» »ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!

ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!

Written By:

ഒരു രാത്രി കൊണ്ട് നി‌ർമ്മിച്ച ക്ഷേത്രം എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ‌വലിയ അത്ഭു‌തം തോന്നാനിടയില്ല. കാരണം ഒരു രാത്രി കൊണ്ട് ചെറിയ ഒരു കെട്ടിടം നിർമ്മിക്കാൻ ആർക്കും കഴിയും. പക്ഷെ ഒറ്റ രാത്രി കൊണ്ട് നിർമ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങൾ കണ്ടാൽ നിങ്ങൾ അതിശയപ്പെടും. ഒരു രാത്രി കൊണ്ട് നിർമ്മിക്കാൻ പറ്റാത്തവയാണ് ആ ക്ഷേത്രങ്ങൾ. നിരവധി ഐതിഹ്യങ്ങളും ഐ‌തിഹ്യങ്ങളെ ബലപ്പെടുത്തുന്ന സംഭവങ്ങളും ഈ ക്ഷേത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പറയാനുണ്ട്.

ഒറ്റ രാത്രി കൊണ്ട് നിർമ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യയിലെ ‌ചില ക്ഷേത്രങ്ങളും അതിന് പിന്നിലെ ഐ‌തിഹ്യങ്ങളും നമുക്ക് മനസിലാക്കാം.

ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാ‌ത്ത അത്ഭുത ശിവ ക്ഷേത്രം!

ഗോവിന്ദ് ജി ക്ഷേ‌ത്രം, വൃന്ദാവൻ, ഉത്തർപ്രദേശ്

ഗോവിന്ദ് ജി ക്ഷേ‌ത്രം, വൃന്ദാവൻ, ഉത്തർപ്രദേശ്

ഭഗവാൻ കൃഷ്ണന്റെ ഭൂമിയായ വൃന്ദാവനിൽ ആണ് ഗോവിന്ദ് ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറ്റ രാത്രികൊണ്ടാണ് ഈ ക്ഷേത്രം ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ദേവൻമാരും അസുരന്മാരും ചേന്നാണ് ഈ ക്ഷേ‌ത്രം നിർമ്മി‌ച്ചതെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Satyadevidasi

അപൂർണ ക്ഷേത്രം

അപൂർണ ക്ഷേത്രം

ഈ ക്ഷേത്രത്തെ ‌വളരെ അടുത്ത് നിന്ന് വീക്ഷിച്ച അപൂർണ്ണമായ ഒരു ക്ഷേത്രമാണ് നിങ്ങൾക്ക് കാണാൻ കഴിയുക. ദേവൻമരും അസുരന്മാരും തമ്മിലുള്ള സ്വര ചേർച്ചക്കുറവ് ഈ ക്ഷേത്ര നിർമ്മാണത്തെ ബാധിച്ചു. അതിനാലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാവാതിരുന്നത് എന്നാണ് ഐ‌തിഹ്യം.

Photo Courtesy: Satyadevidasi

ഭോജേശ്വര ക്ഷേത്രം, മധ്യപ്രദേശ്

ഭോജേശ്വര ക്ഷേത്രം, മധ്യപ്രദേശ്

കുന്തി ദേവിക്ക് വേണ്ടി ദ്വാപര യുഗത്തിൽ പാണ്ഡവരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. പാണ്ഡവർ അഞ്ച് ‌പേരും കൂടി ഒറ്റ രാത്രിയിൽ ഈ ക്ഷേത്രം നിർമ്മിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതും ഒരു അപൂർണ്ണ ക്ഷേത്രമാണ്. സത്യാവസ്ഥ എന്താണെന്ന് അടുത്ത സ്ലൈഡിൽ

Photo Courtesy: Yann

ഭോജ് രാജാവ്

ഭോജ് രാജാവ്

ഭോപ്പാലില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ഭോജ്‌പ്പൂരില്‍ ഭോജ് രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഭോജ് രാജാവില്‍ നിന്നാണ് ഈ സ്ഥലത്തിന് ഭോജ്‌പൂര്‍ എന്ന പേര് ലഭിച്ചത്. ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂര്‍വത അതിന്റെ അപൂര്‍ണത തന്നെയാണ്. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon

കാകൻമഠ്, മധ്യപ്രദേശ്

കാകൻമഠ്, മധ്യപ്രദേശ്

ശിവഭൂത ഗണങ്ങൾ ഒറ്റ ‌രാത്രികൊണ്ട് നിർമ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് പൊതുവേയുള്ള വിശ്വാസം. മധ്യ‌പ്രദേശിലെ മുറൈന എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചാന്തോ കുമ്മായമോ ഉപയോഗിക്കാതെയാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Email4anchal

ദേവഗഡ് ക്ഷേത്രം, ‌ഝാർഖണ്ഡ്

ദേവഗഡ് ക്ഷേത്രം, ‌ഝാർഖണ്ഡ്

ഝാർഖണ്ഡിൽ ആണ് ദേവഗഡ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വകർമ്മാവ് ഒറ്റ ദിവസം കോണ്ടാണ് ഈ ക്ഷേ‌ത്രം നിർമ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രത്തിൽ ഒരു ക്ഷേത്രമാണ് ഈ ക്ഷേത്രം.

Photo Courtesy: William Hodges

ഹാത്യ ദേവാൽ, ഉത്തരാഖണ്ഡ്

ഹാത്യ ദേവാൽ, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ പിത്തോരഖാണ്ഡിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേ‌ത്രം. ഒറ്റ രാത്രിയിൽ ഒറ്റകൈയുള്ള ഒരാളാണ് നിർമ്മിച്ചതെന്നാണ് വിശ്വാസം.