Search
  • Follow NativePlanet
Share
» »രാജസ്ഥാന്‍റെ കഥകളുറങ്ങുന്ന ബൂന്ദി

രാജസ്ഥാന്‍റെ കഥകളുറങ്ങുന്ന ബൂന്ദി

ജോധ്പൂർ,ജയ്പൂർ,ജയ്സാൽമീർ,അജ്മീര്‍, ബിക്കനേർ,ഉദയ്പൂർ..സാധാരണ രാജ്സഥാൻ യാത്രകൾ കൊണ്ടുചെന്നെത്തിക്കുന്ന ഇടങ്ങൾ ഇതെല്ലാമാണ്. എന്നാൽ ഇതിനുമപ്പുറം മറ്റൊരു രാജസ്ഥാനുണ്ട്. മരുഭൂമിയുടെ ചൂടിൽ, നാടൻ കാഴ്ചകളും കോട്ടകളുടെ സൗന്ദര്യവും മരുഭൂമിയും മണലാരണ്യങ്ങളും ഒക്കെയായി കിടക്കുന്ന കുറച്ചിടങ്ങൾ. അത്തരത്തിൽ ഒരിടമാണ് ബൂന്ദി. കോട്ടകളും കൊട്ടാരങ്ങളും പടവ് കിണറുകളും ഒക്കെയായി മറ്റൊരു സംസ്കാരത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്ന ബൂന്ദിയിൽ എത്തുമ്പോൾ ഒഴിവാക്കരുതാത്ത കാര്യങ്ങൾ നോക്കാം...

കുഞ്ഞൻ ചിത്രങ്ങൾ

കുഞ്ഞൻ ചിത്രങ്ങൾ

ബൂന്ദിയുടെ പ്രധാന പ്രത്യേകത ഇവിടുത്തെ കുഞ്ഞന്‍ ചിത്രങ്ങളാണ്. കാലങ്ങളോളം ഇവിടം ഭരിച്ചിരുന്ന ഹഡാ ചൗഹാന്ഡസ് എന്നു പേരായ രാജവംശം കലകൾക്ക് വളരെ പ്രാധാന്യം നല്കുന്നവരായിരുന്നു. അവരുടെ കാലഘട്ടത്തിൽ 17 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടിൽ ഇവിടം ധാരാളം ഹദോത്തി ചിത്രശാലകൾ ആരംഭിച്ചിരുന്നു. മിനിയേച്ചർ പെയിന്റിംഗുകൾക്കാണ് ഇത് പ്രശസ്തമായിരിക്കുന്നത്.

ബൂന്ദിയിലെ 17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഗർഹ് പാലസിൻരെ ചുവരുകളിലും 18-ാം നൂറ്റാണ്ചിൽ നിർമ്മിക്കപ്പെട്ട ചിത്രശാലയുടെ കെട്ടിടങ്ങളിലും ഇതിന്റെ ഭംഗി കാണാം.

PC:Kno-Biesdorf

കോട്ടയുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഒരു യാത്ര

കോട്ടയുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഒരു യാത്ര

രാജസ്ഥാനിലെ മറ്റെല്ലാ നാടുകളെയും പോലെ കോട്ടകൾകൊണ്ട് ബൂന്ദിയും സമ്പന്നമാണ്. താരാഗഡ് എന്നറിയപ്പെടുന്ന ഇവിടുത്ത സ്റ്റാർ ഫോർട്ടാണ് അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. 20 മിനിട്ടോളം കുത്തനെയള്ള കയറ്റം കയറിയാൽ മാത്രം എത്താൻ സാധിക്കുന്ന ഇവിടം രാജാറാവു ബർസിങ്ങിന്‌റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. ഏറെക്കുറെ നശിപ്പിക്കപ്പെട്ടു കിടക്കുകയാണെങ്കിലും ഇതിന്റെ കാഴ്ച കാണേണ്ടതു തന്നെയാണ്. ഒന്നു രണ്ടു മണിക്കൂറോളം നടന്നു കാണുവാനുള്ള കാഴ്ചകൾ ഇതിന്റെ ഉള്ളിലുണ്ട്.

PC:Rakshat Hooja

പുരാതന പടവ് കിണറിലേക്ക്

പുരാതന പടവ് കിണറിലേക്ക്

രാജസ്ഥാനിൽ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിൽ നിന്നും ഗ്രാമീണരെ രക്ഷിക്കുവാനായി ഭൂമിക്കയിലിലേക്ക് നിർമ്മിച്ചിരിക്കുന്ന വ്യത്യസ്ത നിർമ്മാണ ശൈലിയിലുള്ള കിണറുകളാണ് പടവ് കിണണകുകൾ. രാജസ്ഥാന്റെ മിക്ക ഭാഗങ്ങളിലും ഇത്തരം കിണറുകൾ കാണുവാൻ സാധിക്കും. അതിലൊന്നാണ് ബൂന്ദിയിലെ പടവ് കിണർ. ഏകദേശം 50 ഓളംപടവ് കിണറുകൾ ഇവിടെയുണ്ടായിരുന്നുവെങ്കിലും ഇന്നും നിലനിൽക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. അതിൽ പ്രധാനപ്പെട്ടതാണ് രാജ്ഞി കി ബാവോരി. റാണി നേത്രാവതി 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ പടവ് കിണർ ചിത്രപ്പണികൾ കൊണ്ടും മറ്റും സമ്പന്നമാണ്.

PC:Arastu Gupta

 പഴയ നഗരത്തിലൂടെ ഒരു കറക്കം

പഴയ നഗരത്തിലൂടെ ഒരു കറക്കം

യഥാർഥത്തിൽ ജോധ്പൂരാണ് നീലനഗരം എന്നറിയപ്പെടുന്നതെങ്കിലും അതിന്റെ ചെറിയൊരു പതിപ്പാണ് ബൂന്ദി. അവിടുത്തെ പോലെ തന്നെ ഇവിടെയും വീടുകളെല്ലാം നീല നിറത്തിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. പഴയ ബൂന്ദ് നഗരത്തിലാണ് ഇത് കാണുവാൻ സാധിക്കുക. ബ്രാഹ്മണരായ ആളുകളാണ് ഇവിടെ താമസിക്കുന്നവരിൽ അധികവും. മാർക്കറ്റുകളും ക്ഷേത്രങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Chris

പൈതൃക ഹോട്ടലിലെ താമസം

പൈതൃക ഹോട്ടലിലെ താമസം

ഒരു നാടിന്‍റെ സംസ്കാരവും ആതിഥ്യ മര്യാദയും ഒക്കെ യഥാർഥത്തിൽ അനുഭവിച്ചറിയുവാൻ ഒരു പൈതൃക ഹോട്ടലിൽ തന്നെ പോകണം. അങ്ങനെ നിരവധി ഇടങ്ങൾ ബൂന്ദിലുണ്ട്. എല്ലാ ബജറ്റുകാർക്കും ഇണങ്ങുന്ന വിധത്തിലാണ് ഇവിടുത്തെ നിരക്കുകൾ.

PC:Kno-Biesdorf

തടാക തീരത്തേയ്ക്ക്

തടാക തീരത്തേയ്ക്ക്

നഗരത്തിന്റെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാനായി ഇവിടുത്തെ ഭരണാധികാരികൾ പടിക്കിണറുകൾ മാത്രമല്ല, തടാകങ്ങളും നിർമ്മിച്ചിരുന്നു. ഇന്ന് അവയൊക്കെയും ആളുകൾക്ക് വൈകുന്നേരങ്ങൾ ചിലവഴിക്കുവാനുള്ള ഇടങ്ങളാണ്. അത്തരത്തിലൊന്നാണ് നവാൽ സാഗർ ലേക്ക്. വൈകുന്നേരത്തെ നടത്തങ്ങൾക്കും കാഴ്ചകൾക്കും ഒക്കെ പ്രയോജനപ്പെടുത്തുവാൻ പറ്റിയ ഇടമാണിത്.

PC: B-noa

 ഏറ്റവും മികച്ച ചായ രുചിക്കാം

ഏറ്റവും മികച്ച ചായ രുചിക്കാം

ബൂന്ദിയിലെ ചായ സഞ്ചാരികൾക്കിടയിൽ

പ്രശസ്തമാണ്. മസാലയിട്ടുണ്ടാക്കുന്ന ഇവിടുത്തെ ചായക്ക് ആരാധകർ ഒരുപാടുണ്ട്. കൃഷ്ണ എന്നു പേരായ ചായക്കടയിലാണ് ഇവിടുത്തെ പ്രശ്തമായ മസാല ചായ ലഭിക്കുന്നത്. 1999 ൽ ഒരു ചെറിയ കടയായി തുടങ്ങിയതാണിത്.

കരകൗശല ഗ്രാമങ്ങൾ സന്ദര്‍ശിക്കാം

കരകൗശല ഗ്രാമങ്ങൾ സന്ദര്‍ശിക്കാം

കരകൗശല ഗ്രാമം എന്നു കേട്ട് തെറ്റിദ്ധരിക്കേണ്ട. മൺപാത്ര നിർമ്മാണത്തിന് പേരുകേട്ട ഗ്രാമങ്ങളാണ് ബൂന്ദിയ്ക്ക് സമീപത്തുള്ളത്. അകോഡ എന്നും തികാർഡ എന്നും പേരായ ഈ ഗ്രാമങ്ങൾ ഒറ്റ ദിവസം കൊണ്ടു പോയി കണ്ടുവരുവാൻ പറ്റിയ ഇടമാണ്.

മൺസൂൺ ഫെസ്റ്റിവൽ

മൺസൂൺ ഫെസ്റ്റിവൽ

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൺസൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ബൂന്ദി. എല്ലാ വർഷവും ഓഗസ്റ്റിൽ നടക്കുന്ന തീജ് ഫെസ്റ്റിവലാണ് ഇവിടുത്തെ മുഖ്യാകർഷണം. ശിവനും പാർവ്വതിയും ഒന്നിച്ചതിനെ സൂചിപ്പിക്കുന്ന ആഘോഷമാണിത്. ആളുകൾ ഒട്ടകത്തിന്റെയും ആനയുടെയും കലാകാരന്മാരുടെയും ദൈവങ്ങളുടെയും ഒക്കെ രൂപംകെട്ടി മേളയ്ക്കെത്തുന്നതാണ് പ്രധാന ആകർഷണം.

ബൂന്ദി ഉത്സവ്

ബൂന്ദി ഉത്സവ്

നവംബറിലെ മൂന്ന് ദിവസങ്ങളിൽ ഇനിടെ നടക്കുന്ന ആഘോഷമാണ് ബൂന്ദി ഉത്സവ്. കാർത്തിക് പൗർണ്ണിമ കഴിഞ്ഞുള്ള ദിവസമാണ് ബൂന്ദ് ഉത്സവ് നടക്കുക. ഈ പ്രദേശത്തെ വിനോദ സഞ്ചാരത്തെ വളർത്തുക എന്ന ഉദ്ദേശത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്.

ആസ്വദിച്ച് പോകുവാൻ പറ്റിയ കോട്ടയത്തെ കിടുക്കൻ റൂട്ടുകൾ

ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധ് ഗയയിലൂടെ ഒരു യാത്ര

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more