Search
  • Follow NativePlanet
Share
» »ഇന്ത്യക്കാരനാണോ...എങ്കില്‍ പുറത്തു നില്‍ക്കാം

ഇന്ത്യക്കാരനാണോ...എങ്കില്‍ പുറത്തു നില്‍ക്കാം

ഇന്ത്യയില്‍ തന്നെ ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

By Elizabath Joseph

ഭാരതീയനാണ്...ഭാരതത്തിലാണ് ജീവിക്കുന്നത് എന്നൊക്കെ പറയുന്നത് നമുക്ക് അഭിമാനിക്കാനുള്ള വക നല്കുന്നതാണ്. എന്നാല്‍ ഇന്ത്യയിലെ തന്നെ ചില സ്ഥലങ്ങളില്‍ നമ്മളെ പുറത്താക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഇന്ത്യന്‍ പൗരത്വം. കേട്ടിട്ട് അതിശയവും അവിശ്വാസവും ഒക്കെ തോന്നുന്നില്ലേ... പക്ഷേ സംഗതി സത്യം തന്നെയാണ്. ഇന്ത്യക്കാരനാണെന്ന് കേട്ടാല്‍ ഇവിടുത്തെ ചില സ്ഥലങ്ങളില്‍ നമുക്ക് പ്രവേശനം പോലും ലഭിക്കില്ല. ഇത്തരത്തിലുള്ള ചില സ്ഥലങ്ങളില്‍ എഴുതി വെച്ചിരിക്കുന്നത് നമ്മുടെ അഭിമാനത്തെതന്നെ ചോദ്യം ചെയ്യുന്നവയാണ്. ഇന്ത്യക്കാര്‍ക്കും നായകള്‍ക്കും പ്രവേശനമില്ല എന്നാണ് ചില സ്ഥലങ്ങളുടെ കവാടത്തില്‍ എഴുതിയിരിക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യയില്‍ തന്നെ ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

യൂണോ-ഇന്‍ ഹോട്ടല്‍, ബെംഗളുരു

യൂണോ-ഇന്‍ ഹോട്ടല്‍, ബെംഗളുരു

സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് ബെംഗളുരു. ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒരുപോലെ വസിക്കുന്ന, ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന സ്ഥലം. എന്നാല്‍ ഇന്ത്യയില് തന്നെ ഇന്ത്യക്കാരോടുള്ള വിവേചനത്തിന്കഥ ആദ്യം പുറത്ത് വന്ന സ്ഥലങ്ങളിലൊന്നും ബെംഗളുരു ആയിരുന്നു. 2012 ല്‍ നിലവില്‍ വന്ന യൂണോ-ഇന്‍ എന്നു പേരായ ഹോട്ടലാണ് കഥയിലെ വില്ലന്‍. ഇവിടെ പ്രവേശിക്കാനെത്തുന്ന ഇന്ത്യക്കാര്‍ക്ക് നേരിടുന്ന വിലക്കുകളാണ് ആദ്യം വാര്‍ത്തയായി വന്നത്.
ഇന്ത്യയിലെ ജപ്പാന്‍കാരെ മാത്രം പ്രവേശിപ്പിക്കുന്ന ഒരു ഹോട്ടലാണത്രെ ഇത്. ഇവിടെ വര്‍ധിച്ചുവരുന്ന ജപ്പാനീസുകാര്‍ക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട ഈ ഹോട്ടലില്‍ എത്തുന്ന മറ്റുള്ളവര്‍ക്ക് വലിയ വിവേചനമാണ് നേരിടേണ്ടി വന്നത്. എന്തുതന്നെയായാലും അധികൃതര്‍ ഇതിനെതിരെ നടപടി എടുക്കുകയും ഹോട്ടല്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഫ്രീ കസോള്‍ കഫേ, കസോള്‍

ഫ്രീ കസോള്‍ കഫേ, കസോള്‍

ഹിമാചല്‍പ്രദേശിലെ കസോളിലാണ് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത മറ്റൊരു ഹോട്ടല്‍ ഉള്ളത്. ഫ്രീ കസോള്‍ കഫേ എന്നു പേരുള്ള ഇവിടെ ഇന്ത്യക്കാര്‍ ഒഴികെ മറ്റ് ഏത് രാജ്യക്കാര്‍ക്കും പ്രവേശിക്കാന്‍ അനുവാദമുണ്ടത്രെ. ഹിമാചലിലെ കുളു ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഫ്രീ കസോള്‍ കഫേ ഇതിന്റെ പേരില്‍ നാളുകളോളം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇന്ത്യക്കാരോട് മോശമായ രീതിയില്‍ ഇവിടുത്തെ ജീവനക്കാര്‍ പെരുമാറിയതായും ആക്ഷേപമുണ്ട്.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫ്രീ കസോള്‍ കഫേ വാര്‍ത്തകളില്‍ ഇടം നേടുന്നത്. അന്ന് ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യക്കാരിയായ യുവതിയോട് ഇവിടുത്തെ മാനേജര്‍ മോശമായി പെരുമാറുകയും ഭക്ഷണം നല്കാന്‍ വിസമ്മതിക്കുകയും ചെയ്തത്രെ. പെണ്‍കുട്ടിയും ബ്രിട്ടീഷുകാരനായ സുഹൃത്തും ചേര്‍ന്ന് തങ്ങള്‍ക്കുണ്ടായ അനുഭവം സാമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുകയും ആളുകള്‍ ഇതിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മാനേജര്‍ താന്‍ മോശം അവസ്ഥയില്‍ ഇരുന്നതുകൊണ്ടാണ് ഇങ്ങനെ പെരുമാറിയത് എന്നും പറഞ്ഞ് വന്നിരുന്നു. എന്തുതന്നെയായാലും ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളില്‍ ഫ്രീ കസോള്‍ കഫേയും ഉണ്ട്.

ഫോറിനേഴ്‌സ് ഓണ്‍ലി ബീച്ച് ഗോവ

ഫോറിനേഴ്‌സ് ഓണ്‍ലി ബീച്ച് ഗോവ

വിദേശികള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഗോവയിലെ വിവാദമായ ബീച്ചാണ് ഫോറിനേഴ്‌സ് ഓണ്‍ലി ബീച്ച് എന്നറിയപ്പെടുന്ന ബീച്ച്. ഗോവയിസെ മിക്ക ബീച്ചുകളിലും ഇന്ത്യക്കാരായ ആളുകള്‍ക്ക എന്തെങ്കിലും തരത്തിലുള്ള വിവേചനം നേരിടും എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ നിമയപരമായി ഇന്ത്യക്കാര്‍ക്ക് ഗോവയിലെ ഒരു ബീച്ചിലും വിലക്കേര്‍പ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഇവിടെ എത്തുന്നവിദേശികള്‍ക്ക് ഇന്ത്യക്കാരില്‍ നിന്നും ഉണ്ടാകുന്ന മോശമായ പെരുമാറ്റങ്ങളും അനുഭവങ്ങളും ഒഴിവാക്കാനായാണ് ഗോവയിലുള്ളവര്‍ ഇവിടെ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് പറയുന്നത്.

ഫോറിനേഴ്‌സ് ഒണ്‍ലി ബീച്ച് പോണ്ടിച്ചേരി

ഫോറിനേഴ്‌സ് ഒണ്‍ലി ബീച്ച് പോണ്ടിച്ചേരി

ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന പോണ്ടിച്ചേരിയിലും ഇന്ത്യക്കാര്‍ക്ക് ഇത്തരം വിലക്കുകള്‍ നേരിടാറുണ്ട്. ഇവിടുത്തെ ചില ബീച്ചുകളിലും ഇന്ത്യക്കാര്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. പഴയ ഫ്രഞ്ച് നഗരമായ ഇനിടെ എത്തുന്ന സഞ്ചാരികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാരായ ആളുകള്‍ക്ക് ഇവിടെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

PC:robinn

ഹോട്ടലുകളും വിദേശികള്‍ക്ക് മാത്രം

ഹോട്ടലുകളും വിദേശികള്‍ക്ക് മാത്രം

ഇവിടുത്തെ പല ഹോട്ടലുകളിലും വിദേശികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഫോറിന്‍ പാസ്‌പോര്‍ട്ട് മാത്രം നോക്കി പ്രേവശനം അനുവദിക്കുന്ന ഹോട്ടലുകളും ഇവിടെ കാണുവാന്‍ സാധിക്കും.

ഇന്ത്യക്കാരെ തടയുന്ന ഇന്ത്യക്കാര്‍

ഇന്ത്യക്കാരെ തടയുന്ന ഇന്ത്യക്കാര്‍

ഗോവയിലെ ഫോറിനേഴ്‌സ് ഓണ്‍ലി ബീച്ചിലെത്തുന്ന ഇന്ത്യക്കാരെ തടയുന്നത് ഗോവന്‍ സ്വദേശികളാണ് എന്നതാണ് രസകരമായ കാര്യം. ഇവിടെ ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല എന്നു പറഞ്ഞ് ആളുകളെ ഇതിനുള്ളില്‍ കടക്കാന്‍ പോലും അനുവദിക്കാറില്ല.

റഷ്യന്‍ കോളനി കൂടംകുളം

റഷ്യന്‍ കോളനി കൂടംകുളം

കൂടംകുളം ന്യൂക്ലിയര്‍ പ്ലാന്റിനു സമീപത്തുള്ള റഷ്യന്‍ കോളനി എന്നറിയപ്പെടുന്ന സ്ഥലവും ഇന്ത്യക്കാരെ മാറ്റി നിര്‍ത്തിയിരിക്കുന്ന ഇടമാണ്. പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിരിക്കുന്ന റഷ്യക്കാര്‍ക്ക് താമസ സൗകര്യവും മറ്റ് അനുബന്ധ കാര്യങ്ങളും ഒരുക്കിയിരിക്കുന്ന ഇവിടെ ഇന്ത്യക്കാര്‍ക്ക് പ്രവേശനമേയില്ല. വീട്, ഹോട്ടലുകള്‍, ക്ലബ് തുടങ്ങിയവ എല്ലാം ഇവിടെ അവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഈ പ്രദേശത്തേയ്ക്ക മറ്റാര്‍ക്കും പ്രവേശനം ഇല്ല എന്നു മാത്രമല്ല, മറ്റാരെയും ആശ്രയിക്കാതെ തന്നെ സ്വയം പര്യാപ്തരായ രീതിയിലാണ് റഷ്യന്‍ ആളുകള്‍ ഇവിടെ ജീവിക്കുന്നത്.

ഇന്ത്യക്കാര്‍ക്കും നായകള്‍ക്കും പ്രവേശനമില്ലാത്ത ഹോട്ടല്‍

ഇന്ത്യക്കാര്‍ക്കും നായകള്‍ക്കും പ്രവേശനമില്ലാത്ത ഹോട്ടല്‍

ചെന്നൈയിലാണ് ഏറെ വിവാദമായ ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യക്കാര്‍ക്കും നായകള്‍ക്കും പ്രവേശനമില്ല എന്ന് ഇവിടെ തൂക്കിയിരിക്കുന്ന ബോര്‍ഡാണ് ഹോട്ടലിനെ വാര്‍ത്തകളിലേക്ക് കൊണ്ടുവന്നത്. വിവേചനത്തിനത്തിന്റെ അങ്ങേയറ്റം എന്നു വിശേഷിപ്പിക്കപ്പെട്ട ഈ ഹോട്ടല്‍ പിന്നീട് അടയ്ക്കുകയായിരുന്നു.
ഇത് മാത്രമല്ല, ചെന്നൈയിലെ ചില ഹോട്ടലുകളില്‍ വിദേശ പാസ്‌പോര്‍ട്ട് ഉള്ള ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാറുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X