ങളും നല്കാനില്ലെങ്കിലും ഗ്രാമീണര്‍ ഇങ്ങനെയാണ് വിശ്വസിക്കുന്നത്.

നാലു യുഗങ്ങള്‍ക്ക് നാലു തൂണുകള്‍

നാലു യുഗങ്ങള്‍ക്ക് നാലു തൂണുകള്‍

സത്യയുഗം, ത്രേതയുഗം, ദ്വാപരയുഗം എന്നീമൂന്നു യുഗങ്ങളിലും ഓരോ തൂണുകള്‍ വീതം നശിപ്പിക്കപ്പെട്ടു എന്നും നാലാമത്തെ യുഗമായ കലിയുഗത്തില്‍ അവസാനത്തെ തൂണും നിലംപതിക്കുമെന്നും അന്ന് ലോകം അവസാനിക്കുമെന്നുമാണ് വിശ്വാസം.

അവിശ്വാസിയേപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രം <br />അവിശ്വാസിയേപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രം

PC:Dinesh Valke

കുറ്റമറ്റ ചുവന്ന പശുക്കുട്ടിയുടെ കഥ

കുറ്റമറ്റ ചുവന്ന പശുക്കുട്ടിയുടെ കഥ

കേദാരേശ്വർ ക്ഷേത്രത്തോടൊപ്പം തന്നെ വായിക്കപ്പെടേണ്ട കഥകളാണ് കുറ്റമറ്റ ചുവന്ന പശുക്കുട്ടിയുടെ കഥയും. ചുവപ്പു നിറം മാത്രമുള്ള ഈ പശുക്കുട്ടി ഇസ്രായേലിൽ ജനിച്ചതോടെ ലോകാവസാനത്തിൻറെ കഥകൾ പിന്നെയും പ്രചരിക്കുകയാണ്. ക്രിസ്തു ജൂത വിശ്വാസങ്ങൾ അനുസരിച്ച് രണ്ടായിരം വർഷത്തിനിടെ പൂർണ്ണമായും ചുവന്ന നിറത്തിൽ ഒരു പശുക്കുട്ടി പിറന്നാൽ അത് ലോകാവസാനത്തിൻരെ സൂചനയാണ്.

മൂന്നാം ക്ഷേത്രം നിർമ്മിക്കുവാനുള്ള സൂചന

മൂന്നാം ക്ഷേത്രം നിർമ്മിക്കുവാനുള്ള സൂചന

വിശ്വാസങ്ങളനുസരിച്ച് ഇവിടെ ചുവന്ന പശുക്കുട്ടി പിറന്നാൽ അത് ജറുസലേമിലെ ടെമ്പിൾ മൗണ്ടിൽ മൂന്നാമത്തെ ക്ഷേത്രം നിർമ്മിക്കാനുള്ള സമയമായി എന്നതിന്റെ സൂചനയാണത്രെ. അങ്ങനെയാണെങ്കിൽ ഇപ്പോൾ അവിടെ ഇസ്ലാം വിശ്വാസപ്രകാരമുള്ള ആരാധനാലയം നശിപ്പിച്ചാൽ മാത്രമേ മറ്റൊന്ന് നിർമ്മിക്കുവാൻ സാധിക്കു.

ഹരിശ്ചന്ദ്രഗഡ്

ഹരിശ്ചന്ദ്രഗഡ്

ഹരിശ്ചന്ദ്രഗഡിലേക്കുള്ള വഴിയിലാണ് കേദാരേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്.

PC:Vikram Bhimbar

ട്രക്കിങ് ഇഷ്ടമാണോ... എങ്കില്‍

ട്രക്കിങ് ഇഷ്ടമാണോ... എങ്കില്‍

ട്രക്കിങ് ഇഷ്ടമുള്ളവര്‍ക്ക് വരാനും ട്രക്ക് ചെയ്യാനും പറ്റിയാല്‍ രണ്ടു ദിവസം താമസിക്കാനുമൊക്കെ പറ്റിയ സ്ഥലമാണ് ഹരിശ്ചന്ദ്രഗഡ്.

PC:Bajirao

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

താനെ, പൂനെ, അഹമ്മദ് നഗര്‍ എന്നീ ജില്ലകളുടെ അതിര്‍ത്തിയിലായാണ് ഹരിശ്ചന്ദ്രഗഡ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വഴികള്‍ ഈ കോട്ടയിലേക്കെത്താന്‍ ഉണ്ടെങ്കിലും മുംബൈയില്‍ നിന്നും കല്യാണ്‍-ഖുബി ഫട്ട-ഖിരേശ്വര്‍ വഴി എത്തുന്നതാണ് ഏറ്റവും നല്ലത്.

മുംബൈയില്‍ നിന്ന് ലോക്കല്‍ ബസില്‍ കയറി കല്യാണില്‍ ഇറങ്ങുക. കല്യാണില്‍ നിന്ന് അലേഫട്ടയ്ക്ക്(Alephata)പോകുന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറുക. മല്‍ഷേജ് ഘട്ട് വഴി പോകുന്ന ബസില്‍ കയറാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഖുബി ഫട്ട(Khubi Phata) ആണ് നമ്മുടെ ലക്ഷ്യ സ്ഥാനം. മല്‍ഷേജ് ഘട്ടില്‍ നിന്ന് അഞ്ച് മിനിറ്റ് ബസ് മുന്നോട്ട് പോയാല്‍ ഈ സ്ഥലത്ത് എത്തും. ഖുബിഫട്ടയില്‍ ഒരു ഡാം ഉണ്ടാകും, ഡാമിന്റെ കരയിലൂടെ ഒരു ആറുകിലോമീറ്റര്‍ മുന്നോട്ട് നടക്കണം. നടന്ന് ഹരിശ്ചന്ദ്രഗഡിന്റെ അടിവാരത്തെ ഖിരേശ്വര്‍ എന്ന ഗ്രാമത്തില്‍ എത്തിച്ചേരും. ഇവിടെ നിന്നാണ് യാത്ര തുടങ്ങുന്നത്.

ഹരിശ്ചന്ദ്രഗഡയിലെ കാഴ്ചകള്‍

ഹരിശ്ചന്ദ്രഗഡയിലെ കാഴ്ചകള്‍

ഇവിടെ എത്തിയാല്‍ ഒരു യാത്രികന് വേണ്ടതെല്ലാം കാണാനുണ്ട്. കോട്ടയും ക്ഷേത്രങ്ങളും പ്രകൃതി സൗന്ദര്യവും കണ്‍നിറയെ കാഴ്ചകളും സുഖകരമായ കാലാവസ്ഥയും ഒക്കെ ആസ്വദിക്കാന്‍ ഇവിടെ എത്തിയാല്‍ മതി.

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

PC:Cj.samson

സപ്തതീര്‍ഥ പുഷ്‌കര്‍ണി

സപ്തതീര്‍ഥ പുഷ്‌കര്‍ണി

ഇവിടുത്തെ ഒരു തീര്‍ഥക്കുളമാണ് സപ്തതീര്‍ഥ പുഷ്‌കര്‍ണി എന്ന പേരില്‍ അറിയപ്പെടുന്നത്. കുളത്തിന് ചുറ്റുമായി ക്ഷേത്രസാദൃശ്യമുള്ള പതിനാലോളം നിര്‍മ്മിതികള്‍ കാണുവാന്‍ സാധിക്കും.

PC:Bajirao

പേടിപ്പിക്കുന്ന പാറക്കൂട്ടങ്ങള്‍

പേടിപ്പിക്കുന്ന പാറക്കൂട്ടങ്ങള്‍

ഒറ്റക്കാഴ്ചയില്‍ തന്നെ ഭയമുളവാക്കുന്ന പാറക്കൂട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. സാഹസികര്‍ ഇതിന്റെ ഓരം ചേര്‍ന്ന് നടക്കാറുണ്ട്.

PC: Bajirao

ഹരിശ്ചന്ദ്രേശ്വര്‍ ക്ഷേത്രം

ഹരിശ്ചന്ദ്രേശ്വര്‍ ക്ഷേത്രം

ഹരിശ്ചന്ദ്രഗഡിലെ മറ്റൊരാകര്‍ഷണമാണ് ഹരിശ്ചന്ദ്രേശ്വര്‍ ക്ഷേത്രം. 16 മീറ്റര്‍ നീളമുള്ള ഈ ക്ഷേത്രം മധ്യകാലഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നത്.
ക്ഷേത്രത്തിലെ കൊത്തുപണികളും മറ്റു കലാവിരുതുകളും നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഒരു പാരമ്പര്യത്തെയാണ് കാണിക്കുന്നത്.
ക്ഷേത്രക്കുളത്തില്‍ നിന്നുമാണ് മംഗള്‍ഗംഗ ഉദ്ഭവിക്കുന്നതെന്ന വിശ്വാസവും ഉണ്ട്.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്

സീത ഭൂമിക്കടിയിലേക്കു പോയ ഇടം, ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!സീത ഭൂമിക്കടിയിലേക്കു പോയ ഇടം, ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!

മനമുരുകി പ്രാർഥിക്കുന്നവർക്ക് മനസ്സറിഞ്ഞു നല്കുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രംമനമുരുകി പ്രാർഥിക്കുന്നവർക്ക് മനസ്സറിഞ്ഞു നല്കുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം

PC:rohit gowaikar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X