Search
  • Follow NativePlanet
Share
» »ഇന്ത്യയിൽ എത്ര മരുഭൂമികൾ ഉണ്ട്?

ഇന്ത്യയിൽ എത്ര മരുഭൂമികൾ ഉണ്ട്?

By Maneesh

മരുഭൂമി എന്ന വാക്ക് കേ‌ൾക്കുമ്പോൾ മധുരമാണോ കൈപ്പാണോ നിങ്ങളുടെ മനസിൽ ആദ്യം വരിക. ചിലർക്ക് ആദ്യം മധുരിച്ച് പിന്നെ ചവർക്കുന്ന വാക്കായിരിക്കും. കാരയ്ക്ക മരങ്ങൾ പൂക്കുന്ന, ഒട്ടകൾ വരിവരിയായി പോകുന്ന മരുഭൂമി കവികൾ പാടിയത് പോലെ അത്ര സുന്ദരമല്ലെന്ന്, പ്രാരാപ്ത യാത്രയിൽ മണലാരണ്യങ്ങളിലെത്തിയ മലയാളികൾക്ക് നല്ലബോധ്യമുണ്ട്. എന്നിട്ടും മഞ്ഞും വെയിലും കൊണ്ട്, മണലാരണ്യത്തിലെ അനുഭവങ്ങൾ മധുരതരമാക്കിയവരാണ് പലരും.

നീണ്ട പ്രവാസക്കാലത്തിന് ശേഷം ഇന്ത്യയിൽ‌ തിരിച്ചെത്തിയിട്ടും മണലാരണ്യത്തിന്റെ മനോഹാരിത മനസിൽ ചേർത്ത് വയ്ക്കുന്നവർക്കും മരുഭൂമി എന്താണെന്ന് അറിയാൻ കൊതിക്കുന്നവർക്കും പോകാൻ ഇന്ത്യയിൽ ഒരു സ്ഥലമുണ്ട്. പറഞ്ഞപ്പോഴേക്കും നിങ്ങളുടെ മനസിൽ ആ പേര് ഓടിയെത്തിട്ടുണ്ടാവും. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പറയാറുള്ള ആ പഞ്ച് ഡയലോഗില്ലേ? 'രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റല്ലേ മോനേ' അതേ രാജസ്ഥാൻ. മണലാരണ്യങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന രാജസ്ഥാനിൽ മാത്രമല്ല ഇന്ത്യയിൽ മരുഭൂമിയുള്ളത്. ഒരു സഞ്ചാരി തീർച്ചായായും സന്ദർശിക്കേണ്ട ചില മരുഭൂമികൾ ഇന്ത്യയിലുണ്ട്.

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഇന്ത്യയിലെ മൂന്ന് മരുഭൂമികളിലൂടെ നമുക്ക് ഒരു യാത്ര നടത്താം. അതിൽ ഒരു മരുഭൂമി തീർച്ചയായും രാജസ്ഥാനിലെ ഥാർ മരുഭൂമിയാണ്. മറ്റ് രണ്ട് മരുഭൂമികളെക്കുറിച്ച് നമുക്ക് അറിയേണ്ടേ. നമുക്ക് ആ മരുഭൂമിയിലൂടെ യാത്ര പോകാം. സുന്ദരമായ ഒരു യാത്ര. ഒരു ഇന്ത്യൻ മരുഭൂമി യാത്ര.

ഥാർ മരുഭൂമി

ഥാർ മരുഭൂമി

ഥാർ മരുഭൂമിയെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. ഒട്ടകങ്ങ‌ൾ കാൽപ്പാട് വീഴ്ത്തുന്ന, സൂര്യന്റെ പ്രഭയിൽ സ്വർണം പോലെ വെട്ടിത്തിളങ്ങുന്ന രാജസ്ഥാനിലെ മണൽകൂനകളെക്കുറിച്ച് കേട്ടിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഇന്ത്യയേക്കുറിച്ച് ഒന്നും അറിയില്ല. നിരവധി മലയാളികൾ രാജസ്ഥാനിലേക്ക് മണൽക്കാഴ്ചകാണാൻ എത്താറുണ്ട്. ജയരാജ് സംവിധാനം ചെയ്ത ക്യാമൽ സഫാരി. സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയ കഥ തുടങ്ങിയ സിനിമകളിൽ രാജസ്ഥാനിലെ മരുഭൂമിക്കാഴ്ചകൾ നമ്മൾ കണ്ടിട്ടുള്ളതാണ്.
Photo: Michael Day

പോകാം രാജസ്ഥാനിലേക്ക്

പോകാം രാജസ്ഥാനിലേക്ക്

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലമാണ് രാജസ്ഥാനിലേക്ക് പോകാൻ പറ്റിയ സമയം. ഈ കാലയളവിൽ ചൂട് സാധരണഗതിയിൽ കുറവായിരിക്കും. തണുപ്പ് കാലത്തും ചൂടുകാലത്തും ഇവിടം സന്ദർശിക്കുന്നത് അത്ര നല്ലതല്ല. അതിനാൽ തന്നെ രാജസ്ഥാൻ സന്ദർശിക്കാൻ സമ്മർ ആകാൻ കാത്തു നിൽക്കേണ്ട.
Photo: Honzasoukup

ജയ്സാ‌ൽമീർ

ജയ്സാ‌ൽമീർ

രാജസ്ഥാനിലെ മരുഭൂ കാഴ്ചകൾ അനുഭവിക്കാൻ ജയ്സാൽമീറിൽ പോകുന്നതാണ് നല്ലത്. ഈ നഗരത്തിൽ നിരവധി ഹോംസ്റ്റേകൾ സഞ്ചാരികൾക്കായി ഒരുക്കി വച്ചിട്ടുണ്ട്. ഒട്ടക സഫാരി, ജീപ്പ് സഫാരി എന്നിവയി‌ൽ ഏതെങ്കിലും മരുഭൂ കാഴ്ചകൾ അനുഭവിക്കാൻ തെരഞ്ഞെടുക്കാം. ഇന്ത്യയുടെ എല്ലാഭാഗത്ത് നിന്നും ജയ്സാൽമീറിലേക്ക് ബസ് ട്രെയിൻ സൗകര്യമുണ്ട്.
Photo: Honzasoukup

തണുത്ത മരുഭൂമി

തണുത്ത മരുഭൂമി

മണലാരണ്യങ്ങൾ, കരയ്ക്ക മരങ്ങൾ, ഒട്ടകകൂട്ടങ്ങൾ മരുഭൂമിയെന്ന് കേൾക്കുമ്പോൾ മനസിൽ വരുന്ന ഈ ബിംബങ്ങൾ മറന്ന് യാത്ര ചെയ്യാൻ ഒരു മരുഭൂമിയുണ്ട് ഇന്ത്യയിൽ. തീവ്ര സഞ്ചാരപ്രിയർക്ക് അല്ലാതെ കൂടുതൽ ആളുകൾ കേട്ടിട്ടില്ലാത്ത ഒരു മരുഭൂമി. ഹിമാലയൻ സാനുക്കളിലാണ് ഈ മരുഭൂമി സ്ഥിതി ചെയ്യുന്നത്. കോൾഡ് മൗണ്ടൈൻ ഡിസേർട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ മരുഭൂമിയിലേക്ക് പോകുമ്പോൾ തണുപ്പ് ഒഴിവാക്കാൻ ചില മുൻകരുതൽ എടുക്കാം.

Photo: Michael Scalet

 പോകാം ഹിമാചൽപ്രദേശിൽ

പോകാം ഹിമാചൽപ്രദേശിൽ

ഹിമാലയപർവ്വതത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ഹിമാചൽപ്രദേശിലാണ് തണുത്തമരുഭൂമി സ്ഥിതി ചെയ്യുന്നത്. മെയ് മുതൽ സെപ്തംബർ വരെയുള്ള കാലത്താണ് ഇവിടെ സന്ദർശിക്കാൻ അനുയോജ്യം. ഹിമാചൽ പ്രദേശിലെ മണാലിയിൽ നിന്ന് 8 മുതൽ 12 മണിക്കൂർ വരെ യാത്ര ചെയ്താൽ ഇവിയെത്താം. ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന സുന്ദരമായ യാത്ര ആയിരിക്കും ഇത്. ഹിമാചൽപ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ നിന്നും ഈ മരുഭൂമി സ്ഥിതി ചെയ്യുന്ന സ്പിതിയിലേക്ക് എത്തിച്ചേരാം
Photo: SilverBirch

സ്പിതി

സ്പിതി

ഹിമാചല്‍പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്പിതിയുടെ പ്രധാന പ്രത്യേകത അവിടുത്തെ പ്രകൃതിസൗന്ദര്യം തന്നെയാണ്.

Photo: 4ocima

വൈറ്റ് സാൾട്ട് മരുഭൂമി

വൈറ്റ് സാൾട്ട് മരുഭൂമി

ഇനി നമ്മൾ യാത്ര ചെയ്യാൻ പോകുന്ന മരുഭൂമിക്കുമുണ്ട് മറ്റൊരു പ്രത്യേകത. ഉപ്പ് മരുഭൂമിയാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി എന്ന് അറിയപ്പെടുന്ന ഈ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ റാൻ‌ ഓഫ് കച്ചിലാണ്. മരുഭൂമിയുടെ നിറം ബ്രൗൺ ആണെന്ന് ചിന്തിക്കുന്നവർ ഈ മരുഭൂമിയിൽ പോയാൽ നിങ്ങളുടെ ചിന്താഗതി മാറും കാരണം ഇവിടുത്തെ മരുഭൂമിയുടെ നിറം വെളുപ്പാണ്.

Photo: Vinod Panicker

പോകാം ഗുജറാത്തിലേക്ക്

പോകാം ഗുജറാത്തിലേക്ക്

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലഘട്ടമാണ് റാൻ‌ ഓഫ് കച്ച് സന്ദർശിക്കാനുള്ള അനുയോജ്യമായ സമയം. അറബിക്കടലിന്റെ ഭാഗമായ ഈ സ്ഥലം, കടൽ താഴുമ്പോളാണ് കരയായി മറുന്നത്. റാൻ‌ ഓഫ് കച്ചിൽ എത്താൻ ഭുജിലാണ് ട്രെയിൻ ഇറങ്ങേണ്ടത്. റാൻ‌ ഓഫ് കച്ചിന് സമീപ നഗരങ്ങളാണ് ധോർഡോ, ഹോഡ്ക എന്നീ നഗരങ്ങളിൽ നിങ്ങൾക്ക് തങ്ങുകയും ചെയ്യാം.
Photo: Vinod Panicker

റാൻ ഓഫ് കച്ച്

റാൻ ഓഫ് കച്ച്

റാൻ എന്ന ഗുജറാത്തി വാക്കിന്റെ അർത്ഥം മരുഭൂമിയെന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമിയായ ഈ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ കച്ച് ജില്ലയിലാണ്. ഇവിടുത്തെ വെളുത്ത മരുഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകൾ വേലിയിറക്ക സമയത്ത് ഇവിടെ എത്തിച്ചേരാറുണ്ട്.
Photo: Bhargavinf

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+