» »ആരാണ് ബാഗമതി? നര്‍ത്തകിയോ അത് രാജ്ഞിയോ?

ആരാണ് ബാഗമതി? നര്‍ത്തകിയോ അത് രാജ്ഞിയോ?

Written By: Elizabath

ബാഗമതി... പത്മാവത് എന്ന സിനിമയ്ക്ക് ശേഷം ദക്ഷിണേന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം. എന്നാല്‍ സിനിമയ്ക്കും അപ്പുറത്ത് യഥാര്‍ഥത്തില്‍ ഒരു ബാഗമതി ജീവിച്ചിരുന്ന കാര്യം അറിയുമോ? ഹൈദരാബാദ് എന്ന മഹാനഗരത്തിനും ബാഗമതി എന്ന പേരിനും തമ്മിലുള്ള ബന്ധം അറിയുന്നവരും ചുരുങ്ങും. യഥാര്‍ഥത്തില്‍ ഒരു ബാഗമതി ഉണ്ടായിരുന്നോ ഇല്ലയോ എന്ന തര്‍ക്കം മുറുകുമ്പോഴും ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന നര്‍ത്തകിയായും മുസ്ലീം രാജകുമാരന്റെ പ്രണയിനിയായും ചരിത്രത്താളുകളില്‍ കാണുന്ന ബാഗമതിയുടെയും ബാഗമതിക്കുവേണ്ടി പണിത നഗരത്തിന്റെയും വിശേഷങ്ങള്‍...

എവിടെയാണ് ബാഗ്മതി?

എവിടെയാണ് ബാഗ്മതി?

ചരിത്രത്തിലെ റാണിയെന്ന വിശേഷിപ്പിക്കപ്പെടുന്ന ബാഗ്മതി ഒരു ബഞ്ചാര നര്‍ത്തകി ആയിരുന്നുവത്രെ. ഇസ്ലാം ഭരണാധികാരിയായിരുന്ന രാജകുമാരന്റെ പ്രണയിനി കൂടിയായിരുന്നു ബാഗ്മതി. ഇവരോയുള്ള പ്രണയത്തിന്റെ അടയാളമായി രാജകുമാരന്‍ സ്ഥാപിച്ച നഗരത്തിന് ആദ്യം ബാഗ്മതി എന്നു പേരിടുകയും അത് പിന്നീട് ഹൈദരാബാദ് ആയി മാറുകയും ചെയ്തു. അതെ.. ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്ന ബാഗ്മതി ഹൈദരാബാദാണ്.

ബാഗ്മതി നഗരം: ചരിത്രം കഥ പറയുമ്പോള്‍

ബാഗ്മതി നഗരം: ചരിത്രം കഥ പറയുമ്പോള്‍

ഹൈദരാബാദ് നഗരം സ്ഥാപിച്ച മുഹമ്മദ് ക്വിലി ഖുത്തുബ്ഷായുടെ പ്രണയകഥയാണ് ബാഗ്മതിയുമായി ഏറെ അടുത്തു നില്‍ക്കുന്നത്. 1562 ല്‍ ഖുത്തുബ്ഷി രാജവംശത്തിലെ മുഹമ്മദ് ക്വിലി ഖുത്തുബ്ഷായാണ് ഹുസൈന്‍ സാഗര്‍ എന്ന കൃത്രിമതടാകത്തിന്റെ സമീപം പുതുതായി ഒരു നഗരം സ്ഥാപിക്കുന്നത്. പിന്നീട്
ബാഗ്മതി എന്ന ബഞ്ചാര നര്‍ത്തകിയുമായി കുമാരന്‍ പ്രണയിത്തിലായി. അവരുടെ ഓര്‍മ്മയില്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ നഗരത്തിന് ബാഗ്മതി എന്നു പേരിട്ടത്രെ.

ബാഗ്മതി ഹൈദരാബാദായ കഥ

ബാഗ്മതി ഹൈദരാബാദായ കഥ

ഹിന്ദു വിശ്വാസിയായിരുന്ന ബാഗ്മതിയെ പിന്നീട്
മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തിയെന്നും വിവാഹം ചെയ്തു എന്നുമാണ് ചരിത്രം പറയുന്നത്. മതം മാറിയതോടെ ബാഗ്മതി ഹൈദര്‍മഹല്‍ ആയി മാറുകയും കാലക്രമേണ ഇവിടം ഹൈദരാബാദ് ആയി മാറുകയും ചെയ്തു. ഇങ്ങനെയാണത്രെ ബാഗ്മതി ഹൈദരാബാദായത്.

PC:Siddhesh Dhupe

മുത്തുകളുടെ നഗരം

മുത്തുകളുടെ നഗരം

ലോകത്തിലെ ഏറ്റവും മികച്ച വജ്രങ്ങളും മുത്തുകളും ലഭിക്കുന്ന ഇടമായാണ് ഒരുകാലത്ത് ഹൈദരാബാദ് അറിയപ്പെട്ടിരുന്നത്. മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ ഉള്‍പ്പെടെയുള്ള ഖുത്തുബ് രാജവംശത്തിന്റെ കാലത്താണ് ഹൈദരാബാദ് അതിന്റെ ഔന്ന്യത്യത്തിലെത്തിച്ചേരുന്നത്. പിന്നീട് മുഗളന്‍മാര്‍ കീഴടക്കിയ നഗരത്തിന്റെ പ്രതാപം മെല്ല ക്ഷയിക്കുകയായിരുന്നു.

PC:sumeet Photography

രുചിയുടെ നാട്

രുചിയുടെ നാട്

വേറിട്ടതും മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തവുമായ രുചികള്‍ക്ക് പേരുകേട്ട നാടാണ് ഹൈദരാബാദ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച രുചികള്‍ക്ക് പേരുകേട്ടിരിക്കുന്ന ഇവിടം ഇത്രയും പ്രശസ്തമാക്കിയത് രൂചിയെ സ്‌നേഹിച്ചിരുന്ന നൈസാമുമാരായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവരുടെ തനത് ചുരികള്‍ പരിചയപ്പെടുത്തുന്നതിനായി ഇവിടെ എത്തിക്കാന്‍ നൈസാമുമാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ന്ന ഇത്തരം രുചികളില്‍ ഒന്നാണ് ഹൈദരാബാദ് ബിരിയാണി.

PC: Dheerajk88

പൈതൃകങ്ങള്‍

പൈതൃകങ്ങള്‍

തെക്കേ ഇന്ത്യ തുടങ്ങുന്നതും വടക്കേ ഇന്ത്യയുടെ അങ്ങേയറ്റത്തും ഉള്ള സ്ഥലമാണ് ഹൈദരാബാദ്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതള്‍ രാജ്യത്തിന്റെ സംസ്‌കാരത്തിലും കാണുവാന്‍ സാധിക്കും. ഒട്ടേറെ പാരമ്പര്യങ്ങളുടെ സംഗമസ്ഥാനമാണ് ഇവിടം.

PC: $udhakar

കലയും സാഹിത്യവും

കലയും സാഹിത്യവും

കലയ്ക്കും സാഹിത്യത്തിനും ഇത്രയേറെ വളക്കൂറുള്ള മണ്ണ്.. ഹൈദരാബാദ് മാത്രമാണ് ഈ വിശേഷണത്തിന് യോജിച്ച സ്ഥലം. വേറിട്ട സംസ്‌കാരങ്ങള്‍ക്ക് സ്ഥാനം നല്കിയ ഇവിടെ കലയ്ക്കും സാഹിത്യത്തിനും അതിന്റേതായ വില നല്കിയിട്ടുണ്ട്.

PC:sumeet Photography

ജീവിക്കാന്‍ ഏറ്റവും സുഖകരമായ നഗരം

ജീവിക്കാന്‍ ഏറ്റവും സുഖകരമായ നഗരം

ജീവിത സാഹചര്യം, ജീവിതച്ചെലവ്, ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം, പരിസ്ഥിതി, സാമൂഹീക സാഹചര്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് നടത്തിയ ആനുവല്‍ ക്വാളിറ്റി ഓഫ് ലിവിങ് സര്‍വ്വേയിലാണ് ഹൈദരാബാദ് ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാമതെത്തിയത്. 231 രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ 114-ാം
സ്ഥാനമാണ് ഹൈദരാബാദിന് ലഭിച്ചത്.

PC:Cephas 405

ചാര്‍മിനാര്‍

ചാര്‍മിനാര്‍

ഹൈദരാബാദ് നഗരത്തിന്റെ
അടയാളമായി നിലകൊള്ളുന്ന സ്മാരകമാണ് ചാര്‍മിനാര്‍.
1591ല്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ തലസ്ഥാനം ഗൊല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാര്‍മിനാര്‍ നിര്‍മിച്ചത്.
ഏകദേശം 450 വര്‍ഷത്തിലധികം പഴക്കമുള്ള ഈ സ്മാരകം നഗരത്തില്‍ നിന്നും പ്ലേഗ് തുടച്ചു മാറ്റിയതിന്റെ നന്ദി സൂചകമായി നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. നാലു മിനാരങ്ങളുള്ള ചാര്‍മിനാറിന് ആ പേരു നേടിക്കൊടുത്തതും ഈ മിനാരങ്ങളുടെ സാന്നിധ്യമാണ്.
ഇസ്ലാം മതത്തിലെ ആദ്യത്തെ നാല് ഖലിഫമാരായണ് ഈ നാലു മിനാരങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഈ മിനാരത്തിന് ഏറ്റവുമുകളിലായി ഒരു മോസ്‌കുണ്ട്.

PC:

മെക്കാ മസ്ജിദ്

മെക്കാ മസ്ജിദ്

ഇന്ത്യയിലെ ഏറ്റവും വലിയ മോസ്‌കുകളിലൊന്നാണ് ഹൈദരാബാദില്‍ സ്ഥിതി ചെയ്യുന്ന മെക്കാ മസ്ജിദ്.
ഖുത്തുബ്ഷാ രാജവംശമാണ് മെക്കാ മസ്ജിദ് നിര്‍മ്മിക്കുന്നത്. മുഹമ്മദ് ക്വിലി ഖുത്തുബ്ഷായാണ് മോസ്‌കിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്.
മക്കയില്‍ നിന്നു കൊണ്ടുവന്ന മണ്ണ്ചുട്ട് നിര്‍മ്മിച്ച ഇഷ്ടികകളാണ് ഇതിന്റെ നിര്‍മ്മാണ വസ്തുവെന്ന് കരുതപ്പെടുന്നു.


PC: Suraj Garg

ചൗമൊഹല്ല കൊട്ടാരം

ചൗമൊഹല്ല കൊട്ടാരം

നാലുകൊട്ടാരങ്ങള്‍ ചേര്‍ന്നുണ്ടായ ചൗമൊഹല്ല കൊട്ടാരം നൈസാമുമാരുടെ ഔദ്യോഗിക വസതിയായിരുന്നു. ചാര്‍മിനാറിനു സമീപം ഖിലാവത്ത് റോഡില്‍ മോട്ടിഗാലിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പത്ത് വര്‍ഷമെടുത്ത് നിര്‍മ്മാമം പൂര്‍ത്തിയാക്കിയതാണ് ഇത്. ഇത്രയദികം കാലമെടുത്തു നിര്‍മ്മിച്ചതിനാല്‍ ല്യത്യസ്തമായ വാസ്തു വിദ്യകളുടെയും അലങ്കാരങ്ങളുടെയും ഒരു സമ്മിശ്രണമാണ് ഈ കൊട്ടാരം എന്നു പറയാന്‍ സാധിക്കും.
നൈസാമുമാരുടെ കിരീടധാരണമടക്കം ആചാരപരമായ ചടങ്ങുകളും ഗവര്‍ണര്‍ ജനറല്‍മാര്‍ക്കുള്ള പാര്‍ട്ടികളുമാണ് ഇവിടെ നടന്നിരുന്നത്

PC:Bernard Gagnon

ലാഡ് ബസാര്‍ ഹൈദരാബാദ്

ലാഡ് ബസാര്‍ ഹൈദരാബാദ്

കുപ്പിവളകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഹൈദരാബാദിലെ ലാഡ് ബസാര്‍.
ചാര്‍മിനാര്‍,ചൗമൊഹല്ല കൊട്ടാരം എന്നിവക്ക് സമീപമാണ് സദാ തിരക്കേറിയ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. വിവാഹഷോപ്പിംഗിന് ഏറെ പ്രസിദ്ധമായ ഈ തെരുവിന്റെ ഏറ്റവും വലിയ ആകര്‍ഷണം. അമേരിക്കന്‍ ഡയമണ്ടിനൊപ്പം ഭംഗിയുള്ള 'ലാഡ്' വളകളാണ്. ഹൈദരാബാദ് സന്ദര്‍ശനത്തിന് എത്തുന്നവര്‍ ലാഡ് ബസാര്‍ കാണാതെ മടങ്ങിയാല്‍ അത് ഏറെ നഷ്ടമായിരിക്കും.

PC:Apoorva Jinka

ഗോല്‍ക്കോണ്ട ഫോര്‍ട്ട്

ഗോല്‍ക്കോണ്ട ഫോര്‍ട്ട്

ആട്ടിടയന്റെ കുന്ന് എന്നര്‍ഥം വരുന്ന ഗോല്‍ക്കോണ്ട ഫോര്‍ട്ട് ഹൈദരാബാദില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഖുത്തുബ്ഷാ രാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്നു ഇവിടം. അവരുടെ ഭരണകാലത്താണ് ഈ കോട്ട നിര്‍മ്മിക്കുന്നത്.
ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ എട്ടുഗേറ്റുകളും 87 കൊത്തളങ്ങളും പ്രൗഡിയേറ്റുന്ന ഈ കൂറ്റന്‍ കോട്ടയുടെ നിര്‍മാണത്തില്‍ ഏറിയ പങ്കും നടന്നത് ഇബ്രാഹീം ക്വിലി ഖുത്തുബ്ഷായുടെ ഭരണകാലത്താണ്. അത്ഭുതകരമായ ശബ്ദ സംവിധാനമാണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ ഏറ്റവും പ്രധാന ആകര്‍ഷണം. പ്രധാന കവാടത്തില്‍ നിന്ന് കൈകൊട്ടിയാല്‍ 91 മീറ്റര്‍ ഉയരത്തിലുള്ള കോട്ടയുടെ മുകള്‍ ഭാഗം വരെ കേള്‍ക്കുമത്രേ. മുഗളന്‍മാരുടെ അക്രമണത്തെ ചെറുക്കാന്‍ നിര്‍മിച്ച ഈ കോട്ടക്കകത്തെയും പുറത്തെയും കാഴ്ചകളില്‍ മുഴുകുമ്പോള്‍ നാം സമയം തന്നെ വിസ്മരിക്കുമെന്നതാണ് സത്യം.

PC:Bernard Gagnon

ഉസ്മാന്‍ സാഗര്‍ തടാകം

ഉസ്മാന്‍ സാഗര്‍ തടാകം

മൂസി നദിക്ക് കുറുകെ അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ രൂപം കൊണ്ട ഉസ്മാന്‍ സാഗര്‍ തടാകം ഹൈദരാബാദിന്റെ കുടിവെള്ള സ്രോതസ്സ് ആണെന്നു പറയാം.
920 കളില്‍ അവസാനത്തെ നൈസാമായിരുന്ന ഉസ്മാന്‍ അലി ഖാന്റെ ഭരണകാലത്താണ് ഇത് നിര്‍മ്മിക്കുന്നത്.
1908 ഹൈദരാബാദ് നഗരത്തെ ഏതാണ്ട് തകര്‍ത്തെറിഞ്ഞ മൂസി നദിയിലെ വെള്ളപ്പൊക്കവും ഈ കൃത്രിമ തടാകമുണ്ടാക്കാന്‍ നൈസാമിന് പ്രേരണയായി. ഉസ്മാന്‍ സാഗര്‍ തടാകം നിര്‍മിച്ച ശേഷം ഹൈദരാബാദില്‍ വെള്ളംപൊക്കം ഉണ്ടായിട്ടുമില്ല. തടാകത്തെ അഭിമുഖീകരിച്ചുള്ള രാജകീയ ഗസ്റ്റ്ഹൗസായ സാഗര്‍ മഹല്ലിലാണ് നൈസാം വേനല്‍ക്കാലം ചെലവിട്ടിരുന്നത്. ഇന്ന് ഈ ഗസ്റ്റ്ഹൗസ് ഒരു ലക്ഷ്വറി ഹോട്ടലാണ്.

PC:Sankarshansen

ഫലക് നാമ കൊട്ടാരം

ഫലക് നാമ കൊട്ടാരം

'ആകാശത്തിന്റെ കണ്ണാടി' എന്ന് ഉറുദുവില്‍ അര്‍ഥം വരുന്ന ഫലക്ക് നാമ കൊട്ടാരത്തിന്റെ നിര്‍മാണം 1884ലാണ് തുടങ്ങിയത്. ഹൈദരാബാദിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് വികാറുല്‍ ഉംറക്ക് വേണ്ടി നിര്‍മിച്ച കൊട്ടാരം പിന്നീട് നൈസാമിന് കൈമാറുകയായിരുന്നു. ചാര്‍മിനാറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത് ഇംഗ്‌ളീഷുകാരനാണ്. 14,15 നൂറ്റാണ്ടിലെ ഇംഗ്‌ളീഷ് കെട്ടിടങ്ങളുടെയും ഇറ്റാലിയന്‍ വാസ്തുശില്‍പ്പകലയുടെയും സമ്മിശ്ര കാഴ്ചയാണ് കൊട്ടാരം. ആകാശകാഴ്ചയില്‍ തേളിന് സമാനമായാണ് കൊട്ടാരം കാണപ്പെടുന്നത്. നീളമുള്ള രണ്ട് കൊമ്പുകള്‍ക്ക് സമാനമായി കെട്ടിടം വടക്ക് ഭാഗത്തേക്ക് നീട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്.

PC:Ronakshah1990

രാമോജി ഫിലിം സിറ്റി

രാമോജി ഫിലിം സിറ്റി

ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായ രാമോജി ഫിലിം സിറ്റി ഹൈദരാബാദിലെ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ്.
ഹൈദരബാദിന് സമീപത്തായി അനാജ്പൂര്‍ ഗ്രാമത്തിലെ ഹയാത് നഗറെന്ന സ്ഥലത്ത് ഏകദേശം ഇരുന്നുറ് ഏക്കര്‍ സ്ഥലത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC: Rameshng

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കേരളത്തില്‍ നിന്ന് എറണാകുളത്തു നിന്നും റോഡ് മാര്‍ഗ്ഗം ഹൈദരാബാദിലെത്താന്‍ 1116 കിലോമീറ്റര്‍ സഞ്ചരിക്കണം.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...