» »തേക്കടിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ഓണസമ്മാനം

തേക്കടിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ഓണസമ്മാനം

Written By: Elizabath

ഈ ഓണം എങ്ങനെ ആഘോഷിക്കണം എന്ന് ഇതുവരെയും തീരുമാനിച്ചില്ലേ? എങ്കില്‍ കൂട്ടുകാരെയും വീട്ടുകാരെയും കൂട്ടി തേക്കടിയിലേക്ക് ഒരു യാത്ര ആയാലോ? തേക്കടിയുടെ കാനന കാഴ്ചകള്‍ക്കൊപ്പം ഒരു കിടിലന്‍ സര്‍പ്രൈസ് യാത്രയാണ് നിങ്ങളെ കാത്തിരിക്കുന്നത്

തേക്കടിയുടെ ഓണസമ്മാനം

PC:Paul Varuni

സഞ്ചാരികള്‍ക്കുള്ള ഓണസമ്മാനം

ഇടുക്കി കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് തേക്കടിയില്‍ ഒരുക്കിയിരിക്കുന്നത് അടിപൊളി ഓണസമ്മാനമാണ്. തേക്കടി തടാകത്തിലൂടെ ഇരുനില ബോട്ട് യാത്രയാണ് കേരള വിനോദസഞ്ചാരവകുപ്പ് സഞ്ചാരികള്‍ക്ക് ഇത്തവണ ഓണത്തിന് നല്കുന്നത്. കാടിനെയും പ്രകൃതിയേയും അറിയാനും ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാനുമാണ് സഞ്ചാരികള്‍ കൂടുതലായും തേക്കടി സന്ദര്‍ശിക്കുന്നത്.

തേക്കടിയുടെ ഓണസമ്മാനം

PC:Kerala Tourism

തിരക്കിലലിയാതെ ബോട്ട് യാത്ര നടത്താം
സാധാരണ അവധി ദിവസങ്ങളിലും ആഘോഷദിവസങ്ങളിലും കാലു കുത്താന്‍ പറ്റാത്തത്ര തിരക്കായിരിക്കും തേക്കടിയില്‍. തടാകത്തിലൂടെയുള്ള ബോട്ട് യാത്രയുടെ കാര്യം പറയുകയും വേണ്ട. മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും യാത്ര ചെയ്യാന്‍ പറ്റാത്ത ദിവസങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട് എന്ന് പറയുമ്പോള്‍ അറിയാം തേക്കടിയുടെ ജനപ്രീതി. ഈ ബോട്ടുകള്‍ കൂടി വരുന്നതോടെ രണ്ടായിരത്തിലധികം ആളുകള്‍ക്ക് ഒരു ദിവസം യാത്ര ചെയ്യാന്‍ സാധിക്കും.

തേക്കടിയുടെ ഓണസമ്മാനം

PC:Ashwindoc1

സര്‍വ്വീസ് ഓണം മുതല്‍
ഇരുനില ബോട്ടുകള്‍ ഓണം മുതലാണ് യാത്രയ്ക്ക് ഒരുങ്ങുന്നത്. നിലവില്‍ വനം വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും കൂടി 6 ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്. സുരക്ഷാ പരിശോധനകളും മറ്റും പൂര്‍ത്തിയാക്കിയതിനു ശേഷം സര്‍വ്വീസ് തുടങ്ങും.

ബോട്ടിങ്ങിലെ പ്രത്യേതകകള്‍

കാടിനു നടുവിലെ തടാകത്തിലൂടെയുള്ള യാത്രയാണ് തേക്കടി ബോട്ട് യാത്രയെ വ്യത്യസ്തമാക്കുന്നത്. കാടിന്റെ ഉള്ളിലേക്കുള്ള ഈ യാത്രയില്‍ അല്പം ഭാഗ്യമുണ്ടെങ്കില്‍ തടാകത്തിന്റെ കരകളില്‍ മേഞ്ഞുനടക്കുന്ന കാട്ടുപോത്തും ആനയും മാനുകളും ഉള്‍പ്പെടെയുള്ള ജീവികളെ കാണാം. ഫോട്ടാഗ്രഫിയിലും പക്ഷിനിരീക്ഷണത്തിലും താല്പര്യമുള്ളവര്‍ക്ക് മികച്ച ഫോട്ടോകള്‍ എടുക്കാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.

തേക്കടിയുടെ ഓണസമ്മാനം

PC:Appaiah

ബോട്ടിങ്ങിനെത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിനോട് ചേര്‍ന്നാണ് തേക്കടി വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് നമുക്കറിയാം. രാവിലെ ആറു മണി മുതല്‍ വൈകിട്ട് 5.30 വരെയാണ് ഇവിടേക്കുള്ള പ്രവേശനം അനിവദിക്കുന്നത്. എന്നാല്‍ അവസാന ബോട്ടിങ് സമയം വൈകിട്ട് 3.30 നാണ്. ബോട്ടിങ്ങിനു പോകണം എന്നു താല്പര്യമുള്ളവര്‍ നിശ്ചിത സമയത്തിനു മുന്‍പായി എത്തേണ്ടതാണ്.