ഉറങ്ങുവാൻ അനുവദിക്കാതെ സ്വപ്നം കാണുവാൻ പ്രേരിപ്പിക്കുന്ന നഗരം...മുംബൈ എന്നു കേൾക്കുമ്പോൾ ആരുടെ മനസ്സിലും ഏറ്റവും ആദ്യം ഓടിയെത്തുന്ന കാര്യം. നിറക്കൂട്ടുകൾ കൊണ്ടും വ്യത്യസ്ത സംസ്കാരങ്ങൾ കൊണ്ടും ഒക്കെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയ ഇവിടെ കാഴ്ചകൾ ധാരാളമുണ്ട്. എന്നാൽ മുംബൈയിലേക്ക് പുറപ്പെടുമ്പോൾ കുറച്ചധികം കാര്യങ്ങള്‍ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. സുരക്ഷിതമായ യാത്രയ്ക്കായി മുംബൈ യാത്രയിൽ ശ്രദ്ധിക്കേണ്ട ഒഴിവാക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം...

താരങ്ങളുടെ വീടിനു മുന്നിൽ പോകുന്നത്
മുംബൈയിൽ ചിലർ പോകുന്നതു തന്നെ തങ്ങളുടെ പ്രിയപ്പെട്ട ബോളിവുഡ് സിനിമ താരങ്ങളെ ഒരു നോക്കു കാണുവാനാണ്. ഷാറൂഖ് ഖാന്റെ മന്നത്തും അമിതാബ് ബച്ചന്റെ ജൽസയും ഒക്കെ എന്നും സിനിമാ ഭ്രാന്തൻമാരുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. എന്നാൽ ഇവിടങ്ങളിലേക്കുള്ള യാത്ര അപകടം ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. നിശ്ചിത ദൂരത്തു നിന്നും മാത്രമേ ഇവരുടെ ഭവനങ്ങൾ കാണാൻ സാധിക്കൂ. കൂടാതെ ഇവിടേക്ക് കടന്നു കയറുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുക

സ്ത്രീകൾക്കുള്ള യാത്രാ സ്ഥലങ്ങളിൽ കയറാതിരിക്കുക
ട്രയിനുകളിലും മറ്റും നമ്മുടെ നാട്ടിൽ ചെയ്യുന്നതുപോലെ ലേഡീസ് കംപാർട്മെന്റിൽ കയറി യാത്ര ചെയ്യുന്നത് മുംബൈയിൽ തീരെ അനുവദിക്കില്ല. ഇത്തരക്കാർക്കുള്ള ശിക്ഷ അല്പം കടുത്തതു തന്നെയായിരിക്കും ഇവിടെ.

മാർക്കറ്റിലെ വിലപേശൽ
മാർക്കറ്റുകളിൽ വിലപേശി പരമാവധി കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും മുംബൈയിൽ ഇത് ചെയ്യുമ്പോൾ ഒന്നു ശ്രദ്ധിക്കണം. ഒരു പരിധിയിൽ കൂടുതൽ വില കുറച്ചു കൊണ്ടുവരുന്നത് ഇവിടുത്തെ കച്ചവടക്കാരെ പ്രകോപിതരാക്കും. പ്രത്യേകിച്ചും മീൻ മാർക്കറ്റുകളിലും മറ്റും, അതിനാൽ ഇത്തരം അവസരങ്ങൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക.

ഭിന്നലിംഗക്കാരെ അപമാനിക്കാതിരിക്കുക
എല്ലാ തരത്തിലുമുള്ള ആളുകളോടും സൗമ്യതയോടെയും മര്യാദയോടെയും പേരുമാറാൻ ശ്രമിക്കുക. ഇത്തരത്തിലുള്ള വ്യത്യാസങ്ങളൊന്നും ആളുകളോട് കാണിക്കാതിരിക്കുക.

ഗതാഗത നിയമങ്ങള്‍ ലംഘിക്കാതിരിക്കുക
ആരെയും ഒന്നു എടുത്തുചാടുവാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ബ്ലോക്കുകളാണ് മുംബൈയുടെ മറ്റൊരു പ്രത്യേകത. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ റോഡുകളാണ് ഇവിടെയുള്ളത്. അങ്ങനെയൊരു സാഹചര്യത്തിൽ ഇവിടുത്തെ ട്രാഫിക് നിയമങ്ങൾ ലംഘിക്കണമെന്നു തോന്നിയാലും അതിനു മുതിരുന്നത് വലിയ അബദ്ധമായിരിക്കും. അത് പിന്നെയും മറ്റു പ്രശ്നങ്ങളിലേക്ക് നയിക്കുകയാണ് ചെയ്യുക.

പേഴ്സ് പോക്കറ്റിൽ സൂക്ഷിക്കാതിരിക്കുക
എപ്പോഴും തിരക്കേറിയ ഒരു നാടായതിനാൽ പോക്കറ്റടിക്കാരുടെയും മറ്റും ശല്യം പ്രതീക്ഷിക്കേണ്ടതു തന്നെയാണ്. അതുകൊണ്ടു തന്നെ പഴ്സ് കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക.

ചില്ലറ കയ്യിൽ കരുതുക
മുംബൈയിൽ കൂടി ഒരു ബസ് യാത്രയ്ക്ക് താല്പര്യമുണ്ടെങ്കിൽ കയ്യിൽ ചില്ലറ കരുതിയ ശേഷം മാത്രം ബസിൽ കയറുക. 10 രൂപ ടിക്കറ്റിന് 100 രൂപ കൊടുക്കുന്നത് നിങ്ങൾക്കു മാത്രമല്ല, കണ്ടക്ടർക്കും ബുദ്ധിമുട്ടുണ്ടാക്കുകയും അതു പിന്നെ ബഹളങ്ങൾക്കു കാരണമാവുകയും ചെയ്യും.

ഉൾപ്രദേശങ്ങളിലേക്ക് പോവാതിരിക്കുക
ഭാഷ കൈവശമില്ലാതെ തനിയെ നടത്തുന്ന യാത്രകളിൽ മുംബൈയുടെ ഉൾപ്രദേശങ്ങളിലേക്ക് പോവാതിരിക്കുക. ഗുണ്ടാവാഴ്ചകളും തല്ലുകേസുകളും ഒക്കെ സർവ്വ സാധാരണമായ സ്ഥലങ്ങളാണ് ഇവയെല്ലാം. അതുകൊണ്ടു തന്നെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്കും അപകടം പിടിച്ചതാണ് എന്നു തോന്നുന്ന ഇടങ്ങളിലേക്കും പോവാതിരിക്കുക,

ബോംബെ എന്ന വിളി ഒഴിവാക്കുക
മുംബൈയിലെത്തി ഈ സ്ഥലത്തെ ബോംബെ എന്നു വിളിക്കുന്നത് കഴിവതും ഒഴിവാക്കുക.
വേണമെങ്കിൽ ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!
ഒറ്റ ദിവസം കൊണ്ട് മുംബൈയിലെ പ്രധാന സ്ഥലങ്ങൾ കാണാൻ സാധിക്കുന്ന മുംബൈ ദർശൻ പാക്കേജ്
മുംബൈയിൽ നിന്നും പൂനെയിലേക്ക് 25 മിനിട്ട്... നടക്കില്ല എന്നല്ലേ...പക്ഷേ ഇത് നടക്കും....