» »ഇന്ത്യയിലെ പച്ചപ്പിന്റെ അവകാശികള്‍

ഇന്ത്യയിലെ പച്ചപ്പിന്റെ അവകാശികള്‍

Written By: Elizabath Joseph

ലോകത്തിലെ മറ്റ് ഏതു രാജ്യങ്ങളുമായി തട്ടിച്ച് നോക്കിയാലും പച്ചപ്പിന് മുന്നില്‍ നില്‍ക്കുന്നത് നമ്മുടെ രാജ്യം തന്നെയാണ്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പച്ചവിരിച്ചുകിടക്കുന്ന ഇന്ത്യ കാടുകള്‍ കൊണ്ടും മലകള്‍ കൊണ്ടും ഒക്കെ സമ്പന്നമായ രാജ്യമാണ്.
പ്രകൃതി സ്‌നേഹികളുടെ സ്വര്‍ഗ്ഗം എന്ന് അറിയപ്പെടുന്ന വടക്കു കിഴക്കന്‍ ഇന്ത്യയാണ് പച്ചപ്പിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയുടെ ഭംഗിയുടെ സിംഹഭാഗവും വടക്കുകിഴക്കന്‍ ഇന്ത്യയുടേതാണ്. ഇന്ത്യയെ പ്രകൃതി മനോഹരമാക്കുന്ന അഞ്ച് ഹരിത സംസ്ഥാനങ്ങളെ പരിചയപ്പെടാം...

ഇന്ത്യയിലെ ഈ മനോഹര സംസ്ഥാനങ്ങള്‍ അറിയുമോ?

ഗോവ

ഗോവ

പാര്‍ട്ടികളുടെയും ബീച്ചുകളുടെയും കേന്ദ്രം എന്നായിരിക്കും ഗോവ എന്ന പേരുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരിക. എന്നാല്‍ ഇന്ത്യയിലെ പച്ചപ്പു നിറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടിക എടുത്താല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലമാണ് ഗോവ. അതുകൊണ്ടുതന്നെ ബീച്ചുകളും പാര്‍ട്ടികളും ആസ്വദിക്കാന്‍ വരുന്നവര്‍ക്കൊപ്പം തന്നെ ആളുകളുണ്ട് ഗോവയിലെ ആരുമറിയാത്ത പച്ചക്കാടുകള്‍ തേടി വരാനും. പ്രശസ്തമായ വന്യജീവി സങ്കേതങ്ങളും വെള്ളച്ചാട്ടങ്ങളും കാടുകളും ഒക്കെ ഗോവയുടെ പ്രത്യേകതയാണ്. ഗ്രാമങ്ങളെ നഗരവത്ക്കരിക്കാതെ ഹരിതവത്ക്കരിക്കുകയാണ് ഗോവയുടെ പ്രത്യേകത.

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ സ്ഥലങ്ങള്‍


അരുണാചല്‍പ്രദേശ്

അരുണാചല്‍പ്രദേശ്

80 ശതമാനത്തോളം കാടുകള്‍ നിറഞ്ഞ അരുണാചല്‍പ്രദേശാണ് ഇന്ത്യയിലെ പച്ചപ്പിന്റെ മറ്റൊരു അവകാശി. സഞ്ചാരികള്‍ ഏറ്റവും കുറച്ച് മാത്രം എത്തിച്ചേര്‍ന്നതും സ്ഥലങ്ങള്‍ കണ്ടിട്ടുള്ളതുമായ ഇവിടം പ്രകൃതിഭംഗിക്കാണ് പേരുകേട്ടിരിക്കുന്നത്. അരുണാചല്‍പ്രദേശിന്റെ ചരിത്രത്തെക്കുറിച്ചും ഉല്പത്തിയെക്കുറിച്ചും കൃത്യമായ കഥകള്‍ ലഭ്യമല്ലെങ്കിലും പുരാണങ്ങളില്‍ ഈ സ്ഥലത്തെ വിവരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ആശ്രമങ്ങളും സ്മാരകങ്ങളും ഇവിടുത്തെ പുരാതനമായ സംസ്‌കാരത്തിന്റെ അടയാളങ്ങളാണ്.
ഇവിടുത്തെ താഴ്‌വരകളും മലമേടുകളും ഫാമുകളും എല്ലാം ഇന്ന് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഗെയിം ഓഫ് ത്രോണ്‍സിലെ സ്ഥലങ്ങള്‍ കുറഞ്ഞ ചെലവില്‍ കണ്ടാലോ..!!

മിസോറാം

മിസോറാം

ഹരിതസംസ്ഥാനങ്ങളുടെ പട്ടിക പൂര്‍ണ്ണമാകണമെങ്കില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട മറ്റൊരു സംസ്ഥാനമാണ് മിസോറാം. മൊത്തം ഭൂപ്രകൃതിയുടെ 85 ശതമാനത്തോളം വനങ്ങള്‍ ഉള്ള ഇവിടെ കൂടുതലായും ഗോത്രവിഭാഗക്കാരാണ് ഉള്ളത്. എന്നാല്‍ ഇവിടെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. ഇവിടെയുള്ളവര്‍ മിക്കവരും സാക്ഷരരാണ് എന്നതാണ് ആ കാര്യം.
ഭൂപ്രകൃതിയുടെ കാര്യം പറയുകയാണെങ്കില്‍ കുന്നുകളും താഴ്‌വരകളും സമതലങ്ങളും ഒക്കെ ചേര്‍ന്നതാണ് ഇവിടം. ഒരിക്കല്‍ ഇവിടെ എത്തുന്നവരെ തിരികെ പോകാന്‍ സമ്മതിക്കാത്തത്രയും ആകര്‍ഷണമാണ് ഇവിടം.

വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുന്‍പ്

മേഘാലയ

മേഘാലയ

മേഘങ്ങളുടെ കൂടാരം എന്നറിയപ്പെടുന്ന മേഘാലയ ഇന്ത്യയില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. വര്‍ഷം മുഴുവനും മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും സ്ഥലങ്ങളും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. കൂടാതെ ഗുഹകളെക്കുറിച്ച് അറിയാനും അതിലൂടെ സാഹസിക യാത്രകളും പര്യവേക്ഷണങ്ങളും നടത്താന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലം കൂടിയാണിത്.

മേഘാലയയിലെ ഗുഹകളിലേക്ക് ഒരു സാഹസിക പര്യടനം

മണിപൂര്‍

മണിപൂര്‍

സ്വര്‍ഗ്ഗത്തോളം സുന്ദരമായ സ്ഥലം, അത് മണിപ്പൂരാണ്. ആഴമുള്ള താഴ്‌വരകളും പച്ചപ്പു നിറഞ്ഞ കാടുകളും കുന്നുകളും ശുദ്ധമായ തടാകങ്ങളും ഒക്കെ ചേര്‍ന്ന ഇവിടം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. സംസ്ഥാനത്തിന്റെ 75 ശതമാനത്തോളം ഭാഗം കാണാണ് ഉള്ളത്.
ലോക്താക് തടാകം.
മണിപൂര്‍ ഹില്‍സ്, സുകോ വാലി എന്നിവയാണ് മണിപ്പൂരിലെ അത്ഭുതങ്ങള്‍ എന്നു പറയാം.

തലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്ര

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...